Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 18:16 - സത്യവേദപുസ്തകം C.L. (BSI)

16 അവർ തങ്ങളുടെ ദേശത്തെ ഭീതിവിഷയവും എന്നേക്കും പരിഹാസപാത്രവും ആക്കിയിരിക്കുന്നു; അതിലെ കടന്നു പോകുന്നവരെല്ലാം ഭയപ്പെട്ടു തലകുലുക്കുന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

16 അവർ അവരുടെ ദേശത്തെ ശൂന്യവും നിത്യപരിഹാസവും ആക്കുന്നു; അതിൽക്കൂടി കടന്നു പോകുന്ന ഏവനും സ്തംഭിച്ചു തലകുലുക്കും.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

16 അവർ അവരുടെ ദേശത്തെ ശൂന്യവും നിത്യപരിഹാസവും ആക്കുന്നു; അതിൽകൂടി കടന്നുപോകുന്ന ഏതൊരുവനും സ്തംഭിച്ചു തലകുലുക്കും.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

16 അവർ അവരുടെ ദേശത്തെ ശൂന്യവും നിത്യപരിഹാസവും ആക്കുന്നു; അതിൽകൂടി കടന്നു പോകുന്ന ഏവനും സ്തംഭിച്ചു തലകുലുക്കും.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

16 അങ്ങനെ അവർ തങ്ങളുടെ ദേശത്തെ വിജനവും എന്നേക്കും ഒരു പരിഹാസവിഷയവും ആക്കുന്നു; അതിൽക്കൂടി കടന്നുപോകുന്ന എല്ലാവരും സ്തബ്ധരായി, അവർ തങ്ങളുടെ തലകുലുക്കും.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 18:16
35 Iomraidhean Croise  

ഈ ആലയം കല്‌ക്കൂമ്പാരമാകും; ഈ ദേശത്തോടും ആലയത്തോടും സർവേശ്വരൻ ഈ വിധം പെരുമാറിയത് എന്തുകൊണ്ടെന്നു കടന്നുപോകുന്നവർ അദ്ഭുതത്തോടെ ചോദിക്കും;


അതുകൊണ്ട് അവിടുത്തെ കോപം യെഹൂദ്യയുടെയും യെരൂശലേമിന്റെയും നേരെ ജ്വലിച്ചു; നിങ്ങളുടെ സ്വന്തം കണ്ണുകൾകൊണ്ടു കാണുന്നതുപോലെ അവിടുന്ന് അവരെ ഭീതിക്കും അമ്പരപ്പിനും പരിഹാസത്തിനും പാത്രമാക്കിയിരിക്കുന്നു.


എന്റെമേൽ കുറ്റമാരോപിക്കുന്നവർക്ക് ഞാൻ നിന്ദാപാത്രമായിത്തീർന്നിരിക്കുന്നു. അവർ എന്നെ പരിഹസിച്ചു തല കുലുക്കുന്നു.


കാണുന്നവരെല്ലാം എന്നെ പരിഹസിക്കുന്നു; അവർ എന്നെ നോക്കി കൊഞ്ഞനം കാട്ടുകയും തലയാട്ടുകയും ചെയ്യുന്നു.


ജനതകളുടെ ഇടയിൽ പഴഞ്ചൊല്ലായും അന്യജനതകളുടെ ഇടയിൽ പരിഹാസവിഷയമായും ഞങ്ങൾ തീർന്നിരിക്കുന്നു.


അയാളെപ്പറ്റി സർവേശ്വരൻ അരുളിച്ചെയ്യുന്നു. “നിന്നെ കന്യകയായ സീയോൻപുത്രി വെറുക്കുകയും പരിഹസിക്കുകയും ചെയ്യുന്നു; നിന്റെ പിറകിൽനിന്നു യെരൂശലേംപുത്രി പരിഹാസത്തോടെ തല ആട്ടുന്നു.


“സർവേശ്വരാ, ഇത് എത്ര കാലത്തേക്ക്?” എന്നു ഞാൻ ചോദിച്ചു. അപ്പോൾ അവിടുന്ന് അരുളിച്ചെയ്തു: “നഗരങ്ങൾ ജനശൂന്യമാകയും വീടുകൾ ആൾപ്പാർപ്പില്ലാതെയും ദേശമാകെ ശൂന്യമായിത്തീരുകയും ചെയ്യുന്നതുവരെ,


ഈ നഗരത്തെ ഞാൻ ഭീതിക്കും പരിഹാസത്തിനും പാത്രമാക്കും. അതിലൂടെ കടന്നുപോകുന്നവർ ഭയപ്പെടുകയും അതിലെ കെടുതികൾ കണ്ടു വിസ്മയിച്ചു ചൂളം വിളിക്കുകയും ചെയ്യും.


