Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 14:2 - സത്യവേദപുസ്തകം C.L. (BSI)

2 “യെഹൂദാ വിലപിക്കുന്നു; അവളുടെ നഗരവാതിലുകൾ ദുർബലമായിരിക്കുന്നു; ജനം നിലത്തിരുന്നു കരയുന്നു; യെരൂശലേമിന്റെ രോദനം ഉയരുന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

2 യെഹൂദാ ദുഃഖിക്കുന്നു; അതിന്റെ പടിവാതിൽക്കൽ ഇരിക്കുന്നവൻ ക്ഷീണിച്ചിരിക്കുന്നു; അവർ കറുപ്പ് ഉടുത്ത് നിലത്തിരിക്കുന്നു; യെരൂശലേമിന്റെ നിലവിളി പൊങ്ങുന്നു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

2 “യെഹൂദാ വിലപിക്കുന്നു; അതിന്‍റെ വാതിലുകൾ തളരുന്നു; അവർ കരഞ്ഞുകൊണ്ട് നിലത്തിരിക്കുന്നു; യെരൂശലേമിന്‍റെ നിലവിളി പൊങ്ങുന്നു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

2 യെഹൂദാ ദുഃഖിക്കുന്നു; അതിന്റെ പടിവാതില്ക്കൽ ഇരിക്കുന്നവൻ ക്ഷീണിച്ചിരിക്കുന്നു; അവർ കറുപ്പുടുത്തു നിലത്തിരിക്കുന്നു; യെരൂശലേമിന്റെ നിലവിളി പൊങ്ങുന്നു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

2 “യെഹൂദാ വിലപിക്കുന്നു, അതിന്റെ പട്ടണങ്ങൾ തളരുന്നു; അവർ ദേശത്തിനുവേണ്ടി വിലപിക്കുന്നു, ജെറുശലേമിൽനിന്നു നിലവിളി ഉയരുന്നു.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 14:2
30 Iomraidhean Croise  

ദരിദ്രരുടെ നിലവിളി ദൈവസന്നിധിയിൽ എത്താൻ അവർ ഇടയാക്കി; പീഡിതരുടെ നിലവിളി അവിടുന്നു കേട്ടു.


ഞങ്ങളുടെ കന്നുകാലികൾ വന്ധ്യതയോ അകാലപ്രസവമോ ഇല്ലാതെ സമൃദ്ധമായി വർധിക്കട്ടെ. ഞങ്ങളുടെ തെരുവീഥികളിൽ ദീനരോദനം കേൾക്കാതിരിക്കട്ടെ.


ദൈവം അവരുടെ നിലവിളി കേട്ടു; അബ്രഹാമിനോടും ഇസ്ഹാക്കിനോടും യാക്കോബിനോടും ചെയ്തിരുന്ന ഉടമ്പടി അവിടുന്ന് ഓർത്തു.


എന്റെ ഹൃദയം മോവാബിനെച്ചൊല്ലി വിലപിക്കുന്നു. അവിടത്തെ ജനം അഭയാർഥികളായി സോവാരിലേക്കും എഗ്ലത്ത്-സെലീഷ്യായിലേക്കും ഓടിപ്പോകുന്നു. അവർ കരഞ്ഞുകൊണ്ടു ലുഹീത്തു കയറ്റത്തിൽ കയറുന്നു. ഹൊരാനയീമിലേക്കുള്ള വഴിയിൽ അവർ വിനാശത്തിന്റെ മുറവിളി ഉയർത്തുന്നു.


വീഞ്ഞില്ലാത്തതിനാൽ വീഥികളിൽ നിലവിളി ഉയരുന്നു. സന്തോഷം അസ്തമിച്ചിരിക്കുന്നു.


ഭൂമി വിലപിക്കും. അത് ഉണങ്ങിക്കരിയും. ലോകം തളരും, അത് ഉണങ്ങി വരളും.


പുതുവീഞ്ഞ് ദുർലഭമായിത്തീരുന്നു. ആഹ്ലാദചിത്തർ നെടുവീർപ്പിടുന്നു.


പട്ടണവാതില്‌ക്കൽ കരച്ചിലും വിലാപവും ഉണ്ടാകും. നഗരം നഗ്നയായി നിലത്തു കുത്തിയിരിക്കുന്നവളെപ്പോലെ ആയിത്തീരും.


