Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 19:4 - സത്യവേദപുസ്തകം C.L. (BSI)

4 കാരണം, ജനം എന്നെ ഉപേക്ഷിച്ചു; അവരോ അവരുടെ പിതാക്കന്മാരോ യെഹൂദാരാജാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത അന്യദേവന്മാർക്കു ധൂപമർപ്പിച്ച് ഈ സ്ഥലം അവർ അശുദ്ധമാക്കി; നിഷ്കളങ്കരുടെ രക്തംകൊണ്ട് അവർ ദേശം നിറച്ചു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

4 അവർ എന്നെ ഉപേക്ഷിച്ച്, ഈ സ്ഥലത്തെ വഷളാക്കി, തങ്ങളും തങ്ങളുടെ പിതാക്കന്മാരും യെഹൂദാരാജാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത അന്യദേവന്മാർക്ക് അവിടെവച്ചു ധൂപംകാട്ടി ഈ സ്ഥലത്തെ കുറ്റമില്ലാത്തവരുടെ രക്തംകൊണ്ടു നിറയ്ക്കയും

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

4 “അവർ എന്നെ ഉപേക്ഷിച്ച്, ഈ സ്ഥലത്തെ വഷളാക്കി, അവരും അവരുടെ പൂര്‍വ്വ പിതാക്കന്മാരും യെഹൂദാരാജാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത അന്യദേവന്മാർക്ക് അവിടെവച്ച് ധൂപം കാട്ടി, ഈ സ്ഥലത്തെ കുറ്റമില്ലാത്തവരുടെ രക്തംകൊണ്ടു നിറയ്ക്കുകയും

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

4 അവർ എന്നെ ഉപേക്ഷിച്ചു, ഈ സ്ഥലത്തെ വഷളാക്കി, തങ്ങളും തങ്ങളുടെ പിതാക്കന്മാരും യെഹൂദാരാജാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത അന്യദേവന്മാർക്കു അവിടെവെച്ചു ധൂപംകാട്ടി, ഈ സ്ഥലത്തെ കുറ്റമില്ലാത്തവരുടെ രക്തംകൊണ്ടു നിറെക്കയും

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

4 അവർ എന്നെ ഉപേക്ഷിച്ച് ഈ സ്ഥലത്തെ അശുദ്ധമാക്കിയിരിക്കുന്നു; അവരോ അവരുടെ പൂർവികരോ യെഹൂദാരാജാക്കന്മാരോ ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത അന്യദേവതകൾക്ക് ഇവിടെവെച്ചു യാഗം കഴിക്കുകയും ഈ സ്ഥലത്തെ നിഷ്കളങ്കരുടെ രക്തംകൊണ്ടു നിറയ്ക്കുകയും ചെയ്തിരിക്കുന്നു.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 19:4
49 Iomraidhean Croise  

മനശ്ശെ യെഹൂദയെക്കൊണ്ട് പാപം ചെയ്യിച്ച് സർവേശ്വരനു ഹിതകരമല്ലാത്തവിധം പ്രവർത്തിച്ചതുകൂടാതെ യെരൂശലേമിന്റെ ഒരറ്റംമുതൽ മറ്റേ അറ്റംവരെ നിരവധി നിഷ്കളങ്കരുടെ രക്തം ചിന്തുകയും ചെയ്തു.


ആരും തന്റെ പുത്രനെയോ പുത്രിയെയോ മോലേക്കുദേവനു ഹോമബലിയർപ്പിക്കാതിരിക്കാൻ ബെൻ-ഹിന്നോം താഴ്‌വരയിലുള്ള തോഫത് അദ്ദേഹം മലിനമാക്കി.


മനശ്ശെ നിർദ്ദോഷികളുടെ രക്തം ചൊരിയിച്ചു. അവരുടെ രക്തംകൊണ്ടു യെരൂശലേമിനെ നിറച്ചു. അതു മനശ്ശെയോടു ക്ഷമിക്കാൻ സർവേശ്വരനു മനസ്സുവന്നില്ല.


അവർ നിഷ്കളങ്ക രക്തം ചൊരിഞ്ഞു, തങ്ങളുടെ പുത്രീപുത്രന്മാരുടെ രക്തംതന്നെ. കനാന്യവിഗ്രഹങ്ങൾക്ക് അവരെ ബലി കഴിച്ചു. രക്തപാതകംകൊണ്ടു ദേശം അശുദ്ധമായി.


