Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 17:4 - സത്യവേദപുസ്തകം C.L. (BSI)

4 ഞാൻ തന്ന അവകാശഭൂമി നിങ്ങൾക്കു നഷ്ടപ്പെടും. നിങ്ങൾ അറിയാത്ത ഒരു ദേശത്തു നിങ്ങളെക്കൊണ്ടു ശത്രുക്കൾക്കു ഞാൻ അടിമവേല ചെയ്യിക്കും. എന്റെ കോപത്താൽ ഒരിക്കലും കെടാത്ത അഗ്നി ഞാൻ കത്തിച്ചിരിക്കുന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

4 ഞാൻ നിനക്കു തന്ന അവകാശം നീ ഒഴിഞ്ഞുപോകേണ്ടിവരും; നീ അറിയാത്ത ദേശത്തു ഞാൻ നിന്നെ നിന്റെ ശത്രുക്കളെ സേവിക്കുമാറാക്കും; നിങ്ങൾ എന്റെ കോപത്തിൽ തീ കത്തിച്ചിരിക്കുന്നു; അത് എന്നേക്കും കത്തിക്കൊണ്ടിരിക്കും.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

4 ഞാൻ നിനക്കു തന്ന അവകാശം നീ വിട്ടുപോകേണ്ടിവരും; നീ അറിയാത്ത ദേശത്ത് ഞാൻ നിന്നെ നിന്‍റെ ശത്രുക്കളെ സേവിക്കുമാറാക്കും; നിങ്ങൾ എന്‍റെ കോപത്തിൽ ഒരു തീ ജ്വലിപ്പിച്ചിരിക്കുന്നു; അത് എന്നേക്കും കത്തിക്കൊണ്ടിരിക്കും.”

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

4 ഞാൻ നിനക്കു തന്ന അവകാശം നീ ഒഴിഞ്ഞുപോകേണ്ടിവരും; നീ അറിയാത്ത ദേശത്തു ഞാൻ നിന്നെ നിന്റെ ശത്രുക്കളെ സേവിക്കുമാറാക്കും നിങ്ങൾ എന്റെ കോപത്തിൽ തീ കത്തിച്ചിരിക്കുന്നു; അതു എന്നേക്കും കത്തിക്കൊണ്ടിരിക്കും;

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

4 ഞാൻ നിനക്കുതന്ന അവകാശത്തെ നീ വിട്ടുപോകേണ്ടിവരും. നീ അറിയാത്ത ദേശത്ത് നീ നിന്റെ ശത്രുക്കളെ സേവിക്കാൻ ഞാൻ ഇടവരുത്തും, കാരണം എന്റെ കോപത്തിൽ നിങ്ങൾ ഒരു തീ ജ്വലിപ്പിച്ചിരിക്കുന്നു, അതു നിത്യം എരിഞ്ഞുകൊണ്ടിരിക്കും.”

Faic an caibideil Dèan lethbhreac




യിരെമ്യാവ് 17:4
34 Iomraidhean Croise  

ഇസ്രായേൽജനത്തിനു ഞാൻ നല്‌കിയിരിക്കുന്ന ദേശത്തുനിന്ന് അവരെ നീക്കിക്കളയും; എന്നെ ആരാധിക്കുന്നതിനുവേണ്ടി വിശുദ്ധീകരിച്ചിരിക്കുന്ന ഈ ദേവാലയം ഞാൻ ഉപേക്ഷിക്കും. ഇസ്രായേൽ സകല ജനതകൾക്കും ഒരു പഴമൊഴിയും പരിഹാസപാത്രവും ആയിത്തീരും.


ബാബിലോൺരാജാവ് ഹമാത്തിലെ രിബ്ലായിൽവച്ച് അവരെ വധിച്ചു. അങ്ങനെ യെഹൂദ്യനിവാസികൾ പ്രവാസികളായി പോകേണ്ടിവന്നു.


എന്നാൽ സ്വസ്ഥത ഉണ്ടായപ്പോൾ അവർ വീണ്ടും തിന്മ പ്രവർത്തിച്ചു. അതുകൊണ്ട് അവിടുന്നു അവരെ ശത്രുക്കളുടെ കൈയിൽ ഏല്പിച്ചു; അവർ അവരെ ഭരിച്ചു. അവർ തിരിഞ്ഞ് അങ്ങയോടു നിലവിളിച്ചപ്പോൾ അവിടുന്നു സ്വർഗത്തിൽനിന്നു കേട്ടു. അങ്ങനെ അവിടുത്തെ കാരുണ്യത്താൽ പലതവണ അവിടുന്ന് അവരെ വിടുവിച്ചു.