ദേശം മനമുരുകി കേഴുന്നു. ലെബാനോൻ ലജ്ജിച്ചു വാടിക്കൊഴിയുന്നു. ശാരോൻ മരുഭൂമിപോലെ ആയിരിക്കുന്നു. ബാശാനും, കർമ്മേലും ഇല പൊഴിക്കുന്നു.


സർവശക്തനായ സർവേശ്വരന്റെ മുന്തിരിത്തോട്ടം ഇസ്രായേൽ ജനത! യെഹൂദാജനം അവിടുത്തെ പ്രിയപ്പെട്ട മുന്തിരിച്ചെടികൾ! അവിടുന്നു നീതിക്കായി കാത്തിരുന്നു; ഉണ്ടായതോ രക്തച്ചൊരിച്ചിൽ! ധർമനിഷ്ഠയ്‍ക്കു പകരം ഇതാ നിലവിളി!


അതുകൊണ്ട് അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ അവരുടെമേൽ അനർഥം വരുത്തും; അവയിൽനിന്നു രക്ഷപെടാൻ അവർക്കു കഴിയുകയില്ല; അവർ എന്നോടു നിലവിളിച്ചാലും ഞാൻ ശ്രദ്ധിക്കുകയില്ല.


അവർ അതു ശൂന്യമാക്കി; ശൂന്യാവസ്ഥയിൽനിന്ന് അത് എന്നോടു നിലവിളിക്കുന്നു; ദേശം മുഴുവൻ ശൂന്യമായിരിക്കുകയാണ്; ആരും ഇക്കാര്യം ശ്രദ്ധിക്കുന്നില്ലല്ലോ.


എത്രനാൾ ദേശം വിലപിക്കും? എല്ലാ വയലിലെയും പുല്ലു വാടും. മൃഗങ്ങളും പക്ഷികളും ഇല്ലാതാകും. ദേശവാസികളുടെ ദുഷ്ടതയാണ് അതിനു കാരണം. ‘നാം ചെയ്യുന്നത് അവിടുന്നു കാണുന്നില്ല’ എന്ന് അവർ പറയുന്നു.


മുന്നറിയിപ്പുകൂടാതെ, കവർച്ചക്കാരെ അവരുടെ നേരേ അയയ്‍ക്കുമ്പോൾ അവരുടെ ഭവനങ്ങളിൽനിന്നു നിലവിളിയുടെ ശബ്ദം ഉയരട്ടെ; എന്നെ പിടിക്കാൻ അവർ കുഴി കുഴിച്ചല്ലോ; എന്റെ കാലുകൾക്കു കെണി വച്ചല്ലോ.


ഇതുനിമിത്തം ദേശം വിലപിക്കും; ആകാശം ഇരുണ്ടുപോകും; ഞാൻ നിശ്ചയിച്ചിരിക്കുന്നു; അതിനു മാറ്റമില്ല; ഞാൻ പിന്മാറുകയുമില്ല.”


നിന്റെ ലജ്ജാകരമായ അവസ്ഥയെപ്പറ്റി ജനതകൾ കേട്ടിരിക്കുന്നു; ദേശത്ത് ആകമാനം നിന്റെ നിലവിളി മുഴങ്ങുന്നു; യുദ്ധവീരന്മാർ പരസ്പരം തട്ടി വീഴുന്നു.”


എന്റെ ജനത്തിന്റെ മുറിവ് എന്റെ ഹൃദയത്തിനേറ്റ മുറിവുതന്നെ. ഞാൻ ദുഃഖിതനാണ്; ഞാൻ സംഭീതനായിരിക്കുന്നു.


സീയോന്റെ ചുറ്റുമുള്ള മതിൽ ഇടിച്ചുകളയാൻ അവിടുന്നു നിശ്ചയിച്ചു; അവിടുന്ന് അതിനെ അളവുനൂൽകൊണ്ട് അളന്നു തിരിച്ചു നശിപ്പിച്ചു. അതിൽനിന്ന് അവിടുന്നു പിന്തിരിഞ്ഞില്ല. കോട്ടയെയും കൊത്തളത്തെയും വിലപിക്കുമാറാക്കി; അവ രണ്ടും ഒപ്പം ക്ഷയിച്ചുപോയി.


