Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 17:5 - സത്യവേദപുസ്തകം C.L. (BSI)

5 സർവേശ്വരൻ അരുളിച്ചെയ്യുന്നു: “മനുഷ്യനിൽ വിശ്വാസമർപ്പിക്കയും കായബലത്തിൽ ആശ്രയിക്കയും ചെയ്തു സർവേശ്വരനിൽ നിന്ന് അകന്നുപോകുന്നവൻ ശപിക്കപ്പെട്ടവൻ.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

5 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മനുഷ്യനിൽ ആശ്രയിച്ചു ജഡത്തെ തന്റെ ഭുജമാക്കി ഹൃദയംകൊണ്ടു യഹോവയെ വിട്ടുമാറുന്ന മനുഷ്യൻ ശപിക്കപ്പെട്ടവൻ.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

5 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മനുഷ്യനിൽ ആശ്രയിച്ച് ജഡത്തെ തന്‍റെ ഭുജമാക്കി ഹൃദയംകൊണ്ട് യഹോവയെ വിട്ടുമാറുന്ന മനുഷ്യൻ ശപിക്കപ്പെട്ടവൻ.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

5 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മനുഷ്യനിൽ ആശ്രയിച്ചു ജഡത്തെ തന്റെ ഭുജമാക്കി ഹൃദയംകൊണ്ടു യഹോവയെ വിട്ടുമാറുന്ന മനുഷ്യൻ ശപിക്കപ്പെട്ടവൻ.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

5 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മനുഷ്യനിൽ ആശ്രയിക്കുന്നവർ ശപിക്കപ്പെട്ടവർ, മനുഷ്യന്റെ ശക്തിയിൽ വിശ്വാസമർപ്പിക്കുകയും ഹൃദയത്തിൽ യഹോവയെ വിട്ടകലുകയുംചെയ്യുന്നവർതന്നെ.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 17:5
16 Iomraidhean Croise  

തന്റെ വാഴ്ചയുടെ മുപ്പത്തൊമ്പതാം വർഷം ആസയുടെ കാലിൽ രോഗബാധയുണ്ടായി. രോഗം മൂർച്ഛിച്ചിട്ടും വൈദ്യന്മാരെയല്ലാതെ സർവേശ്വരനിൽ അദ്ദേഹം ആശ്രയിച്ചില്ല.


മനുഷ്യരുടെ ഭുജബലമാണ് അയാൾക്കുള്ളത്. എന്നാൽ നമ്മോടുകൂടെയുള്ളതു നമ്മുടെ ദൈവമായ സർവേശ്വരനാണ്. അവിടുന്നു നമ്മെ സഹായിക്കുകയും നമുക്കുവേണ്ടി യുദ്ധം ചെയ്യുകയും ചെയ്യും.” ജനം ഹിസ്കീയാരാജാവിന്റെ വാക്കുകൾ കേട്ട് ധൈര്യം പൂണ്ടു.


സർവേശ്വരന്റെ വഴിയിൽ ഞാൻ ഉറച്ചുനിന്നു, ഞാൻ തിന്മ പ്രവർത്തിച്ച് എന്റെ ദൈവത്തിൽ നിന്ന് അകന്നുപോയില്ല.


മനുഷ്യൻ ഒരു ശ്വാസംമാത്രം. വലിയവനും ചെറിയവനും ഒരുപോലെ നിസ്സാരന്മാരാണ്. തുലാസ്സിന്റെ തട്ടിൽ അവർ പൊങ്ങിപ്പോകും; അവർ എല്ലാവരും ചേർന്നാലും ഒരു ശ്വാസത്തെക്കാൾ ലഘുവത്രേ.


മനുഷ്യനിൽ ഇനി വിശ്വാസം അർപ്പിക്കരുത്. അവൻ ഒരു ശ്വാസം മാത്രം. അവന് എന്തു വിലയാണുള്ളത്?


അപ്പോൾ ഈജിപ്തിനെപ്പറ്റി അഭിമാനം കൊണ്ടവരും എത്യോപ്യയിൽ പ്രത്യാശ വച്ചിരുന്നവരും അമ്പരന്നു പരിഭ്രമിക്കും.


ഈജിപ്താണല്ലോ നിന്റെ ആശ്രയം. അതു ചതഞ്ഞ ഓടത്തണ്ടാണ്. ഊന്നി നടക്കുന്നവന്റെ കൈയിൽ അതു കുത്തിക്കയറും. തന്നിൽ ആശ്രയിക്കുന്നവർക്ക് ഈജിപ്തിലെ രാജാവായ ഫറവോ അങ്ങനെയാണ്.


സത്യം എങ്ങും ഇല്ലാതെയായിരിക്കുന്നു. തിന്മ വിട്ടകലുന്നവൻ വേട്ടയാടപ്പെടുന്നു. അവിടുന്ന് അതു കണ്ടിരിക്കുന്നു. നീതിയുടെ അഭാവത്തിൽ അവിടുന്ന് അസുന്തഷ്ടനായിരിക്കുന്നു.


നീ അവരോടു പ്രസ്താവിക്കണം: ‘ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു;


രക്ഷപെട്ടവരായ നിങ്ങൾ വിജാതീയരുടെ ഇടയിൽ പ്രവാസികളായി കഴിയുമ്പോൾ നിങ്ങൾ അവിശ്വസ്തരായി എന്നെ വിട്ടകലുകയും വിഗ്രഹങ്ങളുടെ പിന്നാലെ പോവുകയും ചെയ്തപ്പോൾ ഞാൻ എത്രമാത്രം ദുഃഖിച്ചു എന്നു നിങ്ങൾ ഓർക്കും. അപ്പോൾ നിങ്ങളുടെ മ്ലേച്ഛതകളും തിന്മകളും ഓർത്തു നിങ്ങൾ സ്വയം വെറുക്കും.


ഹോശേയായിലൂടെ സർവേശ്വരൻ നല്‌കിയ സന്ദേശത്തിന്റെ തുടക്കം: അവിടുന്ന് അരുളിച്ചെയ്തു: “നീ പോയി ഒരു വേശ്യയെ വിവാഹം കഴിക്കുക; അവളെപ്പോലെതന്നെ ആയിരിക്കും അവളിലുണ്ടാകുന്ന സന്താനങ്ങളും. അതുപോലെ എന്റെ ജനം എന്നെ വിട്ടു വേശ്യാവൃത്തിയിൽ മുഴുകിയിരിക്കുന്നു.”


Lean sinn:

Sanasan


Sanasan