Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 19:2 - സത്യവേദപുസ്തകം C.L. (BSI)

2 ഹർസീത്ത് കവാടത്തിന്റെ പുറത്തുള്ള ബെൻ-ഹിന്നോം താഴ്‌വരയിൽ ചെന്ന് ഞാൻ നിന്നോട് അരുളിച്ചെയ്യുന്ന വചനം പ്രഖ്യാപിക്കുക. നീ ഇപ്രകാരം പറയണം, യെഹൂദാ രാജാക്കന്മാരേ,

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

2 ഹർസീത്ത് (ഓട്ടുനുറുക്ക്) വാതിലിന്റെ പുറമേയുള്ള ബെൻ-ഹിന്നോം താഴ്‌വരയിൽ ചെന്നു, ഞാൻ നിന്നോട് അരുളിച്ചെയ്യുന്ന വാക്കുകളെ അവിടെ പ്രസ്താവിച്ചു പറയേണ്ടത്:

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

2 ഹർസീത്ത് (ഓട്ടുനുറുക്ക്) വാതിലിന്‍റെ പുറമെയുള്ള ബെൻ-ഹിന്നോം താഴ്വരയിൽ ചെന്നു, ഞാൻ നിന്നോട് അരുളിച്ചെയ്യുന്ന വാക്കുകൾ അവിടെ പ്രസ്താവിച്ചു പറയേണ്ടത്:

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

2 ഹർസീത്ത് (ഓട്ടുനുറുക്കു) വാതിലിന്റെ പുറമെയുള്ള ബെൻ-ഹിന്നോം താഴ്‌വരയിൽ ചെന്നു, ഞാൻ നിന്നോടു അരുളിച്ചെയ്യുന്ന വാക്കുകളെ അവിടെ പ്രസ്താവിച്ചു പറയേണ്ടതു:

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

2 ഹർസീത്തു കവാടത്തിനു സമീപമുള്ള ബെൻ-ഹിന്നോം താഴ്വരയിലേക്കു പോകുക. അവിടെവെച്ച് ഞാൻ നിന്നെ അറിയിക്കുന്ന വാക്കുകൾ പ്രസ്താവിക്കുക:

Faic an caibideil Dèan lethbhreac




യിരെമ്യാവ് 19:2
19 Iomraidhean Croise  

ആരും തന്റെ പുത്രനെയോ പുത്രിയെയോ മോലേക്കുദേവനു ഹോമബലിയർപ്പിക്കാതിരിക്കാൻ ബെൻ-ഹിന്നോം താഴ്‌വരയിലുള്ള തോഫത് അദ്ദേഹം മലിനമാക്കി.


ബെൻ-ഹിന്നോം താഴ്‌വരയിൽ അദ്ദേഹം ധൂപം അർപ്പിച്ചു; ഇസ്രായേൽജനത്തിന്റെ ഇടയിൽനിന്നു സർവേശ്വരൻ നീക്കിക്കളഞ്ഞ ജനതകളുടെ മ്ലേച്ഛാചാരപ്രകാരം തന്റെ പുത്രന്മാരെ അഗ്നിയിൽ ഹോമിച്ചു.


സ്വന്തം പുത്രന്മാരെ ബെൻ-ഹിന്നോം താഴ്‌വരയിൽ ഹോമിച്ചു. മന്ത്രവാദവും ക്ഷുദ്രപ്രയോഗവും ആഭിചാരവും നടത്തുന്നവരെയും വെളിച്ചപ്പാടുകളെയും ലക്ഷണം പറയുന്നവരെയും നിയമിക്കുകയും ചെയ്തു. അങ്ങനെ സർവേശ്വരസന്നിധിയിൽ അദ്ദേഹം തിന്മ പ്രവർത്തിച്ച് അവിടുത്തെ പ്രകോപിപ്പിച്ചു.


അതിനപ്പുറം ഇമ്മേരിന്റെ പുത്രൻ സാദോക്ക് തന്റെ വീടിനു നേരെയുള്ള ഭാഗം പുനരുദ്ധരിച്ചു. തുടർന്നുള്ള ഭാഗം പൂർവകവാടത്തിന്റെ കാവല്‌ക്കാരനായ ശെഖന്യായുടെ പുത്രൻ ശെമയ്യാ കേടുപാടുകൾ തീർത്തു.


അവിടുന്ന് എന്നോട് അരുളിച്ചെയ്തു: “വെറും ബാലനെന്നു നീ പറയരുത്; ഞാൻ അയയ്‍ക്കുന്ന എല്ലാവരുടെയും അടുത്തേക്കു നീ പോകണം; ഞാൻ കല്പിക്കുന്നതെല്ലാം നീ സംസാരിക്കണം.


