Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 2:21 - സത്യവേദപുസ്തകം C.L. (BSI)

21 തിരഞ്ഞെടുക്കപ്പെട്ട മുന്തിരിവള്ളിയായി ഞാൻ നിന്നെ നട്ടു; പിന്നെ എങ്ങനെ നീ ദുഷിച്ച് കാട്ടുമുന്തിരിവള്ളി ആയിത്തീർന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

21 ഞാൻ നിന്നെ വിശിഷ്ടമുന്തിരിവള്ളിയായി, നല്ല തൈയായിത്തന്നെ നട്ടിരിക്കെ നീ എനിക്കു കാട്ടുമുന്തിരിവള്ളിയുടെ തൈയായിത്തീർന്നത് എങ്ങനെ?

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

21 ഞാൻ നിന്നെ വിശിഷ്ടമുന്തിരിവള്ളിയായി, നല്ല തൈയായി തന്നെ നട്ടിരിക്കുമ്പോൾ, നീ എനിക്ക് കാട്ടുമുന്തിരിവള്ളിയുടെ തൈയായിത്തീർന്നത് എങ്ങനെ?

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

21 ഞാൻ നിന്നെ വിശിഷ്ടമുന്തിരിവള്ളിയായി, നല്ല തൈയായി തന്നേ നട്ടിരിക്കെ നീ എനിക്കു കാട്ടുമുന്തിരിവള്ളിയുടെ തൈയായ്തീർന്നതു എങ്ങനെ?

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

21 ഞാൻ നിന്നെ വിശിഷ്ടമായൊരു മുന്തിരിവള്ളിയായി, ഒരു നല്ല തൈയായിത്തന്നെ നട്ടിരുന്നു. നീ ഒരു കാട്ടുമുന്തിരിയായി അധഃപതിച്ച് എനിക്കെതിരേ തിരിഞ്ഞതെങ്ങനെ?

Faic an caibideil Dèan lethbhreac




യിരെമ്യാവ് 2:21
27 Iomraidhean Croise  

ഞാൻ വാഗ്ദാനം ചെയ്തിട്ടുള്ളത് നിറവേറത്തക്കവിധം നീതിയും ന്യായവും പ്രവർത്തിച്ച് എന്റെ വഴിയിൽ നടക്കണമെന്ന് അവന്റെ പുത്രന്മാരോടും ഭാവിതലമുറകളോടും നിഷ്കർഷിക്കാനാണ് ഞാൻ അവനെ തിരഞ്ഞെടുത്തിരിക്കുന്നത്.”


നിന്റെ പേര് ഇനിമേൽ യാക്കോബ് എന്നായിരിക്കുകയില്ല; നീ ദൈവത്തോടും മനുഷ്യരോടും മൽപ്പിടുത്തം നടത്തി ജയിച്ചിരിക്കുന്നതുകൊണ്ട് നിന്റെ പേർ ഇസ്രായേൽ എന്നായിരിക്കും.”


അവിടുന്നു സ്വശക്തിയാൽ അന്യജനതകളെ, നിഷ്കാസനം ചെയ്തു സ്വജനത്തെ ഈ മണ്ണിൽ നട്ടു. അന്യജനതകളെ അവിടുന്ന് പീഡിപ്പിച്ചു, എന്നാൽ സ്വജനത്തിന് ഐശ്വര്യം നല്‌കി.


അവിടുന്ന് ഈജിപ്തിൽനിന്ന് ഒരു മുന്തിരിവള്ളി കൊണ്ടുവന്ന് അന്യജനതകളെ പുറത്താക്കി അത് അവിടെ നട്ടു.


അവിടുന്ന് അതിനു തടമെടുത്തു, അത് ആഴത്തിൽ വേരൂന്നി, ദേശം മുഴുവൻ പടർന്നു.


തിരുനിവാസമായി നിർമ്മിച്ച മന്ദിരത്തിലേക്ക്, അവിടുന്നു സ്ഥാപിച്ച വിശുദ്ധമന്ദിരത്തിലേക്കുതന്നെ, അവരെ ആനയിച്ച് അവിടുത്തെ അവകാശമായ പർവതത്തിൽ അവരെ നട്ടുപിടിപ്പിക്കും.


നീതിനിഷ്ഠയും വിശ്വസ്തയുമായ നഗരം വേശ്യയായിത്തീർന്നതെങ്ങനെ? നീതിയും ധർമവും കുടികൊണ്ടിരുന്ന നഗരത്തിൽ ഇന്നു കൊലപാതകികൾ വസിക്കുന്നു.


അന്നാളിൽ മനോഹരമായ മുന്തിരിത്തോട്ടത്തെക്കുറിച്ചു പാടുവിൻ.


എന്നാൽ എന്റെ ദാസനായ ഇസ്രായേലേ, ഞാൻ തിരഞ്ഞെടുത്ത യാക്കോബേ, എന്റെ സ്നേഹിതനായ അബ്രഹാമിന്റെ സന്താനമേ, നീ എന്റെ ദാസൻ,


എന്റെ മുന്തിരിത്തോട്ടത്തിൽ ഇതിലധികം എന്താണു ഞാൻ ചെയ്യേണ്ടിയിരുന്നത്?


നിന്റെ ജനമെല്ലാം നീതിമാന്മാരാകും; ഞാൻ മഹത്ത്വപ്പെടേണ്ടതിനു ഞാൻ നട്ടതിന്റെ മുളയും എന്റെ കരവേലയുമായ ദേശത്തെ അവർ എന്നേക്കുമായി കൈവശപ്പെടുത്തും.


