Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 15:1 - സത്യവേദപുസ്തകം C.L. (BSI)

1 സർവേശ്വരൻ എന്നോട് അരുളിച്ചെയ്തു: “മോശയും ഏലിയായും എന്നോടു യാചിച്ചാലും ഈ ജനത്തോട് എനിക്കു കരുണ തോന്നുകയില്ല. എന്റെ മുമ്പിൽനിന്ന് അവരെ പറഞ്ഞയയ്‍ക്കുക; അവർ പോകട്ടെ.”

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

1 യഹോവ എന്നോട് അരുളിച്ചെയ്തത്: മോശെയും ശമൂവേലും എന്റെ മുമ്പാകെ നിന്നാലും എന്റെ മനസ്സ് ഈ ജനത്തിങ്കലേക്കു ചായ്കയില്ല; ഇവരെ എന്റെ മുമ്പിൽനിന്ന് ആട്ടിക്കളക; അവർ പൊയ്ക്കൊള്ളട്ടെ.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

1 യഹോവ എന്നോട് അരുളിച്ചെയ്തത്: “മോശെയും ശമൂവേലും എന്‍റെ മുമ്പാകെ നിന്നാലും എന്‍റെ മനസ്സ് ഈ ജനത്തിലേക്കു ചായുകയില്ല; ഇവരെ എന്‍റെ മുമ്പിൽനിന്ന് ആട്ടിക്കളയുക; അവർ പൊയ്ക്കൊള്ളട്ടെ.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 യഹോവ എന്നോടു അരുളിച്ചെയ്തതു: മോശെയും ശമൂവേലും എന്റെ മുമ്പാകെ നിന്നാലും എന്റെ മനസ്സു ഈ ജനത്തിങ്കലേക്കു ചായ്കയില്ല; ഇവരെ എന്റെ മുമ്പിൽനിന്നു ആട്ടിക്കളക; അവർ പോയ്ക്കൊള്ളട്ടെ.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

1 അപ്പോൾ യഹോവ എന്നോട് അരുളിച്ചെയ്തു: “മോശയും ശമുവേലും എന്റെമുമ്പിൽ നിന്നാലും എന്റെ മനസ്സ് ഈ ജനത്തിലേക്കു ചായുകയില്ല. അവരെ എന്റെ മുമ്പിൽനിന്ന് ആട്ടിപ്പായിക്കുക! അവർ പൊയ്ക്കൊള്ളട്ടെ!

Faic an caibideil Dèan lethbhreac




യിരെമ്യാവ് 15:1
32 Iomraidhean Croise  

രാവിലെ അബ്രഹാം എഴുന്നേറ്റു താൻ മുമ്പു സർവേശ്വരന്റെ സന്നിധിയിൽ നിന്നിരുന്ന സ്ഥലത്ത് എത്തി.


ഇസ്രായേലിന്റെ സന്താനങ്ങളെ അവിടുന്നു തള്ളിക്കളഞ്ഞു. അവരെ ശിക്ഷിച്ച് കവർച്ചക്കാരുടെ കൈയിൽ അകപ്പെടുത്തി; അങ്ങനെ അവരെയെല്ലാം തന്റെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞു.


അവരെ നശിപ്പിക്കുമെന്നു ദൈവം അരുളിച്ചെയ്തപ്പോൾ, അവിടുന്നു തിരഞ്ഞെടുത്ത മോശ ജനത്തിനു മറയായി തിരുമുമ്പിൽ നിന്നില്ലായിരുന്നെങ്കിൽ, അവിടുത്തെ ക്രോധം അവരെ നിശ്ശേഷം നശിപ്പിക്കുമായിരുന്നു.


മോശയും അഹരോനും അവിടുത്തെ പുരോഹിതഗണത്തിൽപ്പെട്ടവരാണ്. ശമൂവേൽ അങ്ങയുടെ നാമം വിളിച്ചപേക്ഷിച്ചവരിൽ ഉൾപ്പെടുന്നു. അവർ സർവേശ്വരനോട് അപേക്ഷിച്ചു, അവിടുന്ന് അവർക്ക് ഉത്തരമരുളി.


ബുദ്ധിമാനായ ദാസനു രാജാവിന്റെ പ്രീതി ലഭിക്കുന്നു; എന്നാൽ ലജ്ജാകരമായി പ്രവർത്തിക്കുന്നവന്റെമേൽ രാജകോപം നിപതിക്കും.


സർവേശ്വരൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: “കവിണയിൽ വച്ച് എറിയുന്നതുപോലെ ദേശവാസികളെയെല്ലാം എറിഞ്ഞുകളയാൻ പോകുകയാണ്; അവരുടെമേൽ ഞാൻ ദുരിതം വരുത്തും; അത് അവർ അനുഭവിക്കുകയും ചെയ്യും.”


