Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 20:2 - സത്യവേദപുസ്തകം C.L. (BSI)

2 അദ്ദേഹം യിരെമ്യാ പ്രവാചകനെ അടിക്കുകയും ദേവാലയത്തിലേക്കുള്ള മുകളിലത്തെ ബെന്യാമീൻ കവാടത്തിൽ ആമത്തിലിടുകയും ചെയ്തു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

2 പശ്ഹൂർപുരോഹിതൻ കേട്ടിട്ടു യിരെമ്യാപ്രവാചകനെ അടിച്ചു, യഹോവയുടെ ആലയത്തിനരികെയുള്ള മേലത്തെ ബെന്യാമീൻഗോപുരത്തിങ്കലെ ആമത്തിൽ ഇട്ടു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

2 പശ്ഹൂർ പുരോഹിതൻ കേട്ടിട്ടു യിരെമ്യാപ്രവാചകനെ അടിച്ച്, യഹോവയുടെ ആലയത്തിനരികിലുള്ള മുകളിലത്തെ ബെന്യാമീൻ ഗോപുരത്തിലെ ആമത്തിൽ ഇട്ടു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

2 പശ്ഹൂർപുരോഹിതൻ കേട്ടിട്ടു യിരെമ്യാപ്രവാചകനെ അടിച്ചു, യഹോവയുടെ ആലയത്തിന്നരികെയുള്ള മേലത്തെ ബെന്യാമീൻ ഗോപുരത്തിങ്കലെ ആമത്തിൽ ഇട്ടു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

2 അപ്പോൾ പശ്ഹൂർ യിരെമ്യാപ്രവാചകനെ അടിപ്പിക്കുകയും അദ്ദേഹത്തെ യഹോവയുടെ ആലയത്തിനു സമീപമുള്ള ബെന്യാമീൻകവാടത്തിന്റെ മുകൾഭാഗത്തുള്ള വിലങ്ങിൽ ബന്ധിക്കാൻ ഉത്തരവിടുകയും ചെയ്തു.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 20:2
30 Iomraidhean Croise  

യെരോബെയാംരാജാവ് ഇതു കേട്ടപ്പോൾ കൈ ചൂണ്ടിക്കൊണ്ട് “അവനെ പിടിക്കുക” എന്നു കല്പിച്ചു. തൽക്ഷണം രാജാവിന്റെ കൈ മരവിച്ചു മടക്കാൻ കഴിയാതെയായി.


ഞാൻ സുരക്ഷിതനായി മടങ്ങിവരുന്നതുവരെ വളരെക്കുറച്ച് അപ്പവും വെള്ളവും നല്‌കി അവനെ കാരാഗൃഹത്തിൽ സൂക്ഷിക്കുക.”


അപ്പോൾ ഹനാനിയോട് കുപിതനായിത്തീർന്ന ആസ അദ്ദേഹത്തെ ബന്ധിച്ച് കാരാഗൃഹത്തിലടച്ചു. ഹനാനിയുടെ വാക്കുകൾ ആസയെ അത്ര അധികം പ്രകോപിപ്പിച്ചു. ജനങ്ങളിൽ ചിലരെ ആസ പീഡിപ്പിക്കുകയും ചെയ്തു.


അപ്പോൾ കെനയനായുടെ പുത്രൻ സിദെക്കീയാ അടുത്തുചെന്നു മീഖായായുടെ ചെകിട്ടത്തടിച്ചു. അയാൾ ചോദിച്ചു: “നിന്നോടു സംസാരിക്കുന്നതിന് എന്നെ കടന്നു ഏതു വഴിക്കാണ് സർവേശ്വരന്റെ ആത്മാവ് നിന്റെ അടുത്തെത്തിയത്?”


എന്നാൽ അവർ സെഖര്യാക്ക് എതിരെ ഗൂഢാലോചന നടത്തി; രാജകല്പനപ്രകാരം അദ്ദേഹത്തെ ദേവാലയാങ്കണത്തിൽവച്ചു കല്ലെറിഞ്ഞു കൊന്നു.


എന്റെ കാലുകൾ അവിടുന്ന് ആമത്തിലിട്ടു; എന്റെ വഴികളെല്ലാം അങ്ങു സൂക്ഷിച്ചുനോക്കുന്നു. എന്റെ കാലടികൾക്ക് അങ്ങ് പരിധി വച്ചിരിക്കുന്നു.


എന്റെ കാലുകളെ അവിടുന്ന് ആമത്തിലിടുന്നു. എന്റെ പ്രവൃത്തികളെല്ലാം അവിടുന്ന് നിരീക്ഷിക്കുന്നു.’


അവർ നിന്നോടു യുദ്ധം ചെയ്യും; പക്ഷേ ജയിക്കയില്ല. നിന്റെ രക്ഷയ്‍ക്കു ഞാൻ കൂടെയുണ്ടല്ലോ എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.”


യെഹൂദാപ്രഭുക്കന്മാർ ഈ കാര്യങ്ങൾ കേട്ടപ്പോൾ രാജകൊട്ടാരത്തിൽനിന്നു സർവേശ്വരന്റെ ആലയത്തിൽ വന്ന് പുതിയ കവാടത്തിനു സമീപം ഇരുന്നു.


സർവജനത്തോടും പറയാൻ അവിടുന്നു കല്പിച്ചിരുന്നവയെല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ പുരോഹിതന്മാരും പ്രവാചകന്മാരും ജനങ്ങളും ചേർന്ന് അദ്ദേഹത്തെ പിടികൂടി; അവർ പറഞ്ഞു: നീ മരിക്കണം.