സീയോനിലെ സങ്കടപ്പെടുന്നവർക്ക് ചാരത്തിനു പകരം പൂമാല നല്‌കാനും, സങ്കടത്തിനു പകരം ആനന്ദതൈലവും തളർന്നമനസ്സിനു പകരം സ്തുതിയുടെ മേലങ്കിയും നല്‌കാനും അവിടുന്ന് എന്നെ അയച്ചിരിക്കുന്നു; അവിടുന്ന് മഹത്ത്വപ്പെടേണ്ടതിന് സർവേശ്വരൻ നട്ടുവളർത്തിയ നീതിയുടെ ഓക്കുമരങ്ങൾ എന്നും അവർ വിളിക്കപ്പെടുന്നു.


ഫലസമൃദ്ധമായ തഴച്ച ഒലിവുമരമെന്ന് ഒരിക്കൽ സർവേശ്വരൻ നിങ്ങളെ വിളിച്ചു; എന്നാൽ കൊടുങ്കാറ്റിന്റെ ഗർജനത്തോടുകൂടി അവിടുന്ന് അതിനെ ചുട്ടെരിക്കും; അതിന്റെ ശാഖകൾ ചാരമായിത്തീരും.


നിന്നെ നട്ടുപിടിപ്പിച്ച സർവശക്തനായ സർവേശ്വരൻ നിന്റെ നാശം പ്രഖ്യാപിച്ചുകഴിഞ്ഞു; കാരണം, ഇസ്രായേൽഗൃഹവും യെഹൂദാഗൃഹവും ചെയ്ത തിന്മപ്രവൃത്തികൾതന്നെ; അവർ ബാലിനു ധൂപാർപ്പണം നടത്തി എന്നെ പ്രകോപിപ്പിച്ചിരിക്കുന്നു.


അവളുടെ മുന്തിരിത്തോട്ടങ്ങളിലൂടെ നടന്ന് അവ നശിപ്പിക്കുവിൻ; എന്നാൽ അവ പൂർണമായി നശിപ്പിക്കരുത്; അവയുടെ ശാഖകൾ മുറിച്ചുകളവിൻ; അവ സർവേശ്വരൻറേതല്ലല്ലോ.


പൊന്ന് എങ്ങനെ നിഷ്പ്രഭമായി! തങ്കം എങ്ങനെ മങ്ങിപ്പോയി! വിശുദ്ധമന്ദിരത്തിലെ രത്നങ്ങൾ തെരുവീഥികളിൽ ചിതറിക്കിടക്കുന്നു


“മനുഷ്യപുത്രാ, മുന്തിരിച്ചെടിക്ക് ഇതരവൃക്ഷങ്ങളെക്കാൾ എന്താണു മേന്മ? കാട്ടിലെ മരങ്ങളുടെ ചില്ലയെക്കാൾ അതിന്റെ ചില്ലകൾക്ക് എന്തു സവിശേഷത?


“വേറൊരു ദൃഷ്ടാന്തം ശ്രദ്ധിക്കുക: ഒരാൾ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി, ചുറ്റും വേലികെട്ടി; അതിൽ ഒരു ചക്കു കുഴിച്ചിടുകയും ഒരു കാവൽമാടം നിർമിക്കുകയും ചെയ്തു. പിന്നീട് ആ തോട്ടം പാട്ടത്തിനു കൊടുത്തിട്ട് അയാൾ വിദേശത്തേക്കു പുറപ്പെട്ടു.


അനന്തരം യേശു ദൃഷ്ടാന്തരൂപേണ അവരോടു സംസാരിച്ചു തുടങ്ങി: “ഒരു മനുഷ്യൻ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി, ചുറ്റും വേലികെട്ടുകയും മുന്തിരിച്ചക്കു കുഴിച്ചിടുകയും കാവൽഗോപുരം നിർമിക്കുകയും ചെയ്തു. പിന്നീട് തോട്ടം പാട്ടത്തിന് ഏല്പിച്ചശേഷം അയാൾ വിദേശത്തേക്കു പോയി.


അനന്തരം യേശു ജനങ്ങളോട് ഈ ദൃഷ്ടാന്തകഥ പറഞ്ഞു: “ഒരിക്കൽ ഒരാൾ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കിയശേഷം പാട്ടത്തിനേല്പിച്ചു; പിന്നീട് അയാൾ ദീർഘകാലത്തെ വിദേശവാസത്തിനായി പോയി.


“ഞാൻ യഥാർഥ മുന്തിരിച്ചെടിയും എന്റെ പിതാവു കൃഷിക്കാരനുമാകുന്നു.


അവരുടെ മുന്തിരി സൊദോമിലെയും ഗൊമോറായിലെയും വയലുകളിൽ വളരുന്നു. അവയുടെ ഫലങ്ങൾ വിഷമയമാണ് കുലകൾ കയ്പേറിയവയും.


അവിടുന്ന് നിങ്ങളുടെ പൂർവപിതാക്കന്മാരെ സ്നേഹിച്ചു. അവരുടെ സന്താനങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു. അവിടുത്തെ തിരുസാന്നിധ്യത്താലും മഹാശക്തിയാലും നിങ്ങളെ ഈജിപ്തിൽനിന്ന് കൂട്ടിക്കൊണ്ടുവന്നു.


യോശുവയുടെ കാലത്തും, അതിനുശേഷം സർവേശ്വരൻ ഇസ്രായേലിനു വേണ്ടി ചെയ്തിട്ടുള്ള പ്രവൃത്തികൾ കണ്ടറിഞ്ഞിട്ടുള്ളവരായ നേതാക്കന്മാരുടെ കാലത്തും ഇസ്രായേൽ സർവേശ്വരനെ സേവിച്ചു.


Lean sinn:

Sanasan


Sanasan