Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 2:36 - സത്യവേദപുസ്തകം C.L. (BSI)

36 എത്ര ലാഘവത്തോടെ നിന്റെ വഴിവിട്ടു നീ അലഞ്ഞു നടക്കുന്നു; അസ്സീറിയാ നിന്നെ അപമാനിച്ചതുപോലെ ഈജിപ്തും നിന്നെ അപമാനിക്കും.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

36 നിന്റെ വഴിയെ മാറ്റേണ്ടതിനു നീ ഇത്ര തെണ്ടിനടക്കുന്നതെന്ത്? അശ്ശൂരിങ്കൽ നീ ലജ്ജിച്ചതുപോലെ മിസ്രയീമിങ്കലും ലജ്ജിച്ചുപോകും.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

36 നിന്‍റെ വഴി മാറ്റേണ്ടതിന് നീ ഇത്ര അലഞ്ഞുനടക്കുന്നതെന്ത്? അശ്ശൂരിനെക്കുറിച്ച് നീ ലജ്ജിച്ചതുപോലെ മിസ്രയീമിങ്കലും ലജ്ജിച്ചുപോകും.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

36 നിന്റെ വഴിയെ മാറ്റേണ്ടതിന്നു നീ ഇത്ര തെണ്ടിനടക്കുന്നതെന്തു? അശ്ശൂരിങ്കൽ നീ ലജ്ജിച്ചതുപോലെ മിസ്രയീമിങ്കലും ലജ്ജിച്ചുപോകും.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

36 നിന്റെ വഴി മാറ്റിക്കൊണ്ട് നീ ഇത്രയധികം ചുറ്റിനടക്കുന്നതെന്തിന്? അശ്ശൂരിനെപ്പറ്റി നീ ലജ്ജിച്ചതുപോലെ ഈജിപ്റ്റിനെക്കുറിച്ചും നീ ലജ്ജിച്ചുപോകും.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 2:36
22 Iomraidhean Croise  

എദോമ്യർ വീണ്ടും വന്നു യെഹൂദ്യരെ തോല്പിക്കുകയും അനേകം ആളുകളെ തടവുകാരായി പിടിച്ചു കൊണ്ടുപോകുകയും ചെയ്തപ്പോൾ ആഹാസ്‍രാജാവ് അസ്സീറിയാരാജാവിന്റെ സഹായം അപേക്ഷിച്ചു.


അപ്പോൾ ഈജിപ്തിനെപ്പറ്റി അഭിമാനം കൊണ്ടവരും എത്യോപ്യയിൽ പ്രത്യാശ വച്ചിരുന്നവരും അമ്പരന്നു പരിഭ്രമിക്കും.


എന്തു നേടാനാണ് ഈജിപ്തിലേക്കു നീ പോകുന്നത്? നൈൽനദിയിലെ വെള്ളം കുടിക്കാനോ? എന്തു നേടാനാണ് അസ്സീറിയായിലേക്കു പോകുന്നത്? യൂഫ്രട്ടീസ് നദിയിലെ വെള്ളം കുടിക്കാനാണോ?


ഞാൻ മലിനയായിട്ടില്ല, ബാൽദേവന്റെ പുറകേ പോയിട്ടില്ല എന്നു നിനക്ക് എങ്ങനെ പറയാൻ കഴിയും? താഴ്‌വരയിലെ നിന്റെ മാർഗത്തിലേക്കു നോക്കി നീ ചെയ്തത് എന്തെന്നു മനസ്സിലാക്കുക; വഴിയിൽ അങ്ങോട്ടുമിങ്ങോട്ടും ഓടിനടന്ന പെണ്ണൊട്ടകം പോലെ ആയിരുന്നില്ലേ നീ?


കാമുകരെ തേടാൻ നീ നിന്റെ വഴി എത്ര നന്നായി ഒരുക്കുന്നു. ദുർവൃത്തരായ സ്‍ത്രീകൾ പോലും നിന്നിൽനിന്നു പാഠങ്ങൾ പഠിക്കും.


ലെബാനോനിൽ കയറിച്ചെന്നു നിലവിളിക്കുക; ബാശാനിൽ നിന്റെ ശബ്ദം ഉയർത്തുക; അബാരീമിൽനിന്നു നിലവിളിക്കുക. നിന്റെ കൂട്ടുകാർ തകർന്നിരിക്കുന്നു.


നിന്റെ ഇടയന്മാരെയെല്ലാം കാറ്റു പറപ്പിച്ചുകളയും; നിന്റെ സ്നേഹിതരെല്ലാം പ്രവാസത്തിലേക്കു പോകും; അപ്പോൾ നീ നിന്റെ ദുഷ്ടതയോർത്തു ലജ്ജിക്കുകയും പരിഭ്രമിക്കുകയും ചെയ്യും.


