Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 16:5 - സത്യവേദപുസ്തകം C.L. (BSI)

5 സർവേശ്വരൻ അരുളിച്ചെയ്യുന്നു: വിലപിക്കുന്നവർ കൂടിയിരിക്കുന്ന ഭവനത്തിൽ പ്രവേശിക്കരുത്; അവരോടൊപ്പം വിലപിക്കുകയോ അവരോടു സഹതപിക്കുകയോ അരുത്; കാരണം ഈ ജനത്തിൽനിന്ന് എന്റെ സമാധാനം പിൻവലിച്ചിരിക്കുന്നു എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു; എന്റെ അചഞ്ചലസ്നേഹവും കരുണയും ഇവിടെ ഉണ്ടായിരിക്കുകയില്ല.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

5 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ ദുഃഖഭവനത്തിൽ ചെല്ലരുത്; വിലപിപ്പാൻ പോകരുത്; അവരോടു സഹതാപം കാണിക്കയും അരുത്; ഞാൻ എന്റെ സമാധാനവും ദയയും കരുണയും ഈ ജനത്തിൽനിന്നു നീക്കിക്കളഞ്ഞു എന്നു യഹോവയുടെ അരുളപ്പാട്.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

5 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ ദുഃഖഭവനത്തിൽ ചെല്ലരുത്; വിലപിക്കുവാൻ പോകരുത്; അവരോടു സഹതാപം കാണിക്കുകയും അരുത്; ഞാൻ എന്‍റെ സമാധാനവും ദയയും കരുണയും ഈ ജനത്തിൽനിന്നു നീക്കിക്കളഞ്ഞു” എന്നു യഹോവയുടെ അരുളപ്പാടു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

5 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ ദുഃഖഭവനത്തിൽ ചെല്ലരുതു; വിലപിപ്പാൻ പോകരുതു; അവരോടു സഹതാപം കാണിക്കയും അരുതു; ഞാൻ എന്റെ സമാധാനവും ദയയും കരുണയും ഈ ജനത്തിൽനിന്നു നീക്കിക്കളഞ്ഞു എന്നു യഹോവയുടെ അരുളപ്പാടു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

5 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അവർക്കുവേണ്ടി വിലാപഭവനത്തിൽ പ്രവേശിക്കരുത്; അവർക്കുവേണ്ടി വിലപിക്കുകയോ സഹതപിക്കുകയോ അരുത്. കാരണം ഞാൻ ഈ ജനത്തിൽനിന്ന് എന്റെ സമാധാനവും അചഞ്ചലസ്നേഹവും അനുകമ്പയും നീക്കിക്കളഞ്ഞിരിക്കുന്നു,” എന്ന് യഹോവയുടെ അരുളപ്പാട്.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 16:5
13 Iomraidhean Croise  

സർവേശ്വരാ, പണ്ടുമുതലേ അവിടുന്നു ഞങ്ങളോടു കാണിച്ച കരുണയും സുസ്ഥിരസ്നേഹവും ഓർക്കണമേ.


അവിടത്തെ മരക്കൊമ്പുകൾ ഉണങ്ങി ഒടിഞ്ഞുവീഴും. സ്‍ത്രീകൾ അവ പെറുക്കി തീ കത്തിക്കും. ഇവർ വിവേകമില്ലാത്ത ജനമാകയാൽ സ്രഷ്ടാവായ ദൈവം അവരോടു കരുണ കാട്ടുകയില്ല. അവർക്കു രൂപം നല്‌കിയവൻ അവരിൽ പ്രസാദിക്കുകയില്ല.


മരുഭൂമിയിലെ മൊട്ടക്കുന്നുകളിലെല്ലാം വിനാശകർ എത്തിയിരിക്കുന്നു; ദേശത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ സർവേശ്വരന്റെ വാൾ സംഹാരം നടത്തുന്നു; യാതൊരു ജീവിക്കും സമാധാനമില്ല.


ഞാൻ അവരെ തമ്മിൽ തമ്മിലും പിതാക്കന്മാരെയും പുത്രന്മാരെയും തമ്മിലും കൂട്ടിയടിപ്പിച്ചു നശിപ്പിക്കുമാറാക്കും എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു; ഞാൻ ആരോടും ദയ കാണിക്കയില്ല; ആരെയും വെറുതേ വിടുകയില്ല, ആരോടും കരുണ കാണിക്കയുമില്ല. ഞാൻ അവരെയെല്ലാം നശിപ്പിക്കും.”


അതുകൊണ്ട് ഈ ദേശത്തുനിന്ന് നിങ്ങളോ നിങ്ങളുടെ പിതാക്കന്മാരോ കേട്ടിട്ടില്ലാത്ത ഒരു ദേശത്തേക്കു നിങ്ങളെ പറിച്ചെറിയും; അവിടെ രാവും പകലും അന്യദേവന്മാരെ നിങ്ങൾ സേവിക്കും; ഞാൻ നിങ്ങളോടു കരുണ കാണിക്കുകയില്ല.”


സമാധാനമെനിക്ക് നഷ്ടമായിരിക്കുന്നു; സന്തോഷമെന്തെന്ന് ഞാൻ മറന്നു.


ആ നാളുകൾക്കുമുമ്പ് മനുഷ്യനോ മൃഗത്തിനോ കൂലി കൊടുക്കാൻ ആർക്കും കഴിഞ്ഞിരുന്നില്ല. പോകുകയോ വരികയോ ചെയ്യുന്നവന് ശത്രുവിൽനിന്നു വിടുതലും ഉണ്ടായിരുന്നില്ല. കാരണം ഞാൻ സകല മനുഷ്യരെയും അന്യോന്യം ശത്രുക്കളാക്കിയിരുന്നു.


അപ്പോൾ എന്റെ കോപം അവരുടെ നേരേ കത്തിജ്വലിക്കും; ഞാൻ അവരെ കൈവിടും; എന്റെ മുഖം അവരിൽനിന്നു മറയ്‍ക്കും, അവർ നശിക്കും; അവർക്കു അനർഥങ്ങളും കഷ്ടതകളും ധാരാളം ഉണ്ടാകും; ‘നമ്മുടെ ദൈവം നമ്മോടുകൂടെ ഇല്ലാത്തതുകൊണ്ടാണ് ഈ അനർഥങ്ങളെല്ലാം’ എന്ന് അവർ അപ്പോൾ പറയും.


അപ്പോൾ ജ്വലിക്കുന്ന ചെമപ്പുനിറമുള്ള മറ്റൊരു കുതിര കയറിവന്നു; മനുഷ്യർ അന്യോന്യം ഹിംസിക്കുവാൻ ഇടയാകുമാറ് ഭൂമിയിൽനിന്നു സമാധാനം എടുത്തുകളയുവാൻ അശ്വാരൂഢന് അധികാരം കൊടുത്തു. ഒരു വലിയ വാളും അയാൾക്കു നല്‌കി.


Lean sinn:

Sanasan


Sanasan