Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 20:11 - സത്യവേദപുസ്തകം C.L. (BSI)

11 വീരയോദ്ധാവിനെപ്പോലെ സർവേശ്വരൻ എന്റെ കൂടെയുണ്ട്; അതുകൊണ്ട് എന്നെ പീഡിപ്പിക്കുന്നവർ ഇടറിവീഴും; അവർ വിജയിക്കുകയില്ല. അങ്ങനെ അവർ ലജ്ജിതരാകും; അവരുടെ അപമാനം ഒരിക്കലും വിസ്മരിക്കപ്പെടുകയില്ല.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

11 എന്നാൽ യഹോവ ഒരു മഹാവീരനെപ്പോലെ എന്നോടുകൂടെയുണ്ട്; ആകയാൽ എന്നെ ഉപദ്രവിക്കുന്നവർ ഇടറിവീഴും; അവർ ജയിക്കയില്ല; അവർ ബുദ്ധിയോടെ പ്രവർത്തിക്കായ്കയാൽ ഏറ്റവും ലജ്ജിച്ചുപോകും; ഒരിക്കലും മറന്നുപോകാത്ത നിത്യലജ്ജയോടെ തന്നെ.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

11 എന്നാൽ യഹോവ ബലവാനായ വീരനെപ്പോലെ എന്നോടുകൂടി ഉണ്ട്; അതിനാൽ എന്നെ ഉപദ്രവിക്കുന്നവർ ഇടറിവീഴും; അവർ ജയിക്കുകയില്ല; അവർ ബുദ്ധിയോടെ പ്രവർത്തിക്കാതിരുന്നതിനാൽ ഏറ്റവും ലജ്ജിച്ചുപോകും; ഒരിക്കലും മറന്നുപോകാത്ത നിത്യലജ്ജയോടെ തന്നെ.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

11 എന്നാൽ യഹോവ ഒരു മഹാവീരനെപ്പോലെ എന്നോടുകൂടെ ഉണ്ടു; ആകയാൽ എന്നെ ഉപദ്രവിക്കുന്നവർ ഇടറിവീഴും; അവർ ജയിക്കയില്ല; അവർ ബുദ്ധിയോടെ പ്രവർത്തിക്കായ്കയാൽ ഏറ്റവും ലജ്ജിച്ചുപോകും; ഒരിക്കലും മറന്നുപോകാത്ത നിത്യലജ്ജയോടെ തന്നേ.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

11 എന്നാൽ യഹോവ ഒരു യുദ്ധവീരനെപ്പോലെ എന്നോടൊപ്പമുണ്ട്; അതിനാൽ എന്റെ പീഡകർ ഇടറിവീഴും, അവർ ജയിക്കുകയില്ല. അവർ പരാജിതരാകും; പരിപൂർണമായി അപമാനിതരാകും അവരുടെ അപമാനം അവിസ്മരണീയമായിരിക്കും.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 20:11
25 Iomraidhean Croise  

“ബാല്യം മുതൽ അവർ എന്നെ അത്യന്തം പീഡിപ്പിച്ചു;” എങ്കിലും അവർ എന്നെ കീഴടക്കിയില്ല.


എന്റെ അനർഥത്തിൽ സന്തോഷിക്കുന്നവർ ലജ്ജിച്ചു ഭ്രമിക്കട്ടെ. എനിക്കെതിരെ വീമ്പിളക്കിയവർ, ലജ്ജിതരും അപമാനിതരും ആകട്ടെ.


എന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നവർ ലജ്ജിച്ചു പരിഭ്രാന്തരാകട്ടെ; എന്റെ അനർഥത്തിൽ സന്തോഷിക്കുന്നവർ അപമാനത്തോടെ പിന്തിരിയട്ടെ.


അത്യുന്നതനായ സർവേശ്വരൻ ഭീതിദനാകുന്നു. അവിടുന്നു സർവലോകത്തിന്റെയും രാജാവാകുന്നു.


എന്റെ ശത്രുക്കൾ ലജ്ജിച്ചുപോകും; അവർ പരിഭ്രാന്തരാകും. അവർക്ക് നാണിച്ചു പിന്തിരിയേണ്ടിവരും.


ഞങ്ങളെ രക്ഷിക്കുന്ന ദൈവമേ, അവിടുന്നു ഞങ്ങൾക്കുവേണ്ടി അദ്ഭുതങ്ങൾ പ്രവർത്തിച്ചു. ഞങ്ങളുടെ അപേക്ഷ കേട്ട് ഞങ്ങളെ വിടുവിച്ചു. അവിടുന്നാണ് സർവഭൂമിയുടെയും വിദൂരത്തുള്ള സമുദ്രങ്ങളുടെയും പ്രത്യാശ.


ദൈവത്തിന്റെ പ്രവൃത്തികൾ വന്നുകാണുവിൻ. മനുഷ്യരുടെ ഇടയിൽ അവിടുത്തെ പ്രവൃത്തികൾ എത്ര അദ്ഭുതകരം.


ഞാൻ നിന്നോടുകൂടെയുള്ളതുകൊണ്ട് നീ ഭയപ്പെടേണ്ടാ, ഞാൻ നിന്റെ ദൈവമാകയാൽ നീ പരിഭ്രമിക്കുകയും വേണ്ടാ. ഞാൻ നിന്നെ ബലപ്പെടുത്തും. ഞാൻ നിന്നെ സഹായിക്കും. വിജയം വരിച്ച എന്റെ വലങ്കൈകൊണ്ടു ഞാൻ നിന്നെ ഉയർത്തിപ്പിടിക്കും.


