Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 21:13 - സത്യവേദപുസ്തകം C.L. (BSI)

13 സമതലപ്രദേശത്ത് ഉയർന്നു നില്‌ക്കുന്ന പാറയിൽ പാർക്കുന്ന യെരൂശലേംനിവാസികളേ, ഞാൻ നിങ്ങൾക്ക് എതിരായിരിക്കുന്നു എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. ആരു ഞങ്ങൾക്കെതിരെ വരും? ഞങ്ങളുടെ പാർപ്പിടങ്ങളിൽ ആരു പ്രവേശിക്കും എന്നു നിങ്ങൾ പറയുന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

13 താഴ്‌വരയിലും സമഭൂമിയിലെ പാറയിലും പാർക്കയും ആർ ഞങ്ങളുടെ നേരേ വരും? ആർ ഞങ്ങളുടെ പാർപ്പിടങ്ങളിൽ കടക്കും? എന്നു പറകയും ചെയ്യുന്നവരേ, ഞാൻ നിങ്ങൾക്കു വിരോധമായിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാട്.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

13 താഴ്വരയിലും സമഭൂമിയിലെ പാറയിലും പാർത്ത്, ‘ഞങ്ങളുടെ നേരെ ആര്‍ വരും? ഞങ്ങളുടെ പാർപ്പിടങ്ങളിൽ ആര്‍ കടക്കും?’ എന്നു പറയുന്നവരേ ഞാൻ നിങ്ങൾക്ക് വിരോധമായിരിക്കുന്നു” എന്നു യഹോവയുടെ അരുളപ്പാടു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

13 താഴ്‌വരയിലും സമഭൂമിയിലെ പാറയിലും പാർക്കയും ആർ ഞങ്ങളുടെ നേരെ വരും? ആർ ഞങ്ങളുടെ പാർപ്പിടങ്ങളിൽ കടക്കും? എന്നു പറകയും ചെയ്യുന്നവരേ, ഞാൻ നിങ്ങൾക്കു വിരോധമായിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

13 ഈ താഴ്വരയ്ക്കുമീതേ, പാറനിറഞ്ഞ പീഠഭൂമിയിൽ പാർക്കുന്ന ജെറുശലേമേ, ഞാൻ നിനക്കെതിരാണ്— എന്ന് യഹോവ അരുളിച്ചെയ്യുന്നു— “ആർ ഞങ്ങളുടെനേരേ വരും? ആർ ഞങ്ങളുടെ പാർപ്പിടങ്ങളിൽ കടക്കും?” എന്നു പറയുന്നവർക്കെതിരേതന്നെ.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 21:13
21 Iomraidhean Croise  

നിങ്ങൾ വ്യാജം പറഞ്ഞതുകൊണ്ടും നിങ്ങൾ മിഥ്യാദർശനം കണ്ടതുകൊണ്ടും ഇതാ ഞാൻ നിങ്ങൾക്കെതിരായിരിക്കുന്നു എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.


യെരൂശലേമിന്റെ കവാടങ്ങൾക്കുള്ളിൽ ശത്രു കടക്കും എന്നു ഭൂമിയിലെ രാജാക്കന്മാരോ ഭൂവാസികളോ കരുതിയിരുന്നില്ല.


അതിന്റെ അധിപതികൾ കോഴ വാങ്ങി ഭരണം നടത്തുന്നു; പുരോഹിതന്മാർ കൂലിക്കു ധർമശാസ്ത്രം വ്യാഖ്യാനിക്കുന്നു; പ്രവാചകന്മാർ പണത്തിനുവേണ്ടി ലക്ഷണം പറയുന്നു. എന്നിട്ടും അവർ സർവേശ്വരനിൽ ആശ്രയിച്ചുകൊണ്ടു പറയുന്നു: “സർവേശ്വരൻ നമ്മുടെ മധ്യത്തിലുണ്ട്, ഒരനർഥവും നമുക്കുണ്ടാവുകയില്ല.”


അഹങ്കാരിയായ ബാബിലോണേ, ഞാൻ നിനക്ക് എതിരാണെന്നു സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു; നിന്റെ ശിക്ഷാദിവസം ആഗതമായിരിക്കുന്നു.


പർവതങ്ങൾ യെരൂശലേമിനെ വലയം ചെയ്തിരിക്കുന്നതുപോലെ, സർവേശ്വരൻ തന്റെ ജനത്തെ ഇന്നുമെന്നേക്കും സംരക്ഷിക്കുന്നു.


