Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 18:10 - സത്യവേദപുസ്തകം C.L. (BSI)

10 അവർ എന്റെ വാക്കു ശ്രദ്ധിക്കാതെ എന്റെ മുമ്പിൽ തിന്മ പ്രവർത്തിച്ചാൽ, അവർക്കു നല്‌കുമെന്നു പറഞ്ഞ നന്മയെക്കുറിച്ചുള്ള തീരുമാനവും ഞാൻ മാറ്റുകയില്ലേ?

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

10 അത് എന്റെ വാക്കു കേട്ടനുസരിക്കാതെ എനിക്ക് അനിഷ്ടമായുള്ളതു ചെയ്യുന്നുവെങ്കിൽ അവർക്കു വരുത്തും എന്ന് അരുളിച്ചെയ്ത നന്മയെക്കുറിച്ചു ഞാൻ അനുതപിക്കും.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

10 അത് എന്‍റെ വാക്കു കേട്ടനുസരിക്കാതെ എനിക്ക് അനിഷ്ടമായുള്ളതു ചെയ്യുന്നുവെങ്കിൽ ‘അവർക്ക് വരുത്തും’ എന്നരുളിച്ചെയ്ത നന്മയെക്കുറിച്ചു ഞാൻ അനുതപിക്കും.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

10 അതു എന്റെ വാക്കു കേട്ടനുസരിക്കാതെ എനിക്കു അനിഷ്ടമായുള്ളതു ചെയ്യുന്നുവെങ്കിൽ അവർക്കു വരുത്തും എന്നു അരുളിച്ചെയ്ത നന്മയെക്കുറിച്ചു ഞാൻ അനുതപിക്കും.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

10 എങ്കിലും അവർ എന്നെ അനുസരിക്കാതെ തിന്മ പ്രവർത്തിച്ചാൽ അവർക്കു വരുത്തുമെന്നു ഞാൻ അരുളിച്ചെയ്ത നന്മയെക്കുറിച്ചും ഞാൻ അനുതപിക്കും.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 18:10
14 Iomraidhean Croise  

ദുർമാർഗങ്ങളിലേക്കു തിരിയുന്നവരെ, ദുഷ്കർമികളോടുകൂടി അവിടുന്നു ശിക്ഷിക്കും. ഇസ്രായേലിൽ സമാധാനം പുലരട്ടെ.


എന്നാൽ നീതിമാൻ അപഥസഞ്ചാരം ചെയ്യുകയും അധർമം പ്രവർത്തിക്കുകയും ദുഷ്ടൻ ചെയ്യുന്ന അതേ മ്ലേച്ഛകൃത്യങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നെങ്കിൽ അവൻ ജീവിക്കുമോ? അവൻ ചെയ്തിട്ടുള്ള സൽപ്രവൃത്തികൾ ഒന്നുംതന്നെ ഓർമിക്കപ്പെടുകയില്ല; അവൻ ചെയ്ത ദ്രോഹവും പാപവും മൂലം അവൻ മരിക്കും.


മനുഷ്യപുത്രാ, സ്വന്തജനത്തോടു പറയുക: “നീതിമാൻ അതിക്രമം ചെയ്താൽ അവന്റെ നീതി അവനെ രക്ഷിക്കയില്ല; ദുഷ്ടൻ ദുർമാർഗത്തിൽനിന്നു പിന്തിരിഞ്ഞാൽ തന്റെ ദുഷ്ടത നിമിത്തം അവൻ വീണുപോകയില്ല; എന്നാൽ നീതിമാൻ പാപം ചെയ്യുന്നുവെങ്കിൽ തന്റെ നീതി നിമിത്തം അവനു ജീവിക്കാൻ കഴിയുകയില്ല.


നീതിമാൻ തന്റെ നീതി മാർഗം വിട്ട് അകൃത്യം പ്രവർത്തിച്ചാൽ അവൻ തന്മൂലം മരിക്കും.


