Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 15:4 - സത്യവേദപുസ്തകം C.L. (BSI)

4 യെഹൂദാരാജാവായ ഹിസ്കീയായുടെ മകൻ മനശ്ശെ യെരൂശലേമിൽ ചെയ്ത പാതകങ്ങൾ നിമിത്തം ഭൂമിയിലെ എല്ലാ രാജ്യങ്ങളുടെയും മുമ്പിൽ ഞാൻ അവരെ ഭീതിദവിഷയമാക്കിത്തീർക്കും.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

4 യെഹൂദാരാജാവായ ഹിസ്കീയാവിന്റെ മകൻ മനശ്ശെ നിമിത്തം, അവൻ യെരൂശലേമിൽ ചെയ്തിട്ടുള്ളതു നിമിത്തംതന്നെ, ഞാൻ അവരെ ഭൂമിയിലുള്ള സകല രാജ്യങ്ങളിലും ഒരു ഭീതിവിഷയമാക്കിത്തീർക്കും.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

4 “യെഹൂദാ രാജാവായ ഹിസ്കീയാവിന്‍റെ മകൻ മനശ്ശെ നിമിത്തം, അവൻ യെരൂശലേമിൽ ചെയ്തിട്ടുള്ളതു നിമിത്തംതന്നെ, ഞാൻ അവരെ ഭൂമിയിലുള്ള സകലരാജ്യങ്ങളിലും ഒരു ഭീതിവിഷയമാക്കിത്തീർക്കും.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

4 യെഹൂദാരാജാവായ ഹിസ്കീയാവിന്റെ മകൻ മനശ്ശെനിമിത്തം, അവൻ യെരൂശലേമിൽ ചെയ്തിട്ടുള്ളതു നിമിത്തം തന്നേ, ഞാൻ അവരെ ഭൂമിയിലുള്ള സകല രാജ്യങ്ങളിലും ഒരു ഭീതിവിഷയമാക്കിത്തീർക്കും.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

4 യെഹൂദാരാജാവായ ഹിസ്കിയാവിന്റെ മകൻ മനശ്ശെനിമിത്തം, അവൻ ജെറുശലേമിൽ ചെയ്ത കാര്യങ്ങൾനിമിത്തംതന്നെ, ഞാൻ അവരെ ഭൂമിയിലെ എല്ലാ രാജ്യങ്ങളുടെയും മധ്യത്തിൽ ഒരു ഭീതിവിഷയമാക്കും.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 15:4
19 Iomraidhean Croise  

മനശ്ശെ ഭരണമാരംഭിച്ചപ്പോൾ അദ്ദേഹത്തിനു പന്ത്രണ്ടു വയസ്സായിരുന്നു. അദ്ദേഹം യെരൂശലേമിൽ അമ്പത്തഞ്ചുവർഷം ഭരിച്ചു. ഹെഫ്സീബാ ആയിരുന്നു അദ്ദേഹത്തിന്റെ മാതാവ്.


ഈജിപ്തിൽനിന്നു പുറപ്പെട്ട ദിവസംമുതൽ ഇന്നുവരെയും അവർ എനിക്ക് അനിഷ്ടമായവിധം പ്രവർത്തിച്ച് എന്നെ പ്രകോപിപ്പിച്ചുവല്ലോ.”


സർവേശ്വരൻ ഇസ്രായേൽജനത്തിന്റെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞിരുന്ന ജനതകളുടെ മ്ലേച്ഛമായ ആചാരങ്ങൾ അനുഷ്ഠിച്ച് അവിടുത്തെ മുമ്പിൽ അദ്ദേഹം തിന്മ പ്രവർത്തിച്ചു.


മനശ്ശെ പന്ത്രണ്ടാമത്തെ വയസ്സിൽ ഭരണമേറ്റെടുത്തു. അമ്പത്തഞ്ചു വർഷം യെരൂശലേമിൽ അദ്ദേഹം രാജ്യഭരണം നടത്തി.


ഇസ്രായേൽജനത്തിന്റെ മുമ്പിൽനിന്നു സർവേശ്വരൻ നീക്കിക്കളഞ്ഞ ജനതകളുടെ നിന്ദ്യമായ ആചാരങ്ങൾ അനുഷ്ഠിച്ച് അദ്ദേഹം ദൈവസന്നിധിയിൽ തിന്മ ചെയ്തു.


ഭൂമിയിലെ സകല രാജ്യങ്ങൾക്കും അവർ ഒരു ഭീതിദവിഷയമാകും; ഞാൻ അവരെ ചിതറിക്കുന്ന ദേശങ്ങളിലെല്ലാം അവർ പരിഹാസത്തിനും പഴമൊഴിക്കും അവഹേളനത്തിനും ശാപത്തിനും പാത്രമായിത്തീരും.


