Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 2:19 - സത്യവേദപുസ്തകം C.L. (BSI)

19 നിന്റെ ദുഷ്ടത നിന്നെ ശിക്ഷിക്കും; നിന്റെ അവിശ്വസ്തത നിന്നെ കുറ്റം വിധിക്കും; നിന്റെ ദൈവമായ സർവേശ്വരനെ ഉപേക്ഷിക്കുന്നതും അവിടുത്തെ ഭയപ്പെടാതിരിക്കുന്നതും തിന്മയും കയ്പും നിറഞ്ഞതാണെന്നു നീ അനുഭവിച്ചറിയും” എന്നു സർവശക്തിയുള്ള കർത്താവ് അരുളിച്ചെയ്യുന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

19 നിന്റെ ദുഷ്ടത തന്നെ നിനക്കു ശിക്ഷയും നിന്റെ വിശ്വാസത്യാഗങ്ങൾ നിനക്കു ദണ്ഡനവുമാകും; അതുകൊണ്ടു നീ നിന്റെ ദൈവമായ യഹോവയെ ഉപേക്ഷിച്ചതും എന്റെ ഭയം നിനക്ക് ഇല്ലാതിരിക്കുന്നതും എത്ര ദോഷവും കയ്പും ആയുള്ളതെന്ന് അറിഞ്ഞു കണ്ടുകൊൾക എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവിന്റെ അരുളപ്പാട്.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

19 നിന്‍റെ ദുഷ്ടത തന്നെ നിനക്കു ശിക്ഷയും നിന്‍റെ വിശ്വാസത്യാഗങ്ങൾ നിനക്കു ദണ്ഡനവുമാകും; അതുകൊണ്ട് നീ നിന്‍റെ ദൈവമായ യഹോവയെ ഉപേക്ഷിച്ചതും എന്നെക്കുറിച്ചുള്ള ഭയം നിനക്കു ഇല്ലാതിരിക്കുന്നതും എത്ര ദോഷവും കയ്പും ആണെന്ന് അറിഞ്ഞുകൊള്ളുക” എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവിന്‍റെ അരുളപ്പാടു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

19 നിന്റെ ദുഷ്ടത തന്നേ നിനക്കു ശിക്ഷയും നിന്റെ വിശ്വാസത്യാഗങ്ങൾ നിനക്കു ദണ്ഡനവുമാകും; അതുകൊണ്ടു നീ നിന്റെ ദൈവമായ യഹോവയെ ഉപേക്ഷിച്ചതും എന്റെ ഭയം നിനക്കു ഇല്ലാതിരിക്കുന്നതും എത്ര ദോഷവും കൈപ്പും ആയുള്ളതെന്നു അറിഞ്ഞു കണ്ടുകൊൾക എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവിന്റെ അരുളപ്പാടു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

19 നിന്റെ ദുഷ്ടത നിന്നെ ശിക്ഷിക്കും; നിന്റെ വിശ്വാസത്യാഗം നിന്നെ ശാസിക്കും. എന്നെക്കുറിച്ചുള്ള ഭയം നിനക്കില്ലാതെയായി നിന്റെ ദൈവമായ യഹോവയെ ഉപേക്ഷിക്കുന്നത് നിനക്കു ദോഷവും കയ്‌പും ആണെന്ന് കണ്ടറിഞ്ഞുകൊൾക,” എന്ന് സൈന്യങ്ങളുടെ യഹോവയായ കർത്താവിന്റെ അരുളപ്പാട്.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 2:19
40 Iomraidhean Croise  

ഏലിയാ പറഞ്ഞു: “ഇസ്രായേലിനെ ഉപദ്രവിക്കുന്നവൻ ഞാനല്ല; നീയും നിന്റെ കുടുംബവുമാണ്. നിങ്ങൾ സർവേശ്വരന്റെ കല്പനകൾ ഉപേക്ഷിച്ച് ബാൽവിഗ്രഹങ്ങളെ ആരാധിച്ചു.


രെഹബെയാമിന്റെയും ശീശക്കിനെ ഭയന്നു യെരൂശലേമിൽ കൂടിയിരുന്ന യെഹൂദാപ്രഭുക്കന്മാരുടെയും അടുക്കൽ ചെന്ന് ശെമയ്യാപ്രവാചകൻ പറഞ്ഞു: “സർവേശ്വരൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ എന്നെ ഉപേക്ഷിച്ചു; അതിനാൽ ഞാൻ നിങ്ങളെ ഉപേക്ഷിച്ചു ശീശക്കിന്റെ കൈയിൽ ഏല്പിക്കുന്നു.