അവിശ്വസ്തയായ മകളേ, നീ എത്രകാലം അലഞ്ഞു നടക്കും? സർവേശ്വരൻ ഭൂമിയിൽ ഒരു പുതിയ സൃഷ്‍ടി നടത്തിയിരിക്കുന്നു; സ്‍ത്രീ പുരുഷനെ സംരക്ഷിക്കുന്നു.


ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “എന്റെ അരുളപ്പാടു ചോദിക്കാൻ ആളയച്ച യെഹൂദാരാജാവിനോടു പറയുക; നിന്റെ സഹായത്തിനു വന്ന ഫറവോയുടെ സൈന്യം സ്വന്തം ദേശമായ ഈജിപ്തിലേക്കു മടങ്ങും.


നിന്റെ ലജ്ജാകരമായ അവസ്ഥയെപ്പറ്റി ജനതകൾ കേട്ടിരിക്കുന്നു; ദേശത്ത് ആകമാനം നിന്റെ നിലവിളി മുഴങ്ങുന്നു; യുദ്ധവീരന്മാർ പരസ്പരം തട്ടി വീഴുന്നു.”


സഹായത്തിനുവേണ്ടി വ്യർഥമായി നോക്കിയിരുന്നു ഞങ്ങളുടെ കണ്ണുകൾ കുഴഞ്ഞു. ഞങ്ങളെ രക്ഷിക്കാൻ കഴിയാത്ത ഒരു ജനതയ്‍ക്കുവേണ്ടി ഞങ്ങൾ കാത്തിരുന്നു.


ആഹാരത്തിനുവേണ്ടി ഞങ്ങൾ ഈജിപ്തിന്റെയും അസ്സീറിയായുടെയും മുമ്പിൽ കൈ നീട്ടേണ്ടിവന്നു.


വേശ്യാവൃത്തിയിൽ മതിവരാത്തവളായ നീ അസ്സീറിയാക്കാരോടു വ്യഭിചാരത്തിൽ ഏർപ്പെട്ടു. എന്നിട്ടും നിനക്കു തൃപ്തി വന്നില്ല.


അവർ നിന്റെമേൽ ചാരി നിന്നപ്പോൾ നീ ഒടിഞ്ഞുപോകുകയും അവരുടെ നടുവ് ഉളുക്കുകയും ചെയ്തു.


മഹാരാജാവിനു കാഴ്ചവയ്‍ക്കുന്നതിന് അതിനെ അസ്സീറിയായിലേക്കു കൊണ്ടുപോകും. എഫ്രയീം നിന്ദാപാത്രമായിത്തീരും; ഇസ്രായേൽ തന്റെ വിഗ്രഹം നിമിത്തം ലജ്ജിക്കും.


എഫ്രയീം കാറ്റിനെ മേയ്‍ക്കുന്നു; പകൽ മുഴുവൻ കിഴക്കൻ കാറ്റിനെ പിന്തുടരുന്നു; അവർ വ്യാജവും അക്രമവും വർധിപ്പിക്കുന്നു; അസ്സീറിയായുമായി അവർ ഉടമ്പടി ചെയ്യുന്നു. ഈജിപ്തിലേക്ക് എണ്ണകൊണ്ടുപോകുന്നു.


അസ്സീറിയായ്‍ക്കു ഞങ്ങളെ രക്ഷിക്കാൻ സാധ്യമല്ല. പടക്കുതിരകൾ ഞങ്ങളെ സംരക്ഷിക്കുകയുമില്ല. ഞങ്ങളുടെ കരനിർമിതമായ വിഗ്രഹങ്ങളെ ‘ഞങ്ങളുടെ ദൈവമേ!’ എന്ന് ഇനി വിളിക്കുകയില്ല. അനാഥർ അങ്ങയിൽ കാരുണ്യം കണ്ടെത്തുന്നുവല്ലോ” എന്ന് അവിടുത്തോടു പറയുക.


ഇസ്രായേൽ തന്റെ വ്യാധിയും യെഹൂദാ തന്റെ മുറിവും കണ്ടപ്പോൾ ഇസ്രായേൽ അസ്സീറിയായിലേക്കു പോകുകയും സഹായാഭ്യർഥനയുമായി രാജാവിന്റെ അടുക്കൽ ആളയയ്‍ക്കുകയും ചെയ്തു. എന്നാൽ നിങ്ങൾക്കു സൗഖ്യം നല്‌കാനോ, നിങ്ങളുടെ മുറിവു പൊറുപ്പിക്കാനോ അവനു കഴിവില്ല.


എഫ്രയീം വിവരമില്ലാത്ത പൊട്ടപ്രാവാണ്. അവർ സഹായത്തിനുവേണ്ടി ഈജിപ്തിനെ വിളിക്കുന്നു; അസ്സീറിയായെ സമീപിക്കുന്നു.


Lean sinn:

Sanasan


Sanasan