Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 22:10 - സത്യവേദപുസ്തകം C.L. (BSI)

10 മരിച്ചവനെ ഓർത്തു കരയരുത്; വിലപിക്കയുമരുത്; നാടുവിട്ടുപോകുന്നവനെയോർത്തു പൊട്ടിക്കരയുക; ജന്മദേശം കാണാൻ അവൻ തിരിച്ചു വരികയില്ലല്ലോ.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

10 മരിച്ചവനെക്കുറിച്ചു കരയേണ്ടാ, അവനെക്കുറിച്ചു വിലപിക്കയും വേണ്ടാ; നാടുവിട്ടു പോകേണ്ടിവരുന്നവനെക്കുറിച്ചു തന്നെ കരവിൻ; അവൻ മടങ്ങിവരികയില്ല; ജന്മദേശം ഇനി കാണുകയുമില്ല

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

10 മരിച്ചവനെക്കുറിച്ചു കരയണ്ടാ, അവനെക്കുറിച്ചു വിലപിക്കുകയും വേണ്ടാ; നാടുവിട്ടു പോകേണ്ടിവരുന്നവനെക്കുറിച്ചു തന്നെ കരയുവിൻ; അവൻ മടങ്ങിവരുകയില്ല; ജന്മദേശം ഇനി കാണുകയുമില്ല.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

10 മരിച്ചവനെക്കുറിച്ചു കരയേണ്ടാ, അവനെക്കുറിച്ചു വിലപിക്കയും വേണ്ടാ; നാടുവിട്ടു പോകേണ്ടിവരുന്നവനെക്കുറിച്ചു തന്നേകരവിൻ; അവൻ മടങ്ങിവരികയില്ല; ജന്മദേശം ഇനി കാണുകയുമില്ല.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

10 മരിച്ച രാജാവിനെക്കുറിച്ചു കരയുകയോ അദ്ദേഹത്തിനുവേണ്ടി വിലപിക്കുകയോ വേണ്ട; എന്നാൽ, അടിമയായി പോകുന്നവനെക്കുറിച്ചു വിലപിക്കുക, കാരണം അവൻ ഒരിക്കലും മടങ്ങിവരികയോ സ്വദേശം കാണുകയോ ഇല്ല.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 22:10
19 Iomraidhean Croise  

നീ സമാധാനത്തോടെ മരിച്ച് നിന്റെ പിതാക്കന്മാരുടെ കല്ലറയിൽ സംസ്കരിക്കപ്പെടും. ഞാൻ ഈ സ്ഥലത്തു വരുത്തുമെന്നു പറഞ്ഞ അനർഥമൊന്നും നീ കാണുകയില്ല.” അവർ മടങ്ങിവന്നു രാജാവിനെ ഈ വിവരം അറിയിച്ചു.


അദ്ദേഹത്തിന്റെ ഭരണകാലത്ത് ഈജിപ്തിലെ ഫറവോ ആയ നെഖോ അസ്സീറിയാരാജാവിന്റെ നേരെ യൂഫ്രട്ടീസ്നദിയുടെ സമീപത്തേക്കു പുറപ്പെട്ടു. യോശീയാരാജാവ് അദ്ദേഹത്തെ നേരിട്ടു; മെഗിദ്ദോയിൽവച്ചു നെബോ യോശീയായെ വധിച്ചു.


അദ്ദേഹത്തിന്റെ സഹോദരൻ എല്യാക്കീമിനെ ഈജിപ്തുരാജാവ് യെഹൂദായുടെയും യെരൂശലേമിന്റെയും രാജാവായി വാഴിക്കുകയും അദ്ദേഹത്തിന്റെ പേര് യെഹോയാക്കീം എന്നു മാറ്റുകയും ചെയ്തു. സ്ഥാനഭ്രഷ്ടനാക്കപ്പെട്ട യെഹോവാഹാസിനെ നെഖോ ഈജിപ്തിലേക്കു കൊണ്ടുപോയി.


മരിച്ചവർ ജീവിതം തുടങ്ങുന്നവരെക്കാൾ ഭാഗ്യവാന്മാരാണെന്നു ഞാൻ വിചാരിച്ചു.


നീതിമാൻ മരിക്കുന്നു. ആരും അതു ഗൗനിക്കുന്നില്ല. ഭക്തന്മാർ നീക്കപ്പെടുന്നു. ആരും അതു മനസ്സിലാക്കുന്നില്ല.


മരിച്ചവരെക്കുറിച്ചു വിലപിക്കുന്നവന് ആശ്വാസമരുളാൻ ആരും അപ്പം മുറിച്ചു കൊടുക്കയില്ല; പിതാവിന്റെയോ മാതാവിന്റെയോ വേർപാടിൽ ദുഃഖിച്ചിരിക്കുന്നവന് ആശ്വാസത്തിന്റെ പാനപാത്രം ആരും കൊടുക്കുകയുമില്ല.


