Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 2:2 - സത്യവേദപുസ്തകം C.L. (BSI)

2 “നീ യെരൂശലേമിൽ ചെന്ന് എല്ലാവരും കേൾക്കെ വിളിച്ചു പറയുക; സർവേശ്വരൻ അരുളിച്ചെയ്യുന്നു: “നിന്റെ യൗവനത്തിലെ വിശ്വസ്തതയും മണവാട്ടി എന്ന നിലയിലുള്ള നിന്റെ സ്നേഹവും ഞാൻ ഓർക്കുന്നു; കൃഷിക്ക് ഉപയുക്തമല്ലാത്ത മരുഭൂമിയിൽ കൂടി നീ എന്നെ അനുഗമിച്ചു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

2 നീ ചെന്നു യെരൂശലേം കേൾക്കെ വിളിച്ചുപറയേണ്ടത്; യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മരുഭൂമിയിൽ, വിതയ്ക്കാത്ത ദേശത്തു തന്നെ, നീ എന്നെ അനുഗമിച്ചു നടന്ന നിന്റെ യൗവനത്തിലെ ഭക്തിയും വിവാഹം നിശ്ചയിച്ച കാലത്തിലെ സ്നേഹവും ഞാൻ ഓർക്കുന്നു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

2 “നീ ചെന്നു യെരൂശലേം കേൾക്കെ വിളിച്ചുപറയേണ്ടത്; ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മരുഭൂമിയിൽ, വിതയ്ക്കാത്ത ദേശത്തുതന്നെ, നീ എന്നെ അനുഗമിച്ചു നടന്ന നിന്‍റെ യൗവനത്തിലെ ഭക്തിയും വിവാഹം നിശ്ചയിച്ച കാലത്തെ സ്നേഹവും ഞാൻ ഓർക്കുന്നു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

2 നീ ചെന്നു യെരൂശലേം കേൾക്കെ വിളിച്ചുപറയേണ്ടതു; യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മരുഭൂമിയിൽ, വിതെക്കാത്ത ദേശത്തു തന്നേ, നീ എന്നെ അനുഗമിച്ചു നടന്ന നിന്റെ യൗവനത്തിലെ ഭക്തിയും വിവാഹം നിശ്ചയിച്ച കാലത്തിലെ സ്നേഹവും ഞാൻ ഓർക്കുന്നു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

2 “പോയി ജെറുശലേം കേൾക്കെ വിളംബരംചെയ്യുക: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘നിന്റെ യൗവനത്തിലെ ഭക്തിയും വിവാഹം നിശ്ചയിച്ച കാലത്തെ സ്നേഹവും മരുഭൂമിയിൽ വിതച്ചിട്ടില്ലാത്ത ദേശത്ത് നീ എന്നെ അനുഗമിച്ചു നടന്നതും ഞാൻ ഓർക്കുന്നു.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 2:2
39 Iomraidhean Croise  

ഇസ്രായേൽ പറയട്ടെ: “ബാല്യം മുതൽ ശത്രുക്കൾ എന്നെ അത്യന്തം പീഡിപ്പിച്ചു.”


അവർക്കെതിരായി അവിടുന്നു ചെയ്ത മഹാദ്ഭുതം ഇസ്രായേൽജനം ഗ്രഹിച്ചു; അവർ ഭയഭക്തിമൂലം സർവേശ്വരനിലും അവിടുത്തെ ദാസനായ മോശയിലും വിശ്വസിച്ചു.


രാവിലെ നിങ്ങൾക്കു വേണ്ടിടത്തോളം അപ്പവും വൈകിട്ടു മാംസവും സർവേശ്വരൻ നല്‌കുമ്പോൾ അവിടുത്തേക്കെതിരെ നിങ്ങൾ പിറുപിറുത്തത് അവിടുന്നു കേട്ടിരിക്കുന്നു എന്നു നിങ്ങൾ അറിയും. നിങ്ങളുടെ പിറുപിറുപ്പ്, ഞങ്ങൾക്കെതിരെയല്ല വാസ്തവത്തിൽ സർവേശ്വരനെതിരെയാണ്.”


