Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 15:8 - സത്യവേദപുസ്തകം C.L. (BSI)

8 കടൽത്തീരത്തെ മണലിനെക്കാൾ അധികമായി ഞാൻ അവരുടെ വിധവകളുടെ എണ്ണം വർധിപ്പിച്ചു; യുവയോദ്ധാക്കളുടെ അമ്മമാരുടെ നേർക്ക് നട്ടുച്ചയ്‍ക്കു ഞാൻ വിനാശകനെ അയച്ചു; മനോവേദനയും ഭീതിയും പെട്ടെന്ന് അവർക്ക് ഉളവാക്കി.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

8 അവരുടെ വിധവമാർ കടല്പുറത്തെ മണലിനെക്കാൾ പെരുകിക്കാണുന്നു; യൗവനക്കാരന്റെ അമ്മയുടെ നേരേ ഞാൻ നട്ടുച്ചയ്ക്ക് ഒരു വിനാശകനെ വരുത്തി പെട്ടെന്ന് അവളുടെ മേൽ നടുക്കവും ഭീതിയും വീഴുമാറാക്കിയിരിക്കുന്നു;

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

8 അവരുടെ വിധവമാർ കടല്പുറത്തെ മണലിനെക്കാൾ അധികമായിരിക്കുന്നു; യൗവനക്കാരുടെ അമ്മയുടെ നേരെ ഞാൻ നട്ടുച്ചയ്ക്ക് ഒരു വിനാശകനെ വരുത്തി പെട്ടെന്ന് അവളുടെമേൽ നടുക്കവും ഭീതിയും വീഴുമാറാക്കിയിരിക്കുന്നു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

8 അവരുടെ വിധവമാർ കടല്പുറത്തെ മണലിനെക്കാൾ പെരുകിക്കാണുന്നു; യൗവനക്കാരന്റെ അമ്മയുടെ നേരെ ഞാൻ നട്ടുച്ചെക്കു ഒരു വിനാശകനെ വരുത്തി പെട്ടന്നു അവളുടെ മേൽ നടുക്കവും ഭീതിയും വീഴുമാറാക്കിയിരിക്കുന്നു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

8 അവരുടെ വിധവകൾ എന്റെമുമ്പിൽ കടൽപ്പുറത്തെ മണലിനെക്കാൾ അധികമാകും. അവരുടെ യുവാക്കളുടെ മാതാക്കൾക്കെതിരേ ഞാൻ നട്ടുച്ചയ്ക്ക് ഒരു വിനാശകനെ വരുത്തും; ഞാൻ പെട്ടെന്ന് നടുക്കവും നിരാശയും അവളുടെമേൽ പതിക്കാൻ ഇടയാക്കും.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 15:8
15 Iomraidhean Croise  

നിന്റെ പുരുഷന്മാർ വാളിനിരയാകും; വീരയോദ്ധാക്കൾ യുദ്ധത്തിൽ നശിക്കും.


പട്ടണവാതില്‌ക്കൽ കരച്ചിലും വിലാപവും ഉണ്ടാകും. നഗരം നഗ്നയായി നിലത്തു കുത്തിയിരിക്കുന്നവളെപ്പോലെ ആയിത്തീരും.


അന്ന് ഏഴു സ്‍ത്രീകൾ ഒരുവനെ പിടിച്ചു നിർത്തി പറയും: “ഞങ്ങൾ സ്വന്തം പ്രയത്നംകൊണ്ടു ജീവിക്കുകയും വസ്ത്രം ധരിക്കുകയും ചെയ്തുകൊള്ളാം. താങ്കൾ ഞങ്ങളുടെ ഭർത്താവാണെന്നു പറഞ്ഞാൽ മാത്രം മതി. അങ്ങനെ ഞങ്ങളുടെ അപമാനം അകറ്റിയാലും.”