കഷ്ടതകളിൽനിന്നും വേദനകളിൽനിന്നും നിർബന്ധപൂർവം ചെയ്യേണ്ടിവന്ന കഠിനാധ്വാനങ്ങളിൽനിന്നും സർവേശ്വരൻ നിങ്ങൾക്കു സ്വസ്ഥത നല്‌കുമ്പോൾ


അസ്സീറിയൻ രാജാവിനെ ദഹിപ്പിക്കാൻ പണ്ടേ ഒരു സ്ഥലം ഒരുക്കിയിട്ടുണ്ട്. അവിടെയുള്ള ചിത ആഴമേറിയതും വിസ്തൃതവുമാകുന്നു. അഗ്നിയും വിറകും ധാരാളം ഉണ്ട്. സർവേശ്വരന്റെ നിശ്വാസം ഗന്ധകനദിപോലെ വന്ന് അതിനെ ജ്വലിപ്പിക്കും.


തന്നിമിത്തം സർവേശ്വരന്റെ കോപം തന്റെ ജനത്തിന്റെ നേരെ ജ്വലിച്ചു. അവിടുന്ന് അവരുടെ നേരെ കൈ ഉയർത്തി അവരെ ദണ്ഡിപ്പിച്ചു. പർവതങ്ങൾ പ്രകമ്പനം കൊണ്ടു. അവരുടെ ജഡങ്ങൾ വീഥികളിൽ ചവറുപോലെ നിരന്നു കിടന്നു. ഇതുകൊണ്ടൊന്നും അവിടുത്തെ കോപം ശമിച്ചില്ല; അവിടുന്നു പിന്നെയും അവരുടെനേരേ കരം ഉയർത്തിയിരിക്കുന്നു.


മറ്റുള്ളവരെ നശിപ്പിക്കാൻ തീ കത്തിക്കുകയും തീക്കൊള്ളി മിന്നിക്കുകയും ചെയ്യുന്നവരേ, നിങ്ങൾ കത്തിച്ച തീയുടെയും മിന്നിച്ച കൊള്ളിയുടെയും അടുത്തേക്കു പോകുവിൻ. എന്റെ കൈയിൽനിന്ന് ഇതായിരിക്കും നിങ്ങൾക്കു ലഭിക്കുക. നിങ്ങൾ പീഡനം സഹിച്ചു കിടക്കും.


അവർ പുറപ്പെട്ടു ചെന്നു എന്നോട് എതിർത്ത മനുഷ്യരുടെ ശവങ്ങളെ നോക്കും; അവരുടെ പുഴു ചാകുന്നില്ല, അവരുടെ തീ കെടുന്നില്ല; അവർ സകല ജഡത്തിനും അറപ്പായിരിക്കും.


എന്റെ ഭവനം ഞാൻ ഉപേക്ഷിച്ചു; എന്റെ അവകാശം ഞാൻ പരിത്യജിച്ചിരിക്കുന്നു; എന്റെ പ്രാണപ്രിയയെ അവളുടെ ശത്രുക്കളുടെ കൈയിൽ ഏല്പിച്ചുകൊടുത്തു.


നിങ്ങൾ അറിയാത്ത ഒരു ദേശത്തു നിങ്ങളെക്കൊണ്ടു ശത്രുക്കൾക്കു ഞാൻ അടിമവേല ചെയ്യിക്കും; എന്റെ കോപത്തിൽ ഒരിക്കലും കെടാത്ത തീ ഞാൻ കത്തിച്ചിരിക്കുന്നു.


അതുകൊണ്ട് ഈ ദേശത്തുനിന്ന് നിങ്ങളോ നിങ്ങളുടെ പിതാക്കന്മാരോ കേട്ടിട്ടില്ലാത്ത ഒരു ദേശത്തേക്കു നിങ്ങളെ പറിച്ചെറിയും; അവിടെ രാവും പകലും അന്യദേവന്മാരെ നിങ്ങൾ സേവിക്കും; ഞാൻ നിങ്ങളോടു കരുണ കാണിക്കുകയില്ല.”


സർവേശ്വരാ, എന്നെ കൊല്ലാനുള്ള ഗൂഢാലോചന അവിടുന്ന് അറിയുന്നു; അവരുടെ അകൃത്യം അവരോടു ക്ഷമിക്കരുതേ; അവരുടെ പാപം അങ്ങയുടെ മുമ്പിൽനിന്നു മായിച്ചു കളയരുതേ; അങ്ങയുടെ മുമ്പിൽ അവർ മറിഞ്ഞു വീഴട്ടെ; അവിടുത്തെ കോപത്തിൽ അവരോട് ഇടപെടണമേ.”


“ഇസ്രായേൽ അടിമയാണോ? അടിമയായി ജനിച്ചതാണോ? അല്ലെങ്കിൽ പിന്നെന്തിന് ഇസ്രായേൽ ശത്രുക്കൾക്ക് ഇരയായിത്തീർന്നിരിക്കുന്നു?


