Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 13:25 - സത്യവേദപുസ്തകം C.L. (BSI)

25 നീ എന്നെ മറന്ന് വ്യർഥകാര്യങ്ങളിൽ ആശ്രയിച്ചിരിക്കുന്നതുകൊണ്ടു നിനക്കു ലഭിച്ചിരിക്കുന്ന അവകാശവും ഞാൻ നിനക്ക് അളന്നു തന്നിരിക്കുന്ന ഓഹരിയും ഇതാണ്.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

25 നീ എന്നെ മറന്നു വ്യാജത്തിൽ ആശ്രയിച്ചിരിക്കകൊണ്ട് ഇതു നിന്റെ ഓഹരിയും ഞാൻ നിനക്ക് അളന്നുതന്ന അംശവും ആകുന്നു എന്നു യഹോവയുടെ അരുളപ്പാട്.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

25 നീ എന്നെ മറന്ന് വ്യാജത്തിൽ ആശ്രയിച്ചിരിക്കുകകൊണ്ട് ഇതു നിന്‍റെ ഓഹരിയും ഞാൻ നിനക്കു അളന്നുതന്ന അംശവും ആകുന്നു” എന്നു യഹോവയുടെ അരുളപ്പാടു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

25 നീ എന്നെ മറന്നു വ്യാജത്തിൽ ആശ്രയിച്ചിരിക്കകൊണ്ടു ഇതു നിന്റെ ഓഹരിയും ഞാൻ നിനക്കു അളന്നുതന്ന അംശവും ആകുന്നു എന്നു യഹോവയുടെ അരുളപ്പാടു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

25 നീ എന്നെ മറന്ന് വ്യാജദേവതകളിൽ ആശ്രയിക്കുകയാൽ ഇത് നിന്റെ ഓഹരിയും ഞാൻ കൽപ്പിച്ചുതന്ന നിന്റെ പങ്കുമാകുന്നു,” എന്ന് യഹോവയുടെ അരുളപ്പാട്.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 13:25
22 Iomraidhean Croise  

ഇതാണ് ദുഷ്ടനു ദൈവം നല്‌കുന്ന ഓഹരി; ദൈവം അവനു നിശ്ചയിച്ചിരിക്കുന്ന അവകാശം!”


ദുർജനത്തിന്മേൽ തീക്കനലും കത്തുന്ന ഗന്ധകവും അവിടുന്നു വർഷിക്കും. ഉഷ്ണക്കാറ്റാണ് ദൈവം അവർക്കു നല്‌കുന്ന ഓഹരി.


ദൈവത്തെ വിസ്മരിക്കുന്ന ദുഷ്ടന്മാർ മൃത്യുഗർത്തത്തിൽ പതിക്കും.


അന്ന് ഇസ്രായേലിന്റെ മഹത്ത്വം ക്ഷയിക്കും. മേദസ്സ് കുറഞ്ഞ് ശരീരം മെലിയും.


നിങ്ങൾ വമ്പു പറയുന്നു. മരണവുമായി ഞങ്ങൾ ഉടമ്പടിയിലാണ്. അധോലോകവുമായി ഞങ്ങൾക്കൊരു കരാറുണ്ട്. വിനാശകരമായ മഹാമാരി കടന്നുപോകുമ്പോൾ അതു ഞങ്ങളെ സ്പർശിക്കുകയില്ല. കാരണം ഭോഷ്കു ഞങ്ങളുടെ അഭയസ്ഥാനവും നുണ ഞങ്ങളുടെ രക്ഷാകേന്ദ്രവുമായിരിക്കും.


അവിടുന്നു ചീട്ടിടുകയും ചരടുപിടിച്ചളന്ന് ദേശം അവയ്‍ക്കു ഭാഗിച്ചു കൊടുക്കുകയും ചെയ്തു. അവ അതു കൈവശമാക്കും; തലമുറതലമുറകളായി അവിടെ പാർക്കും.


അവർ പർവതങ്ങളിൽ ധൂപാർച്ചന നടത്തുകയും, മലകളിൽ എന്നെ നിന്ദിക്കുകയും ചെയ്തുവല്ലോ. അവരുടെ മുൻകാല പ്രവൃത്തികൾക്ക് അർഹിക്കുന്ന ശിക്ഷ അവരുടെ മടിയിൽ അളന്നിട്ടുകൊടുക്കും.