ജ്ഞാനം തെരുവീഥിയിൽനിന്ന് ഉച്ചത്തിൽ ഘോഷിക്കുന്നു; ചന്തസ്ഥലങ്ങളിൽ അവൾ തന്റെ ശബ്ദം കേൾപ്പിക്കുന്നു;


സീയോൻപുത്രിമാരേ, വന്നു കാണുക, അതാ, ശലോമോൻരാജാവ് തന്റെ വിവാഹദിനത്തിൽ, ഹൃദയത്തിൽ ആഹ്ലാദം അലതല്ലിയ ദിവസം, മാതാവ് അണിയിച്ച കിരീടം ചാർത്തി നില്‌ക്കുന്നു.


മൂറും കുന്തുരുക്കവുംകൊണ്ട് വ്യാപാരിയുടെ സകല സുഗന്ധചൂർണങ്ങളും കൊണ്ട്, സുരഭിലമായ ധൂമസ്തംഭംപോലെ മരുഭൂമിയിൽനിന്നു വരുന്നതെന്ത്?


ഉറക്കെവിളിക്കൂ, അടങ്ങിയിരിക്കരുത്. കാഹളധ്വനിപോലെ നിന്റെ സ്വരം ഉയർത്തുക. എന്റെ ജനത്തോട് അവരുടെ അതിക്രമങ്ങൾ, യാക്കോബിന്റെ ഗൃഹത്തോട്, അവരുടെ പാപങ്ങൾ പ്രഖ്യാപിക്കുക.


പിന്നീട് സർവേശ്വരൻ എന്നോട് അരുളിച്ചെയ്തു: “ഈ വാക്കുകളെല്ലാം യെഹൂദ്യയിലെ നഗരങ്ങളിലും യെരൂശലേമിലെ തെരുവീഥികളിലും വിളംബരം ചെയ്യുക; ഈ ഉടമ്പടിയുടെ വ്യവസ്ഥകൾ നിങ്ങൾ കേട്ട് അവ നടപ്പാക്കുവിൻ.


ഹർസീത്ത് കവാടത്തിന്റെ പുറത്തുള്ള ബെൻ-ഹിന്നോം താഴ്‌വരയിൽ ചെന്ന് ഞാൻ നിന്നോട് അരുളിച്ചെയ്യുന്ന വചനം പ്രഖ്യാപിക്കുക. നീ ഇപ്രകാരം പറയണം, യെഹൂദാ രാജാക്കന്മാരേ,


സർവേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി:


ഈജിപ്തിൽനിന്നു നമ്മെ മോചിപ്പിച്ച്, മരുപ്രദേശങ്ങളും കുഴികളും നിറഞ്ഞ വിജനപ്രദേശത്ത് അന്ധകാരാവൃതവും ആരും കടന്നു പോകാത്തതും ജനവാസമില്ലാത്തതുമായ ദേശത്ത് നമ്മെ നയിച്ച സർവേശ്വരൻ എവിടെ” എന്നവർ ചോദിച്ചില്ല.


‘എന്റെ പിതാവേ, അങ്ങ് എന്റെ യൗവനത്തിലെ സുഹൃത്താണ്’ എന്നു നീ ഇപ്പോൾ പറയുന്നു.


“ദേവാലയവാതില്‌ക്കൽ നിന്നുകൊണ്ട് നീ ഇപ്രകാരം വിളംബരം ചെയ്യണം. സർവേശ്വരനെ ആരാധിക്കാൻ ഈ കവാടത്തിലൂടെ പ്രവേശിക്കുന്ന സകല യെഹൂദ്യരുമേ, അവിടുത്തെ വചനം കേൾക്കുവിൻ.”


ചെറുപ്പത്തിൽ നഗ്നയും അനാവൃതയുമായി ചോരയിൽ കിടന്നുരുണ്ട കാര്യം നിന്റെ മ്ലേച്ഛതകളുടെയും വ്യഭിചാരത്തിന്റെയും ഇടയ്‍ക്കു നീ മറന്നുകളഞ്ഞു.