അതുകൊണ്ടു യിരെമ്യായേ, ഈ ജനതയ്‍ക്കുവേണ്ടി നീ പ്രാർഥിക്കരുത്; അവർക്കുവേണ്ടി വിലപിക്കുകയോ അപേക്ഷിക്കുകയോ അരുത്; അനർഥകാലത്ത് അവർ എന്നെ വിളിച്ചപേക്ഷിക്കുമ്പോൾ ഞാൻ ശ്രദ്ധിക്കുകയില്ല.


സർവേശ്വരൻ എന്നോട് അരുളിച്ചെയ്തു: “ഈ ജനത്തിന്റെ ക്ഷേമത്തിനുവേണ്ടി പ്രാർഥിക്കരുത്.


അവർ ഉപവസിച്ചാലും അവരുടെ നിലവിളി ഞാൻ കേൾക്കുകയില്ല; അവർ ഹോമയാഗവും ധാന്യയാഗവും അർപ്പിച്ചാലും ഞാൻ സ്വീകരിക്കുകയില്ല; യുദ്ധവും ക്ഷാമവും പകർച്ചവ്യാധിയുംകൊണ്ടു ഞാൻ അവരെ നശിപ്പിക്കും.”


അതുകൊണ്ട് സർവേശ്വരൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ മടങ്ങി വന്നാൽ ഞാൻ നിന്നെ പുനഃസ്ഥാപിക്കും; നീ എന്റെ സന്നിധിയിൽ നില്‌ക്കും; വിലകെട്ട കാര്യങ്ങൾ പറയാതെ ഉത്തമകാര്യങ്ങൾ മാത്രം സംസാരിച്ചാൽ നീ എന്റെ പ്രവാചകനാകും. അവർ നിങ്കലേക്കു വരും; നീ അവരുടെ അടുക്കൽ പോകരുത്.


അതുകൊണ്ട് ഈ ദേശത്തുനിന്ന് നിങ്ങളോ നിങ്ങളുടെ പിതാക്കന്മാരോ കേട്ടിട്ടില്ലാത്ത ഒരു ദേശത്തേക്കു നിങ്ങളെ പറിച്ചെറിയും; അവിടെ രാവും പകലും അന്യദേവന്മാരെ നിങ്ങൾ സേവിക്കും; ഞാൻ നിങ്ങളോടു കരുണ കാണിക്കുകയില്ല.”


സർവേശ്വരൻ അരുളിച്ചെയ്യുന്നു: വിലപിക്കുന്നവർ കൂടിയിരിക്കുന്ന ഭവനത്തിൽ പ്രവേശിക്കരുത്; അവരോടൊപ്പം വിലപിക്കുകയോ അവരോടു സഹതപിക്കുകയോ അരുത്; കാരണം ഈ ജനത്തിൽനിന്ന് എന്റെ സമാധാനം പിൻവലിച്ചിരിക്കുന്നു എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു; എന്റെ അചഞ്ചലസ്നേഹവും കരുണയും ഇവിടെ ഉണ്ടായിരിക്കുകയില്ല.


എങ്കിലും എന്റെ ജീവനുവേണ്ടി അവർ കുഴി കുഴിച്ചിരിക്കുന്നു; അവരെപ്പറ്റി നല്ലതു പറയാനും അവിടുത്തെ കോപം അവരിൽനിന്നും നീക്കാനുമായി അങ്ങയുടെ മുമ്പിൽ ഞാൻ എങ്ങനെ നിന്നു എന്നത് ഓർക്കണമേ.


ഈ യെഹോയാഖീൻ ആർക്കും വേണ്ടാതെ തള്ളിക്കളഞ്ഞ പൊട്ടക്കലമാണോ? അയാളും അയാളുടെ സന്തതികളും അവർക്കജ്ഞാതമായ നാട്ടിലേക്കു ചുഴറ്റിയെറിയപ്പെട്ടത് എന്തുകൊണ്ട്?


ഞാൻ നിശ്ചയമായും നിങ്ങളെയും പിതാക്കന്മാർക്കു നല്‌കിയിരുന്ന നഗരത്തെയും എന്റെ സന്നിധിയിൽനിന്നു ദൂരെ എറിഞ്ഞുകളയും.


അതുകൊണ്ട്, ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: എന്റെ സന്നിധിയിൽ നില്‌ക്കാൻ രേഖാബിന്റെ മകനായ യോനാദാബിനു എന്നും ഒരു പുരുഷസന്തതി ഉണ്ടായിരിക്കും.”


അവിടുത്തെ കോപം യെരൂശലേം യെഹൂദാനിവാസികൾക്കെതിരെ ജ്വലിക്കുകയും അവിടുന്ന് അവരെ തന്റെ മുമ്പിൽനിന്നു നീക്കിക്കളയുകയും ചെയ്തു. സിദെക്കിയാ ബാബിലോൺരാജാവിനെതിരെ മത്സരിച്ചു.


സീയോനിൽനിന്നു വിലാപശബ്ദം കേൾക്കുന്നു; നാം എത്ര ശൂന്യമായിരിക്കുന്നു! നാം അത്യന്തം ലജ്ജിതരായിരിക്കുന്നു. നാം ദേശം ഉപേക്ഷിച്ചു; നമ്മുടെ വീടുകൾ അവർ നശിപ്പിച്ചു.


