Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 18:8 - സത്യവേദപുസ്തകം C.L. (BSI)

8 ആ ജനത അവരുടെ ദുർമാർഗം വിട്ടുതിരിഞ്ഞാൽ ഞാൻ അവർക്കു വരുത്തുമെന്നു പറഞ്ഞ അനർഥത്തെക്കുറിച്ചുള്ള തീരുമാനം മാറ്റുകയില്ലേ?

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

8 ഞാൻ അങ്ങനെ അരുളിച്ചെയ്ത ജാതി തന്റെ ദുഷ്ടത വിട്ടു തിരിയുന്നുവെങ്കിൽ അതിനോടു ചെയ്‍വാൻ നിരൂപിച്ച ദോഷത്തെക്കുറിച്ചു ഞാൻ അനുതപിക്കും.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

8 ഞാൻ അങ്ങനെ അരുളിച്ചെയ്ത ജനത അതിന്‍റെ ദുഷ്ടത വിട്ടുതിരിയുന്നുവെങ്കിൽ അതിനോട് ചെയ്യുവാൻ നിരൂപിച്ച ദോഷത്തെക്കുറിച്ചു ഞാൻ അനുതപിക്കും.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

8 ഞാൻ അങ്ങനെ അരുളിച്ചെയ്ത ജാതി തന്റെ ദുഷ്ടത വിട്ടുതിരിയുന്നുവെങ്കിൽ അതിനോടു ചെയ്‌വാൻ നിരൂപിച്ച ദോഷത്തെക്കുറിച്ചു ഞാൻ അനുതപിക്കും.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

8 ഞാൻ ഇപ്രകാരം അരുളിച്ചെയ്ത ജനത അതിന്റെ ദുർമാർഗം വിട്ടുതിരിഞ്ഞാൽ ഞാൻ അതിന്റെമേൽ വരുത്തുമെന്നു നിർണയിച്ച അനർഥത്തെക്കുറിച്ച് അനുതപിക്കും.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 18:8
32 Iomraidhean Croise  

അപ്പോൾ ഇസ്രായേൽപ്രഭുക്കന്മാരും രാജാവും തങ്ങളെത്തന്നെ വിനയപ്പെടുത്തി. “സർവേശ്വരൻ നീതിമാനാകുന്നു” എന്നു ഏറ്റുപറഞ്ഞു.


അവിടുത്തെ ഉടമ്പടി അവിടുന്ന് അനുസ്മരിച്ചു. അവിടുത്തെ മഹാസ്നേഹത്താൽ അവരോടു മനസ്സലിഞ്ഞു.


സർവേശ്വരൻ സ്വജനത്തിനു നീതി നടത്തിക്കൊടുക്കും, അവിടുന്നു തന്റെ ദാസരോട് അനുകമ്പയുള്ളവനാകുന്നു.


സർവേശ്വരാ, ഈ ദാസരോട് അവിടുന്നു എത്രനാൾ കോപിക്കും? കനിവുണ്ടാകണമേ, അവിടുത്തെ ദാസരോടു കരുണ തോന്നണമേ.


മലകളിൽവച്ചു സംഹരിച്ചു ഭൂമുഖത്തുനിന്നുതന്നെ അവരെ നീക്കിക്കളയണമെന്ന ദുരുദ്ദേശ്യത്തോടെ ആയിരുന്നു ജനത്തെ കൂട്ടിക്കൊണ്ടു പോയത് എന്നു ഈജിപ്തുകാരെക്കൊണ്ട് എന്തിനു പറയിക്കണം. അവിടുത്തെ ഉഗ്രകോപം കൈവെടിയണമേ. ജനത്തിനെതിരായ അവിടുത്തെ തീരുമാനം നടപ്പാക്കരുതേ.


ജനത്തിനെതിരേ എടുത്ത തീരുമാനത്തിൽനിന്നു സർവേശ്വരൻ പിന്മാറി; അവരുടെമേൽ വരുത്താൻ നിശ്ചയിച്ചിരുന്ന അനർഥം വരുത്തിയതുമില്ല.


അവർ ബാലിന്റെ നാമത്തിൽ ആണയിടാൻ എന്റെ ജനത്തെ പഠിപ്പിച്ചതുപോലെ, “ജീവിക്കുന്ന സർവേശ്വരനായ എന്റെ പേരിൽ ആണയിട്ടുകൊണ്ട് എന്റെ ജനത്തിന്റെ വഴികളിൽ നടക്കാൻ പഠിച്ചാൽ എന്റെ ജനത്തിന്റെ ഇടയിൽ അവരും അഭിവൃദ്ധി പ്രാപിക്കും.”


