Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 13:9 - സത്യവേദപുസ്തകം C.L. (BSI)

9 യെഹൂദായുടെ ഗർവും യെരൂശലേമിന്റെ ഔദ്ധത്യവും ഞാൻ ഇതുപോലെ നശിപ്പിക്കും.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

9 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇങ്ങനെ ഞാൻ യെഹൂദായുടെ ഗർവവും യെരൂശലേമിന്റെ മഹാഗർവവും കെടുത്തുകളയും.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

9 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇങ്ങനെ ഞാൻ യെഹൂദായുടെ ഗർവ്വവും യെരൂശലേമിന്‍റെ മഹാഗർവ്വവും നശിപ്പിച്ചുകളയും.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

9 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇങ്ങനെ ഞാൻ യെഹൂദയുടെ ഗർവ്വവും യെരൂശലേമിന്റെ മഹാഗർവ്വവും കെടുത്തുകളയും.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

9 “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഈ വിധത്തിൽ ഞാൻ യെഹൂദയുടെ ഗർവവും ജെറുശലേമിന്റെ മഹാഗർവവും നശിപ്പിച്ചുകളയും.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 13:9
19 Iomraidhean Croise  

അഹങ്കാരം നാശത്തിന്റെയും ധാർഷ്ട്യം പതനത്തിന്റെയും മുന്നോടിയാണ്.


അവരുടെ അഹങ്കാരത്തെയും ധാർഷ്ഠ്യത്തെയും ധിക്കാരത്തെയും കുറിച്ചു ഞങ്ങൾക്കറിയാം. അവരുടെ ആത്മപ്രശംസ അർഥശൂന്യം.


സർവപ്രതാപത്തിന്റെയും ഗർവം അടക്കാനും ഭൂമിയിൽ ബഹുമാനിതരായ സകലരുടെയും മാനം കെടുത്താനും സർവശക്തനായ സർവേശ്വരൻ നിശ്ചയിച്ചിരിക്കുന്നു.


അപ്പോൾ സർവേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി.


ഇന്നത്തേതുപോലെ യെരൂശലേമിനെയും യെഹൂദ്യയിലെ നഗരങ്ങളെയും ശൂന്യവും പാഴുമാക്കുവാനും പരിഹാസവിഷയവും ശാപവുമാക്കുവാനും അവയെയും അവരുടെ രാജാക്കന്മാർ പ്രഭുക്കന്മാർ എന്നിവരെയും


മോവാബിന്റെ അഹങ്കാരം! എന്തൊരു അഹന്ത! അവന്റെ ഗർവിനെയും ഡംഭത്തെയും അഹങ്കാരത്തെയും ഉന്നതഭാവത്തെയും കുറിച്ചു ഞങ്ങൾ കേട്ടിട്ടുണ്ട്. അവന്റെ ഔദ്ധത്യം ഞാൻ അറിയുന്നു എന്നും സർവേശ്വരൻ അരുളിച്ചെയ്യുന്നു.


അവർ ഗർവിഷ്ടരായിരുന്നു; എന്റെ മുമ്പിൽ അവർ മ്ലേച്ഛകൃത്യങ്ങൾ ചെയ്തു. അതു കണ്ടപ്പോൾ ഞാൻ അവരെ തുടച്ചുനീക്കി.


നിന്റെ ദുഷ്ടത തുറന്നു കാട്ടപ്പെടുന്നതിനു മുമ്പ് നിന്റെ പ്രതാപത്തിന്റെ നാളുകളിൽ നിന്റെ സഹോദരിയായ സൊദോമിന്റെ പേരുച്ചരിക്കാൻപോലും നിനക്കു ലജ്ജയായിരുന്നില്ലേ? ഇപ്പോൾ നിന്നെ നിന്ദിക്കുന്ന നിന്റെ ചുറ്റുമുള്ള എദോംപുത്രിമാർക്കും അവരുടെ അയൽക്കാർക്കും ഫെലിസ്ത്യദേശത്തിന്റെ പുത്രിമാർക്കും നീയും അവളെപ്പോലെ പരിഹാസപാത്രമായിരിക്കുന്നു.


ശക്തിയിലുള്ള നിങ്ങളുടെ അഹങ്കാരം ഞാൻ തകർക്കും. ഞാൻ നിങ്ങൾക്കു മഴ നല്‌കാതിരിക്കും. അങ്ങനെ നിങ്ങളുടെ ആകാശം ഇരുമ്പുപോലെയും, ഭൂമി പിത്തളപോലെയും കഠിനമാകും.


സർവേശ്വരൻ യാക്കോബിന്റെ മഹത്ത്വം ഇസ്രായേലിന്റെ മഹത്ത്വംപോലെ പുനഃസ്ഥാപിക്കാൻ പോകുന്നു. കവർച്ചക്കാർ അവരെ കൊള്ളയടിച്ചു; അവരുടെ ശിഖരങ്ങൾ എല്ലാം നശിപ്പിച്ചു.


നീ എന്നെ ധിക്കരിച്ചു ചെയ്ത പ്രവൃത്തികളുടെ പേരിൽ ഞാൻ അന്നു നിന്നെ ലജ്ജിതനാക്കുകയില്ല. കാരണം അഹങ്കരിച്ചു തിമിർത്തവരെ നിങ്ങളുടെ മധ്യത്തിൽനിന്നു ഞാൻ നീക്കിക്കളയും; എന്റെ വിശുദ്ധപർവതത്തിൽ നിങ്ങൾ പിന്നീടു ഗർവു കാട്ടുകയില്ല.


ഞാൻ നിങ്ങളോടു പറയുന്നു: പരീശനല്ല, ചുങ്കക്കാരനാണ് പാപം മോചിക്കപ്പെട്ടവനായി വീട്ടിലേക്കു മടങ്ങിപ്പോയത്. തന്നെത്തന്നെ ഉയർത്തുന്നവൻ താഴ്ത്തപ്പെടും; തന്നെത്തന്നെ താഴ്ത്തുന്നവൻ ഉയർത്തപ്പെടും.”


അതുകൊണ്ടാണ് ‘ദൈവം അഹങ്കാരികളെ എതിർക്കുകയും എളിയവർക്കു കൃപാവരം അരുളുകയും ചെയ്യുന്നു’ എന്ന് എഴുതിയിരിക്കുന്നത്.


അതുപോലെതന്നെ, യുവജനങ്ങളേ, മുതിർന്നവർക്ക് നിങ്ങൾ കീഴ്പെട്ടിരിക്കുക. വിനയമാകുന്ന വസ്ത്രം ധരിച്ച് പരസ്പരം സേവനം ചെയ്യുക. എന്തെന്നാൽ ‘അഹങ്കാരികളെ ദൈവം എതിർക്കുന്നു; വിനീതർക്ക് അവിടുന്നു കൃപയരുളുകയും ചെയ്യുന്നു.’


Lean sinn:

Sanasan


Sanasan