7 മരിച്ചവനെക്കുറിച്ച് അവരെ ആശ്വസിപ്പിക്കേണ്ടതിന് ആരും വിലാപത്തിങ്കൽ അവർക്ക് അപ്പം നുറുക്കിക്കൊടുക്കയില്ല; അപ്പനെച്ചൊല്ലിയോ അമ്മയെച്ചൊല്ലിയോ ആരും അവർക്ക് ആശ്വാസത്തിന്റെ പാനപാത്രം കുടിപ്പാൻ കൊടുക്കയുമില്ല.
7 മരിച്ചവനെക്കുറിച്ച് വിലപിക്കുന്നവരെ ആശ്വസിപ്പിക്കേണ്ടതിന് ആരും വിലാപത്തിങ്കൽ അവർക്ക് അപ്പം നുറുക്കിക്കൊടുക്കുകയില്ല; അപ്പനോ അമ്മയ്ക്കോ വേണ്ടി ആരും അവർക്ക് ആശ്വാസത്തിൻ്റെ പാനപാത്രം കുടിക്കുവാൻ കൊടുക്കുകയുമില്ല.
7 മരിച്ചവനെക്കുറിച്ചു അവരെ ആശ്വസിപ്പിക്കേണ്ടതിന്നു ആരും വിലാപത്തിങ്കൽ അവർക്കു അപ്പം നുറുക്കിക്കൊടുക്കയില്ല; അപ്പനെച്ചൊല്ലിയോ അമ്മയെച്ചൊല്ലിയോ ആരും അവർക്കു ആശ്വാസത്തിന്റെ പാനപാത്രം കുടിപ്പാൻ കൊടുക്കയുമില്ല.
ഇയ്യോബിന്റെ എല്ലാ സഹോദരീസഹോദരന്മാരും മുമ്പുണ്ടായിരുന്ന എല്ലാ മിത്രങ്ങളും അദ്ദേഹത്തിന്റെ വീട്ടിൽ വന്ന് അദ്ദേഹത്തോടൊരുമിച്ചു ഭക്ഷണം കഴിച്ചു. സർവേശ്വരൻ ഇയ്യോബിനു വരുത്തിയ അനർഥങ്ങളെക്കുറിച്ച് അവർ സഹതപിക്കുകയും അദ്ദേഹത്തെ സാന്ത്വനപ്പെടുത്തുകയും ചെയ്തു. ഓരോരുത്തനും ഇയ്യോബിന് ഓരോ പൊൻനാണയവും പൊൻമോതിരവും സമ്മാനിച്ചു.
പിന്നെ ഞാൻ കണ്ടതു സൂര്യനു കീഴെ നടക്കുന്ന പീഡനങ്ങളാണ്. മർദിതർ കണ്ണീരൊഴുക്കുന്നു; ആരുമില്ല അവരെ ആശ്വസിപ്പിക്കാൻ. മർദകരുടെ ഭാഗത്തായിരുന്നു ശക്തി. അതുകൊണ്ട് ആരും മർദിതരെ ആശ്വസിപ്പിച്ചില്ല.
അവളുടെ അശുദ്ധി അവളുടെ വസ്ത്രത്തിൽ തെളിഞ്ഞു കാണുന്നു. അവളുടെ വിനാശത്തെക്കുറിച്ച് അവൾ ഓർത്തതുമില്ല. അവളുടെ പതനം ഭയാനകമായി. അവളെ ആശ്വസിപ്പിക്കാൻ ആരുമില്ല. സർവേശ്വരനോട് അവൾ കരുണയ്‍ക്കായി യാചിക്കുന്നു. ശത്രു വിജയിച്ചിരിക്കുന്നുവല്ലോ.
നെടുവീർപ്പിട്ടുകൊൾക; എന്നാൽ അത് ഉച്ചത്തിലാകരുത്. മരിച്ചുപോയവരെ ഓർത്തു വിലാപം ആചരിക്കരുത്. നീ തലപ്പാവു ധരിക്കുകയും കാലിൽ ചെരുപ്പിടുകയും വേണം. നിന്റെ അധരം മറയ്‍ക്കുകയോ വിലാപഭോജ്യം കഴിക്കുകയോ അരുത്.
അവർ സർവേശ്വരനു വീഞ്ഞ് അർപ്പിക്കുകയില്ല. അവരുടെ ബലി അവിടുത്തേക്കു പ്രസാദകരമാവുകയില്ല. വിലപിക്കുന്നവരുടെ അപ്പംപോലെ ആയിരിക്കും അവരുടെ അപ്പം. അതു ഭക്ഷിക്കുന്നവരെല്ലാം മലിനരായിത്തീരും; അവരുടെ ആഹാരം അവർക്കു വിശപ്പടക്കാൻ മാത്രമേ ഉപകരിക്കൂ. അതു സർവേശ്വരന്റെ ആലയത്തിൽ കൊണ്ടുവന്ന് അർപ്പിക്കപ്പെടുകയില്ല.
വിലാപകാലത്ത് ഞാൻ അതിൽനിന്ന് ഭക്ഷിച്ചിട്ടില്ല. അശുദ്ധനായിരുന്നപ്പോൾ ഞാൻ അതിൽ തൊട്ടിട്ടില്ല; മരിച്ചവർക്കുവേണ്ടി അതിൽനിന്ന് എന്തെങ്കിലും അർപ്പിച്ചിട്ടുമില്ല. എന്റെ ദൈവമായ സർവേശ്വരൻ പറഞ്ഞതെല്ലാം ഞാൻ അനുസരിച്ചു; അവിടുന്നു നല്‌കിയ കല്പനകളെല്ലാം ഞാൻ പാലിക്കുകയും ചെയ്തിരിക്കുന്നു.