സർവേശ്വരൻ അരുളിച്ചെയ്യുന്നു: “നീ എന്നെ ഉപേക്ഷിച്ചിരിക്കുന്നു; നീ പിന്തിരിഞ്ഞല്ലോ; അതുകൊണ്ടു ഞാൻ നിനക്കെതിരെ കൈ നീട്ടി നിന്നെ നശിപ്പിച്ചു; കരുണ കാണിച്ചു ഞാൻ മടുത്തിരിക്കുന്നു.”


അതുകൊണ്ട് നിങ്ങളുടെ മാർഗങ്ങളും പ്രവൃത്തികളും തിരുത്തുവിൻ; നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ വാക്കുകൾ അനുസരിക്കുവിൻ, നിങ്ങൾക്കെതിരെ അവിടുന്നു പ്രഖ്യാപിച്ചിട്ടുള്ള അനർഥത്തെക്കുറിച്ചുള്ള തീരുമാനം അവിടുന്ന് അപ്പോൾ മാറ്റും.


യെഹൂദാരാജാവായ ഹിസ്കീയായോ യെഹൂദ്യയിലെ ജനമോ അയാളെ വധിച്ചുവോ? അവർ സർവേശ്വരനെ ഭയപ്പെട്ട് അവിടുത്തെ കാരുണ്യം യാചിക്കുകയും അവിടുന്ന് അവരുടെമേൽ വരുത്തുമെന്നു പറഞ്ഞിരുന്ന അനർഥത്തെക്കുറിച്ചുള്ള തീരുമാനം മാറ്റുകയും ചെയ്തില്ലേ? നാമാകട്ടെ വലിയ അനർഥം നമ്മുടെമേൽ വരുത്തിവയ്‍ക്കാൻ പോകുന്നു.


ഒരുവേള അവർ ശ്രദ്ധിച്ചു തങ്ങളുടെ ദുർമാർഗം വിട്ടുകളഞ്ഞെന്നു വരാം; അതുമൂലം അവരുടെ ദുഷ്പ്രവൃത്തികൾക്കു പകരമായി അവർക്കു വരുത്താൻ ഉദ്ദേശിച്ചിരുന്ന അനർഥത്തെക്കുറിച്ചുള്ള തീരുമാനം ഞാൻ മാറ്റും.


ഞാൻ അവർക്കു വരുത്താനിരിക്കുന്ന അനർഥത്തെക്കുറിച്ചു യെഹൂദാഗൃഹം കേൾക്കുമ്പോൾ അവർ തങ്ങളുടെ ദുർമാർഗത്തിൽ നിന്നു പിന്തിരിഞ്ഞേക്കാം. അപ്പോൾ അവരുടെ അകൃത്യങ്ങളും പാപങ്ങളും ഞാൻ ക്ഷമിക്കും.”


“നിങ്ങൾ ഈ ദേശത്തുതന്നെ പാർത്താൽ, ഞാൻ നിങ്ങളെ പടുത്തുയർത്തും; പൊളിച്ചുകളയുകയില്ല. ഞാൻ നിങ്ങളെ നട്ടുപിടിപ്പിക്കും; പിഴുതുകളയുകയില്ല. നിങ്ങൾക്കു വരുത്തിയ അനർഥത്തെക്കുറിച്ചു ഞാൻ ദുഃഖിക്കുന്നു.


ദുഷ്ടൻ താൻ ചെയ്തിട്ടുള്ള പാപകർമങ്ങളിൽനിന്നു പിന്തിരിയുകയും എന്റെ ചട്ടങ്ങളെല്ലാം അനുസരിച്ചു നീതിയും ന്യായവും പ്രവർത്തിക്കുകയും ചെയ്യുന്നെങ്കിൽ അവൻ നിശ്ചയമായും ജീവിക്കും. അവൻ മരിക്കയില്ല.


“സർവേശ്വരനായ കർത്താവ് സത്യം ചെയ്തു പറയുന്നു: ദുഷ്ടമനുഷ്യന്റെ മരണത്തിലല്ല അയാൾ തന്റെ ദുർമാർഗം വിട്ടു ജീവിക്കുന്നതിലാണ് എന്റെ സന്തോഷം. പിന്തിരിയുവിൻ നിങ്ങളുടെ ദുർമാർഗത്തിൽനിന്നു പിന്തിരിയുവിൻ ഇസ്രായേൽജനമേ, നിങ്ങൾ എന്തിനു മരിക്കണം?”