യോശീയായുടെ പുത്രനും യെഹൂദാരാജാവും പിതാവായ യോശീയായ്‍ക്കു പകരം രാജ്യം ഭരിച്ചവനും ഈ ദേശം വിട്ടുപോയവനുമായ ശല്ലൂമിനെക്കുറിച്ചു സർവേശ്വരൻ അരുളിച്ചെയ്യുന്നു: ‘അവൻ ഇനി ഒരിക്കലും മടങ്ങിവരികയില്ല;


അതുകൊണ്ട് യോശീയായുടെ പുത്രനും യെഹൂദാരാജാവുമായ യെഹോയാക്കീമിനെ സംബന്ധിച്ചു സർവേശ്വരൻ അരുളിച്ചെയ്യുന്നു: ഹാ! എന്റെ സഹോദരാ എന്നോ, ഹാ! എന്റെ സഹോദരീ എന്നോ പറഞ്ഞ് അവർ അയാളെ ചൊല്ലി വിലപിക്കുകയില്ല; ഹാ! എന്റെ നാഥൻ എന്നോ, ഹാ! എന്റെ പ്രഭോ എന്നോ പറഞ്ഞു കരയുകയുമില്ല.


തിരിച്ചുവരാൻ ആഗ്രഹിക്കുന്ന ദേശത്തേക്ക് അവർ മടങ്ങിവരികയില്ല.


നീ അവരോടു പറയണം: “സർവശക്തനും ഇസ്രായേലിന്റെ ദൈവവുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു; നിങ്ങൾ കുടിച്ചു ലഹരി പിടിച്ചു ഛർദിക്കുവിൻ; നിങ്ങളുടെ ഇടയിലേക്കു ഞാൻ അയയ്‍ക്കുന്ന വാളുകൊണ്ട് ഇനി എഴുന്നേല്‌ക്കാത്തവിധം വീഴുവിൻ.


യെഹോയാക്കീമിന്റെ പുത്രനും യെഹൂദാരാജാവുമായ യെഹോയാഖീനെയും യെഹൂദയിൽനിന്നു പിടിച്ചുകൊണ്ടുപോയ എല്ലാ പ്രവാസികളെയും ഞാൻ ഈ സ്ഥലത്തു മടക്കിവരുത്തും; സർവേശ്വരനാണ് അരുളിച്ചെയ്യുന്നത്; ബാബിലോൺരാജാവിന്റെ നുകം ഞാൻ ഒടിക്കും.”


ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: യെരൂശലേം നിവാസികളുടെമേൽ എന്റെ കോപവും ക്രോധവും ചൊരിഞ്ഞതുപോലെ, നിങ്ങൾ ഈജിപ്തിൽ പ്രവേശിച്ചു കഴിയുമ്പോൾ നിങ്ങളുടെമേലും എന്റെ ക്രോധം ചൊരിയും; നിങ്ങൾ ശാപത്തിനും പരിഭ്രാന്തിക്കും പരിഹാസത്തിനും നിന്ദയ്‍ക്കും വിധേയരാകും; ഈ സ്ഥലം നിങ്ങൾ ഇനി കാണുകയുമില്ല.


ഈജിപ്തുദേശത്തു പാർക്കാൻ വന്ന യെഹൂദ്യരിൽ ശേഷിച്ചവരാരും രക്ഷപെടുകയോ അവശേഷിക്കുകയോ ഇല്ല; യെഹൂദ്യദേശത്തു തിരിച്ചുപോയി പാർക്കാൻ ആഗ്രഹിക്കുന്നവരിൽ ആരും മടങ്ങിപ്പോകയുമില്ല; പലായനം ചെയ്യുന്ന ചിലരല്ലാതെ ആരും അവിടെ എത്തുകയുമില്ല.”


യുദ്ധത്തിൽ മരിക്കുന്നവർ പട്ടിണികൊണ്ടു മരിക്കുന്നവരെക്കാൾ ഭാഗ്യവാന്മാർ! വിളഭൂമിയിൽനിന്ന് ഒന്നും ലഭിക്കാത്തതിനാൽ അവർ വിശന്നു തളർന്നു നശിക്കുന്നു.


“മനുഷ്യപുത്രാ, നിന്റെ നയനത്തിനാനന്ദം നല്‌കുന്നവളെ ഒറ്റയടിക്കു ഞാൻ നിന്നിൽനിന്നു നീക്കിക്കളയും; നീ കരയുകയോ വിലപിക്കുകയോ അരുത്; നീ കണ്ണീർ പൊഴിക്കയുമരുത്.


യേശു തിരിഞ്ഞ് അവരോടു പറഞ്ഞു: “യെരൂശലേമിലെ വനിതകളേ, എന്നെച്ചൊല്ലി നിങ്ങൾ കരയേണ്ടതില്ല; നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലിക്കരയുക.


Lean sinn:

Sanasan


Sanasan