എദോമ്യർ ഇന്നും യെഹൂദായുടെ മേൽക്കോയ്മയോടു മത്സരിക്കുന്നു. ആ കാലത്തു തന്നെ ലിബ്നയും അദ്ദേഹത്തിന്റെ മേലധികാരത്തെ എതിർത്തു. യെഹോരാം തന്റെ പിതാക്കന്മാരുടെ ദൈവത്തെ ഉപേക്ഷിച്ചതായിരുന്നു അതിനു കാരണം.


അപ്പോൾ രാജാവ്: “പറഞ്ഞതു മതി. വെറുതെ ചാകണമെന്നുണ്ടോ? രാജാവിന്റെ ഉപദേഷ്ടാവായി നിന്നെ നിയമിച്ചിട്ടുണ്ടോ?” എന്നു ചോദിച്ചു. “അങ്ങ് ഇങ്ങനെ പ്രവർത്തിക്കുകയും എന്റെ ഉപദേശം അവഗണിക്കുകയും ചെയ്തതുകൊണ്ട് ദൈവം അങ്ങയെ നശിപ്പിക്കാൻ നിശ്ചയിച്ചിരിക്കുന്നു എന്നു ഞാൻ അറിയുന്നു” എന്നു പ്രവാചകൻ പറഞ്ഞു.


ദുഷ്ടന്റെ ഹൃദയാന്തർഭാഗത്തു പാപം നിറഞ്ഞിരിക്കുന്നു; ദൈവഭക്തിയെക്കുറിച്ച് അവൻ ആലോചിക്കുന്നതേയില്ല.


ഹോറേബുമലയിൽനിന്നു പുറപ്പെട്ടപ്പോൾ ഇസ്രായേൽജനം ആഭരണങ്ങളെല്ലാം ഊരിവച്ചു.


സ്വന്തം പ്രവൃത്തികളുടെ ഫലം നിങ്ങൾ അനുഭവിക്കും. നിങ്ങളുടെ ഉപായങ്ങളിൽ നിങ്ങൾക്ക് മടുപ്പുതോന്നും.


എന്നെ ഉപേക്ഷിച്ചതുമൂലം അവിവേകികൾ കൊല്ലപ്പെടും. ഭോഷന്മാരുടെ അലംഭാവം അവരെ നശിപ്പിക്കും.


സ്വന്തം അധർമങ്ങൾ ദുഷ്ടനെ കെണിയിൽ വീഴ്ത്തുന്നു, സ്വന്തം പാശങ്ങളിൽതന്നെ അവൻ അകപ്പെടുന്നു.


അവ ദൈവത്തിന്റെ മഹത്ത്വപൂർണമായ സാന്നിധ്യത്തെ ധിക്കരിക്കുന്നു. അവരുടെ അപരാധം മുഖത്തു ദൃശ്യമാണ്; അത് അവർക്കെതിരെ സാക്ഷ്യം വഹിക്കുന്നു. സൊദോമിനെപ്പോലെ അവർ തങ്ങളുടെ പാപം വിളംബരം ചെയ്യുന്നു. അത് അവർ മറച്ചുവയ്‍ക്കുന്നില്ല. അവർക്കു ദുരിതം. അവർ സ്വയം നാശം വിളിച്ചുവരുത്തുന്നു.


ഇനി ഞാൻ ഈ മുന്തിരിത്തോട്ടത്തോട് എന്തു ചെയ്യും? അതിന്റെ വേലി ഞാൻ പൊളിച്ചുകളയും. അതങ്ങനെ നശിച്ചുപോകും; അതിന്റെ മതിൽ ഇടിച്ചു നിരത്തും; തോട്ടം ചവുട്ടിമെതിക്കപ്പെടും.


സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഭാര്യയെ ഉപേക്ഷിക്കുന്ന ഒരുവനെപ്പോലെ ഞാൻ സ്വന്തജനത്തെ ഉപേക്ഷിച്ചു എന്നു നിങ്ങൾ കരുതുന്നുവോ? അങ്ങനെയെങ്കിൽ വിവാഹമോചന പത്രിക എവിടെ? തന്റെ മക്കളെ അടിമക്കച്ചവടക്കാർക്കു വിൽക്കുന്നതുപോലെ നിങ്ങളെ ഞാൻ വിറ്റുവെന്നാണോ കരുതുന്നത്? നിങ്ങളുടെ അപരാധം നിമിത്തമായിരുന്നു നിങ്ങൾ വിൽക്കപ്പെട്ടത്. നിങ്ങളുടെ അതിക്രമം നിമിത്തം നിങ്ങളുടെ മാതാവ് ഉപേക്ഷിക്കപ്പെട്ടു.


