11 ഏതെങ്കിലും ഒരു ജനത അവരുടെ ദേവന്മാരെ, അവർ ദേവന്മാർ അല്ലാതിരുന്നിട്ടുപോലും മാറ്റിയിട്ടുണ്ടോ? എന്റെ ജനം വ്യർഥമായതിനുവേണ്ടി തങ്ങളുടെ മഹത്ത്വത്തെ കൈമാറ്റം ചെയ്തിരിക്കുന്നു.
11 ഒരു ജാതി തന്റെ ദേവന്മാരെ മാറ്റിയിട്ടുണ്ടോ? അവ ദേവന്മാരല്ലതാനും; എന്നാൽ എന്റെ ജനം തന്റെ മഹത്ത്വമായവനെ പ്രയോജനമില്ലാത്തതിനു പകരം മാറ്റിക്കളഞ്ഞിരിക്കുന്നു.
11 ഒരു ജാതി തന്റെ ദേവന്മാരെ മാറ്റിയിട്ടുണ്ടോ? അവ ദേവന്മാരല്ലതാനും; എന്നാൽ എന്റെ ജനം തന്റെ മഹത്വമായവനെ പ്രയോജനമില്ലാത്തതിനു വേണ്ടി മാറ്റിക്കളഞ്ഞിരിക്കുന്നു.
11 ഒരു ജാതി തന്റെ ദേവന്മാരെ മാറ്റീട്ടുണ്ടോ? അവ ദേവന്മാരല്ലതാനും; എന്നാൽ എന്റെ ജനം തന്റെ മഹത്വമായവനെ പ്രയോജനമില്ലാത്തതിന്നു പകരം മാറ്റിക്കളഞ്ഞിരിക്കുന്നു.
11 ഏതെങ്കിലുമൊരു ജനത തങ്ങളുടെ ദേവതകളെ മാറ്റിയിട്ടുണ്ടോ? (അവർ ദേവതകൾ അല്ലായിരുന്നിട്ടുകൂടി.) എന്നാൽ എന്റെ ജനം മിഥ്യാമൂർത്തികൾക്കുവേണ്ടി തങ്ങളുടെ തേജസ്സേറിയ ദൈവത്തെ മാറ്റിക്കളഞ്ഞിരിക്കുന്നു.
ശലോമോൻ എന്നെ ഉപേക്ഷിച്ചു സീദോന്യരുടെ ദേവിയായ അസ്തൊരെത്തിനെയും മോവാബ്യരുടെ ദേവനായ കെമോശിനെയും അമ്മോന്യരുടെ ദേവനായ മിൽക്കോമിനെയും ആരാധിച്ചു. അവൻ തന്റെ പിതാവായ ദാവീദിനെപ്പോലെ എന്റെ മാർഗത്തിൽ ചരിക്കുകയോ, എന്റെ കല്പനകളും ചട്ടങ്ങളും അനുസരിക്കുകയോ ചെയ്തില്ല. ഞാൻ രാജ്യം അവനിൽനിന്ന് എടുത്തുകളയാൻ കാരണം അതാണ്.
സർവേശ്വരന്റെ പുരോഹിതന്മാരായ അഹരോന്റെ പുത്രന്മാരെയും ലേവ്യരെയും പുറന്തള്ളിയ ശേഷം മറ്റു ജനതകളെപ്പോലെ സ്വന്തം പുരോഹിതന്മാരെ നിങ്ങൾ നിയമിച്ചില്ലേ? സ്വയം പ്രതിഷ്ഠിക്കാൻ ഒരു കാളക്കുട്ടിയെയോ ഏഴു മുട്ടാടുകളെയോ കൊണ്ടുവരുന്ന ഏതൊരുവനും ദൈവങ്ങളല്ലാത്തവയ്‍ക്ക് പുരോഹിതനായിത്തീരുന്നു.
അവരുടെ ദേവന്മാരെ തീയിൽ എരിച്ചുകളഞ്ഞു. ഇതു വാസ്തവംതന്നെ. കാരണം, അവർ ദൈവങ്ങളായിരുന്നില്ല. മനുഷ്യകരങ്ങൾ നിർമിച്ച കല്ലും മരവും കൊണ്ടുള്ള വിഗ്രഹങ്ങൾ മാത്രം.
അതുകൊണ്ടു സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഇതുപോലൊന്ന് ആരെങ്കിലും കേട്ടിട്ടുണ്ടോ എന്നു ജനതകളുടെ ഇടയിൽ അന്വേഷിക്കുവിൻ. ഇസ്രായേൽകന്യക അത്യന്തം ഹീനമായ കൃത്യം ചെയ്തിരിക്കുന്നു.