പ്രവചിക്കുന്ന ഏതു ഭ്രാന്തനെയും ആമത്തിലിടാനും വിലങ്ങുവയ്‍ക്കാനുമായി യെഹോയാദാ പുരോഹിതനു പകരം സർവേശ്വരൻ നിന്നെ പുരോഹിതനാക്കി.


എഴുത്തുകാരനായ ബാരൂക്കിനെയും യിരെമ്യാപ്രവാചകനെയും പിടിച്ചുകൊണ്ടുവരാൻ രാജാവ് തന്റെ പുത്രനായ യെരഹ്മെയേൽ, അസ്രിയേലിന്റെ പുത്രൻ സെരായാ, അബ്‍ദേലിന്റെ പുത്രൻ ശെലെമ്യാ എന്നിവരോടു കല്പിച്ചു; എന്നാൽ സർവേശ്വരൻ യിരെമ്യായെയും ബാരൂക്കിനെയും ഒളിപ്പിച്ചു.


അദ്ദേഹം ബെന്യാമീൻ കവാടത്തിലെത്തിയപ്പോൾ ശെലെമ്യായുടെ പുത്രനും ഹനന്യായുടെ പൗത്രനുമായ യിരീയാ എന്ന കാവൽസേനാനായകൻ അദ്ദേഹത്തെ പിടിച്ച്, ‘നീ ബാബിലോണ്യരുടെ പക്ഷത്തു ചേരാൻ പോകുക’യാണെന്നു പറഞ്ഞു.


ഇതുകേട്ട് സിദെക്കീയാ രാജാവ് യിരെമ്യായെ കാവല്‌ക്കാരുടെ അങ്കണത്തിൽ സൂക്ഷിക്കാനും നഗരത്തിലെ അപ്പം മുഴുവൻ തീരുന്നതുവരെ അപ്പക്കാരുടെ തെരുവിൽ നിന്നു ദിവസേന ഒരപ്പം കൊടുക്കാനും കല്പിച്ചു. അങ്ങനെ യിരെമ്യാ കാവല്‌ക്കാരുടെ അങ്കണത്തിൽ താമസിച്ചു.


ഗേബമുതൽ യെരൂശലേമിനു തെക്ക് രിമ്മോൻവരെ ദേശം മുഴുവൻ സമതലമായിത്തീരും. യെരൂശലേംനഗരമാകട്ടെ ബെന്യാമീൻഗോപുരംമുതൽ പണ്ടത്തെ ഗോപുരത്തിന്റെ സ്ഥാനത്തുള്ള കോൺഗോപുരംവരെയും ഹനനേൽഗോപുരംമുതൽ രാജാവിന്റെ മുന്തിരിച്ചക്കുകൾവരെയും വ്യാപിച്ചു സമീപദേശങ്ങളെക്കാൾ ഉയർന്നുനില്‌ക്കും.


എന്നാൽ അവർ ആ ദാസന്മാരെ പിടിച്ച് ഒരുവനെ അടിക്കുകയും അപരനെ കൊല്ലുകയും മറ്റൊരുവനെ കല്ലെറിയുകയും ചെയ്തു.


അവർ അപ്പോസ്തോലന്മാരെ ബന്ധനസ്ഥരാക്കുകയും നേരം വൈകിപ്പോയതിനാൽ പിറ്റേന്നാൾവരെ തടങ്കലിൽ വയ്‍ക്കുകയും ചെയ്തു.


അവർ അവരെ പിടിച്ചു പൊതുതടവിലാക്കി.


സന്നദ്രിംസംഘം ഗമാലിയേലിന്റെ ഉപദേശം സ്വീകരിച്ചു. അവർ അപ്പോസ്തോലന്മാരെ വിളിച്ചുവരുത്തി പ്രഹരിപ്പിച്ചു; മേലിൽ യേശുവിന്റെ നാമത്തിൽ പ്രബോധിപ്പിക്കരുതെന്നു താക്കീതു നല്‌കിയശേഷം അവരെ വിട്ടയച്ചു.


പ്രവാചകന്മാരിൽ ആരെയെങ്കിലും നിങ്ങളുടെ പിതാക്കന്മാർ പീഡിപ്പിക്കാതിരുന്നിട്ടുണ്ടോ? നീതിമാനായവന്റെ ആഗമനത്തെക്കുറിച്ചു മുൻകൂട്ടി അറിയിച്ചവരെ അവർ നിഗ്രഹിക്കുകയത്രേ ചെയ്തത്.


വിശുദ്ധന്മാരുടെ രക്തവും യേശുവിന്റെ സാക്ഷികളുടെ രക്തവും പാനംചെയ്ത് അവൾ ലഹരി പിടിച്ചിരിക്കുന്നതായി ഞാൻ കണ്ടു. അവളെ കണ്ടപ്പോൾ ഞാൻ അത്യധികം അദ്ഭുതപ്പെട്ടു.


നിങ്ങൾക്ക് ആസന്നഭാവിയിൽ സഹിക്കുവാനുള്ളത് ഓർത്ത് ഭയപ്പെടേണ്ടാ; നിങ്ങളെ പരീക്ഷിക്കേണ്ടതിന് പിശാചു നിങ്ങളിൽ ചിലരെ തടവിൽ ആക്കും; പത്തു ദിവസത്തേക്കു നിങ്ങൾക്കു കഷ്ടതയുണ്ടാകും. മരണപര്യന്തം വിശ്വസ്തനായിരിക്കുക; എന്നാൽ ജീവകിരീടം ഞാൻ നിനക്കു നല്‌കും.


Lean sinn:

Sanasan


Sanasan