അവരുടെ പാദങ്ങൾ തിന്മയിലേക്കു പായുന്നു. നിരപരാധികളുടെ രക്തം ചൊരിയാൻ അവർ വെമ്പൽകൊള്ളുന്നു. അവരുടെ ചിന്തകൾ അധർമചിന്തകളാണ്. അവരുടെ മാർഗങ്ങളിൽ ശൂന്യതയും നാശവുമാണ്.


എന്നാൽ എന്നെ ഉപേക്ഷിക്കുകയും എന്റെ വിശുദ്ധപർവതത്തെ വിസ്മരിക്കുകയും ഭാഗ്യദേവനു മേശ ഒരുക്കുകയും വിധിയുടെ ദേവതയ്‍ക്കു സുഗന്ധദ്രവ്യങ്ങൾ കലക്കിയ വീഞ്ഞ് പാനപാത്രങ്ങളിൽ നിറയ്‍ക്കുകയും ചെയ്ത നിങ്ങളെ ഞാൻ വാളിനിരയാക്കും. നിങ്ങൾ എല്ലാവരും കൊലയ്‍ക്കു തല കുനിച്ചുകൊടുക്കും.


തങ്ങളുടെ ദുഷ്ടത നിമിത്തം എന്റെ ജനം എന്നെ നിരസിച്ചു; ഞാൻ അവരുടെമേൽ ശിക്ഷാവിധി പ്രസ്താവിക്കും; അവർ അന്യദേവന്മാർക്കു ധൂപം അർപ്പിക്കുകയും സ്വന്തം കൈകളുടെ സൃഷ്‍ടികളെ ആരാധിക്കുകയും ചെയ്തുവല്ലോ.


അല്ലയോ യെഹൂദ്യയേ, നിനക്ക് എത്ര നഗരങ്ങളുണ്ടോ അത്രയും ദേവന്മാരുമുണ്ട്; മ്ലേച്ഛമായ ബാൽ വിഗ്രഹങ്ങൾക്കു ധൂപമർപ്പിക്കാൻ യെരൂശലേം വീഥികൾക്കൊപ്പം നീ ധൂപപീഠങ്ങൾ സ്ഥാപിച്ചിരിക്കുന്നു.


സർവേശ്വരൻ അരുളിച്ചെയ്യുന്നു: “നീ എന്നെ ഉപേക്ഷിച്ചിരിക്കുന്നു; നീ പിന്തിരിഞ്ഞല്ലോ; അതുകൊണ്ടു ഞാൻ നിനക്കെതിരെ കൈ നീട്ടി നിന്നെ നശിപ്പിച്ചു; കരുണ കാണിച്ചു ഞാൻ മടുത്തിരിക്കുന്നു.”


അപ്പോൾ നീ അവരോടു പറയണം. അവിടുന്ന് അരുളിച്ചെയ്യുന്നു: ‘നിങ്ങളുടെ പിതാക്കന്മാർ എന്നെ ഉപേക്ഷിച്ച് അന്യദേവന്മാരുടെ പുറകെ പോകുകയും അവരെ സേവിക്കുകയും ആരാധിക്കുകയും ചെയ്തില്ലേ? അവർ എന്നെ ഉപേക്ഷിച്ചു. എന്റെ ധർമശാസ്ത്രം പാലിച്ചുമില്ല.


ഇസ്രായേലിന്റെ പ്രത്യാശയായ സർവേശ്വരാ, അങ്ങയെ ഉപേക്ഷിക്കുന്നവരെല്ലാം ലജ്ജിതരാകും; അങ്ങയിൽനിന്നു പിന്തിരിഞ്ഞു പോകുന്നവർ, പൂഴിമണ്ണിൽ എഴുതുന്ന പേരുകൾ പോലെ അപ്രത്യക്ഷരാകും; ജീവജലത്തിന്റെ ഉറവിടമായ സർവേശ്വരനെ അവർ ഉപേക്ഷിച്ചുവല്ലോ.


‘ഈ കവാടങ്ങളിലൂടെ അകത്തു കടക്കുന്ന യെഹൂദാരാജാക്കന്മാരും യെഹൂദാജനങ്ങളും യെരൂശലേംനിവാസികളുമായുള്ളോരേ, സർവേശ്വരന്റെ വാക്കു കേൾക്കുവിൻ.


