Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 20:12 - സത്യവേദപുസ്തകം C.L. (BSI)

12 സർവശക്തനായ സർവേശ്വരാ, അവിടുന്നു മനുഷ്യനെ നീതിപൂർവം പരിശോധിച്ച് അവന്റെ ഹൃദയവും മനസ്സും കാണുന്നു; അവിടുന്ന് അവരോടു പ്രതികാരം ചെയ്യുന്നതു കാണാൻ എനിക്ക് ഇടവരുത്തണമേ; എന്റെ സങ്കടം തിരുസന്നിധിയിലാണല്ലോ ഞാൻ സമർപ്പിച്ചിരിക്കുന്നത്.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

12 നീതിമാനെ ശോധനചെയ്ത്, അന്തരംഗങ്ങളെയും ഹൃദയത്തെയും കാണുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ അവരോടു ചെയ്യുന്ന പ്രതികാരം ഞാൻ കാണുമാറാകട്ടെ; എന്റെ വ്യവഹാരം ഞാൻ നിന്നോടു ബോധിപ്പിച്ചിരിക്കുന്നുവല്ലോ.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

12 നീതിമാനെ ശോധനചെയ്ത്, അന്തരംഗങ്ങളെയും ഹൃദയത്തെയും കാണുന്നവനായ സൈന്യങ്ങളുടെ യഹോവേ, അങ്ങ് അവരോടു ചെയ്യുന്ന പ്രതികാരം ഞാൻ കാണുമാറാകട്ടെ; എന്‍റെ വ്യവഹാരം ഞാൻ അങ്ങയോടു ബോധിപ്പിച്ചിരിക്കുന്നുവല്ലോ.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

12 നീതിമാനെ ശോധനചെയ്തു, അന്തരംഗങ്ങളെയും ഹൃദയത്തെയും കാണുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ അവരോടു ചെയ്യുന്ന പ്രതികാരം ഞാൻ കാണുമാറാകട്ടെ; എന്റെ വ്യവഹാരം ഞാൻ നിന്നോടു ബോധിപ്പിച്ചിരിക്കുന്നുവല്ലോ.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

12 നീതിനിഷ്ഠരെ പരിശോധിക്കുകയും അന്തരിന്ദ്രിയത്തെയും ഹൃദയത്തെയും കാണുകയുംചെയ്യുന്ന സൈന്യങ്ങളുടെ യഹോവേ, അവരുടെമേലുള്ള അങ്ങയുടെ പ്രതികാരം ഞാൻ കാണട്ടെ, കാരണം എന്റെ വ്യവഹാരം ഞാൻ അങ്ങയുടെമുമ്പിൽ വെച്ചിരിക്കുന്നു.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 20:12
26 Iomraidhean Croise  

യെഹോയാദ തന്നോടു കാട്ടിയ കാരുണ്യം വിസ്മരിച്ച രാജാവ് യെഹോയാദയുടെ പുത്രൻ സെഖര്യായെ വധിച്ചു. മരിക്കുമ്പോൾ സെഖര്യാ പറഞ്ഞു: “സർവേശ്വരൻ ഇതിനു നിങ്ങളോടു പ്രതികാരം ചെയ്യട്ടെ.”


സജ്ജനത്തെയും ദുർജനത്തെയും അവിടുന്നു പരിശോധിക്കുന്നു. അക്രമാസക്തരോട് അവിടുത്തേക്കു വെറുപ്പാണ്.


ദൈവമേ, എന്നെ പരിശോധിച്ച് എന്റെ ഹൃദയത്തെ അറിയണമേ. എന്നെ പരീക്ഷിച്ച് എന്റെ വിചാരങ്ങൾ ഗ്രഹിക്കണമേ.


എന്റെ ഹൃദയം പരിശോധിക്കുകയും രാത്രിയിൽ എന്നെ സന്ദർശിക്കുകയും എന്നെ പരീക്ഷിക്കുകയും ചെയ്താൽ അവിടുന്ന് എന്നിൽ തിന്മയൊന്നും കണ്ടെത്തുകയില്ല. ഞാൻ അധരങ്ങൾകൊണ്ടു പാപം ചെയ്തില്ല.


