Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 2:10 - സത്യവേദപുസ്തകം C.L. (BSI)

10 സൈപ്രസ് ദ്വീപുകളിലേക്കു പോയി നോക്കുവിൻ; അല്ലെങ്കിൽ കേദാറിലേക്ക് ആളയച്ചു ശ്രദ്ധാപൂർവം അന്വേഷിക്കുവിൻ, ഇതുപോലെ എന്തെങ്കിലും അവിടെ സംഭവിച്ചിട്ടുണ്ടോ?

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

10 നിങ്ങൾ കിത്തീയരുടെ ദ്വീപുകളിലേക്കു കടന്നുചെന്നു നോക്കുവിൻ; കേദാരിലേക്ക് ആളയച്ചു നല്ലവണ്ണം അന്വേഷിച്ച്, ഇതുപോലെ സംഭവിച്ചിട്ടുണ്ടോ എന്നു നോക്കുവിൻ.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

10 “നിങ്ങൾ കിത്തീയരുടെ പടിഞ്ഞാറൻ തീരപ്രദേശങ്ങളിലേക്കു ചെന്നു നോക്കുവിൻ; കേദാരിലേക്ക് ആളയച്ച് സൂക്ഷ്മമായി അന്വേഷിച്ച്, ‘ഇതുപോലെ സംഭവിച്ചിട്ടുണ്ടോ’ എന്നു നോക്കുവിൻ.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

10 നിങ്ങൾ കിത്തീയരുടെ ദ്വീപുകളിലേക്കു കടന്നുചെന്നു നോക്കുവിൻ; കേദാരിലേക്കു ആളയച്ചു നല്ലവണ്ണം അന്വേഷിച്ചു, ഇതുപോലെ സംഭവിച്ചിട്ടുണ്ടോ എന്നു നോക്കുവിൻ.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

10 “കിത്തീം തീരങ്ങളിലേക്കു കടന്നുചെന്നു നോക്കുക, കേദാരിലേക്ക് ആളയച്ച് ഇപ്രകാരമൊന്ന്, അവിടെയെങ്ങാനും സംഭവിച്ചിട്ടുണ്ടോ എന്നു സൂക്ഷ്മമായി അന്വേഷിക്കുക:

Faic an caibideil Dèan lethbhreac




യിരെമ്യാവ് 2:10
21 Iomraidhean Croise  

ഇശ്മായേലിന്റെ പുത്രന്മാർ: ആദ്യജാതൻ നെബായോത്ത്, മറ്റുള്ളവർ:


തങ്ങളുടെ പിതാക്കന്മാരെ ഈജിപ്തിൽനിന്നു കൊണ്ടുവന്ന ദൈവമായ സർവേശ്വരനെ ഉപേക്ഷിക്കുകയും അന്യദൈവങ്ങളുടെ പിന്നാലെ പോയി അവരെ ആരാധിക്കുകയും ചെയ്തതുകൊണ്ടാണ് സർവേശ്വരൻ ഈ നാശം വരുത്തിയതെന്ന് അവർതന്നെ ഉത്തരം പറയും.”


യാവാന്റെ പുത്രന്മാർ: എലീശാ, തർശീശ്, കിത്തീം, ദോദാനീം.


ദാവീദ് വയോവൃദ്ധനായപ്പോൾ പുത്രനായ ശലോമോനെ ഇസ്രായേലിന്റെ രാജാവാക്കി.


കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, ഇസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ എന്നീ നാലുപേർ.


മേശെക്കിലെ പ്രവാസവും, കേദാർ കൂടാരങ്ങളിലെ വാസവുംപോലെ എന്റെ ജീവിതം ദുരിതപൂർണമായിരിക്കുന്നു.


സർവേശ്വരൻ എന്നോട് അരുളിച്ചെയ്തു: “കൂലിക്കാരൻ കണക്കാക്കുന്നതുപോലെ ഒരു വർഷത്തിനുള്ളിൽ കേദാറിന്റെ പ്രതാപം അവസാനിക്കും.


സോരിനെക്കുറിച്ചുള്ള അരുളപ്പാട്: തർശ്ശീശു കപ്പലുകളേ, വിലപിക്കുവിൻ! തുറമുഖങ്ങളും ഭവനങ്ങളും ശേഷിക്കാതെ ‘സോര്’ ശൂന്യമാക്കപ്പെട്ടിരിക്കുന്നു. സൈപ്രസിൽനിന്ന് ഈ വാർത്ത അവർക്കു ലഭിച്ചിരിക്കുന്നു.