തങ്ങളുടെ ദുഷ്ടത നിമിത്തം എന്റെ ജനം എന്നെ നിരസിച്ചു; ഞാൻ അവരുടെമേൽ ശിക്ഷാവിധി പ്രസ്താവിക്കും; അവർ അന്യദേവന്മാർക്കു ധൂപം അർപ്പിക്കുകയും സ്വന്തം കൈകളുടെ സൃഷ്‍ടികളെ ആരാധിക്കുകയും ചെയ്തുവല്ലോ.


“എനിക്ക് എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്നു നീ സ്വയം ചോദിച്ചേക്കാം; നിന്റെ തിന്മകളുടെ ആധിക്യം നിമിത്തമാണ് അവർ നിന്റെ വസ്ത്രമുരിഞ്ഞു നിന്നെ അപമാനിച്ചത്.


നിനക്കു മാർഗദർശനം നല്‌കിയ നിന്റെ ദൈവമായ സർവേശ്വരനെ ഉപേക്ഷിച്ചു സ്വയം വരുത്തിവച്ച വിനയല്ലേ ഇത്?


അവിശ്വസ്തരായ മക്കളേ മടങ്ങിവരുവിൻ, നിങ്ങളുടെ അവിശ്വസ്തത ഞാൻ നീക്കിക്കളയാം.” “ഇതാ, ഞങ്ങൾ അങ്ങയുടെ അടുത്തേക്കുവരുന്നു; അവിടുന്നാണു ഞങ്ങളുടെ ദൈവമായ സർവേശ്വരൻ.


നീ സ്വീകരിച്ച വഴികളും നിന്റെ പ്രവൃത്തികളുമാണ് ഇതെല്ലാം നിനക്കു വരുത്തിവച്ചത്. ഇതു നിനക്കുള്ള ശിക്ഷയാണ്; ഇതു കയ്പേറിയതുതന്നെ; അതു നിന്റെ ഹൃദയത്തിൽ തുളച്ചുകയറിയിരിക്കുന്നു.


സർവേശ്വരൻ ചോദിക്കുന്നു: “നിങ്ങൾ എന്നെ ഭയപ്പെടുന്നില്ലേ? എന്റെ മുമ്പാകെ നിങ്ങൾ വിറയ്‍ക്കുന്നില്ലേ? ഞാൻ സമുദ്രത്തിനു മണൽകൊണ്ട് അതിരിട്ടു; മറികടക്കാൻ ആവാത്ത സ്ഥിരമായ അതിരുതന്നെ. തിരകൾ ആഞ്ഞടിച്ചാലും വിജയിക്കയില്ല; അവ ആർത്തിരമ്പിയാലും മറികടക്കയില്ല.


അവിടുന്നു തക്കസമയത്തു മഴ പെയ്യിക്കുന്നു; ശരത്കാല വർഷവും വസന്തകാല വർഷവും അവിടുന്നു നല്‌കുന്നു; വിളവെടുപ്പുകാലം നിശ്ചിത സമയത്തുതന്നെ നടത്താൻ ഇടയാക്കുന്നു. ഇങ്ങനെയുള്ള നമ്മുടെ ദൈവമായ സർവേശ്വരനെ ഭയപ്പെടേണ്ടതാണെന്ന് അവർ ചിന്തിച്ചില്ല.


അതുകൊണ്ട് കാട്ടിൽനിന്നു സിംഹം വന്ന് അവരെ കൊല്ലും; മരുഭൂമിയിൽനിന്നു വന്ന ചെന്നായ് അവരെ കടിച്ചുകീറും; പുള്ളിപ്പുലി അവരുടെ നഗരങ്ങൾക്കെതിരെ പതിയിരിക്കുന്നു; അവിടെനിന്നു പുറത്തുവരുന്നവരെയെല്ലാം അതു ചീന്തിക്കളയും; അവരുടെ കുറ്റങ്ങൾ നിരവധിയും അവിശ്വസ്തത അപാരവുമാണല്ലോ.


അവർ പ്രകോപിപ്പിക്കുന്നത് എന്നെയാണോ? തങ്ങളെത്തന്നെയല്ലേ എന്നു സർവേശ്വരൻ ചോദിക്കുന്നു. അവർ സ്വയം നാണം കെടുത്തുന്നു.


പിന്നെന്തുകൊണ്ട് ഈ ജനം സ്ഥിരമായി പിന്മാറ്റത്തിൽ കഴിയുന്നു? വഞ്ചനയിലാണ് അവർക്കു താൽപര്യം; മടങ്ങിവരാൻ അവർ വിസമ്മതിക്കുന്നു.


വിജാതീയരായ ജനതകളോടൊത്തു നീ വ്യഭിചരിക്കുകയും അവരുടെ വിഗ്രഹങ്ങളാൽ നീ മലിനയാക്കപ്പെടുകയും ചെയ്തതുകൊണ്ട് ഇതെല്ലാം നിനക്കു ഭവിക്കും.