വാളും ക്ഷാമവും മഹാമാരിയുംകൊണ്ടു ഞാൻ അവരെ വേട്ടയാടും. ഭൂമിയിലെ സകല രാജ്യങ്ങൾക്കും അവർ ഭയഹേതു ആയിത്തീരും; ഞാൻ ചിതറിച്ച സ്ഥലങ്ങളിലെല്ലാം അവർ ശാപവും ഭീതിയും പരിഹാസവിഷയവും അവജ്ഞാപാത്രവുമായിത്തീരും.


അതുകൊണ്ടു സർവേശ്വരൻ കല്പിക്കുന്നു: നിങ്ങൾ എന്നെ അനുസരിച്ചില്ല, നിങ്ങളുടെ സഹോദരനും അയൽക്കാരനും സ്വാതന്ത്ര്യം നല്‌കിയില്ല; ഇതാ, ഞാൻ നിങ്ങൾക്കു സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു; വാളിനും മഹാമാരിക്കും ക്ഷാമത്തിനും ഇരയാകാനുള്ള സ്വാതന്ത്ര്യംതന്നെ; ലോകത്തിലുള്ള സകല ജനതകൾക്കും നിങ്ങൾ ഭീതിദവിഷയമായിത്തീരും.


അവരോ അവരുടെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത ജനതകളുടെ ഇടയിലേക്കു ഞാൻ അവരെ ചിതറിക്കും; അവർ നിശ്ശേഷം നശിക്കുന്നതുവരെ വാൾ അവരെ പിന്തുടരും.


യെരൂശലേം ഗുരുതരമായ പാപം ചെയ്തു മലിനയായി തീർന്നിരിക്കുന്നു. അവളെ ബഹുമാനിച്ചിരുന്നവർ അവളുടെ നഗ്നത കണ്ട് അവളെ നിന്ദിക്കുന്നു. അവൾ അതിദുഃഖത്തോടെ മുഖം തിരിക്കുന്നു.


പിതാവിന്റെ ദുഷ്പ്രവൃത്തിക്കുള്ള ശിക്ഷ പുത്രൻ അനുഭവിക്കാത്തതെന്തുകൊണ്ട് എന്നു നിങ്ങൾ ചോദിച്ചേക്കാം. മകൻ നീതിയും ന്യായവും പ്രവർത്തിക്കുകയും എന്റെ ചട്ടങ്ങൾ പാലിക്കുകയും ചെയ്തതിനാൽ നിശ്ചയമായും ജീവിക്കും.


അതുകൊണ്ട് സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: “അവർക്കെതിരെ ഒരു സൈന്യത്തെ അണിനിരത്തുക; അവർ ഭീതിക്കും കൊള്ളയ്‍ക്കും വിധേയരാകട്ടെ.


ജനതകളുടെ ഇടയിൽ ഞാൻ നിങ്ങളെ ചിതറിക്കും; ഞാൻ വാളൂരി നിങ്ങളെ പിന്തുടരും. നിങ്ങളുടെ ദേശം ശൂന്യമായും നിങ്ങളുടെ നഗരങ്ങൾ പാഴായും തീരും.


ശത്രുക്കളുടെ മുമ്പിൽ അവിടുന്നു നിങ്ങളെ പരാജിതരാക്കും. ഒരു വഴിയിൽക്കൂടി നിങ്ങൾ അവരുടെ നേരെ ചെല്ലും; എന്നാൽ ഏഴു വഴിയിൽകൂടി നിങ്ങൾ പിന്തിരിഞ്ഞോടും. നിങ്ങൾക്കു നേരിട്ട അനുഭവം കാണുമ്പോൾ ഭൂമിയിലെ സകല രാജ്യങ്ങളും പരിഭ്രമിക്കും.


ഭൂമിയിൽ ഒരറ്റംമുതൽ മറ്റേ അറ്റംവരെയുള്ള എല്ലാ ജനതകളുടെയും ഇടയിലേക്ക് അവിടുന്ന് നിങ്ങളെ ചിതറിക്കും; അവിടെ നിങ്ങളോ നിങ്ങളുടെ പിതാക്കന്മാരോ ആരാധിച്ചിട്ടില്ലാത്തതും മരംകൊണ്ടും കല്ലുകൊണ്ടും നിർമ്മിക്കപ്പെട്ടിട്ടുള്ളതുമായ അന്യദേവന്മാരെ നിങ്ങൾ സേവിക്കും.


Lean sinn:

Sanasan


Sanasan