അവിടുന്ന് അരുളിച്ചെയ്തു: “മർദിതയും കന്യകയുമായ സീദോൻപുത്രീ, നിനക്കിനി ആഹ്ലാദം ഉണ്ടാകയില്ല.


ബാബിലോൺരാജാവായ നെബുഖദ്നേസർ നശിപ്പിച്ച ഹാസോറിനെയും കേദാർ നഗരത്തെയുംകുറിച്ച് സർവേശ്വരൻ അരുളിച്ചെയ്യുന്നു: എഴുന്നേറ്റ് കേദാറിനെതിരെ മുന്നേറുക; പൗരസ്ത്യജനതയെ നശിപ്പിക്കുക.


നിന്റെ വസ്ത്രങ്ങളിൽ ചിലതെടുത്തു പൂജാമണ്ഡപങ്ങൾ അലങ്കരിച്ച് അവിടെ വ്യഭിചാരം ചെയ്തു. ഇങ്ങനെ ഒരിക്കലും ഉണ്ടായിട്ടില്ല; ഇനി ഉണ്ടാവുകയുമില്ല.


അറബികളുടെയും കേദാർ പ്രഭുക്കന്മാരുടെയും വാണിജ്യച്ചരക്കുകൾ കുഞ്ഞാടുകളും ആട്ടുകൊറ്റന്മാരും കോലാടുകളും ആയിരുന്നു.


ബാശാനിലെ കരുവേലകംകൊണ്ട് അവർ നിനക്കു തുഴയുണ്ടാക്കി; സൈപ്രസിന്റെ തീരത്തെ പൈൻമരത്തിൽ ആനക്കൊമ്പുകൊണ്ടുള്ള ശില്പവേലകൾ ചെയ്ത് അവർ നിന്റെ മേൽത്തട്ടുണ്ടാക്കി.


അതുകൊണ്ട് സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: നിങ്ങൾ ചുറ്റുമുള്ള ജനതകളെക്കാൾ അധികം എന്നെ ധിക്കരിച്ചു. എന്റെ കല്പനകളും പ്രമാണങ്ങളും അനുസരിച്ചു നിങ്ങൾ ജീവിച്ചില്ല. ചുറ്റുമുള്ള ജനതകളുടെ നിയമങ്ങൾ പോലും നിങ്ങൾ പാലിച്ചില്ല.


പിന്നീട് അവൻ തീരപ്രദേശത്തേക്കു തിരിയും. പല പ്രദേശങ്ങളും അയാൾ പിടിച്ചടക്കും. എന്നാൽ ഒരു വിദേശസൈന്യാധിപൻ അവന്റെ അഹങ്കാരത്തിനു കടിഞ്ഞാണിടും. അവന്റെ അഹങ്കാരം അവനെതിരെ തിരിയും.


റോമിലെ കപ്പലുകൾ അവനെതിരെ വരും. അവൻ ഭയന്നു പിന്മാറും. അവൻ ക്രുദ്ധനായി വിശുദ്ധഉടമ്പടിക്ക് എതിരെ പ്രവർത്തിക്കും. അതിനെ നിരസിക്കുന്നവരുടെ വാക്കുകൾ അവൻ കേൾക്കും.


സൈപ്രസിൽനിന്നു കപ്പലുകൾ വരും; അശ്ശൂരിനെയും ഏബെരിനെയും പീഡിപ്പിക്കും; എന്നാൽ അതും നശിച്ചുപോകും.


നിങ്ങളുടെ ഇടയിൽ ദുർവൃത്തി ഉണ്ടെന്നു ഞാൻ കേൾക്കുന്നു. ഒരാൾ തന്റെ പിതാവിന്റെ ഭാര്യയുമായി അവിഹിതബന്ധം പുലർത്തുന്നുണ്ടത്രേ. ഇത് വിജാതീയരുടെ ഇടയിൽപോലും ഇല്ലാത്ത നികൃഷ്ടനടപടിയാണല്ലോ.


അതു കണ്ടവരെല്ലാം പറഞ്ഞു: “ഇസ്രായേൽജനം ഈജിപ്തിൽനിന്നു പോന്നതിനുശേഷം ഇതുപോലൊരു സംഭവം കണ്ടിട്ടില്ല, ഉണ്ടായിട്ടുമില്ല; ആലോചിച്ച് എന്താണ് ചെയ്യേണ്ടതെന്നു പറയൂ.”


Lean sinn:

Sanasan


Sanasan