പിന്നീട് സർവേശ്വരൻ എന്നോട് അരുളിച്ചെയ്തു: “ഈ വാക്കുകളെല്ലാം യെഹൂദ്യയിലെ നഗരങ്ങളിലും യെരൂശലേമിലെ തെരുവീഥികളിലും വിളംബരം ചെയ്യുക; ഈ ഉടമ്പടിയുടെ വ്യവസ്ഥകൾ നിങ്ങൾ കേട്ട് അവ നടപ്പാക്കുവിൻ.


“കുശവന്റെ വീട്ടിലേക്കു പോകുക; എന്റെ വചനം ഞാൻ അവിടെവച്ച് നിന്നെ കേൾപ്പിക്കും.”


സർവേശ്വരൻ ഇപ്രകാരം അരുളിച്ചെയ്തു: “സർവേശ്വരന്റെ ആലയത്തിന്റെ അങ്കണത്തിൽ നിന്നുകൊണ്ടു ദേവാലയത്തിൽ ആരാധിക്കാൻ വരുന്ന യെഹൂദാനഗരങ്ങളിലെ നിവാസികളോടു ഞാൻ ആജ്ഞാപിക്കുന്ന കാര്യങ്ങൾ പറയുക; ഒരു വാക്കുപോലും വിട്ടുകളയരുത്.


നീ ഇവ വടക്കേദേശത്തോടു പ്രഖ്യാപിക്കുക; അവിശ്വസ്തയായ ഇസ്രായേലേ, മടങ്ങിവരിക; ഞാൻ നിന്നോടു കോപിക്കയില്ല; ഞാൻ കരുണാസമ്പന്നനാണ്. ഞാൻ എന്നേക്കും കോപിച്ചുകൊണ്ടിരിക്കുകയില്ല” എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.


തങ്ങളുടെ പുത്രീപുത്രന്മാരെ മോലെക്ക് ദേവനു ഹോമിക്കാൻ അവർ ബെൻ-ഹിന്നോം താഴ്‌വരയിൽ ബാലിനു പൂജാഗിരികൾ പണിതു; അതു ഞാൻ കല്പിച്ചതല്ല. അങ്ങനെ എന്റെ മനസ്സിൽ തോന്നിയിട്ടുമില്ല; ഈ മ്ലേച്ഛത പ്രവർത്തിച്ചതുമൂലം യെഹൂദായെക്കൊണ്ടു പാപം ചെയ്യിച്ചു.


“ദേവാലയവാതില്‌ക്കൽ നിന്നുകൊണ്ട് നീ ഇപ്രകാരം വിളംബരം ചെയ്യണം. സർവേശ്വരനെ ആരാധിക്കാൻ ഈ കവാടത്തിലൂടെ പ്രവേശിക്കുന്ന സകല യെഹൂദ്യരുമേ, അവിടുത്തെ വചനം കേൾക്കുവിൻ.”


“നീ മഹാനഗരമായ നിനെവേയിലേക്കു ചെന്ന് ഞാൻ തരുന്ന സന്ദേശം വിളിച്ചറിയിക്കുക.”


ഞാൻ നിങ്ങളോട് ഇരുട്ടിൽ സംസാരിക്കുന്നത് നിങ്ങൾ വെളിച്ചത്തു പ്രസ്താവിക്കുക. നിങ്ങളുടെ ചെവിയിൽ മന്ത്രിക്കുന്നതു നിങ്ങൾ പുരമുകളിൽനിന്ന് ഉച്ചൈസ്തരം ഘോഷിക്കുക.


ദൈവത്തിന്റെ ഉദ്ദേശ്യങ്ങൾ ഒന്നും മറച്ചുവയ്‍ക്കാതെ സമസ്തവും ഞാൻ നിങ്ങളെ അറിയിച്ചിട്ടുണ്ടല്ലോ.


“നിങ്ങൾ ദേവാലയത്തിൽ ചെന്ന് ജനങ്ങളോട് ഈ പുതിയ ജീവന്റെ വചനങ്ങൾ അറിയിക്കുക.”


അവിടെനിന്ന് അതു യെബൂസ്യ മലയുടെ-യെരൂശലേമിന്റെ-തെക്കേ അറ്റത്തു ബെൻ-ഹിന്നോം താഴ്‌വര വരെ പോകുന്നു. പിന്നീട് രെഫായീംതാഴ്‌വരയുടെ വടക്കേ അറ്റത്ത് ഹിന്നോം താഴ്‌വരയുടെ പടിഞ്ഞാറു വശത്തുള്ള മലയുടെ മുകളിലേക്കു പോകുന്നു.


Lean sinn:

Sanasan


Sanasan