നോഹ, ദാനിയേൽ, ഇയ്യോബ് എന്നിവർ അവിടെ ഉണ്ടായിരുന്നാൽ പോലും തങ്ങളുടെ നീതിയാൽ അവർക്ക് മാത്രമേ രക്ഷപെടാൻ കഴിയൂ എന്നു സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു.


ഞാൻ ആ ദേശത്തെ നശിപ്പിക്കാതിരിക്കാൻവേണ്ടി കോട്ട പണിയാനും അതിന്റെ വിള്ളലുകളിൽ നിലയുറപ്പിക്കാനും ഒരുക്കമുള്ള ആരെങ്കിലും ഉണ്ടോ എന്ന് അന്വേഷിച്ചു. പക്ഷേ, ആരെയും ഞാൻ കണ്ടില്ല.


അവരുടെ ദുഷ്കൃത്യങ്ങൾ ഗിൽഗാലിൽ ആരംഭിച്ചു; അവിടെവച്ചു ഞാൻ അവരെ വെറുക്കാൻ തുടങ്ങി. അവരുടെ ദുഷ്പ്രവൃത്തികൾ നിമിത്തം എന്റെ ഭവനത്തിൽനിന്നു ഞാൻ അവരെ ആട്ടിപ്പുറത്താക്കി. ഞാൻ അവരെ ഇനി സ്നേഹിക്കുകയില്ല; അവരുടെ പ്രഭുക്കന്മാർ എന്നോടു മത്സരിക്കുന്നവരാണ്. എഫ്രയീമിനു പുഴുക്കുത്തു വീണു;


മുഷിഞ്ഞ വസ്ത്രം ധരിച്ചുകൊണ്ട് യോശുവ ദൂതന്റെ മുമ്പിൽ നില്‌ക്കുകയായിരുന്നു.


ഞാൻ അവിടുത്തോട് പ്രാർഥിച്ചു: “ദൈവമായ സർവേശ്വരാ, അവിടുത്തെ മഹത്ത്വത്താലും ശക്തിയാലും ഈജിപ്തിൽനിന്നു വിമോചിപ്പിച്ചു കൊണ്ടുവന്ന അവിടുത്തെ അവകാശവും സ്വന്തജനവും ആയവരെ സംഹരിച്ചുകളയരുതേ.


യഥാർഥമായതിന്റെ പ്രതീകവും മനുഷ്യനിർമിതവുമായ വിശുദ്ധസ്ഥലത്തേക്കല്ല ക്രിസ്തു പ്രവേശിച്ചത്. അവിടുന്നു സ്വർഗത്തിലേക്കു തന്നെ പ്രവേശിച്ച്, ദൈവസമക്ഷം നമുക്കുവേണ്ടി സന്നിഹിതനായിരിക്കുന്നു.


എന്റെ ഹൃദയം ഇസ്രായേൽ സേനാനായകന്മാരിലേക്കു തിരിയുന്നു; സ്വമേധയാ തങ്ങളെ സമർപ്പിച്ച ജനങ്ങളിലേക്കും തിരിയുന്നു; സർവേശ്വരനെ വാഴ്ത്തുവിൻ.


സകല ജനവും ശമൂവേലിനോടു പറഞ്ഞു: “ഞങ്ങൾ മരിക്കാതിരിക്കാൻ അങ്ങയുടെ ദൈവമായ സർവേശ്വരനോട് ഈ ദാസന്മാർക്കുവേണ്ടി പ്രാർഥിക്കണമേ. ഞങ്ങളുടെ മറ്റു പാപങ്ങൾക്കു പുറമേ രാജാവിനെ ആവശ്യപ്പെടുകമൂലം ഒരു പാപം കൂടി ചെയ്തിരിക്കുന്നു.”


നിങ്ങൾക്കുവേണ്ടി തുടർന്നു പ്രാർഥിക്കാതെയിരുന്നു സർവേശ്വരനോടു പാപം ചെയ്യാൻ എനിക്ക് ഇടവരാതിരിക്കട്ടെ; നേരും ചൊവ്വുമുള്ള വഴി ഞാൻ നിങ്ങൾക്ക് ഉപദേശിച്ചുതരും.


അപ്പോൾ ശമൂവേൽ മുലകുടിമാറാത്ത ഒരാട്ടിൻകുട്ടിയെ സമ്പൂർണ ഹോമയാഗമായി സർവേശ്വരന് അർപ്പിച്ചു; ശമൂവേൽ ഇസ്രായേലിനുവേണ്ടി അവിടുത്തോടു പ്രാർഥിച്ചു. അവിടുന്ന് അദ്ദേഹത്തിന്റെ പ്രാർഥനയ്‍ക്ക് ഉത്തരമരുളി.


Lean sinn:

Sanasan


Sanasan