Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 22:2 - സത്യവേദപുസ്തകം C.L. (BSI)

2 ദാവീദിന്റെ സിംഹാസനത്തിലിരിക്കുന്ന യെഹൂദാ രാജാവേ, അങ്ങും അങ്ങയുടെ സേവകരും ഈ വാതിലുകളിൽകൂടി പ്രവേശിക്കുന്ന അങ്ങയുടെ ജനവും സർവേശ്വരന്റെ അരുളപ്പാടു ശ്രദ്ധിക്കട്ടെ.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

2 ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്ന യെഹൂദാരാജാവേ, നീയും നിന്റെ ഭൃത്യന്മാരും ഈ വാതിലുകളിൽക്കൂടി കടക്കുന്ന നിന്റെ ജനവും യഹോവയുടെ വചനം കേട്ടുകൊൾവിൻ!

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

2 “ദാവീദിന്‍റെ സിംഹാസനത്തിൽ ഇരിക്കുന്ന യെഹൂദാരാജാവേ, നീയും, നിന്‍റെ ഭൃത്യന്മാരും, ഈ വാതിലുകളിൽകൂടി കടക്കുന്ന നിന്‍റെ ജനവും യഹോവയുടെ വചനം കേട്ടുകൊള്ളുവിൻ!

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

2 ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്ന യെഹൂദാരാജാവേ, നീയും നിന്റെ ഭൃത്യന്മാരും ഈ വാതിലുകളിൽകൂടി കടക്കുന്ന നിന്റെ ജനവും യഹോവയുടെ വചനം കേട്ടുകൊൾവിൻ!

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

2 ‘ദാവീദിന്റെ സിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്ന യെഹൂദാരാജാവേ, ഈ കവാടങ്ങളിലൂടെ പ്രവേശിക്കുന്ന നീയും നിന്റെ ഉദ്യോഗസ്ഥരും നിന്റെ ജനവും യഹോവയുടെ വചനം കേൾക്കുക.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 22:2
18 Iomraidhean Croise  

മീഖായാ തുടർന്നു പറഞ്ഞു: “സർവേശ്വരൻ സ്വർഗത്തിൽ അവിടുത്തെ സിംഹാസനത്തിലിരിക്കുന്നതു ഞാൻ കണ്ടു; മാലാഖമാർ ഇരുവശത്തും നില്‌ക്കുന്നുണ്ടായിരുന്നു.”


സൊദോമിന്റെ അധിപതികളേ, സർവേശ്വരന്റെ അരുളപ്പാട് കേൾക്കുവിൻ. ഗൊമോറാ നിവാസികളേ, നമ്മുടെ ദൈവത്തിന്റെ പ്രബോധനം ശ്രദ്ധിക്കുവിൻ.


യെരൂശലേമിലെ ജനത്തെ ഭരിക്കുന്ന മതനിന്ദകരേ, സർവേശ്വരന്റെ വചനം ശ്രദ്ധിക്കുവിൻ.


അവന്റെ ആധിപത്യവും സമാധാനവും നിസ്സീമമായിരിക്കും. ദാവീദിന്റെ സിംഹാസനത്തിലിരുന്നു നീതിയോടും ന്യായത്തോടും അവൻ എന്നേക്കും ഭരിക്കും. സർവശക്തനായ സർവേശ്വരൻ ഇതു നിറവേറ്റാൻ നിശ്ചയിച്ചിരിക്കുന്നു.


രാജാവിനോടും രാജമാതാവിനോടും പറയുക: “നിന്റെ മനോഹരമായ കിരീടം ശിരസ്സിൽനിന്നു വീണുപോയിരിക്കുന്നതുകൊണ്ടു സിംഹാസനത്തിൽ നിന്നിറങ്ങി താഴെ ഇരിക്കുക.”


യെരൂശലേംനിവാസികളേ, സർവേശ്വരന്റെ അരുളപ്പാടു കേൾക്കുവിൻ, ഇസ്രായേലിന്റെ ദൈവമായ സർവശക്തിയുള്ള സർവേശ്വരൻ അരുളിച്ചെയ്യുന്നു: കേൾക്കുന്ന എല്ലാവരുടെയും ചെവി തരിപ്പിക്കുന്ന തരത്തിലുള്ള അനർഥം ഈ സ്ഥലത്തു ഞാൻ വരുത്താൻ പോകുന്നു.


സർവേശ്വരൻ അരുളിച്ചെയ്യുന്നു: “യെഹൂദാരാജാവിന്റെ കൊട്ടാരത്തിൽ ചെന്ന് അവിടെ ഈ വചനം പ്രസ്താവിക്കുക.


ഇവ നിങ്ങൾ യഥാർഥമായി അനുസരിച്ചാൽ ദാവീദിന്റെ സിംഹാസനത്തിലിരിക്കുന്ന രാജാക്കന്മാരും അവരുടെ സേവകരും ജനങ്ങളും കൊട്ടാരവാതിലുകളിലൂടെ രഥങ്ങളിലും കുതിരപ്പുറത്തും കയറിവരും.


യെരൂശലേമിൽനിന്നു ബാബിലോണിലേക്കു ഞാൻ അയച്ച പ്രവാസികളായ നിങ്ങൾ എല്ലാവരും സർവേശ്വരന്റെ വാക്കു കേൾക്കുവിൻ.


ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “യെഹൂദാരാജാവായ സിദെക്കീയായുടെ അടുക്കൽ ചെന്നു പറയുക, സർവേശ്വരൻ അരുളിച്ചെയ്യുന്നു: ഞാൻ ഈ നഗരത്തെ ബാബിലോൺരാജാവിന്റെ കൈയിൽ ഏല്പിക്കും. അവൻ അത് അഗ്നിക്കിരയാക്കും.


അതുകൊണ്ട് യെഹൂദാരാജാവായ യെഹോയാക്കീമിനെക്കുറിച്ചു സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്നതിന് അവന് ഒരു സന്തതിയും ഉണ്ടായിരിക്കയില്ല; അവന്റെ മൃതശരീരം പകൽ വെയിലും രാത്രിയിൽ മഞ്ഞും ഏല്‌ക്കുംവിധം വെളിയിലേക്ക് എറിയപ്പെടും.


“ദേവാലയവാതില്‌ക്കൽ നിന്നുകൊണ്ട് നീ ഇപ്രകാരം വിളംബരം ചെയ്യണം. സർവേശ്വരനെ ആരാധിക്കാൻ ഈ കവാടത്തിലൂടെ പ്രവേശിക്കുന്ന സകല യെഹൂദ്യരുമേ, അവിടുത്തെ വചനം കേൾക്കുവിൻ.”


അതുകൊണ്ട് ഇടയന്മാരേ, സർവേശ്വരന്റെ വാക്കു ശ്രദ്ധിക്കുവിൻ; സർവേശ്വരനായ കർത്താവ് സത്യം ചെയ്തു പറയുന്നു.


സർവേശ്വരന്റെ വാക്കുകൾ കേൾക്കൂ, ഇസ്രായേലിനെതിരെ പ്രവചിക്കരുതെന്നല്ലേ നിങ്ങൾ പറയുന്നത്.


അവൻ വലിയവനായിരിക്കും; മഹോന്നതനായ ദൈവത്തിന്റെ പുത്രനെന്നു വിളിക്കപ്പെടുകയും ചെയ്യും; അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം സർവേശ്വരൻ അവനു നല്‌കും.


Lean sinn:

Sanasan


Sanasan