Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 2:32 - സത്യവേദപുസ്തകം C.L. (BSI)

32 കന്യകയ്‍ക്കു തന്റെ ആഭരണങ്ങളോ, മണവാട്ടിക്കു തന്റെ വസ്ത്രാലങ്കാരങ്ങളോ വിസ്മരിക്കാൻ കഴിയുമോ? എന്നാലും എന്റെ ജനം ഏറെനാളുകളായി എന്നെ മറന്നിരിക്കുന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

32 ഒരു കന്യക തന്റെ ആഭരണങ്ങളും ഒരു മണവാട്ടി തന്റെ അരക്കച്ചയും മറക്കുമോ? എന്നാൽ എന്റെ ജനം എണ്ണമില്ലാത്ത നാളായി എന്നെ മറന്നിരിക്കുന്നു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

32 ഒരു കന്യകയ്ക്ക് തന്‍റെ ആഭരണങ്ങളും ഒരു മണവാട്ടിക്ക് തന്‍റെ വിവാഹവസ്ത്രവും മറക്കുവാൻ കഴിയുമോ? എന്നാൽ എന്‍റെ ജനം എണ്ണമറ്റ ദിനങ്ങളായി എന്നെ മറന്നിരിക്കുന്നു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

32 ഒരു കന്യക തന്റെ ആഭരണങ്ങളും ഒരു മണവാട്ടി തന്റെ അരക്കച്ചയും മറക്കുമോ? എന്നാൽ എന്റെ ജനം എണ്ണമില്ലാത്ത നാളായി എന്നെ മറന്നിരിക്കുന്നു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

32 ഒരു കന്യക തന്റെ ആഭരണങ്ങളും ഒരു വധു അവളുടെ വിവാഹവസ്ത്രവും മറക്കുമോ? എന്നിട്ടും എന്റെ ജനം എണ്ണമില്ലാത്ത ദിവസങ്ങളായി എന്നെ മറന്നിരിക്കുന്നു.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 2:32
24 Iomraidhean Croise  

ഒട്ടകങ്ങൾ വെള്ളം കുടിച്ചുതീർന്നപ്പോൾ, അയാൾ അര ശേക്കെൽ തൂക്കമുള്ള ഒരു പൊൻമൂക്കുത്തിയും പത്തു ശേക്കെൽ തൂക്കമുള്ള രണ്ടു പൊൻവളകളും അവൾക്കു നല്‌കിക്കൊണ്ട് ചോദിച്ചു:


റിബേക്കാ ധരിച്ചിരുന്ന മൂക്കുത്തിയും വളകളും കാണുകയും ആ ദാസൻ പറഞ്ഞത് അവളിൽനിന്നു കേൾക്കുകയും ചെയ്തപ്പോൾ അയാളുടെ അടുക്കലേക്കു ലാബാൻ ഓടിച്ചെന്നു. ആ മനുഷ്യൻ അപ്പോഴും നീരുറവയ്‍ക്കു സമീപം ഒട്ടകങ്ങളുടെ അടുക്കൽ നില്‌ക്കുകയായിരുന്നു.


വെള്ളിയും സ്വർണവുംകൊണ്ടുള്ള ആഭരണങ്ങളും വസ്ത്രങ്ങളും അയാൾ റിബേക്കായ്‍ക്കു കൊടുത്തു. കൂടാതെ അവളുടെ സഹോദരനും അമ്മയ്‍ക്കും വിലപിടിപ്പുള്ള സമ്മാനങ്ങൾ നല്‌കി.


ഇസ്രായേല്യവനിതകളേ, ശൗലിനെച്ചൊല്ലി വിലപിക്കുവിൻ. അവൻ നിങ്ങളെ മോടിയായി രക്താംബരം ധരിപ്പിച്ചു ഉടയാടകളിൽ പൊന്നാഭരണം അണിയിച്ചു.


അവർ തങ്ങളുടെ രക്ഷകനായ ദൈവത്തെ മറന്നു. ഈജിപ്തിൽ വൻകാര്യങ്ങൾ പ്രവർത്തിച്ച ദൈവത്തെതന്നെ.


ദൈവത്തെ വിസ്മരിക്കുന്ന ദുഷ്ടന്മാർ മൃത്യുഗർത്തത്തിൽ പതിക്കും.


കാരണം നിന്നെ രക്ഷിക്കുന്ന ദൈവത്തെ നീ മറന്നു. നിനക്ക് അഭയം നല്‌കുന്ന പാറയെ നീ ഓർക്കുന്നില്ല.


ആരെ ഭയപ്പെട്ടിട്ടാണ് നീ എന്നോടു കളവുകാട്ടിയത്? എന്നെ ഓർക്കുകയോ എന്നെപ്പറ്റി ചിന്തിക്കുകയോ ചെയ്യാഞ്ഞത്? ഞാൻ ദീർഘകാലം നിശ്ശബ്ദനായിരുന്നതു കൊണ്ടാണോ നീ എന്നെ ഭയപ്പെടാഞ്ഞത്?


ഞാൻ സർവേശ്വരനിൽ അത്യധികം സന്തോഷിക്കും, എന്റെ ആത്മാവ് എന്റെ ദൈവത്തിൽ ജയാഹ്ലാദം കൊള്ളും; മണവാളൻ പൂമാല അണിയുന്നതുപോലെയും മണവാട്ടി ആഭരണങ്ങൾ ചാർത്തുന്നതുപോലെയും അവിടുന്ന് എന്നെ രക്ഷാവസ്ത്രം ധരിപ്പിച്ചിരിക്കുന്നു; എന്നെ നീതിയുടെ മേലങ്കിയാൽ മറച്ചിരിക്കുന്നു.


