Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 17:11 - സത്യവേദപുസ്തകം C.L. (BSI)

11 അന്യായമായി സ്വത്തു സമ്പാദിക്കുന്നവൻ താനിടാത്ത മുട്ടയ്‍ക്ക് അടയിരിക്കുന്ന തിത്തിരിപ്പക്ഷിയെപ്പോലെയാണ്; ജീവിതത്തിന്റെ മധ്യത്തിൽ അത് അവനെ പിരിയും; അവസാനം അവൻ ഭോഷനായിത്തീരുകയും ചെയ്യും.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

11 ന്യായമായിട്ടല്ലാതെ ധനം സമ്പാദിക്കുന്നവൻ, താൻ ഇടാത്ത മുട്ട പൊരുന്നിരിക്കുന്ന തിത്തിരിപക്ഷിയെപ്പോലെ ആകുന്നു; അവന്റെ മധ്യായുസ്സിങ്കൽ അത് അവനെ വിട്ടുപോകും; ഒടുക്കം അവൻ ഭോഷനായിരിക്കും.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

11 ന്യായമായിട്ടല്ലാതെ ധനം സമ്പാദിക്കുന്നവൻ, താൻ ഇടാത്ത മുട്ടയ്ക്ക് പൊരുന്നയിരിക്കുന്ന തിത്തിരിപ്പക്ഷിയെപ്പോലെയാകുന്നു; അവന്‍റെ ആയുസ്സിന്‍റെ മദ്ധ്യത്തിൽ അത് അവനെ വിട്ടുപോകും: ഒടുവിൽ അവൻ ഒരു ഭോഷനായിരിക്കും.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

11 ന്യായമായിട്ടല്ലാതെ ധനം സമ്പാദിക്കുന്നവൻ, താൻ ഇടാത്ത മുട്ട പൊരുന്നിരിക്കുന്ന തിത്തിരിപ്പക്ഷിയെപ്പോലെയാകുന്നു; അവന്റെ മദ്ധ്യായുസ്സിങ്കൽ അതു അവനെ വിട്ടുപോകും: ഒടുക്കം അവൻ ഭോഷനായിരിക്കും.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

11 അന്യായമായി ധനം സമ്പാദിക്കുന്നവർ ഇടാത്ത മുട്ടയ്ക്കു പൊരുന്നയിരിക്കുന്ന തിത്തിരിപ്പക്ഷിയെപ്പോലെയാണ്. തന്റെ ആയുസ്സിന്റെ മധ്യത്തിലെത്തുമ്പോൾ, അവരുടെ ധനം അവരെ വിട്ടുപോകും, ഒടുവിൽ അവർ ഭോഷരായിരുന്നു എന്നു തെളിയും.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 17:11
39 Iomraidhean Croise  

ഭക്ഷണത്തിനുള്ളതിൽ കവിഞ്ഞൊന്നും അവൻ സമ്പാദിക്കുകയില്ല. അതിനാൽ അവന്റെ ഐശ്വര്യത്തിന് ആയുസ്സില്ല.


വിവേകശൂന്യമായ ആത്മവിശ്വാസം പുലർത്തുന്നവരുടെ ഗതി ഇതാണ്; ധനത്തിലാശ്രയിക്കുന്നവരുടെ അവസാനം ഇതുതന്നെ.


ദൈവമേ, അവിടുന്നു കൊലപാതകികളെയും വഞ്ചകരെയും പാതാളത്തിലേക്കു തള്ളിയിട്ടു. അവർ ആയുസ്സിന്റെ പകുതിപോലും തികയ്‍ക്കുകയില്ല. എന്നാൽ ഞാൻ അങ്ങയിൽ ആശ്രയിക്കും.


അന്യായമായി സമ്പാദിക്കുന്ന ധനം ക്ഷയിച്ചുപോകും, കഠിനാധ്വാനം ചെയ്തു സമ്പാദിക്കുന്നതു വർധിച്ചുവരും.


അന്യായലാഭം ഇച്ഛിക്കുന്നവൻ സ്വന്തഭവനത്തിനു ദ്രോഹം വരുത്തും; കൈക്കൂലി വെറുക്കുന്നവൻ ജീവിച്ചിരിക്കും.


വ്യാജംകൊണ്ടു നേടുന്ന ധനം നീരാവിയും മരണക്കെണിയുംതന്നെ.


ധനത്തിന്മേൽ ദൃഷ്‍ടി പതിക്കുമ്പോഴേക്ക് അത് അപ്രത്യക്ഷമാകും. കഴുകനെപ്പോലെ ചിറകുവച്ച് അത് ഉയരത്തിലേക്കു പറന്നുപോകും.