മനുഷ്യരെല്ലാം ബുദ്ധിഹീനരും ഭോഷരുമാണ്; താൻ നിർമിച്ച വിഗ്രഹങ്ങൾ നിമിത്തം സ്വർണപ്പണിക്കാരൻ ലജ്ജിതനാകും.


എങ്കിലും എന്റെ ജനം എന്നെ മറന്നു വ്യാജദേവന്മാർക്കു ധൂപം അർപ്പിക്കുന്നു; അവർ അവരുടെ വഴികളിൽ, പുരാതനമായ പാതകളിൽത്തന്നെ ഇടറിവീഴുന്നു; രാജവീഥി വിട്ട് ഇടവഴികളിലൂടെ അവർ നടക്കുന്നു.


എന്റെ ജനം രണ്ടു പാപം ചെയ്തിരിക്കുന്നു; ജീവജലത്തിന്റെ ഉറവയായ എന്നെ അവർ ഉപേക്ഷിച്ചു; വെള്ളം ഇല്ലാത്ത പൊട്ടക്കിണറുകൾ അവർ കുഴിച്ചു.”


കന്യകയ്‍ക്കു തന്റെ ആഭരണങ്ങളോ, മണവാട്ടിക്കു തന്റെ വസ്ത്രാലങ്കാരങ്ങളോ വിസ്മരിക്കാൻ കഴിയുമോ? എന്നാലും എന്റെ ജനം ഏറെനാളുകളായി എന്നെ മറന്നിരിക്കുന്നു.


ഇസ്രായേൽജനം അവരുടെ മാർഗം വിട്ടു തങ്ങളുടെ ദൈവമായ സർവേശ്വരനെ ഉപേക്ഷിച്ചതുകൊണ്ടു മൊട്ടക്കുന്നുകളിൽനിന്ന് അവരുടെ വിലാപത്തിന്റെയും അഭയയാചനയുടെയും സ്വരം കേൾക്കുന്നു.


അവിടുന്നു വീണ്ടും അരുളിച്ചെയ്യുന്നു: “നീ എന്നെ വിസ്മരിക്കുകയും പുറംതള്ളിയിരിക്കുകയും ചെയ്തിരിക്കുന്നതിനാൽ നിന്റെ വ്യഭിചാരത്തിന്റെയും ഭോഗാസക്തിയുടെയും ഫലം നീ അനുഭവിക്കും.”


അതിന്റെ അധിപതികൾ കോഴ വാങ്ങി ഭരണം നടത്തുന്നു; പുരോഹിതന്മാർ കൂലിക്കു ധർമശാസ്ത്രം വ്യാഖ്യാനിക്കുന്നു; പ്രവാചകന്മാർ പണത്തിനുവേണ്ടി ലക്ഷണം പറയുന്നു. എന്നിട്ടും അവർ സർവേശ്വരനിൽ ആശ്രയിച്ചുകൊണ്ടു പറയുന്നു: “സർവേശ്വരൻ നമ്മുടെ മധ്യത്തിലുണ്ട്, ഒരനർഥവും നമുക്കുണ്ടാവുകയില്ല.”


അവൾ ആരു പറയുന്നതും ചെവിക്കൊള്ളുകയില്ല. അവൾ ശിക്ഷണത്തിനു വഴങ്ങുകയില്ല. അവൾ സർവേശ്വരനിൽ വിശ്വാസം അർപ്പിക്കുന്നില്ല. തന്റെ ദൈവത്തിങ്കലേക്കു തിരിയുന്നില്ല.


അവനെ യജമാനൻ ശിക്ഷിക്കുകയും ജോലിയിൽ നിന്നു പിരിച്ചുവിട്ട് വഞ്ചകന്മാരുടെ കൂട്ടത്തിലേക്കു തള്ളുകയും ചെയ്യും; അവിടെ അവൻ കരയുകയും പല്ലുകടിക്കുകയും ചെയ്യും.


ദൈവത്തെക്കുറിച്ചുള്ള സത്യം ത്യജിച്ച് അവർ അസത്യം സ്വീകരിക്കുന്നു. പ്രപഞ്ചസ്രഷ്ടാവായ ദൈവത്തെ ആരാധിക്കേണ്ടതിനു പകരം അവർ സൃഷ്‍ടിയെ ആരാധിക്കുകയും സേവിക്കുകയും ചെയ്യുന്നു. ദൈവംമാത്രം അനവരതം വാഴ്ത്തപ്പെടട്ടെ! ആമേൻ!


Lean sinn:

Sanasan


Sanasan