എന്റെ വാക്ക് അനുസരിക്കാതെ ദുശ്ശാഠ്യത്തോടെ നടക്കുകയും അന്യദേവന്മാരുടെ പിന്നാലെ പോയി അവരെ സേവിച്ച് ആരാധിക്കുകയും ചെയ്യുന്ന ദുഷ്ടജനത്തെ ഒന്നിനും കൊള്ളാത്ത ഈ അരക്കച്ചപോലെയാക്കും.


നീ എന്നെ മറന്ന് വ്യർഥകാര്യങ്ങളിൽ ആശ്രയിച്ചിരിക്കുന്നതുകൊണ്ടു നിനക്കു ലഭിച്ചിരിക്കുന്ന അവകാശവും ഞാൻ നിനക്ക് അളന്നു തന്നിരിക്കുന്ന ഓഹരിയും ഇതാണ്.


എങ്കിലും എന്റെ ജനം എന്നെ മറന്നു വ്യാജദേവന്മാർക്കു ധൂപം അർപ്പിക്കുന്നു; അവർ അവരുടെ വഴികളിൽ, പുരാതനമായ പാതകളിൽത്തന്നെ ഇടറിവീഴുന്നു; രാജവീഥി വിട്ട് ഇടവഴികളിലൂടെ അവർ നടക്കുന്നു.


ഏതെങ്കിലും ഒരു ജനത അവരുടെ ദേവന്മാരെ, അവർ ദേവന്മാർ അല്ലാതിരുന്നിട്ടുപോലും മാറ്റിയിട്ടുണ്ടോ? എന്റെ ജനം വ്യർഥമായതിനുവേണ്ടി തങ്ങളുടെ മഹത്ത്വത്തെ കൈമാറ്റം ചെയ്തിരിക്കുന്നു.


കാമുകരെ തേടാൻ നീ നിന്റെ വഴി എത്ര നന്നായി ഒരുക്കുന്നു. ദുർവൃത്തരായ സ്‍ത്രീകൾ പോലും നിന്നിൽനിന്നു പാഠങ്ങൾ പഠിക്കും.


അവരുടെ പിതാക്കന്മാർ ബാൽ നിമിത്തം എന്റെ നാമം വിസ്മരിച്ചതുപോലെ അന്യോന്യം വിവരിക്കുന്ന തങ്ങളുടെ സ്വപ്നങ്ങൾ നിമിത്തം എന്റെ ജനം എന്റെ നാമം മറന്നുകളയാൻ അവർ ഇടയാക്കുന്നു.


ഇസ്രായേൽജനം അവരുടെ മാർഗം വിട്ടു തങ്ങളുടെ ദൈവമായ സർവേശ്വരനെ ഉപേക്ഷിച്ചതുകൊണ്ടു മൊട്ടക്കുന്നുകളിൽനിന്ന് അവരുടെ വിലാപത്തിന്റെയും അഭയയാചനയുടെയും സ്വരം കേൾക്കുന്നു.


രക്തം ചൊരിയാൻ കോഴ വാങ്ങുന്നവർ നിന്നിലുണ്ട്; പലിശയും ലാഭവും വാങ്ങി അയൽക്കാരനെ ഞെക്കിപ്പിഴിഞ്ഞു ചിലർ പണം സമ്പാദിക്കുന്നു. അങ്ങനെ നീ എന്നെ മറന്നുകളഞ്ഞിരിക്കുന്നു എന്നു സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു.


കാരണം ഇസ്രായേൽ തന്റെ സ്രഷ്ടാവിനെ മറന്ന് കൊട്ടാരങ്ങൾ നിർമിച്ചിരിക്കുന്നു. യെഹൂദാ ഉറപ്പുള്ള പട്ടണങ്ങളുടെ എണ്ണം വർധിപ്പിച്ചിരിക്കുന്നു; എന്നാൽ ഞാൻ അവരുടെ നഗരങ്ങളിന്മേൽ അഗ്നിയെ അയയ്‍ക്കും; അത് അവരുടെ ശക്തിദുർഗങ്ങളെ ദഹിപ്പിച്ചുകളയും.


യെശൂരൂൻ കൊഴുത്തു തടിച്ചു; അവൻ മത്സരിച്ച് കാൽ കുടഞ്ഞു അവൻ തടിച്ചു കൊഴുത്തു മിനുങ്ങി അവൻ തന്റെ സ്രഷ്ടാവായ ദൈവത്തെ പരിത്യജിച്ചു; രക്ഷയുടെ പാറയെ പുച്ഛിച്ചുതള്ളി;


സമുദ്രവും ഇല്ലാതായി. പിന്നീട് വിശുദ്ധനഗരമായ നവയെരൂശലേം വരനെ എതിരേല്‌ക്കാൻ അണിഞ്ഞൊരുങ്ങി വരുന്ന വധുവിനെപ്പോലെ സ്വർഗത്തിൽനിന്ന്, ദൈവസന്നിധിയിൽ നിന്നുതന്നെ ഇറങ്ങിവരുന്നതും ഞാൻ കണ്ടു.


ചുറ്റുപാടുമുണ്ടായിരുന്ന ശത്രുക്കളിൽ നിന്നെല്ലാം തങ്ങളെ രക്ഷിച്ച ദൈവമായ സർവേശ്വരനെ അവർ വിസ്മരിച്ചു.


Lean sinn:

Sanasan


Sanasan