ഉത്തരദേശത്തുള്ള ഗോത്രങ്ങളെയും എന്റെ ദാസനായ ബാബിലോണിലെ നെബുഖദ്നേസർരാജാവിനെയും ഞാൻ വിളിച്ചു വരുത്തും; അവർ ഈ ദേശത്തെയും അതിലെ നിവാസികളെയും ചുറ്റുമുള്ള സകല ജനതകളെയും നിശ്ശേഷം നശിപ്പിക്കും; ഞാൻ അവരെ ഭീതിദവിഷയവും പരിഹാസപാത്രവും ശാശ്വതമായ നാശകൂമ്പാരവും ആക്കും.


വാളും ക്ഷാമവും മഹാമാരിയുംകൊണ്ടു ഞാൻ അവരെ വേട്ടയാടും. ഭൂമിയിലെ സകല രാജ്യങ്ങൾക്കും അവർ ഭയഹേതു ആയിത്തീരും; ഞാൻ ചിതറിച്ച സ്ഥലങ്ങളിലെല്ലാം അവർ ശാപവും ഭീതിയും പരിഹാസവിഷയവും അവജ്ഞാപാത്രവുമായിത്തീരും.


ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: യെരൂശലേം നിവാസികളുടെമേൽ എന്റെ കോപവും ക്രോധവും ചൊരിഞ്ഞതുപോലെ, നിങ്ങൾ ഈജിപ്തിൽ പ്രവേശിച്ചു കഴിയുമ്പോൾ നിങ്ങളുടെമേലും എന്റെ ക്രോധം ചൊരിയും; നിങ്ങൾ ശാപത്തിനും പരിഭ്രാന്തിക്കും പരിഹാസത്തിനും നിന്ദയ്‍ക്കും വിധേയരാകും; ഈ സ്ഥലം നിങ്ങൾ ഇനി കാണുകയുമില്ല.


ഈജിപ്തിൽ വന്നു പാർക്കുന്നതിനു നിശ്ചയിച്ചിരിക്കുന്ന യെഹൂദ്യയിൽ ശേഷിച്ചിരിക്കുന്നവരെ ഞാൻ പിടികൂടും; അവരെല്ലാവരും ഈജിപ്തിൽവച്ചു നശിക്കും; വാൾകൊണ്ട് വീഴും; ക്ഷാമംകൊണ്ടു നശിക്കും; വലിയവർമുതൽ ചെറിയവർവരെ എല്ലാവരും യുദ്ധവും ക്ഷാമവുംകൊണ്ടു മരിക്കും. അവർ ശാപത്തിനും ഭീതിക്കും പരിഹാസത്തിനും നിന്ദയ്‍ക്കും പാത്രമാകും.


ഇസ്രായേൽ നിനക്കു ലജ്ജിതനായിരുന്നല്ലോ? അവനെക്കുറിച്ചു സംസാരിക്കുമ്പോഴെല്ലാം പരിഹസിച്ചു തലയാട്ടാൻ അവൻ കള്ളന്മാരുടെ കൂട്ടത്തിൽ പിടിക്കപ്പെട്ടവനായിരുന്നുവോ?


എന്റെ സ്വന്തനാമത്തിൽ ഞാൻ സത്യം ചെയ്തു പറയുന്നു എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു; ബൊസ്രാ ഭീകരവും പരിഹാസവിഷയവും ശൂന്യവും ശാപവുമായിത്തീരും; അവളുടെ നഗരങ്ങൾ എന്നേക്കും ശൂന്യമായിത്തീരും.


എദോം ഭീതിക്കു പാത്രമാകും; അതിലൂടെ കടന്നുപോകുന്നവർ ഭയപ്പെടും; അതിനു നേരിട്ട അനർഥങ്ങൾ നിമിത്തം അവളെ പരിഹസിക്കും.


സർവേശ്വരന്റെ ക്രോധംനിമിത്തം അവിടെ ജനവാസമുണ്ടാകയില്ല; അതു സമ്പൂർണമായി ശൂന്യമാകും; ബാബിലോണിലൂടെ കടന്നുപോകുന്നവരെല്ലാം സംഭ്രമിക്കും; അവൾക്കു നേരിട്ട അനർഥങ്ങൾ നിമിത്തം അവളെ പരിഹസിക്കും.


ബാബിലോൺ കൽക്കൂമ്പാരമായി മാറും; അതു കുറുനരികളുടെ വിഹാരകേന്ദ്രമാകും; അതു ഭീതിദവും പരിഹാസവിഷയവുമാകും; ആരും അവിടെ പാർക്കുകയില്ല.


അവളുടെ നഗരങ്ങൾ ബീഭത്സമായിരിക്കുന്നു; ഉണങ്ങി വരണ്ട മരുപ്രദേശം, ആരും വസിക്കാത്ത സ്ഥലം; ഒരു മനുഷ്യനും അതിലൂടെ കടന്നു പോകുകയുമില്ല.


ഞാൻ യെരൂശലേമിനെ നാശകൂമ്പാരമാക്കും; അതു കുറുനരികളുടെ പാർപ്പിടമായിത്തീരും; യെഹൂദാപട്ടണങ്ങൾ ഞാൻ വിജനഭൂമിയാക്കും.


