യിരെമ്യാവ് 17:6 - സത്യവേദപുസ്തകം C.L. (BSI)6 അവൻ മരുഭൂമിയിലെ കുറ്റിച്ചെടിപോലെയാണ്; നന്മ വരുമ്പോൾ അവനതു കാണാൻ കഴിയുന്നില്ല; മരുഭൂമിയിലെ വരണ്ട നിലത്തു, നിർജനമായ ഓരുനിലത്ത് അവൻ പാർക്കും. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)6 അവൻ മരുഭൂമിയിലെ ചൂരച്ചെടിപോലെയാകും; നന്മ വരുമ്പോൾ അതിനെ കാണാതെ മരുഭൂമിയിലെ വരണ്ട പ്രദേശങ്ങളിലും നിവാസികളില്ലാത്ത ഉവർനിലത്തിലും പാർക്കും. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം6 അവൻ മരുഭൂമിയിലെ ചൂരച്ചെടിപോലെയാകും; നന്മ വരുമ്പോൾ അത് കാണാതെ മരുഭൂമിയിലെ വരണ്ട പ്രദേശങ്ങളിലും ജനവാസം ഇല്ലാത്ത ഉപ്പുനിലത്തിലും പാർക്കും. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)6 അവൻ മരുഭൂമിയിലെ ചൂരച്ചെടിപോലെയാകും; നന്മ വരുമ്പോൾ അതിനെ കാണാതെ മരുഭൂമിയിലെ വരണ്ട പ്രദേശങ്ങളിലും നിവാസികൾ ഇല്ലാത്ത ഉവർനിലത്തിലും പാർക്കും. Faic an caibideilസമകാലിക മലയാളവിവർത്തനം6 അങ്ങനെയുള്ളവർ മരുഭൂമിയിലെ ചൂരൽച്ചെടിപോലെയായിത്തീരും; അഭിവൃദ്ധിവരുമ്പോൾ അവർ അതു കാണുകയില്ല. മരുഭൂമിയിൽ നിവാസികളില്ലാത്ത ഉപ്പുനിലങ്ങളിലും വരണ്ടപ്രദേശങ്ങളിലും അവർ പാർക്കും. Faic an caibideil |
അതുകൊണ്ട് ഇസ്രായേലിന്റെ ദൈവമായ സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഞാൻ സത്യം ചെയ്തു പറയുന്നു. മോവാബ് സൊദോമിനെപ്പോലെയും അമ്മോന്യദേശം ഗൊമോറായെപ്പോലെയും മുൾപ്പടർപ്പുകളും ഉപ്പുകുഴികളും നിറഞ്ഞ് നിത്യശൂന്യങ്ങളായിത്തീരും. എന്റെ ജനത്തിൽ അവശേഷിക്കുന്നവർ അവരെ കവർച്ച ചെയ്യും. എന്റെ ജനതകളിൽ ശേഷിക്കുന്നവർ അവ കൈവശമാക്കും.