ദാവീദുഗൃഹമേ, അവിടുന്ന് അരുളിച്ചെയ്യുന്നു: “ദിനംതോറും നീതി നടത്തുവിൻ; കൊള്ളയടിക്കപ്പെട്ടവനെ മർദകരുടെ കൈയിൽനിന്നു രക്ഷിക്കുവിൻ; അല്ലെങ്കിൽ, നിങ്ങളുടെ ദുഷ്പ്രവൃത്തികൾ നിമിത്തം എന്റെ ക്രോധം അഗ്നിപോലെ ആളിക്കത്തും; ആർക്കും അതു ശമിപ്പിക്കാൻ കഴിയുകയില്ല.


ഈ യെഹോയാഖീൻ ആർക്കും വേണ്ടാതെ തള്ളിക്കളഞ്ഞ പൊട്ടക്കലമാണോ? അയാളും അയാളുടെ സന്തതികളും അവർക്കജ്ഞാതമായ നാട്ടിലേക്കു ചുഴറ്റിയെറിയപ്പെട്ടത് എന്തുകൊണ്ട്?


നമ്മുടെ ദൈവമായ സർവേശ്വരൻ നമ്മോട് എന്തുകൊണ്ടാണ് ഇപ്രകാരമെല്ലാം ചെയ്തത് എന്ന് അവർ ചോദിച്ചാൽ, അവരോടു പറയുക: “നിങ്ങളുടെ ദേശത്തു നിങ്ങൾ എന്നെ ഉപേക്ഷിക്കുകയും അന്യദേവന്മാരെ സേവിക്കുകയും ചെയ്തതുകൊണ്ട് നിങ്ങളുടേതല്ലാത്ത ദേശത്ത് അപരിചിതരായ ആളുകളെ നിങ്ങൾ സേവിക്കും.”


ഇവരെ ഞാൻ ശിക്ഷിക്കേണ്ടതല്ലേ? ഇതുപോലൊരു ജനതയോടു പ്രതികാരം ചെയ്യേണ്ടതല്ലേ എന്നു സർവേശ്വരൻ ചോദിക്കുന്നു.


അതുകൊണ്ട് ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “എന്റെ കോപവും ക്രോധവും ഈ സ്ഥലത്തുള്ള മനുഷ്യരുടെയും മൃഗങ്ങളുടെയും മേലും വയലിലെ വൃക്ഷങ്ങളുടെയും നിലത്തിലെ വിളകളുടെയും മേലും ചൊരിയപ്പെടും; അതു കെടാതെ കത്തിയെരിയും.”


കടന്നുപോകുന്നവരേ, ഇതു നിങ്ങൾക്കു നിസ്സാരമെന്നോ? സർവേശ്വരൻ അവിടുത്തെ ഉഗ്രരോഷത്താൽ എനിക്കു വരുത്തിയ വ്യഥപോലെ ഒന്നു വേറെ ഉണ്ടോ?


ഞങ്ങളുടെ അവകാശം അന്യർക്കും; ഞങ്ങളുടെ ഭവനങ്ങൾ വിദേശികൾക്കും അധീനമായിരിക്കുന്നു.


എന്റെ രോഷം ഞാൻ നിന്റെമേൽ പകരും. എന്റെ ക്രോധാഗ്നി നിന്റെമേൽ ജ്വലിക്കും. ഞാൻ നിന്നെ സംഹാരവിരുതരായ നിഷ്ഠുരന്മാരുടെ കൈയിൽ ഏല്പിക്കും.


അതിനാൽ അവരുടെ വാസസ്ഥലങ്ങൾ കൈവശമാക്കാൻ ഏറ്റവും നീചരായ ജനതകളെ ഞാൻ കൊണ്ടുവരും. അവർ അവരുടെ വിശുദ്ധസ്ഥലങ്ങൾ മലിനമാക്കും. ഞാൻ ബലവാന്മാരുടെ അഹന്ത അവസാനിപ്പിക്കും. കഠിനവേദന ഉണ്ടാകുമ്പോൾ അവർ ശാന്തിതേടും; എന്നാൽ അത് അവർക്കു ലഭിക്കുകയില്ല. നാശത്തിന്മേൽ നാശം വന്നുചേരും;


ശത്രുക്കളുടെ മുമ്പിൽ അവിടുന്നു നിങ്ങളെ പരാജിതരാക്കും. ഒരു വഴിയിൽക്കൂടി നിങ്ങൾ അവരുടെ നേരെ ചെല്ലും; എന്നാൽ ഏഴു വഴിയിൽകൂടി നിങ്ങൾ പിന്തിരിഞ്ഞോടും. നിങ്ങൾക്കു നേരിട്ട അനുഭവം കാണുമ്പോൾ ഭൂമിയിലെ സകല രാജ്യങ്ങളും പരിഭ്രമിക്കും.


Lean sinn:

Sanasan


Sanasan