എങ്കിലും എന്റെ ജനം എന്നെ മറന്നു വ്യാജദേവന്മാർക്കു ധൂപം അർപ്പിക്കുന്നു; അവർ അവരുടെ വഴികളിൽ, പുരാതനമായ പാതകളിൽത്തന്നെ ഇടറിവീഴുന്നു; രാജവീഥി വിട്ട് ഇടവഴികളിലൂടെ അവർ നടക്കുന്നു.


എന്റെ ജനം രണ്ടു പാപം ചെയ്തിരിക്കുന്നു; ജീവജലത്തിന്റെ ഉറവയായ എന്നെ അവർ ഉപേക്ഷിച്ചു; വെള്ളം ഇല്ലാത്ത പൊട്ടക്കിണറുകൾ അവർ കുഴിച്ചു.”


നിനക്കു മാർഗദർശനം നല്‌കിയ നിന്റെ ദൈവമായ സർവേശ്വരനെ ഉപേക്ഷിച്ചു സ്വയം വരുത്തിവച്ച വിനയല്ലേ ഇത്?


നിന്റെ ദുഷ്ടത നിന്നെ ശിക്ഷിക്കും; നിന്റെ അവിശ്വസ്തത നിന്നെ കുറ്റം വിധിക്കും; നിന്റെ ദൈവമായ സർവേശ്വരനെ ഉപേക്ഷിക്കുന്നതും അവിടുത്തെ ഭയപ്പെടാതിരിക്കുന്നതും തിന്മയും കയ്പും നിറഞ്ഞതാണെന്നു നീ അനുഭവിച്ചറിയും” എന്നു സർവശക്തിയുള്ള കർത്താവ് അരുളിച്ചെയ്യുന്നു.


ഞാൻ നിങ്ങളുടെ മക്കളെ ശിക്ഷിച്ചതുകൊണ്ടു ഫലമുണ്ടായില്ല; അവർ തെറ്റു തിരുത്തിയില്ല; ആർത്തിപൂണ്ട സിംഹത്തെപ്പോലെ, നിങ്ങളുടെ വാൾ നിങ്ങളുടെ പ്രവാചകരെ സംഹരിച്ചു.


നിന്റെ വസ്ത്രങ്ങളുടെ വിളുമ്പുകളിൽ നിരപരാധികളായ സാധുക്കളുടെ ജീവരക്തമുണ്ട്; അവരാരും ഭവനഭേദനം നടത്തുന്നതായി നീ കണ്ടില്ല.


സത്യവിരുദ്ധമായ നേട്ടങ്ങളിലും നിഷ്കളങ്കരുടെ രക്തം ചൊരിയുന്നതിലും അക്രമവും മർദനവും അഴിച്ചു വിടുന്നതിലും മാത്രം നിന്റെ കണ്ണും മനസ്സും വ്യാപൃതമായിരിക്കുന്നു.


അവിടുന്ന് അരുളിച്ചെയ്യുന്നു: നീതിയും ന്യായവും നടത്തുവിൻ; കൊള്ളയടിക്കപ്പെട്ടവനെ മർദകന്റെ കൈയിൽനിന്നു രക്ഷിക്കുവിൻ; പരദേശിയോടും അനാഥനോടും വിധവയോടും അന്യായമായി പെരുമാറരുത്; അക്രമം കാട്ടരുത്; നിഷ്കളങ്കരുടെ രക്തം ചൊരിയുകയുമരുത്.


നിങ്ങൾ എന്നെ കൊന്നാൽ നിങ്ങളുടെമേലും ഈ നഗരത്തിന്മേലും അതിലെ നിവാസികളുടെമേലും നിഷ്കളങ്കരക്തമാണു നിങ്ങൾ വീഴ്ത്തുന്നത് എന്നറിഞ്ഞുകൊള്ളുവിൻ; ഇതു നിങ്ങളോടു പറയാൻ സർവേശ്വരനാണ് എന്നെ അയച്ചിരിക്കുന്നത്; ഇതു സത്യം.”


അവർ ഊരിയായെ ഈജിപ്തിൽനിന്ന് യെഹോയാക്കീം രാജാവിന്റെ അടുക്കൽ പിടിച്ചുകൊണ്ടുവന്നു; രാജാവ് അയാളെ വാളുകൊണ്ടു വധിച്ചു പൊതുശ്മശാനത്തിലേക്ക് എറിഞ്ഞുകളഞ്ഞു.