അവളുടെ കവാടങ്ങൾ മണ്ണിൽ താണു; അവളുടെ ഓടാമ്പലുകൾ അവിടുന്നു തകർത്തു; അവരുടെ രാജാക്കന്മാരും ഭരണകർത്താക്കളും വിജാതീയരുടെ ഇടയിലായി; നിയമങ്ങൾ പഠിപ്പിക്കാനാരുമില്ല; പ്രവാചകന്മാർക്ക് സർവേശ്വരനിൽനിന്നു ദർശനം ലഭിക്കുന്നതുമില്ല.


ക്ഷാമത്തിന്റെ ഉഗ്രത നിമിത്തം ഞങ്ങളുടെ ത്വക്ക് ചുട്ടുപഴുത്ത അടുപ്പുപോലെ ആയിരിക്കുന്നു.


അതുകൊണ്ടു ദേശം വിലപിക്കുന്നു; അതിലെ സകല നിവാസികളും വയലിലെ മൃഗങ്ങളും ആകാശത്തിലെ പക്ഷികളും നഷ്ടപ്രായമാകുന്നു; സമുദ്രത്തിലെ മത്സ്യങ്ങൾപോലും ഇല്ലാതെയാകുന്നു.


വയൽ ശൂന്യമായിരിക്കുന്നു. ഭൂമി കേഴുന്നു. ധാന്യം നശിക്കുകയും വീഞ്ഞ് ഇല്ലാതാകുകയും എണ്ണ വറ്റുകയും ചെയ്തിരിക്കുന്നുവല്ലോ.


കർഷകരേ, നടുങ്ങി വിറയ്‍ക്കുവിൻ. മുന്തിരിത്തോട്ടക്കാരേ, അലമുറയിടുവിൻ. കോതമ്പിനെയും ബാർലിയെയും ഓർത്തു കേഴുവിൻ. വയലിലെ വിളകളെല്ലാം നശിച്ചുപോയല്ലോ.


ഉപവാസം പ്രഖ്യാപിക്കുവിൻ; സഭ വിളിച്ചുകൂട്ടുവിൻ; ദേശവാസികളെയും ജനപ്രമാണികളെയും നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ ആലയത്തിൽ വിളിച്ചുകൂട്ടുവിൻ. സർവേശ്വരനോടു നിലവിളിക്കുവിൻ. സർവേശ്വരന്റെ ദിവസം അടുത്തിരിക്കുന്നു.


അവരുടെ മുമ്പിൽ ജനതകൾ നടുങ്ങുന്നു; എല്ലാ മുഖങ്ങളും വിളറുന്നു. യുദ്ധവീരന്മാരെപ്പോലെ അവർ മുന്നേറുന്നു.


ഞാൻ ദേശത്തെങ്ങും വരൾച്ച വരുത്തി- മലകളിലും ധാന്യങ്ങളിലും വീഞ്ഞിലും മുന്തിരിത്തോട്ടത്തിലും ഒലിവുതോട്ടത്തിലും എന്നല്ല ഭൂമിയിലെ സകലവിളകളിലും മനുഷ്യരിലും മൃഗങ്ങളിലും മനുഷ്യന്റെ സർവ പ്രയത്നങ്ങളിലും ഞാൻ വരൾച്ച വരുത്തിയിരിക്കുന്നു.


“ഞാൻ വിളിച്ചപ്പോൾ അവർ കേട്ടില്ല. അതിനാൽ അവർ വിളിച്ചപേക്ഷിച്ചപ്പോൾ ഞാൻ ഉത്തരം അരുളിയില്ല” എന്നു സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു.


മരിക്കാതെ ശേഷിച്ചവരെ കുരുക്കൾ ബാധിച്ചു; പട്ടണവാസികളുടെ നിലവിളി ആകാശത്തിലേക്കുയർന്നു.


“നാളെ ഈ സമയത്ത് ബെന്യാമീൻദേശക്കാരനായ ഒരാളെ നിന്റെ അടുക്കൽ ഞാൻ അയയ്‍ക്കും. എന്റെ ജനമായ ഇസ്രായേലിന്റെ രാജാവായി അവനെ അഭിഷേകം ചെയ്യുക; അവൻ എന്റെ ജനത്തെ ഫെലിസ്ത്യരിൽനിന്നു രക്ഷിക്കും; എന്റെ ജനത്തിന്റെ കഷ്ടത ഞാൻ കണ്ടു; അവരുടെ നിലവിളി എന്റെ അടുക്കൽ എത്തിയിരിക്കുന്നു.”


Lean sinn:

Sanasan


Sanasan