Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 14:9 - സത്യവേദപുസ്തകം C.L. (BSI)

9 പരിഭ്രാന്തനായവനെപ്പോലെയും രക്ഷിക്കാൻ കഴിവില്ലാത്ത യോദ്ധാവിനെപ്പോലെയും അങ്ങ് ആയിരിക്കുന്നത് എന്തുകൊണ്ട്? എന്നാലും സർവേശ്വരാ, അങ്ങു ഞങ്ങളുടെ മധ്യേ ഉണ്ട്; അവിടുത്തെ നാമത്താൽ ഞങ്ങൾ അറിയപ്പെടുന്നു; ഞങ്ങളെ കൈവിടരുതേ.”

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

9 ഭ്രമിച്ചുപോയ പുരുഷനെപ്പോലെയും രക്ഷിപ്പാൻ കഴിയാത്ത വീരനെപ്പോലെയും ആയിരിക്കുന്നതെന്ത്? എന്നാലും യഹോവേ, നീ ഞങ്ങളുടെ മധ്യേ ഉണ്ട്; നിന്റെ നാമം ഞങ്ങൾക്കു വിളിച്ചിരിക്കുന്നു; ഞങ്ങളെ ഉപേക്ഷിക്കരുതേ.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

9 പരിഭ്രാന്തനായ പുരുഷനെപ്പോലെയും രക്ഷിക്കുവാൻ കഴിയാത്ത വീരനെപ്പോലെയും ആയിരിക്കുന്നതെന്ത്? എന്നാലും യഹോവേ, അങ്ങ് ഞങ്ങളുടെ മദ്ധ്യത്തിൽ ഉണ്ട്; അവിടുത്തെ നാമം വിളിച്ചിരിക്കുന്ന ഞങ്ങളെ ഉപേക്ഷിക്കരുതേ!

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

9 ഭ്രമിച്ചുപോയ പുരുഷനെപ്പോലെയും രക്ഷിപ്പാൻ കഴിയാത്ത വീരനെപ്പോലെയും ആയിരിക്കുന്നതെന്തു? എന്നാലും യഹോവേ, നീ ഞങ്ങളുടെ മദ്ധ്യേ ഉണ്ടു; നിന്റെ നാമം ഞങ്ങൾക്കു വിളിച്ചിരിക്കുന്നു; ഞങ്ങളെ ഉപേക്ഷിക്കരുതേ.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

9 അങ്ങ് പരിഭ്രാന്തനായ ഒരുവനെപ്പോലെയും രക്ഷിക്കാൻ കഴിവില്ലാത്ത യോദ്ധാവിനെപ്പോലെയും ആയിരിക്കുന്നതെന്ത്? യഹോവേ, അങ്ങ് ഞങ്ങളുടെ മധ്യേ ഉണ്ട്, ഞങ്ങൾ തിരുനാമം വഹിക്കുന്നു ഞങ്ങളെ ഉപേക്ഷിക്കരുതേ!

Faic an caibideil Dèan lethbhreac




യിരെമ്യാവ് 14:9
31 Iomraidhean Croise  

എന്റെ നാമത്തിൽ അറിയപ്പെടുന്ന എന്റെ ജനം തങ്ങളെത്തന്നെ വിനയപ്പെടുത്തി പ്രാർഥിക്കുകയും എന്നെ അന്വേഷിക്കുകയും തങ്ങളുടെ ദുർമാർഗങ്ങളിൽനിന്നു പിന്തിരിയുകയും ചെയ്താൽ ഞാൻ സ്വർഗത്തിൽനിന്ന് അവരുടെ പ്രാർഥന കേട്ട് അവരുടെ പാപം ക്ഷമിക്കും; അവരുടെ ദേശം വീണ്ടും ഫലഭൂയിഷ്ഠമാക്കുകയും ചെയ്യും.


സർവേശ്വരാ, അവിടുന്ന് അകന്നിരിക്കുന്നതെന്ത്? കഷ്ടദിനങ്ങളിൽ അങ്ങ് ഞങ്ങളിൽനിന്നു മറഞ്ഞിരിക്കുന്നതെന്ത്?


അവിടുത്തെ മുഖം എന്നിൽനിന്നു മറയ്‍ക്കരുതേ; രോഷം പൂണ്ട് ഈ ദാസനെ തള്ളിക്കളയരുതേ; അവിടുന്നാണല്ലോ എനിക്കു തുണ; എന്റെ രക്ഷകനായ ദൈവമേ, എന്നെ ഉപേക്ഷിക്കരുതേ; എന്നെ തള്ളിക്കളയരുതേ.