പാറക്കെട്ടുകളിൽ പാർക്കുകയും പർവതശൃംഗങ്ങൾ കീഴടക്കുകയും ചെയ്തവനേ, നീ ഉളവാക്കിയ ഭീതിയും നിന്റെ ഹൃദയത്തിലെ ഗർവും നിന്നെ ചതിച്ചിരിക്കുന്നു; നീ കഴുകനെപ്പോലെ ഉയരത്തിൽ നിന്റെ കൂടുകെട്ടിയാലും അവിടെനിന്നു ഞാൻ നിന്നെ താഴെയിറക്കും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.


നീട്ടിപ്പിടിച്ച കരംകൊണ്ടും ബലമുള്ള ഭുജംകൊണ്ടും കോപത്തോടും രോഷത്തോടും ഉഗ്രക്രോധത്തോടും ഞാൻ നിങ്ങളോടു യുദ്ധം ചെയ്യും.


ദർശനത്താഴ്‌വരയെക്കുറിച്ചുള്ള അരുളപ്പാട്: “നിങ്ങൾ എല്ലാവരും മട്ടുപ്പാവുകളിൽ കയറത്തക്കവിധം എന്തുണ്ടായി?


ഭൂമിയെ മുഴുവൻ നശിപ്പിക്കുന്ന വിനാശപർവതമേ, ഞാൻ നിനക്ക് എതിരായിരിക്കുന്നു എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു; നിനക്കെതിരെ ഞാൻ എന്റെ കൈ നീട്ടി കടുംതൂക്കായ പാറകളിൽനിന്നു തള്ളിയിടും; നിന്നെ അഗ്നിക്കിരയായ പർവതമാക്കും.


ഇതു സർവേശ്വരന്റെ ആലയം, സർവേശ്വരന്റെ ആലയം, സർവേശ്വരന്റെ ആലയം എന്നുള്ള കപടവാക്കുകളിൽ ആശ്രയിക്കരുത്.


ഞാൻ ഈജിപ്തു വിട്ടുപോരുമ്പോൾ എനിക്കുവേണ്ടി സർവേശ്വരൻ ചെയ്ത കാര്യങ്ങൾ നിമിത്തം ഞാൻ ഇത് ആചരിക്കുന്നു എന്ന് ഉത്സവദിവസം നിന്റെ പുത്രനോടു നീ പറയണം.


അവർ സുക്കോത്തിൽനിന്നു പുറപ്പെട്ട് മരുഭൂമിയുടെ അതിർത്തിയിലുള്ള ഏഥാമിൽ പാളയമടിച്ചു.


അതുകൊണ്ട് സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ നിനക്ക് എതിരായിരിക്കുന്നു. ജനതകൾ കാൺകെ നിന്റെമേലുള്ള ശിക്ഷാവിധി ഞാൻ നടത്തും.


സർവേശ്വരൻ അരുളിച്ചെയ്യുന്നു എന്ന് ഇസ്രായേൽജനത്തോടു പറയുക; നോക്കുക, ഞാൻ നിനക്കെതിരാണ്; ഞാൻ ഉറയിൽനിന്ന് വാളൂരി നീതിമാനെയും ദുഷ്ടനെയും ഛേദിച്ചുകളയും.


സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: നോക്കൂ, ഞാൻ ഈ ഇടയന്മാർക്ക് എതിരാണ്. എന്റെ ആടുകളെ ഞാൻ അവരോട് ആവശ്യപ്പെടും. അവരുടെ ആടുമേയ്‍ക്കൽ ഞാൻ അവസാനിപ്പിക്കും. ഇനിമേൽ ഇടന്മാർ തങ്ങളെത്തന്നെ പോഷിപ്പിക്കുകയില്ല. എന്റെ ആടുകൾ അവരുടെ ഭക്ഷണമാകാൻ ഇടയാകാത്തവിധം അവരുടെ വായിൽനിന്നു ഞാൻ അവയെ രക്ഷിക്കും.”


“ഇതാ, ഞാൻ നിനക്ക് എതിരായിരിക്കുന്നു” ഇത് സർവശക്തനായ സർവേശ്വരന്റെ വചനം. “നിന്റെ രഥങ്ങൾ ഞാൻ ചുട്ടുകളയും. നിന്റെ യുവസിംഹങ്ങളെ ഞാൻ വാളിന് ഇരയാക്കും; ഇനി ഞാൻ നിനക്ക് ഭൂമിയിൽ ഇര ശേഷിപ്പിക്കുകയില്ല. നിന്റെ ദൂതന്മാരുടെ ശബ്ദം ഇനി കേൾക്കുകയുമില്ല.”


നാട്ടിലെല്ലാം നിങ്ങൾ ചെയ്ത പാപത്തിനു പകരമായി നിങ്ങളുടെ സമ്പത്തും സകല നിക്ഷേപങ്ങളും കൊള്ളമുതൽ പോലെ ഞാൻ പങ്കിടും.


Lean sinn:

Sanasan


Sanasan