കാരണം, അവിടത്തെ നിവാസികൾ, അവരോ നിങ്ങളോ നിങ്ങളുടെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത ദേവന്മാർക്കു ധൂപാർച്ചന നടത്തുകയും അവയെ സേവിക്കുകയും ചെയ്തു; അങ്ങനെ അവർ ചെയ്ത തിന്മപ്രവൃത്തികൾ നിമിത്തം അവർ എന്നെ പ്രകോപിപ്പിച്ചു. ‘ഞാൻ വെറുക്കുന്ന മ്ലേച്ഛതകൾ ചെയ്യരുത്’ എന്ന സന്ദേശവുമായി എന്റെ ദാസന്മാരായ പ്രവാചകരെ ഞാൻ തുടരെ നിങ്ങളുടെ അടുക്കൽ അയച്ചു.


അതുകൊണ്ട് കാട്ടിൽനിന്നു സിംഹം വന്ന് അവരെ കൊല്ലും; മരുഭൂമിയിൽനിന്നു വന്ന ചെന്നായ് അവരെ കടിച്ചുകീറും; പുള്ളിപ്പുലി അവരുടെ നഗരങ്ങൾക്കെതിരെ പതിയിരിക്കുന്നു; അവിടെനിന്നു പുറത്തുവരുന്നവരെയെല്ലാം അതു ചീന്തിക്കളയും; അവരുടെ കുറ്റങ്ങൾ നിരവധിയും അവിശ്വസ്തത അപാരവുമാണല്ലോ.


പരദേശിയെയും അനാഥരെയും വിധവയെയും ചൂഷണം ചെയ്യാതിരിക്കുകയും ഈ സ്ഥലത്തു കുറ്റമില്ലാത്തവന്റെ രക്തം ചിന്താതെയും സ്വന്തം നാശത്തിനായി അന്യദേവന്മാരുടെ പിന്നാലെ പോകാതെയും ഇരുന്നാൽ,


നിങ്ങൾ മോഷ്‍ടിക്കുകയും കൊല്ലുകയും വ്യഭിചരിക്കുകയും കള്ളസ്സത്യം ചെയ്യുകയും ബാലിനു ധൂപമർപ്പിക്കുകയും നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത അന്യദേവന്മാരുടെ പിന്നാലെ പോകുകയും ചെയ്യുന്നു.


യെരൂശലേമിൽ നീതിമാന്മാരുടെ രക്തം ചൊരിയാൻ ഇടയാക്കിയ പുരോഹിതന്മാരുടെയും പ്രവാചകന്മാരുടെയും അകൃത്യങ്ങളും പാപങ്ങളും ഹേതുവായി ഇതു സംഭവിച്ചു.


അവരുടെ വഴിപാടുകളാൽ ഞാനവരെ അശുദ്ധരാക്കി. ആദ്യജാതരെ ദഹനയാഗമായി അർപ്പിക്കാൻ ഇടയാക്കുകയും ചെയ്തു. ഇത് അവരെ ശൂന്യമാക്കാനും ഞാൻ തന്നെയാകുന്നു സർവേശ്വരനെന്ന് അവർ മനസ്സിലാക്കാനും വേണ്ടിയായിരുന്നു.


അവർ അവ അശുദ്ധമാക്കും. ഞാൻ എന്റെ മുഖം അവരിൽനിന്നു തിരിക്കും; വിശുദ്ധസ്ഥലം അവർ അശുദ്ധമാക്കും. കവർച്ചക്കാർ പ്രവേശിച്ച് അവിടം മലിനവും ശൂന്യവുമാക്കും.


ഇസ്രായേൽഗോത്രങ്ങളിലെ എഴുപതു ജനപ്രമാണികളും അവരുടെ കൂടെ ശാഫാന്റെ മകനായ യയസന്യായും അവയുടെ മുമ്പിൽ നില്‌ക്കുന്നു. ഓരോരുത്തരുടെയും കൈയിൽ ഉണ്ടായിരുന്ന ധൂപകലശത്തിൽനിന്നു സുഗന്ധധൂമം ഉയർന്നുകൊണ്ടിരുന്നു.


അവന്റെ സൈന്യം വന്ന് ദേവാലയവും കോട്ടയും നശിപ്പിക്കും; നിത്യേനയുള്ള ഹോമയാഗങ്ങൾ നിർത്തലാക്കും. വിനാശകരമായ മ്ലേച്ഛവിഗ്രഹങ്ങൾ അവിടെ പ്രതിഷ്ഠിക്കും.