ദൈവം ആ നഗരത്തിൽ വസിക്കുന്നു, അതു നശിക്കുകയില്ല. അതിരാവിലെതന്നെ അവിടുന്ന് അതിനെ സഹായിക്കും.


സീയോൻനിവാസികളേ, നിങ്ങൾ ഉച്ചത്തിൽ ആർത്തുഘോഷിക്കുവിൻ, ഇസ്രായേലിന്റെ പരിശുദ്ധൻ മഹത്ത്വമുള്ളവൻ, അവിടുന്നു നിങ്ങളുടെ മധ്യേ വാഴുന്നു.


എന്റെ മഹത്ത്വത്തിനായി ഞാൻ സൃഷ്‍ടിച്ചു രൂപം നല്‌കിയവരും എന്റെ നാമത്തിൽ വിളിക്കപ്പെടുന്നവരുമായ എല്ലാവരെയും കൊണ്ടുവരിക.”


സർവേശ്വരാ, ഉണർന്നാലും, ഉണർന്നാലും! അവിടുത്തെ ശക്തി പ്രയോഗിച്ചു ഞങ്ങളെ രക്ഷിച്ചാലും! പൂർവകാലത്തെപ്പോലെ മുൻതലമുറകളുടെ കാലത്തെന്നതുപോലെ ഉണർന്നാലും. രഹബിനെ വെട്ടി നുറുക്കിയതും മഹാസർപ്പത്തെ കുത്തിപ്പിളർന്നതും അവിടുന്നാണല്ലോ.


രക്ഷിക്കാൻ കഴിയാത്തവിധം സർവേശ്വരന്റെ കരങ്ങൾ കുറുകിപ്പോയിട്ടില്ല. കേൾക്കാൻ കഴിയാത്തവിധം അവിടുത്തെ കാത് മരവിച്ചിട്ടുമില്ല.


അങ്ങയുടെ ഭരണം അറിഞ്ഞിട്ടില്ലാത്തവരെപ്പോലെയും അവിടുത്തെ നാമത്തിൽ വിളിക്കപ്പെടാത്തവരെപ്പോലെയും ഞങ്ങൾ ആയിത്തീർന്നിരിക്കുന്നു.


അവിടുത്തെ വചനം കണ്ടെത്തിയപ്പോൾ അവ ഞാൻ പ്രത്യക്ഷരം ഗ്രഹിച്ചു. അവിടുത്തെ വചനം എന്നെ സന്തോഷിപ്പിച്ചു; എന്റെ ഹൃദയത്തിന് അത് ആനന്ദമായിത്തീർന്നു; സർവശക്തനായ സർവേശ്വരാ, അവിടുത്തെ നാമമാണല്ലോ ഞാൻ വഹിക്കുന്നത്.


അവരുടെ ദൈവമായ സർവശക്തനായ സർവേശ്വരൻ ഇസ്രായേലിനെയും യെഹൂദായെയും തള്ളിക്കളഞ്ഞിട്ടില്ല; എങ്കിലും ഇസ്രായേലിന്റെ പരിശുദ്ധനായ സർവേശ്വരനു വിരോധമായി അവരുടെ ദേശം അകൃത്യംകൊണ്ടു നിറഞ്ഞിരിക്കുന്നു.


അവളുടെ രാജാവ് അവളുടെ മധ്യേ ഇല്ലേ എന്നു ചോദിച്ചുകൊണ്ട് എന്റെ ജനം ദേശത്തെങ്ങും നിലവിളിക്കുന്നതു നിങ്ങൾ കേൾക്കുന്നില്ലേ? കൊത്തുരൂപങ്ങൾകൊണ്ടും അന്യദേവന്മാരുടെ വിഗ്രഹങ്ങൾകൊണ്ടും അവർ എന്തിന് എന്നെ പ്രകോപിപ്പിക്കുന്നു?


അവിടുന്ന് ഞങ്ങളെ എന്നേക്കുമായി വിസ്മരിക്കുന്നത് എന്ത്? ഇത്രയേറെക്കാലമായി ഞങ്ങളെ കൈവെടിഞ്ഞിരിക്കുന്നതും എന്ത്?


നഗരചുറ്റളവ് പതിനെണ്ണായിരം മുഴം ആയിരിക്കും. ഇന്നു മുതൽ ഈ നഗരത്തിന്റെ പേര് യാഹ്ശമ്മാ എന്ന് ആയിരിക്കും.


സർവേശ്വരാ, അങ്ങു കേൾക്കാതിരിക്കെ ഞാൻ എത്രനാൾ സഹായത്തിനുവേണ്ടി നിലവിളിക്കണം? അങ്ങു രക്ഷിക്കാതിരിക്കെ അക്രമത്തിനെതിരെ ഞാൻ എത്രനാൾ നിലവിളിക്കണം?