കടന്നുപോകുന്നവരേ, ഇതു നിങ്ങൾക്കു നിസ്സാരമെന്നോ? സർവേശ്വരൻ അവിടുത്തെ ഉഗ്രരോഷത്താൽ എനിക്കു വരുത്തിയ വ്യഥപോലെ ഒന്നു വേറെ ഉണ്ടോ?


ആ ദേശത്തെ ജനത്തോടു പറയുക: ഇസ്രായേൽ ദേശത്തുള്ള യെരൂശലേംനിവാസികളെപ്പറ്റി സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: “അവർ ഭയത്തോടെ അപ്പം ഭക്ഷിക്കുകയും സംഭ്രമത്തോടെ വെള്ളം കുടിക്കുകയും ചെയ്യും. എന്തെന്നാൽ അതിലെ നിവാസികളുടെ അക്രമം നിമിത്തം അവരുടെ ദേശത്തുനിന്നു സർവസ്വവും അപഹരിക്കപ്പെടും.


ജനതകളുടെ ഇടയിലെ വ്യാപാരികൾ നിന്നെ നോക്കി പരിഹസിക്കുന്നു. ഭീകരമായ ഒരു അന്ത്യം നിനക്കു വന്നിരിക്കുന്നു. നീ എന്നേക്കുമായി നശിച്ചിരിക്കുന്നു.


‘അതുകൊണ്ട് നീ പ്രവചിക്കുക’ സർവേശ്വരൻ അരുളിച്ചെയ്യുന്നു. അതേ, അവർ നിങ്ങളെ ശൂന്യമാക്കി എല്ലാവശങ്ങളിൽനിന്നും ആക്രമിച്ചു നിങ്ങളെ തകർത്തുകളഞ്ഞു. അങ്ങനെ നിങ്ങൾ മറ്റു ജനതകളുടെ അധീനതയിലമർന്നു. നിങ്ങൾ അവരുടെ സംഭാഷണത്തിനും പരിഹാസത്തിനും പാത്രമായി.


ഞാൻ അവരുടെ നേരേ കൈ നീട്ടി മരുഭൂമിമുതൽ രിബ്ലാവരെയുള്ള അവരുടെ വാസസ്ഥലങ്ങളെല്ലാം ശൂന്യമാക്കും. അപ്പോൾ ഞാനാണ് സർവേശ്വരനെന്ന് അവർ ഗ്രഹിക്കും.”


നിങ്ങളുടെ ദേശത്തു വസിക്കുന്ന ശത്രുക്കൾപോലും ആശ്ചര്യപ്പെടുമാറ് ഞാൻ അതിനെ ശൂന്യമാക്കും.


അവർ വിട്ടുപോയതിനാൽ ശൂന്യമായിത്തീർന്ന ദേശം വിശ്രമം അനുഭവിക്കും. എന്റെ ചട്ടങ്ങൾ ധിക്കരിച്ച് എന്റെ കല്പനകൾ വെറുത്തു ദുഷ്കൃത്യം ചെയ്തതിന് അവർ തക്കപരിഹാരം ചെയ്യണം.


കാരണം നീ ഒമ്രിയുടെ ചട്ടങ്ങൾ പാലിച്ചു; ആഹാബുവംശത്തിന്റെ പ്രവർത്തികളെല്ലാം പ്രമാണമാക്കി, അവരുടെ ഉപദേശം അനുസരിച്ചു നടന്നു. അതുകൊണ്ടു ഞാൻ നിന്നെ ശൂന്യമാക്കും; നിന്നിൽ നിവസിക്കുന്നവരെ പരിഹാസവിഷയമാക്കും. അങ്ങനെ നീ ജനതകളുടെ നിന്ദാപാത്രമാകും.


അതുവഴി കടന്നുപോയവർ തലയാട്ടിക്കൊണ്ട് ‘’നീയല്ലേ ദേവാലയം പൊളിച്ചു മൂന്നു ദിവസംകൊണ്ടു പണിയുന്നവൻ? നീ ദൈവപുത്രനെങ്കിൽ നിന്നെത്തന്നെ രക്ഷിക്കുക; കുരിശിൽനിന്ന് ഇറങ്ങി വരിക” എന്നു പറഞ്ഞ് അദ്ദേഹത്തെ പരിഹസിച്ചു.


അതുവഴി കടന്നുപോയവർ യേശുവിനെ ദുഷിച്ചു; “ആഹാ! ദേവാലയം പൊളിച്ചു മൂന്നു ദിവസംകൊണ്ടു പണിയുന്നവനല്ലേ നീ!


അവിടുന്ന് നിങ്ങളുടെയും നിങ്ങളുടെ സന്തതിയുടെയുംമേൽ മാരകമായ തീരാവ്യാധികളും നീണ്ടുനില്‌ക്കുന്ന വിചിത്ര ബാധകളും വരുത്തും;


സർവേശ്വരൻ ഈ ദേശത്തോട് ഇങ്ങനെ ചെയ്തത് എന്തുകൊണ്ട്? അവിടുന്ന് ഇത്രമാത്രം കോപിക്കാൻ കാരണമെന്ത് എന്നു സകല ജനതകളും ചോദിക്കും.


Lean sinn:

Sanasan


Sanasan