അങ്ങനെ ഹാബേലിന്റെ രക്തംമുതൽ യാഗപീഠത്തിനും വിശുദ്ധസ്ഥലത്തിനും ഇടയ്‍ക്കുവച്ചു കൊല്ലപ്പെട്ട സഖറിയായുടെ രക്തംവരെ, ലോകാരംഭംമുതൽ ചൊരിയപ്പെട്ടിട്ടുള്ള രക്തത്തിന് ഈ തലമുറ ഉത്തരവാദികളായിരിക്കും. അതേ, ഈ തലമുറയോട് അതിനു പകരം ചോദിക്കുമെന്നു ഞാൻ നിങ്ങളോടു പറയുന്നു.


നിങ്ങളുടെ ദൈവമായ സർവേശ്വരൻ നല്‌കിയ പട്ടണങ്ങളിൽ നിങ്ങൾ പാർക്കുമ്പോൾ, നിങ്ങളുടെ കൂട്ടത്തിൽ നീചരായ ചിലർ അതുവരെ ആരാധിച്ചിട്ടില്ലാത്ത ദേവന്മാരെ ആരാധിക്കാൻ ആ പട്ടണവാസികളെ പ്രേരിപ്പിച്ചതായി കേൾക്കാൻ ഇടയായേക്കാം.


നിന്റെ സ്വന്തം സഹോദരനോ, പുത്രനോ, പുത്രിയോ നീ സ്നേഹിക്കുന്ന ഭാര്യയോ, ഉറ്റസുഹൃത്തോ “വരിക, നമുക്ക് മറ്റു ദേവന്മാരെ ആരാധിക്കാം” എന്നു പറഞ്ഞുകൊണ്ട് നിങ്ങളും നിങ്ങളുടെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത ദേവന്മാരെ ആരാധിക്കാൻ നിങ്ങളെ രഹസ്യമായി പ്രേരിപ്പിച്ചു എന്നു വരാം.


നിങ്ങൾ തിന്മ ചെയ്ത് സർവേശ്വരനെ ഉപേക്ഷിച്ചാൽ നിങ്ങൾ ചെയ്യുന്ന സകല പ്രവൃത്തികളെയും അവിടുന്ന് വിഫലമാക്കുകയും നിങ്ങൾക്ക് വിഭ്രാന്തിയും ശാപവും വരുത്തുകയും ചെയ്യും;


നിങ്ങളോ നിങ്ങളുടെ പിതാക്കന്മാരോ ഒരിക്കലും പാർത്തിട്ടില്ലാത്ത ദേശത്തേക്കു നിങ്ങളെയും നിങ്ങളുടെ രാജാവിനെയും അവിടുന്നു കൊണ്ടുപോകും; അവിടെ നിങ്ങൾ കല്ലും മരവുംകൊണ്ടു നിർമ്മിച്ച ദേവന്മാരെ പൂജിക്കും.


ഭൂമിയിൽ ഒരറ്റംമുതൽ മറ്റേ അറ്റംവരെയുള്ള എല്ലാ ജനതകളുടെയും ഇടയിലേക്ക് അവിടുന്ന് നിങ്ങളെ ചിതറിക്കും; അവിടെ നിങ്ങളോ നിങ്ങളുടെ പിതാക്കന്മാരോ ആരാധിച്ചിട്ടില്ലാത്തതും മരംകൊണ്ടും കല്ലുകൊണ്ടും നിർമ്മിക്കപ്പെട്ടിട്ടുള്ളതുമായ അന്യദേവന്മാരെ നിങ്ങൾ സേവിക്കും.


മനുഷ്യർ വിശുദ്ധന്മാരുടെയും പ്രവാചകന്മാരുടെയും രക്തം ചിന്തിയതിനാൽ അങ്ങ് അവരെ രക്തം കുടിപ്പിച്ചു. അതാണ് അവർ അർഹിക്കുന്നത്.”


പുതിയ ദേവന്മാരെ അവർ സ്വീകരിച്ചപ്പോൾ യുദ്ധം നഗരവാതില്‌ക്കൽ എത്തി. ഇസ്രായേലിലെ നാല്പതിനായിരത്തിനിടയിൽ പരിചയോ, കുന്തമോ കണ്ടതേയില്ല.


Lean sinn:

Sanasan


Sanasan