അവിടുന്ന് എന്നെ എല്ലാ കഷ്ടതകളിൽനിന്നും വിടുവിച്ചു. എന്റെ ശത്രുക്കളുടെ പരാജയം ഞാൻ നേരിൽ കണ്ടുവല്ലോ.


ദുഷ്ടനു ലഭിക്കുന്ന ശിക്ഷ കണ്ട് നീതിമാൻ സന്തോഷിക്കും. അവൻ ദുഷ്ടന്മാരുടെ രക്തത്തിൽ കാൽ മുക്കും.


എന്റെ ദൈവം സ്നേഹത്തോടെ എന്നെ സന്ദർശിക്കും, എന്റെ ശത്രുക്കളുടെ പരാജയം കാണാൻ അവിടുന്ന് എനിക്ക് ഇടയാക്കും.


എന്റെ ജനമേ, എന്നും ദൈവത്തിൽ ശരണപ്പെടുവിൻ, നിങ്ങളുടെ ഹൃദയം അവിടുത്തെ സന്നിധിയിൽ പകരുവിൻ. അവിടുന്നാണ് നമ്മുടെ അഭയസങ്കേതം.


നീതിമാനായ ദൈവമേ, ഹൃദയത്തെയും മനസ്സിനെയും പരിശോധിക്കുന്നവനേ, ദുർജനങ്ങളുടെ ദുഷ്ടതയ്‍ക്ക് അറുതിവരുത്തണമേ, നീതിമാന്മാർക്ക് ഐശ്വര്യം നല്‌കണമേ.


അങ്ങയുടെ ദാസനെ സന്തോഷിപ്പിക്കണമേ. സർവേശ്വരാ, ഞാൻ അങ്ങയോടാണല്ലോ പ്രാർഥിക്കുന്നത്.


ഹിസ്കിയാ ദൂതന്മാരുടെ കൈയിൽനിന്നും കത്തു വാങ്ങി വായിച്ചു.


മീവൽപ്പക്ഷിയെപ്പോലെയോ, കൊക്കിനെപ്പോലെയോ ഞാൻ ചിലയ്‍ക്കുന്നു. പ്രാവിനെപ്പോലെ ഞാൻ കുറുകുന്നു. മുകളിലേക്കു നോക്കി എന്റെ കണ്ണുകൾ കുഴയുന്നു. സർവേശ്വരാ, ഞാൻ പീഡിതനായിരിക്കുന്നു. അവിടുന്ന് എന്റെ രക്ഷാസങ്കേതമായിരിക്കണമേ.


നീതിപൂർവം വിധിക്കുന്നവനും ഹൃദയത്തെയും മനസ്സിനെയും പരിശോധിക്കുന്നവനും സർവശക്തനുമായ സർവേശ്വരാ, അവിടുന്ന് അവരോടു പ്രതികാരം കാട്ടുന്നതു കാണാൻ എനിക്ക് ഇടയാക്കണമേ; എന്റെ സങ്കടം തിരുസന്നിധിയിലാണല്ലോ ഞാൻ സമർപ്പിച്ചിരിക്കുന്നത്.


എനിക്ക് അവകാശപ്പെട്ടവൾ കാട്ടിലെ സിംഹം പോലെ ആയിരിക്കുന്നു; അവൾ എനിക്കെതിരെ ഗർജിക്കുന്നു; അതുകൊണ്ട് ഞാൻ അവളെ വെറുക്കുന്നു.


സർവേശ്വരനായ ഞാൻ ഹൃദയത്തെ പരിശോധിക്കുകയും മനസ്സിനെ പരീക്ഷിക്കുകയും ചെയ്യുന്നു; ഓരോ മനുഷ്യനും അവന്റെ വഴികൾക്കും പ്രവൃത്തികൾക്കും അനുസൃതമായി പ്രതിഫലം കൊടുക്കേണ്ടതിനുതന്നെ.