അബദ്ധവശാലോ അജ്ഞതയാലോ പാപം ചെയ്തുപോയവർക്കുവേണ്ടി ഇതേ ബലിതന്നെ അതാതു മാസത്തിന്റെ ഏഴാം ദിവസം നടത്തേണ്ടതാണ്. ഇങ്ങനെ നിങ്ങൾ ദേവാലയത്തിനുവേണ്ടി പ്രായശ്ചിത്തം കഴിക്കണം.


അവർ സർവേശ്വരനെ അനുഗമിക്കാതെ പിന്തിരിയുന്നു. അവർ അവിടുത്തെ അന്വേഷിക്കുകയോ തിരുഹിതം ആരായുകയോ ചെയ്യുന്നില്ല.


എന്റെ മഹത്ത്വവും ഈജിപ്തിലും മരുഭൂമിയിലും ഞാൻ ചെയ്ത അദ്ഭുതപ്രവൃത്തികളും നേരിൽ കണ്ടിട്ടും ഇപ്പോൾത്തന്നെ നിരവധി പ്രാവശ്യം അവർ എന്നെ പരീക്ഷിക്കുകയും നിന്ദിക്കുകയും അനുസരണക്കേട് കാണിക്കുകയും ചെയ്യുകയാൽ


ഞാൻ അവരുടെ പിതാക്കന്മാർക്കു വാഗ്ദാനം ചെയ്ത ഭൂമി കാണുകയോ അവകാശമാക്കുകയോ ചെയ്യുകയില്ല.


ഒറ്റുനോക്കാൻ പോയ ഒരു ദിവസത്തിന് ഒരു വർഷം എന്ന കണക്കിനു നാല്പതു വർഷം നിങ്ങളുടെ അകൃത്യത്തിന്റെ ഫലം നിങ്ങൾ അനുഭവിക്കും; അങ്ങനെ നിങ്ങളോടുള്ള എന്റെ അതൃപ്തി നിങ്ങൾ അറിയും. സർവേശ്വരനായ ഞാൻ പറയുന്നു:


ശമൂവേൽ പറഞ്ഞു: “നീ ചെയ്തതു ഭോഷത്തമായിപ്പോയി; നിന്റെ ദൈവമായ സർവേശ്വരന്റെ കല്പന നീ അനുസരിച്ചില്ല; അനുസരിച്ചിരുന്നെങ്കിൽ അവിടുന്ന് നിന്റെ രാജത്വം ഇസ്രായേലിൽ ശാശ്വതമാക്കുമായിരുന്നു.


“ശൗലിനെ രാജാവായി വാഴിച്ചതിൽ ഞാൻ ഖേദിക്കുന്നു; അവൻ എന്നെ വിട്ടകലുകയും എന്റെ കല്പനകൾ ലംഘിക്കുകയും ചെയ്തിരിക്കുന്നു.” അതു കേട്ടപ്പോൾ ശമൂവേൽ കുപിതനായി; അദ്ദേഹം രാത്രി മുഴുവൻ സർവേശ്വരനോടു കരഞ്ഞു പ്രാർഥിച്ചു.


ശമൂവേൽ പിന്നീട് തന്റെ ജീവിതകാലത്തൊരിക്കലും ശൗലിനെ സന്ദർശിച്ചില്ല; എങ്കിലും അദ്ദേഹത്തെ ഓർത്തു ശമൂവേൽ ദുഃഖിച്ചു. ശൗലിനെ ഇസ്രായേലിന്റെ രാജാവാക്കിയതിൽ സർവേശ്വരൻ ഖേദിച്ചു.


അതുകൊണ്ട് ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ ഇങ്ങനെ അരുളിച്ചെയ്യുന്നു: നിന്റെയും നിന്റെ പിതാവിന്റെയും ഭവനം എന്റെ സന്നിധിയിൽ എക്കാലവും ശുശ്രൂഷ ചെയ്യുമെന്നു ഞാൻ വാഗ്ദാനം ചെയ്തിരുന്നു; ഇനിയും അങ്ങനെ ആയിരിക്കുകയില്ല; എന്നെ ആദരിക്കുന്നവരെ ഞാൻ ആദരിക്കും; എന്നെ നിന്ദിക്കുന്നവർ നിന്ദിക്കപ്പെടും.


Lean sinn:

Sanasan


Sanasan