വിവേകശൂന്യനായ ഭരണാധിപൻ നിഷ്ഠുരനായ ജനമർദകനാകുന്നു; അന്യായലാഭം വെറുക്കുന്നവനു ദീർഘായുസ്സുണ്ടാകും.


വിശ്വസ്തനായ മനുഷ്യൻ അനുഗ്രഹസമ്പന്നനാകും; എന്നാൽ ധനവാനാകാൻ തിടുക്കം കൂട്ടുന്നവൻ ശിക്ഷിക്കപ്പെടാതിരിക്കയില്ല.


ലുബ്ധൻ സമ്പത്തിന്റെ പിന്നാലെ ഓടുന്നു; എന്നാൽ തനിക്കു ദാരിദ്ര്യം വരുമെന്ന് അവൻ അറിയുന്നില്ല.


പലിശയും കൊള്ളലാഭവുംകൊണ്ടു നേടിയ സമ്പത്ത് അഗതികളോടു ദയ കാട്ടുന്നവനിൽ ചെന്നു ചേരുന്നു.


അധർമംകൊണ്ടു ഭവനവും അനീതികൊണ്ടു മാളികമുറികളും പണിയുന്നവനു ഹാ ദുരിതം! അവൻ കൂലി കൊടുക്കാതെ അയൽക്കാരനെക്കൊണ്ടു പണി ചെയ്യിക്കുന്നു.


സത്യവിരുദ്ധമായ നേട്ടങ്ങളിലും നിഷ്കളങ്കരുടെ രക്തം ചൊരിയുന്നതിലും അക്രമവും മർദനവും അഴിച്ചു വിടുന്നതിലും മാത്രം നിന്റെ കണ്ണും മനസ്സും വ്യാപൃതമായിരിക്കുന്നു.


അവരിൽ ഏറ്റവും ചെറിയവർമുതൽ ഏറ്റവും വലിയവർവരെ എല്ലാവരും അന്യായലാഭം ആഗ്രഹിക്കുന്നു; പ്രവാചകന്മാർമുതൽ പുരോഹിതന്മാർവരെ എല്ലാവരും കപടമായി പെരുമാറുന്നു. എന്റെ ജനത്തിന്റെ മുറിവ് അവർ നിസ്സാരമായി കരുതി ചികിത്സിക്കുന്നു.


അതുകൊണ്ട് അവരുടെ ഭാര്യമാരെ അന്യർക്കും നിലങ്ങൾ കവർച്ചക്കാർക്കും വിട്ടുകൊടുക്കും; വലിയവരും ചെറിയവരും ഒരുപോലെ അന്യായലാഭം കാംക്ഷിക്കുന്നു. പ്രവാചകൻ തുടങ്ങി പുരോഹിതൻവരെ എല്ലാവരും കപടമായി പെരുമാറുന്നു.


“അവരുടെ നഗരങ്ങളിൽ പെരുത്ത അക്രമവും കവർച്ചയും നടക്കുന്നു. ധർമം അനുഷ്ഠിക്കാൻ അവർക്ക് അറിഞ്ഞുകൂടാ.


എന്റെ ജനത്തിലെ സ്‍ത്രീകളെ അവരുടെ സന്തുഷ്ടഭവനങ്ങളിൽനിന്നു നിങ്ങൾ ഓടിക്കുന്നു. എന്റെ അനുഗ്രഹങ്ങൾ അവരുടെ പിഞ്ചോമനകളിൽനിന്ന് എന്നേക്കുമായി നിങ്ങൾ അപഹരിച്ചിരിക്കുന്നു.


തിന്മ ചെയ്യാൻ വിരുതുള്ളവയാണ് അവരുടെ കരങ്ങൾ. ഭരണാധിപനും ന്യായപാലകനും കൈക്കൂലി ചോദിക്കുന്നു. ഉന്നതന്മാർ തങ്ങളുടെ ദുരാഗ്രഹം വെളിപ്പെടുത്തുന്നു. അവർ ഒത്തുചേർന്നു പരിപാടി തയ്യാറാക്കുന്നു.


അന്നേദിവസം ഉമ്മരപ്പടി ചാടിക്കടക്കുന്നവരെയും വിജാതീയർ ആരാധിക്കുന്നതുപോലെ ആരാധിക്കുകയും വഞ്ചനയും അതിക്രമവുംകൊണ്ട് തങ്ങളുടെ യജമാനന്മാരുടെ വീടുകളെ നിറയ്‍ക്കുകയും ചെയ്യുന്നവരെ ഞാൻ ശിക്ഷിക്കും.”


സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഞാൻ അത് അയയ്‍ക്കും; അതു മോഷ്ടാവിന്റെ വീട്ടിലും എന്റെ നാമത്തിൽ കള്ളസത്യം ചെയ്യുന്നവന്റെ വീട്ടിലും പ്രവേശിക്കും. അത് അവന്റെ വീട്ടിൽ കടന്ന് അതിലെ കല്ലും മരവും ഇടിച്ചു നശിപ്പിക്കുന്നതുവരെ അവിടെ വസിക്കും.”


“അപ്പോൾ ന്യായവിധിക്കായി ഞാൻ നിങ്ങളുടെ അടുക്കൽ വരും; മന്ത്രവാദികൾക്കും വ്യഭിചാരികൾക്കും കള്ളസ്സത്യം ചെയ്യുന്നവർക്കും വേലക്കാരനെ കൂലിയിൽ വഞ്ചിക്കുന്നവർക്കും വിധവകളെയും അനാഥരെയും പീഡിപ്പിക്കുന്നവർക്കും പരദേശികളോട് അന്യായം കാട്ടുന്നവർക്കും എന്നെ ഭയപ്പെടാത്തവർക്കും എതിരെ സാക്ഷ്യം വഹിക്കാൻ ഞാൻ ഉടനെ വരും.” ഇതു സർവശക്തനായ സർവേശ്വരന്റെ വചനം.


“കപടഭക്തരായ മതപണ്ഡിതന്മാരേ, പരീശന്മാരേ, നിങ്ങൾക്ക് ഹാ കഷ്ടം! നിങ്ങൾ സ്വർഗരാജ്യത്തിന്റെ വാതിൽ മനുഷ്യരുടെ നേരേ അടച്ചുകളയുന്നു. നിങ്ങളാകട്ടെ, അതിൽ പ്രവേശിക്കുന്നുമില്ല, പ്രവേശിക്കുവാൻ വരുന്നവരെ ഒട്ടു കടത്തിവിടുകയുമില്ല.


എന്നാൽ ദൈവം അവനോടു പറഞ്ഞു: ‘ഭോഷാ! ഇന്നു രാത്രി നിന്റെ ജീവൻ നിന്നോട് ആവശ്യപ്പെടുന്നെങ്കിൽ നിന്റെ സമ്പാദ്യമെല്ലാം ആർക്കുള്ളതായിരിക്കും?


ധനവാന്മാർ ആകുവാൻ മോഹിക്കുന്നവർ പ്രലോഭനത്തിൽ വീഴുന്നു. നാശത്തിലും കെടുതിയിലും നിപതിക്കുന്ന നിരവധി ബുദ്ധിശൂന്യവും ഉപദ്രവകരവുമായ മോഹങ്ങളുടെ കെണിയിൽ അകപ്പെടുകയും ചെയ്യുന്നു.


അവരെ മൊഴിമുട്ടിക്കണം. പഠിപ്പിക്കരുതാത്ത കാര്യങ്ങൾ അധമമായ ലാഭത്തിനുവേണ്ടി പഠിപ്പിച്ച്, കുടുംബങ്ങളെ അവർ വഴിതെറ്റിക്കുന്നു.


അവരുടെ കണ്ണുകൾ കാമംകൊണ്ടു കലുഷിതമാണ്. പാപത്തിനുവേണ്ടിയുള്ള അവരുടെ വിശപ്പ് ഒന്നുകൊണ്ടും അടക്കാൻ ആവാത്തതാണ്. അസ്ഥിരമനസ്കരെ അവർ വഴിതെറ്റിക്കുന്നു. ദ്രവ്യാഗ്രഹത്തോടുകൂടിയിരിക്കുവാൻ അവരുടെ ഹൃദയം പരിശീലിപ്പിക്കപ്പെടുന്നു.


ദ്രവ്യാഗ്രഹം മൂലം വ്യാജം പറഞ്ഞ് അവർ നിങ്ങളെ ചൂഷണം ചെയ്യും. അവരുടെ ന്യായവിധി മുൻപുതന്നെ നടന്നുകഴിഞ്ഞു. അതു സുശക്തമായി നിലവിലിരിക്കുന്നു. വിനാശം അവരെ വിഴുങ്ങുവാൻ ജാഗരൂകമായിരിക്കുന്നു.


Lean sinn:

Sanasan


Sanasan