എന്നെ പീഡിപ്പിക്കുന്നവർ ലജ്ജിതരാകട്ടെ; ഞാൻ ലജ്ജിതനാകരുതേ; അവർ ഭ്രമിച്ചുപോകട്ടെ; ഞാൻ ഭ്രമിച്ചുപോകരുതേ; അവർക്ക് ദുർദിനം വരുത്തണമേ; അവരെ നിശ്ശേഷം തകർത്തു കളഞ്ഞാലും.


അധിക്ഷേപിക്കപ്പെട്ടിട്ടും, അവിടുന്ന് അധിക്ഷേപിച്ചില്ല. പീഡനം സഹിച്ചിട്ടും അവിടുന്നു ഭീഷണിപ്പെടുത്തിയില്ല; പിന്നെയോ, നീതിയോടെ വിധിക്കുന്നവന്റെ കൈയിൽ തന്നെത്തന്നെ ഭരമേല്പിക്കുകയാണു ചെയ്തത്.


അതുകൊണ്ട് ദൈവഹിതപ്രകാരം കഷ്ടത സഹിക്കുന്നവർ നന്മചെയ്തുകൊണ്ട് തങ്ങളുടെ ആത്മാക്കളെ വിശ്വസ്തനായ സ്രഷ്ടാവിനെ ഭരമേല്പിക്കട്ടെ.


അല്ലയോ സ്വർഗമേ, വിശുദ്ധന്മാരേ, അപ്പോസ്തോലന്മാരേ, പ്രവാചകന്മാരേ, ദൈവം നിങ്ങൾക്കുവേണ്ടി അവളോടു പ്രതികാരം ചെയ്തിരിക്കുന്നതുകൊണ്ട് ആനന്ദിക്കുക.


അവളുടെ മക്കളെ ഞാൻ കൊന്നുകളയും. ഞാൻ മനസ്സും ഹൃദയവും പരിശോധിക്കുന്നവരാണെന്ന് എല്ലാ സഭകളും അറിയും. നിങ്ങൾക്കോരുത്തർക്കും അവരവരുടെ പ്രവൃത്തിക്കു തക്കത് ഞാൻ നല്‌കും.


“പരിശുദ്ധനും സത്യവാനുമായ സർവനാഥാ, ഞങ്ങളുടെ രക്തം ചൊരിഞ്ഞതിന്റെ പേരിൽ ഭൂവാസികളെ വിധിക്കുവാനും അവരോടു പ്രതികാരം ചെയ്യുവാനും അങ്ങ് എത്രത്തോളം വൈകും?” എന്ന് അവർ അത്യുച്ചത്തിൽ വിളിച്ചുചോദിച്ചു. പിന്നീട് അവർക്ക് ഓരോരുത്തർക്കും വെള്ളനിലയങ്കി നല്‌കപ്പെട്ടു; അവരെപ്പോലെ വധിക്കപ്പെടുവാനിരിക്കുന്ന സഹഭൃത്യന്മാരുടെയും സഹോദരന്മാരുടെയും എണ്ണം പൂർത്തിയാകുന്നതുവരെ അല്പകാലംകൂടി വിശ്രമിക്കുവാൻ അവർക്ക് അരുളപ്പാടു ലഭിക്കുകയും ചെയ്തു.


അപ്പോൾ ഹന്നാ പറഞ്ഞു: “അങ്ങനെ അല്ല, എന്റെ യജമാനനേ! ഞാൻ വളരെയേറെ മനോവേദന അനുഭവിക്കുന്ന ഒരു സ്‍ത്രീയാണ്; വീഞ്ഞോ മറ്റേതെങ്കിലും ലഹരിപാനീയമോ ഞാൻ കുടിച്ചിട്ടില്ല. സർവേശ്വരന്റെ സന്നിധിയിൽ എന്റെ ഹൃദയം പകരുകയാണു ചെയ്തത്.


Lean sinn:

Sanasan


Sanasan