Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 14:12 - സത്യവേദപുസ്തകം C.L. (BSI)

12 അവർ ഉപവസിച്ചാലും അവരുടെ നിലവിളി ഞാൻ കേൾക്കുകയില്ല; അവർ ഹോമയാഗവും ധാന്യയാഗവും അർപ്പിച്ചാലും ഞാൻ സ്വീകരിക്കുകയില്ല; യുദ്ധവും ക്ഷാമവും പകർച്ചവ്യാധിയുംകൊണ്ടു ഞാൻ അവരെ നശിപ്പിക്കും.”

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

12 അവർ ഉപവസിക്കുമ്പോൾ ഞാൻ അവരുടെ നിലവിളി കേൾക്കയില്ല; അവർ ഹോമയാഗവും ഭോജനയാഗവും അർപ്പിക്കുമ്പോൾ ഞാൻ അവയിൽ പ്രസാദിക്കയില്ല; ഞാൻ അവരെ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മുടിച്ചുകളയും എന്ന് അരുളിച്ചെയ്തു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

12 അവർ ഉപവസിക്കുമ്പോൾ ഞാൻ അവരുടെ നിലവിളി കേൾക്കുകയില്ല; അവർ ഹോമയാഗവും ഭോജനയാഗവും അർപ്പിക്കുമ്പോൾ ഞാൻ അവയിൽ പ്രസാദിക്കുകയില്ല; ഞാൻ അവരെ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മുടിച്ചുകളയും” എന്നു അരുളിച്ചെയ്തു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

12 അവർ ഉപവസിക്കുമ്പോൾ ഞാൻ അവരുടെ നിലവിളി കേൾക്കയില്ല; അവർ ഹോമയാഗവും ഭോജനയാഗവും അർപ്പിക്കുമ്പോൾ ഞാൻ അവയിൽ പ്രസാദിക്കയില്ല; ഞാൻ അവരെ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മുടിച്ചുകളയും എന്നു അരുളിച്ചെയ്തു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

12 അവർ ഉപവസിച്ചാലും ഞാൻ അവരുടെ നിലവിളി കേൾക്കുകയില്ല; അവർ ഹോമയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചാലും ഞാൻ കൈക്കൊള്ളുകയില്ല. പ്രത്യുത, ഞാൻ അവരെ വാൾകൊണ്ടും ക്ഷാമംകൊണ്ടും പകർച്ചവ്യാധികൊണ്ടും നശിപ്പിക്കും.”

Faic an caibideil Dèan lethbhreac




യിരെമ്യാവ് 14:12
32 Iomraidhean Croise  

അവനു കഷ്ടതയും പ്രയാസവും നേരിടുമ്പോൾ ദൈവം അവന്റെ നിലവിളി കേൾക്കുമോ?


അപ്പോൾ നിങ്ങൾ എന്നെ വിളിക്കും; ഞാൻ ഉത്തരം നല്‌കുകയില്ല. നിങ്ങൾ ജാഗ്രതയോടെ എന്നെ അന്വേഷിക്കും; കണ്ടെത്തുകയുമില്ല.


ദുഷ്ടന്മാരുടെ യാഗം സർവേശ്വരൻ വെറുക്കുന്നു; സത്യസന്ധരുടെ പ്രാർഥനയിൽ അവിടുന്നു പ്രസാദിക്കുന്നു.


ദുഷ്ടന്മാരുടെ യാഗം സർവേശ്വരനു വെറുപ്പാണ്; അതു ദുരുദ്ദേശ്യത്തോടെ അർപ്പിക്കുമ്പോൾ വെറുപ്പ് എത്ര അധികമായിരിക്കും.


ധർമശാസ്ത്രം കേൾക്കാതെ ചെവി തിരിച്ചുകളയുന്നവന്റെ പ്രാർഥനപോലും അറപ്പുളവാക്കുന്നു.


അവർ ദൈവത്തെ സമീപിക്കാൻ ഔത്സുക്യം കാട്ടുന്നു. അങ്ങു ശ്രദ്ധിക്കുന്നില്ലെങ്കിൽ ഞങ്ങൾ എന്തിനുപവസിക്കണം? അങ്ങ് അറിയുന്നില്ലെങ്കിൽ എന്തിനു ഞങ്ങളെത്തന്നെ എളിമപ്പെടുത്തണം. ഉപവാസനാളുകളിൽ നിങ്ങൾ സ്വന്തം ഉല്ലാസങ്ങൾ തേടുന്നു. വേലക്കാരെ പീഡിപ്പിക്കുകയും ചെയ്യുന്നു.