അവരുടെ അശുദ്ധിക്കും അതിക്രമങ്ങൾക്കും അനുസൃതമായി ഞാൻ പെരുമാറുകയും എന്റെ മുഖം അവരിൽനിന്നു മറയ്‍ക്കുകയും ചെയ്തു.


എന്റെ ജനം എന്നെ വിട്ടു പിന്തിരിയാൻ ഒരുങ്ങിയിരിക്കുന്നതിനാൽ അവർക്കു നുകം വച്ചിരിക്കുന്നു. ആരും അത് എടുത്തുമാറ്റുകയില്ല.


ഇസ്രായേലേ, ഞാൻ നിന്നെ നശിപ്പിക്കും; ആർക്കു നിന്നെ സഹായിക്കാൻ കഴിയും?


ഇസ്രായേലേ, നിന്റെ ദൈവമായ സർവേശ്വരനിലേക്കു മടങ്ങുക; നിന്റെ അകൃത്യങ്ങളാൽ നീ ഇടറി വീണിരിക്കുന്നുവല്ലോ.


ദുശ്ശാഠ്യം ഉള്ള പശുക്കുട്ടിയെപ്പോലെ ഇസ്രായേൽ ദുശ്ശാഠ്യം പിടിക്കുന്നു. കുഞ്ഞാടിനെ എന്നപോലെ വിശാലമായ മേച്ചിൽസ്ഥലത്തു സർവേശ്വരന് ഇപ്പോൾ അവരെ മേയ്‍ക്കാൻ കഴിയുമോ?


ഇസ്രായേലിന്റെ അഹംഭാവം അവനെതിരെ സാക്ഷ്യം വഹിക്കുന്നു. എഫ്രയീം തന്റെ അകൃത്യത്തിൽ തട്ടിവീഴും. അവനോടൊപ്പം യെഹൂദായും ഇടറിവീഴും.


അവരുടെ എല്ലാ അധർമങ്ങളും ഞാൻ ഓർക്കുമെന്ന് അവർ വിചാരിക്കുന്നില്ല. ഇപ്പോൾ അവരുടെ പ്രവൃത്തികൾ അവരെ വലയം ചെയ്യുന്നു. അവ എന്റെ കൺമുമ്പിൽ ആണ്.


ഇസ്രായേലേ, നീ ആഹ്ലാദിക്കേണ്ട; ജനതകളെപ്പോലെ സന്തോഷംകൊണ്ടു തുള്ളിച്ചാടുകയും വേണ്ട; നിന്റെ ദൈവത്തെ ഉപേക്ഷിച്ചു നീ പരസംഗം ചെയ്തിരിക്കുന്നുവല്ലോ. എല്ലാ മെതിക്കളങ്ങളിലും നിങ്ങൾ വേശ്യയുടെ കൂലിയാണല്ലോ അഭിലഷിച്ചത്.


നിങ്ങളുടെ ഉത്സവങ്ങൾ വിലാപമായിത്തീരും. തല മുണ്ഡനം ചെയ്തു ചാക്കു തുണിയുടുത്തു നിങ്ങൾ വിലപിക്കും. നിങ്ങൾ വിലാപഗാനങ്ങൾ മാത്രം ആലപിക്കും. ഏക പുത്രന്റെ മരണത്തിൽ വിലപിക്കുന്നവനെപ്പോലെതന്നെ. നിങ്ങൾക്കു ലഭിക്കുന്ന ശിക്ഷ അതികഠിനമായിരിക്കും.


യാക്കോബ്‍വംശജരുടെ അതിക്രമവും ഇസ്രായേൽഗൃഹത്തിന്റെ പാപങ്ങളും നിമിത്തമാണ് ഇവയെല്ലാം സംഭവിക്കുന്നത്. യാക്കോബുവംശജരുടെ അതിക്രമം എന്താണ്?


എന്നാൽ ഇതു ശ്രദ്ധിക്കാൻ അവർ കൂട്ടാക്കിയില്ല; കേൾക്കാതിരിക്കാൻ അവർ ദുശ്ശാഠ്യത്തോടെ ചെവി പൊത്തുകയും ചെയ്തു.


അവരുടെ വീക്ഷണത്തിൽ ദൈവഭയമില്ല.


എന്നിട്ടും, നിങ്ങൾ എന്നെ ഉപേക്ഷിച്ച് അന്യദേവന്മാരെ ആരാധിച്ചു; അതുകൊണ്ട് ഇനി മേലിൽ ഞാൻ നിങ്ങളെ രക്ഷിക്കുകയില്ല.


Lean sinn:

Sanasan


Sanasan