“കൃമിയായ യാക്കോബേ, നിസ്സാരനായ ഇസ്രായേലേ, ഭയപ്പെടേണ്ടാ, ഞാൻ നിന്നെ സഹായിക്കും.” സർവേശ്വരനാണ് ഇത് അരുളിച്ചെയ്യുന്നത്. നിന്റെ വിമോചകൻ, ഇസ്രായേലിന്റെ പരിശുദ്ധൻ തന്നെ.


അവർ എല്ലാവരും പരിഭ്രാന്തരായിത്തീരും.


യെഹൂദാരാജാക്കന്മാർക്കും പ്രഭുക്കന്മാർക്കും പുരോഹിതന്മാർക്കും അതിലെ ജനങ്ങൾക്കും എന്നല്ല ഈ ദേശത്തുള്ള എല്ലാവർക്കും എതിരെ നില്‌ക്കാൻവേണ്ടി ഇന്നു ഞാൻ നിന്നെ കോട്ട കെട്ടി ഉറപ്പിച്ച നഗരവും ഇരുമ്പുതൂണും പിച്ചളമതിലും ആയി ഉറപ്പിച്ചിരിക്കുന്നു.


അവർ നിന്നോടു യുദ്ധം ചെയ്യും; പക്ഷേ ജയിക്കയില്ല. നിന്റെ രക്ഷയ്‍ക്കു ഞാൻ കൂടെയുണ്ടല്ലോ എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.”


അവരെ നീ ഭയപ്പെടേണ്ടാ; നിന്നെ രക്ഷിക്കാൻ ഞാൻ നിന്നോടു കൂടെയുണ്ട്; സർവേശ്വരനാണ് ഇതരുളിച്ചെയ്യുന്നത്.”


സർവേശ്വരാ, അവിടുത്തേക്ക് എല്ലാം അറിയാമല്ലോ. എന്നെ ഓർത്ത് എന്നെ സന്ദർശിക്കണമേ; എന്നെ പീഡിപ്പിക്കുന്നവരോടു എനിക്കുവേണ്ടി പ്രതികാരം ചെയ്യണമേ; അവിടുത്തെ ക്ഷമയാൽ അവർ എന്നെ നശിപ്പിച്ചു കളയാൻ ഇടയാക്കരുതേ; അങ്ങേക്കുവേണ്ടിയാണല്ലോ ഞാൻ നിന്ദ സഹിക്കുന്നത്.


ഈ ജനത്തിനു മുമ്പിൽ ഞാൻ നിന്നെ താമ്രമതിൽ പോലെയാക്കും; അവർ നിനക്കെതിരെ യുദ്ധം ചെയ്യും; എന്നാൽ അവർ ജയിക്കയില്ല; കാരണം, നിന്നെ സംരക്ഷിക്കുന്നതിനും മോചിപ്പിക്കുന്നതിനുമായി ഞാൻ നിന്നോടുകൂടെയുണ്ട്; ഇതു സർവേശ്വരനാണ് അരുളിച്ചെയ്യുന്നത്.


എന്നെ പീഡിപ്പിക്കുന്നവർ ലജ്ജിതരാകട്ടെ; ഞാൻ ലജ്ജിതനാകരുതേ; അവർ ഭ്രമിച്ചുപോകട്ടെ; ഞാൻ ഭ്രമിച്ചുപോകരുതേ; അവർക്ക് ദുർദിനം വരുത്തണമേ; അവരെ നിശ്ശേഷം തകർത്തു കളഞ്ഞാലും.


നിന്റെ ഇടയന്മാരെയെല്ലാം കാറ്റു പറപ്പിച്ചുകളയും; നിന്റെ സ്നേഹിതരെല്ലാം പ്രവാസത്തിലേക്കു പോകും; അപ്പോൾ നീ നിന്റെ ദുഷ്ടതയോർത്തു ലജ്ജിക്കുകയും പരിഭ്രമിക്കുകയും ചെയ്യും.


ഞാൻ നിങ്ങളുടെമേൽ ശാശ്വതമായ നിന്ദയും മറന്നു പോകാത്ത ലജ്ജയും വരുത്തിവയ്‍ക്കും.


ആയിരം തലമുറകളോട് അവിടുന്ന് അചഞ്ചലസ്നേഹം കാണിക്കുന്നു; എങ്കിലും പിതാക്കന്മാരുടെ അകൃത്യത്തിനു മക്കളോടു പകരം വീട്ടുന്നു. വലിയവനും ബലവാനുമായ ദൈവമേ, അവിടുത്തെ നാമം സർവശക്തനായ സർവേശ്വരൻ എന്നാണല്ലോ.


നിലത്തെ പൊടിയിൽ നിദ്രകൊള്ളുന്നവരിൽ അനേകർ ഉണരും. അവരിൽ ചിലർ നിത്യജീവനും മറ്റുചിലർ നിത്യമായ ലജ്ജയ്‍ക്കും പരിഹാസത്തിനും പാത്രമാകും.


ഇതിനെ സംബന്ധിച്ച് നാം എന്താണു പറയുക? ദൈവം നമ്മുടെ പക്ഷത്തുണ്ടെങ്കിൽ ആരു നമുക്ക് എതിരു നില്‌ക്കും?


എന്നാൽ കർത്താവ് എന്റെ പക്ഷത്തുണ്ടായിരുന്നു. എല്ലാ വിജാതീയരും കേൾക്കത്തക്കവണ്ണം ദൈവവചനം പൂർണമായി പ്രസംഗിക്കുവാനുള്ള ശക്തി കർത്താവ് എനിക്കു നല്‌കി. അങ്ങനെ ഞാൻ സിംഹത്തിന്റെ വായിൽനിന്നു രക്ഷിക്കപ്പെട്ടു.


Lean sinn:

Sanasan


Sanasan