മനുഷ്യപുത്രാ, സ്വന്തജനത്തോടു പറയുക: “നീതിമാൻ അതിക്രമം ചെയ്താൽ അവന്റെ നീതി അവനെ രക്ഷിക്കയില്ല; ദുഷ്ടൻ ദുർമാർഗത്തിൽനിന്നു പിന്തിരിഞ്ഞാൽ തന്റെ ദുഷ്ടത നിമിത്തം അവൻ വീണുപോകയില്ല; എന്നാൽ നീതിമാൻ പാപം ചെയ്യുന്നുവെങ്കിൽ തന്റെ നീതി നിമിത്തം അവനു ജീവിക്കാൻ കഴിയുകയില്ല.


നീതിമാനോട്, “നീ നിശ്ചയമായി ജീവിക്കും” എന്നു ഞാൻ പറഞ്ഞാലും തന്റെ നീതിയിൽ വിശ്വാസം അർപ്പിച്ചുകൊണ്ട് അകൃത്യം ചെയ്യുകയാണെങ്കിൽ നീതിപൂർവകമായ തന്റെ ഒരു പ്രവൃത്തിയും അനുസ്മരിക്കപ്പെടുകയില്ല; താൻ ചെയ്ത അധർമത്തിൽതന്നെ അവൻ മരിക്കും.


ഞാൻ ദുഷ്ടനോട്, നീ നിശ്ചയമായും മരിക്കും എന്നു പറഞ്ഞാൽത്തന്നെയും അവൻ തന്റെ പാപത്തിൽനിന്നു പിന്തിരിഞ്ഞു നീതിയും ന്യായവും പ്രവർത്തിക്കുകയും


എഫ്രയീമേ, ഞാൻ എങ്ങനെ നിന്നെ ഉപേക്ഷിക്കും? ഇസ്രായേലേ, ഞാൻ എങ്ങനെ നിന്നെ കൈവിടും? നിന്നെ ഞാൻ എങ്ങനെ അദ്മായെപ്പോലെ ആക്കും? നിന്നോടു ഞാൻ എങ്ങനെ സെബോയീമിനോടെന്നപോലെ പെരുമാറും? എന്റെ ഹൃദയം അതിന് എന്നെ അനുവദിക്കുന്നില്ല. എന്റെ അനുകമ്പ ഊഷ്മളവും ആർദ്രവുമായിത്തീരുന്നു.


തിന്മ വെറുക്കുക; നന്മ ഇഷ്ടപ്പെടുക; ന്യായകവാടത്തിൽ നീതി നടപ്പാക്കുക. അപ്പോൾ സർവേശ്വരൻ, സർവശക്തനായ ദൈവം ഇസ്രായേലിൽ ശേഷിച്ചിരിക്കുന്നവരോടു കരുണ കാട്ടിയേക്കും.


“എന്റെ ദേശത്തുവച്ചു ഞാൻ പറഞ്ഞത് ഇതുതന്നെയല്ലേ? അതുകൊണ്ടാണു ഞാൻ തർശ്ശീശിലേക്കു ബദ്ധപ്പെട്ട് ഓടിപ്പോയത്. അവിടുന്ന് അനുകമ്പയുള്ളവനും കാരുണ്യവാനും ക്ഷമിക്കുന്നവനും ശാശ്വതസ്നേഹനിധിയും ശിക്ഷിക്കാതെ മനസ്സലിവു കാട്ടുന്ന ദൈവവുമാണെന്ന് എനിക്കറിയാമായിരുന്നു.


അവരുടെ ശക്തി ക്ഷയിച്ചിരിക്കുന്നു അവർ ദുർബലരും നിസ്സഹായരും ആണെന്നു കാണുമ്പോൾ സർവേശ്വരൻ തന്റെ ജനത്തോടു നീതി കാട്ടും തന്റെ ദാസരോടു കരുണ കാണിക്കും.


അവർക്കു ന്യായാധിപന്മാരെ നല്‌കിയപ്പോഴെല്ലാം സർവേശ്വരൻ ആ ന്യായാധിപന്മാരോടൊപ്പം ഇരുന്ന് അവരെ ശത്രുക്കളിൽനിന്നു രക്ഷിച്ചു. കാരണം പീഡനങ്ങളിലും മർദനങ്ങളിലും അവർ നിലവിളിക്കുമ്പോൾ സർവേശ്വരന് അവരോടു കനിവു തോന്നുമായിരുന്നു.


Lean sinn:

Sanasan


Sanasan