അതുകൊണ്ട് അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ അവരുടെമേൽ അനർഥം വരുത്തും; അവയിൽനിന്നു രക്ഷപെടാൻ അവർക്കു കഴിയുകയില്ല; അവർ എന്നോടു നിലവിളിച്ചാലും ഞാൻ ശ്രദ്ധിക്കുകയില്ല.


അതുകൊണ്ടു യിരെമ്യായേ, ഈ ജനതയ്‍ക്കുവേണ്ടി നീ പ്രാർഥിക്കരുത്; അവർക്കുവേണ്ടി വിലപിക്കുകയോ അപേക്ഷിക്കുകയോ അരുത്; അനർഥകാലത്ത് അവർ എന്നെ വിളിച്ചപേക്ഷിക്കുമ്പോൾ ഞാൻ ശ്രദ്ധിക്കുകയില്ല.


സർവേശ്വരൻ എന്നോട് അരുളിച്ചെയ്തു: “മോശയും ഏലിയായും എന്നോടു യാചിച്ചാലും ഈ ജനത്തോട് എനിക്കു കരുണ തോന്നുകയില്ല. എന്റെ മുമ്പിൽനിന്ന് അവരെ പറഞ്ഞയയ്‍ക്കുക; അവർ പോകട്ടെ.”


“മാരകരോഗംകൊണ്ട് അവർ മരിക്കും; അവരെക്കുറിച്ച് ആരും വിലപിക്കുകയില്ല; ആരും അവരെ സംസ്കരിക്കുകയുമില്ല; നിലത്തു വീണു കിടക്കുന്ന ചാണകംപോലെ അവർ ആകും; യുദ്ധവും ക്ഷാമവുംകൊണ്ട് അവർ നശിക്കും; അവരുടെ മൃതദേഹങ്ങൾ ആകാശത്തിലെ പറവകൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ഇരയായിത്തീരും.


ഈ നഗരവാസികളെയെല്ലാം ഞാൻ സംഹരിക്കും; വലിയ മഹാമാരികൊണ്ടു മനുഷ്യരും മൃഗങ്ങളും നശിക്കും.


അവർക്കും അവരുടെ പിതാക്കന്മാർക്കും ഞാൻ നല്‌കിയ ദേശത്തുനിന്ന് അവർ നശിപ്പിക്കപ്പെടുന്നതുവരെ വാളും ക്ഷാമവും മഹാമാരിയും ഞാൻ അയയ്‍ക്കും.


നഗരം പിടിച്ചടക്കുന്നതിനുള്ള ഉപരോധത്തിനുവേണ്ടി ഇതാ മൺകൂനകൾ ഉയർന്നുവരുന്നു; വാളും ക്ഷാമവും മഹാമാരിയും നിമിത്തം നഗരം അതിനെതിരെ യുദ്ധം ചെയ്യുന്ന ബാബിലോണ്യരുടെ കൈയിൽ ഏല്പിക്കപ്പെട്ടിരിക്കുന്നു; അവിടുന്ന് അരുളിച്ചെയ്ത കാര്യങ്ങൾ എല്ലാം നിറവേറിയിരിക്കുന്നു; അവിടുന്ന് ഇതെല്ലാം കാണുന്നുണ്ടല്ലോ.


ശെബയിൽനിന്നു കുന്തുരുക്കവും വിദൂരദേശത്തുനിന്നു സുഗന്ധദ്രവ്യവും എനിക്കുവേണ്ടി എന്തിനു കൊണ്ടുവരുന്നു? നിങ്ങളുടെ ഹോമയാഗങ്ങൾ എനിക്കു സ്വീകാര്യമല്ല; നിങ്ങളുടെ യാഗങ്ങളിൽ ഞാൻ സന്തോഷിക്കുന്നുമില്ല.”


അവരുടെ വിളവ് ഞാൻ എടുക്കും; അവിടുന്ന് അരുളിച്ചെയ്യുന്നു. എന്നാൽ മുന്തിരിച്ചെടിയിൽ പഴങ്ങളില്ല; അത്തിമരത്തിൽ അത്തിപ്പഴങ്ങളുമില്ല; ഇലകൾപോലും കരിഞ്ഞിരിക്കുന്നു; അവയെ നശിപ്പിക്കുന്നവരെ ഞാൻ അയയ്‍ക്കും. നാം നിഷ്ക്രിയരായിരിക്കുന്നതെന്തുകൊണ്ട്?


അവരോ അവരുടെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത ജനതകളുടെ ഇടയിലേക്കു ഞാൻ അവരെ ചിതറിക്കും; അവർ നിശ്ശേഷം നശിക്കുന്നതുവരെ വാൾ അവരെ പിന്തുടരും.