ഇവിടെ ജനിക്കുന്ന പുത്രീപുത്രന്മാരെ സംബന്ധിച്ചും അവരുടെ മാതാപിതാക്കന്മാരെ സംബന്ധിച്ചും അവിടുന്ന് അരുളിച്ചെയ്യുന്നു:


അതുകൊണ്ട് അവരുടെ മക്കളെ പട്ടിണിക്ക് ഏല്പിച്ചുകൊടുക്കണമേ; വാളിന് അവരെ ഇരയാക്കണമേ; അവരുടെ ഭാര്യമാർ മക്കളില്ലാത്തവരും വിധവകളുമായിത്തീരട്ടെ; അവരുടെ പുരുഷന്മാർ മരണത്തിന് ഇരയാകട്ടെ; യുവാക്കൾ യുദ്ധത്തിൽ വാളുകൊണ്ടു സംഹരിക്കപ്പെടട്ടെ.


ആയുധധാരികളായ സംഹാരകരെ നിനക്കെതിരെ ഞാൻ ഒരുക്കും. അവർ നിന്റെ വിശിഷ്ടദേവദാരുക്കൾ വെട്ടി തീയിലിടും.


ജനതകളോടു പ്രഖ്യാപിക്കുവിൻ; വിദൂരത്തുനിന്നു ശത്രുക്കൾ വരുന്നു എന്നും യെഹൂദ്യയിലെ നഗരങ്ങൾക്ക് എതിരെ യുദ്ധഭീഷണി മുഴങ്ങുന്നു എന്നും യെരൂശലേമിനോടു പറയുവിൻ. വയലിലെ കാവല്‌ക്കാരെപ്പോലെ അവർ അവളെ വളഞ്ഞിരിക്കുന്നു;


അതുകൊണ്ട് കാട്ടിൽനിന്നു സിംഹം വന്ന് അവരെ കൊല്ലും; മരുഭൂമിയിൽനിന്നു വന്ന ചെന്നായ് അവരെ കടിച്ചുകീറും; പുള്ളിപ്പുലി അവരുടെ നഗരങ്ങൾക്കെതിരെ പതിയിരിക്കുന്നു; അവിടെനിന്നു പുറത്തുവരുന്നവരെയെല്ലാം അതു ചീന്തിക്കളയും; അവരുടെ കുറ്റങ്ങൾ നിരവധിയും അവിശ്വസ്തത അപാരവുമാണല്ലോ.


എന്റെ ജനത്തിന്റെ പുത്രീ, നീ ചാക്കുതുണി ധരിച്ചും വെണ്ണീറിൽ കിടന്നുരുളുക; ഏകജാതനെക്കുറിച്ചു വിലപിക്കുന്നതുപോലെ പൊട്ടിക്കരയുക; സംഹാരകൻ പെട്ടെന്നു നമ്മുടെ നേരേ വരും.


ഞങ്ങൾ പിതാവില്ലാതെ അനാഥരായിത്തീർന്നിരിക്കുന്നു. ഞങ്ങളുടെ മാതാക്കൾ വിധവകളും ആയി.


ഇരയെ കടിച്ചുകീറി ഗർജിക്കുന്ന സിംഹത്തെപ്പോലെയാണ് അതിലെ പ്രഭുക്കന്മാർ. അവർ മനുഷ്യരെ വിഴുങ്ങുന്നു; സമ്പത്തും വിലപ്പെട്ട വസ്തുക്കളും അപഹരിക്കുന്നു; അവർ അനവധി സ്‍ത്രീകളെ വിധവകളാക്കുന്നു.


പട്ടാപ്പകൽ നീ കാലിടറി വീഴും; പ്രവാചകനും നിന്നോടൊപ്പം രാത്രിയിൽ ഇടറിവീഴും. നിന്റെ അമ്മയെ ഞാൻ നശിപ്പിക്കും.


ഭൂമുഖത്തുള്ള സകല മനുഷ്യരുടെയുംമേൽ ആ ദിവസം ഒരു കെണിപോലെ വരും.


Lean sinn:

Sanasan


Sanasan