അവിടുന്നു ചോദിക്കുന്നു: “നിങ്ങളുടെ പിതാക്കന്മാർ എന്നിൽ എന്തുകുറ്റം കണ്ടിട്ടാണ് എന്നെ ഉപേക്ഷിച്ചത്? വ്യർഥമായതിന്റെ പിന്നാലെ പോയി അവരും വ്യർഥരായിത്തീർന്നില്ലേ?
‘സർവേശ്വരൻ എവിടെ’ എന്നു പുരോഹിതന്മാർ ചോദിച്ചില്ല; വേദപണ്ഡിതർ എന്നെ അറിഞ്ഞില്ല; ഭരണാധികാരികൾ എന്നോട് അതിക്രമം കാട്ടി; പ്രവാചകർ ബാൽദേവന്റെ നാമത്തിൽ പ്രവചിച്ചു; അവർ പ്രയോജനരഹിതരായ ദേവന്മാരുടെ പിന്നാലെ പോയി.”
ഞാൻ എങ്ങനെ നിന്നോടു ക്ഷമിക്കും? നിന്റെ മക്കൾ എന്നെ ഉപേക്ഷിച്ചിരിക്കുന്നു; ദൈവമല്ലാത്തവയുടെ പേരു പറഞ്ഞ് അവർ ആണയിടുന്നു; ഞാൻ അവർക്കു നിറയെ ആഹാരം നല്‌കിയെങ്കിലും അവർ വ്യഭിചരിച്ചു; വേശ്യാഗൃഹങ്ങളിലേക്ക് അവർ കൂട്ടംകൂട്ടമായി നീങ്ങി.
അതുകൊണ്ട് സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: നിങ്ങൾ ചുറ്റുമുള്ള ജനതകളെക്കാൾ അധികം എന്നെ ധിക്കരിച്ചു. എന്റെ കല്പനകളും പ്രമാണങ്ങളും അനുസരിച്ചു നിങ്ങൾ ജീവിച്ചില്ല. ചുറ്റുമുള്ള ജനതകളുടെ നിയമങ്ങൾ പോലും നിങ്ങൾ പാലിച്ചില്ല.
വിഗ്രഹങ്ങൾക്കു നിവേദിച്ച ഭക്ഷണസാധനങ്ങളെപ്പറ്റി പറയട്ടെ: ദൈവം ഏകനാണെന്നും അസ്തിത്വം ഇല്ലാത്ത ഒന്നിനെയാണ് വിഗ്രഹം പ്രതിനിധാനം ചെയ്യുന്നതെന്നും നമുക്ക് അറിയാം.
ദൈവമല്ലാത്തവയെക്കൊണ്ട് അവർ എന്നെ അസഹിഷ്ണുവാക്കി; മിഥ്യാമൂർത്തികളാൽ എന്നെ പ്രകോപിപ്പിച്ചു അതിനാൽ ജനതയല്ലാത്തവരെക്കൊണ്ട് ഞാൻ അവരെ അസൂയപ്പെടുത്തും. മൂഢരായ ഒരു ജനതയെക്കൊണ്ട് ഞാൻ അവരെ പ്രകോപിപ്പിക്കും.
ഇസ്രായേലേ, നിങ്ങൾ എത്ര അനുഗൃഹീതർ! നിങ്ങൾക്കു തുല്യരായി ആരുണ്ട്? നിങ്ങൾ സർവേശ്വരനാൽ രക്ഷിക്കപ്പെട്ട ജനം; അവിടുന്നു നിങ്ങളെ സഹായിക്കുന്ന പരിചയും നിങ്ങളെ മഹത്ത്വം അണിയിക്കുന്ന വാളും ആകുന്നു. ശത്രുക്കൾ നിങ്ങളുടെ കാരുണ്യം യാചിക്കും; നിങ്ങൾ അവരെ ചവുട്ടിമെതിക്കും.
ദൈവത്തിന്റെ പെട്ടകം പിടിക്കപ്പെട്ടതും ഭർത്താവും ഭർത്തൃപിതാവും മരണമടഞ്ഞതും കേട്ടപ്പോൾ ഇസ്രായേലിൽനിന്നു മഹത്ത്വം വിട്ടുപോയി എന്നു പറഞ്ഞ് അവൾ തന്റെ കുഞ്ഞിന് “ഈഖാബോദ്” എന്നു പേരിട്ടു.