എങ്കിലും നിന്റെ ബാല്യത്തിൽ നിന്നോടു ചെയ്ത ഉടമ്പടി ഞാൻ ഓർക്കും. നീയുമായി ശാശ്വതമായ ഒരു ഉടമ്പടി ഞാൻ സ്ഥാപിക്കും.


ഞാൻ വീണ്ടും നിന്റെ സമീപത്തുകൂടി പോയപ്പോൾ നിന്നെ നോക്കി; വിവാഹപ്രായത്തിൽ നീ എത്തിയിരുന്നു. എന്റെ അങ്കികൊണ്ടു നിന്റെ നഗ്നത ഞാൻ മറച്ചു. സ്നേഹവാഗ്ദാനത്തോടുകൂടി ഞാൻ നിന്നോടു വിവാഹഉടമ്പടി ചെയ്തു. അങ്ങനെ നീ എൻറേതായിത്തീർന്നു എന്നു സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു.


എന്നിട്ടും അവൾ ഈജിപ്തിൽവച്ചു താൻ യൗവനകാലത്ത് സ്വീകരിച്ച വ്യഭിചാരത്തെ അനുസ്മരിച്ചുകൊണ്ട് തുടർന്നും വ്യഭിചരിച്ചു.


ഈജിപ്തിൽ ആയിരുന്നപ്പോൾ ചെറുപ്രായത്തിൽ തന്നെ അവർ വ്യഭിചാരത്തിൽ ഏർപ്പെട്ടു. അവരുടെ മാറിടം പ്രേമപൂർവം അമർത്തപ്പെട്ടു. അവരുടെ കന്യകാത്വം നഷ്ടപ്പെടുത്തുകയും ചെയ്തു.


ഈജിപ്തിൽവച്ചു ശീലിച്ച വ്യഭിചാരം അവൾ ഉപേക്ഷിച്ചില്ല. അവളുടെ യൗവനത്തിൽ അവർ അവളോടൊത്തു ശയിച്ചു. അവളുടെ കന്യകാത്വം നഷ്ടപ്പെടുത്തുകയും തങ്ങളുടെ ഭോഗാസക്തി അവളുടെമേൽ ചൊരിയുകയും ചെയ്തു.


ഇസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു; ഈജിപ്തിൽനിന്നു ഞാൻ എന്റെ മകനെ വിളിച്ചു.


അവിടെവച്ച് അവളുടെ മുന്തിരിത്തോട്ടങ്ങൾ ഞാൻ തിരിച്ചുകൊടുക്കും; ആഖോർ താഴ്‌വരയെ പ്രത്യാശയുടെ കവാടമാക്കിത്തീർക്കും; യൗവനത്തിലെന്നപോലെ, ഈജിപ്തിൽനിന്നു പുറപ്പെട്ട നാളിലെന്നപോലെ, അവൾ എന്നോടു പ്രതികരിക്കും.”


ബാൽദേവന്മാരുടെ നാമങ്ങൾ അവളുടെ അധരങ്ങളിൽനിന്നു ഞാൻ നീക്കിക്കളയും. അവരുടെ പേരുകൾ അവൾ ഇനി ഓർക്കുകയില്ല.


തന്റെ കാമുകന്മാരെ അവൾ പിന്തുടരും; എന്നാൽ അവർക്ക് ഒപ്പം എത്തുകയില്ല; അവൾ അവരെ അന്വേഷിക്കും; എന്നാൽ കണ്ടെത്തുകയില്ല. അപ്പോൾ അവൾ പറയും: “എന്റെ ആദ്യ ഭർത്താവിന്റെ അടുക്കലേക്കു ഞാൻ മടങ്ങും; ഇന്നത്തേതിനെക്കാൾ എത്രയോ മെച്ചമായിരുന്നു അദ്ദേഹത്തോടൊത്തുള്ള ജീവിതം!”


കാഹളം നിന്റെ ചുണ്ടുകളോട് അടുപ്പിക്കുക; ഒരു കഴുകൻ സർവേശ്വരന്റെ ആലയത്തിനുമീതെ പറക്കുന്നു. കാരണം അവർ എന്റെ ഉടമ്പടി ലംഘിച്ചു. എന്റെ ധർമശാസ്ത്രം പാലിച്ചില്ല.