എന്നാൽ ഞാൻ അതിനു ചുറ്റും അഗ്നിമതിലായിരിക്കും; അവരുടെ മധ്യത്തിൽ ഞാൻ അതിന്റെ മഹത്ത്വമായിരിക്കുകയും ചെയ്യും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.


ഞാൻ സീയോനിലേക്കു മടങ്ങിവരും; യെരൂശലേമിൽ വസിക്കും. യെരൂശലേമേ, വിശ്വസ്തനഗരമെന്നും സർവശക്തനായ സർവേശ്വരന്റെ പർവതമെന്നും വിശുദ്ധഗിരി എന്നും നീ വിളിക്കപ്പെടും.


സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “സർവേശ്വരന്റെ കരങ്ങളുടെ ശക്തി കുറഞ്ഞു പോയോ? ഞാൻ കല്പിച്ചതു നിറവേറുമോ ഇല്ലയോ എന്ന് ഉടനെ നിനക്കു കാണാം.”


അങ്ങനെ ശേഷിച്ച സർവജനവും എന്റെ സ്വന്തമായിരിക്കുവാൻ ഞാൻ തിരഞ്ഞെടുത്ത വിജാതീയരും, എന്റെ അടുക്കലേക്കു വരും.’


ദൈവത്തിന്റെ ആലയവും വിഗ്രഹങ്ങളും തമ്മിൽ പൊരുത്തപ്പെടുന്നത് എങ്ങനെയാണ്? ജീവിക്കുന്ന ദൈവത്തിന്റെ ആലയമാണു നാം. ദൈവം തന്നെ പറയുന്നത് ഇങ്ങനെയാണ്: എന്റെ ജനത്തോടൊന്നിച്ചു ഞാൻ വസിക്കും; അവരുടെ ഇടയിൽ ഞാൻ സഞ്ചരിക്കും; ഞാൻ അവരുടെ ദൈവമായിരിക്കും; അവർ എന്റെ ജനവും.


നിങ്ങളെ സംരക്ഷിക്കാനും ശത്രുക്കളെ നിങ്ങളുടെ കൈയിൽ ഏല്പിച്ചുതരാനുമായി നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങളോടൊത്തു പാളയത്തിൽ ഉണ്ട്. അതുകൊണ്ടു പാളയം ശുദ്ധമായിരിക്കണം. നിങ്ങളുടെ ഇടയിലെ അശുദ്ധിമൂലം സർവേശ്വരൻ നിങ്ങളെ വിട്ടുപോകാൻ ഇടയാകരുത്.


നിങ്ങൾ അവിടുത്തെ സ്വന്തജനമാകുന്നു എന്നു ഭൂമിയിലെ സകല ജനതകളും അറിയും; അവർ നിങ്ങളെ ഭയപ്പെടുകയും ചെയ്യും.


നിങ്ങളുടെ ജീവിതം ദ്രവ്യാഗ്രഹത്തിന്റെ പിടിയിൽ അമർന്നുപോകരുത്; നിങ്ങൾക്ക് ഉള്ളതുകൊണ്ട് തൃപ്തിപ്പെടുക. എന്തെന്നാൽ “ഞാൻ നിന്നെ ഒരിക്കലും കൈവിടുകയില്ല; ഉപേക്ഷിക്കുകയുമില്ല” എന്നു ദൈവം അരുളിച്ചെയ്തിരിക്കുന്നു.


അപ്പോൾ സിംഹാസനത്തിൽനിന്ന് ഒരു മഹാശബ്ദം ഇപ്രകാരം പറയുന്നതായി ഞാൻ കേട്ടു: “ഇതാ, ദൈവത്തിന്റെ വാസം മനുഷ്യരോടുകൂടി ആയിരിക്കുന്നു. അവിടുന്ന് അവരോടുകൂടി വസിക്കും; അവർ അവിടുത്തെ ജനമായിരിക്കും; ദൈവംതന്നെ അവരോടുകൂടി ഉണ്ടായിരിക്കും. അവിടുന്ന് അവരുടെ ദൈവം ആയിരിക്കുകയും ചെയ്യും.


തന്റെ മഹത്തായ നാമംനിമിത്തം അവിടുന്നു തന്റെ ജനത്തെ ഉപേക്ഷിക്കുകയില്ല; നിങ്ങളെ തന്റെ സ്വന്തജനമാക്കുവാൻ അവിടുന്നു തിരുമനസ്സായല്ലോ.


Lean sinn:

Sanasan


Sanasan