16 അയാൾ ദരിദ്രർക്കും എളിയവർക്കും നീതി നടത്തിക്കൊടുത്തു; അപ്പോൾ എല്ലാം നന്നായിരുന്നു; ‘എന്നെ അറിയുകയെന്നത് ഇതു തന്നെയല്ലേ’ എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.
16 അദ്ദേഹം ദരിദ്രർക്കും അഗതികൾക്കും ന്യായം പാലിച്ചുകൊടുത്തു, അതിനാൽ സകലതും നന്മയ്ക്കായിത്തീർന്നു. എന്നെ അറിയുക എന്നതിന്റെ അർഥം അതല്ലേ?” എന്ന് യഹോവയുടെ അരുളപ്പാട്.
“എന്റെ മകനേ ശലോമോനേ, നീ നിന്റെ പിതാവിന്റെ ദൈവത്തെ അറിയുകയും പൂർണഹൃദയത്തോടും നല്ല മനസ്സോടുംകൂടി അവിടുത്തെ ശുശ്രൂഷിക്കുകയും ചെയ്യുക. അവിടുന്ന് സർവഹൃദയങ്ങളും പരിശോധിച്ച് വിചാരങ്ങളും ആലോചനകളുമെല്ലാം ഗ്രഹിക്കുന്നു; നീ സർവേശ്വരനെ അന്വേഷിച്ചാൽ കണ്ടെത്തും; ഉപേക്ഷിച്ചാൽ അവിടുന്നു നിന്നെ എന്നേക്കും തള്ളിക്കളയും.
ആരെങ്കിലും പ്രശംസിക്കുന്നെങ്കിൽ അത് എന്നെ ഗ്രഹിച്ചറിയുന്നതിൽ ആയിരിക്കട്ടെ. കാരണം, ഭൂമിയിൽ സുസ്ഥിരസ്നേഹവും നീതിയും ന്യായവും പുലർത്തുന്ന സർവേശ്വരനാണല്ലോ ഞാൻ; ഇവയിലാണു ഞാൻ സന്തോഷിക്കുന്നതെന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.
വില്ലുപോലെ അവർ നാവ് വളയ്‍ക്കുന്നു. സത്യമല്ല വ്യാജമാണു ദേശത്തു പ്രത്യക്ഷപ്പെടുന്നത്. അവർ തിന്മയിൽനിന്നു മറ്റൊരു തിന്മയിലേക്കു നീങ്ങുന്നു. അവർ എന്നെ അറിയുന്നില്ല എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.
ലോകത്തിൽനിന്ന് എനിക്കു നല്‌കിയവർക്ക് അവിടുത്തെ നാമം ഞാൻ വെളിപ്പെടുത്തി. അവർ അങ്ങേക്കുള്ളവരായിരുന്നു. അങ്ങ് അവരെ എനിക്കു നല്‌കി; അങ്ങയുടെ വചനം അവർ അനുസരിക്കുകയും ചെയ്തിരിക്കുന്നു.
അപ്പോൾ അവർ ചോദിച്ചു: “എവിടെയാണു താങ്കളുടെ പിതാവ്?” യേശു മറുപടി പറഞ്ഞു: “നിങ്ങൾക്ക് എന്നെയോ എന്റെ പിതാവിനെയോ അറിഞ്ഞുകൂടാ; എന്നെ നിങ്ങൾ അറിഞ്ഞിരുന്നുവെങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു.”
തങ്ങൾ ദൈവത്തെ അറിയുന്നു എന്ന് അവർ അവകാശപ്പെടുന്നു; പക്ഷേ പ്രവൃത്തികൾക്കൊണ്ട് ദൈവത്തെ നിഷേധിക്കുന്നു. അവർ വെറുക്കത്തക്കവരും അനുസരണമില്ലാത്തവരും യാതൊരു നല്ലകാര്യത്തിനും കൊള്ളരുതാത്തവരും ആകുന്നു.