മരുഭൂമിയിൽ മുന്തിരിപ്പഴംപോലെ ഞാൻ ഇസ്രായേലിനെ കണ്ടെത്തി. അത്തിവൃക്ഷത്തിൽ ആദ്യം ഉണ്ടായ തലക്കനിപോലെ ഞാൻ ഇസ്രായേലിന്റെ പിതാക്കന്മാരെ കണ്ടെത്തി. എന്നാൽ ബാൽ-പെയോരിലെത്തിയപ്പോൾ അവർ തങ്ങളെത്തന്നെ ബാലിനു സമർപ്പിച്ചു. തങ്ങൾ സ്നേഹിച്ച ദേവന്മാരെപ്പോലെ അവരും നിന്ദ്യരായിത്തീർന്നു.


“നീ മഹാനഗരമായ നിനെവേയിൽ ചെന്ന് അതിനെതിരെ പ്രസംഗിക്കുക. അവരുടെ ദുഷ്ടത എന്റെ സന്നിധിയിൽ എത്തിയിരിക്കുന്നു.”


ചെവിയുള്ളവൻ കേൾക്കട്ടെ.


ജനക്കൂട്ടത്തിൽ ഒരുവൻ യേശുവിനോട്: “ഗുരോ, ഞങ്ങളുടെ പിതൃസ്വത്തിൽ എനിക്കുള്ള ഓഹരി ഭാഗിച്ചുതരുവാൻ എന്റെ സഹോദരനോടു കല്പിച്ചാലും” എന്നു പറഞ്ഞു.


നിങ്ങളുടെ അധ്വാനങ്ങളിലെല്ലാം ദൈവമായ സർവേശ്വരൻ നിങ്ങളെ അനുഗ്രഹിച്ചിരിക്കുന്നുവല്ലോ. വിശാലമായ ഈ മരുഭൂമിയിൽ കൂടിയുള്ള നിങ്ങളുടെ യാത്രയിൽ അവിടുന്നു നിങ്ങളെ സംരക്ഷിച്ചു. ഈ നാല്പതു വർഷവും നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങളോടൊത്ത് ഉണ്ടായിരുന്നു. നിങ്ങൾക്ക് ഒന്നിനും കുറവുണ്ടായില്ല.”


സർവേശ്വരൻ സ്വജനത്തെ സ്നേഹിച്ചു അവിടുത്തേക്കു വേർതിരിക്കപ്പെട്ടവർ തൃക്കരങ്ങളിലിരിക്കുന്നു. അവിടുത്തെ പാദാന്തികത്തിൽ ഇരുന്ന്; അവിടുത്തെ ഉപദേശങ്ങൾ അവർ സ്വീകരിച്ചു.


നിങ്ങളെ വിനീതരാക്കാനും നിങ്ങളുടെ ഹൃദയവിചാരങ്ങൾ ഗ്രഹിക്കാനും അവിടുത്തെ കല്പനകൾ നിങ്ങൾ അനുസരിക്കുമോ ഇല്ലയോ എന്നു പരിശോധിച്ചറിയാനുമായി നിങ്ങളുടെ ദൈവമായ സർവേശ്വരൻ ഈ നാല്പതു സംവത്സരം നിങ്ങളെ മരുഭൂമിയിൽ വഴിനടത്തിയതെല്ലാം നിങ്ങൾ ഓർമിക്കണം.


അവിശ്വസ്തരായ ജനമേ! ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണെന്നു നിങ്ങൾക്ക് അറിഞ്ഞുകൂടേ? അതുകൊണ്ട് ലോകത്തിന്റെ മിത്രമാകുവാൻ ആഗ്രഹിക്കുന്ന ഏതൊരുവനും തന്നെത്തന്നെ ദൈവത്തിന്റെ ശത്രുവാക്കുന്നു.


എന്നാൽ നിന്നെപ്പറ്റി എനിക്ക് ഒരു കാര്യം പറയുവാനുണ്ട്: ആദ്യമുണ്ടായിരുന്ന സ്നേഹം നീ വിട്ടുകളഞ്ഞു.


Lean sinn:

Sanasan


Sanasan