ഞാൻ ആ ദേശത്തേക്കു മഹാമാരി അയയ്‍ക്കുകയും രക്തച്ചൊരിച്ചിലോടെ എന്റെ ക്രോധം അവരുടെമേൽ വർഷിക്കുകയും ചെയ്ത് അവിടെയുള്ള മനുഷ്യരെയും മൃഗങ്ങളെയും നശിപ്പിക്കുന്നു എന്നിരിക്കട്ടെ.


സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: ഞാൻ യെരൂശലേമിലെ മനുഷ്യരെയും മൃഗങ്ങളെയും ഉന്മൂലനം ചെയ്യാൻ വാൾ, ക്ഷാമം, വന്യമൃഗങ്ങൾ, മഹാമാരി എന്നീ നാലു കഠിന ശിക്ഷകൾ അയച്ചാൽ ഉണ്ടാകുന്ന അനർഥം എത്ര അധികമായിരിക്കും!


അതുകൊണ്ട് ഞാൻ അവരെ ക്രോധത്തോടെ നേരിടും; അവരെ വെറുതെ വിടുകയില്ല. അവരോടു കരുണ കാണിക്കയുമില്ല. അവർ എത്ര ഉറക്കെ എന്നോടു നിലവിളിച്ചാലും ഞാൻ കേൾക്കയില്ല.”


തങ്ങളുടെ ആട്ടിൻപറ്റങ്ങളോടും കന്നുകാലികളോടുംകൂടി അവർ സർവേശ്വരനെ അന്വേഷിച്ചുപോകും. എന്നാൽ കണ്ടെത്തുകയില്ല. അവിടുന്ന് അവരെ വിട്ടകന്നിരിക്കുന്നു.


നിങ്ങളുടെ ഉത്സവങ്ങളെ ഞാൻ വെറുക്കുന്നു; നിങ്ങളുടെ മഹാസഭായോഗങ്ങളിൽ എനിക്കു പ്രീതിയില്ല.


അന്ന് അവർ സർവേശ്വരനോടു നിലവിളിക്കും; എന്നാൽ അവിടുന്ന് അവർക്ക് ഉത്തരമരുളുകയില്ല. അവരുടെ ദുഷ്പ്രവൃത്തികൾ നിമിത്തം അവിടുന്ന് അവരിൽനിന്നു മുഖം തിരിച്ചുകളയും.


“ഞാൻ വിളിച്ചപ്പോൾ അവർ കേട്ടില്ല. അതിനാൽ അവർ വിളിച്ചപേക്ഷിച്ചപ്പോൾ ഞാൻ ഉത്തരം അരുളിയില്ല” എന്നു സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു.


നിങ്ങൾ എന്റെ യാഗപീഠത്തിൽ വെറുതെ യാഗാഗ്നി കത്തിക്കാതിരിക്കാൻ നിങ്ങളിൽ ആരെങ്കിലും ദേവാലയവാതിലുകൾ അടച്ചിരുന്നെങ്കിൽ കൊള്ളാമായിരുന്നു. എനിക്കു നിങ്ങളിൽ പ്രീതി ഇല്ല. നിങ്ങൾ അർപ്പിക്കുന്ന വഴിപാട് ഞാൻ സ്വീകരിക്കയുമില്ല.


നിങ്ങൾ ചെയ്യുന്ന മറ്റൊരു കാര്യം ഇതാണ്. സർവേശ്വരൻ നിങ്ങളുടെ വഴിപാടിലേക്കു തിരിഞ്ഞുനോക്കുകയോ, അവ സംപ്രീതിയോടെ കൈക്കൊള്ളുകയോ ചെയ്യാത്തതിനാൽ നിങ്ങൾ തേങ്ങിക്കരഞ്ഞു കണ്ണുനീരുകൊണ്ട് സർവേശ്വരന്റെ യാഗപീഠം മൂടുന്നു.


അപ്പോൾ പാണ്ഡുരവർണമുള്ള ഒരു കുതിര കയറിവരുന്നതു കണ്ടു. അതിന്മേൽ ആരൂഢനായിരുന്ന ആളിന്റെ പേര് മരണം എന്നായിരുന്നു. പാതാളം അയാളെ അനുഗമിച്ചു. യുദ്ധം, ക്ഷാമം, മഹാവ്യാധി, ഭൂമിയിലെ വന്യമൃഗങ്ങൾ എന്നിവയാൽ സംഹാരം നടത്തുവാൻ ഭൂതലത്തിന്റെ നാലിലൊന്നിന്മേൽ അവർക്ക് അധികാരം ലഭിച്ചു.


Lean sinn:

Sanasan


Sanasan