Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 13:23 - സത്യവേദപുസ്തകം C.L. (BSI)

23 എത്യോപ്യനു തന്റെ തൊലിയോ പുള്ളിപ്പുലിക്ക് അതിന്റെ പുളളിയോ മാറ്റാൻ കഴിയുമോ? എങ്കിൽ മാത്രമേ തിന്മചെയ്യാൻ മാത്രം ശീലിച്ച നിനക്കു നന്മ ചെയ്യാൻ കഴിയുകയുള്ളൂ.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

23 കൂശ്യനു തന്റെ ത്വക്കും പുള്ളിപ്പുലിക്കു തന്റെ പുള്ളിയും മാറ്റുവാൻ കഴിയുമോ? എന്നാൽ ദോഷം ചെയ്‍വാൻ ശീലിച്ചിരിക്കുന്ന നിങ്ങൾക്കും നന്മ ചെയ്‍വാൻ കഴിയും.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

23 കൂശ്യനു തന്‍റെ ത്വക്കും പുള്ളിപ്പുലിക്കു തന്‍റെ പുള്ളിയും മാറ്റുവാൻ കഴിയുമോ? എന്നാൽ ദോഷം ചെയ്യുവാൻ ശീലിച്ചിരിക്കുന്ന നിങ്ങൾക്ക് നന്മ ചെയ്യുവാൻ കഴിയുമോ?

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

23 കൂശ്യന്നു തന്റെ ത്വക്കും പുള്ളിപ്പുലിക്കു തന്റെ പുള്ളിയും മാറ്റുവാൻ കഴിയുമോ? എന്നാൽ ദോഷം ചെയ്‌വാൻ ശീലിച്ചിരിക്കുന്ന നിങ്ങൾക്കും നന്മ ചെയ്‌വാൻ കഴിയും.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

23 ഒരു കൂശ്യന് അവന്റെ ത്വക്കിനെയും പുള്ളിപ്പുലിക്ക് അതിന്റെ പുള്ളിയെയും മാറ്റാൻ കഴിയുമോ? എങ്കിൽ തിന്മമാത്രം ചെയ്യാൻ ശീലിച്ചിരിക്കുന്ന നിങ്ങൾക്ക് നന്മചെയ്യാൻ കഴിയുമോ?

Faic an caibideil Dèan lethbhreac




യിരെമ്യാവ് 13:23
13 Iomraidhean Croise  

അവർ പഴയ രീതിയിൽത്തന്നെ ജീവിച്ചു.


ഭോഷനെ ധാന്യത്തോടൊപ്പം ഉരലിൽ ഇട്ട് ഇടിച്ചാലും അവന്റെ ഭോഷത്തം വിട്ടുമാറുകയില്ല.


വളഞ്ഞതു നേരെയാക്കാൻ കഴിയുകയില്ല. ഇല്ലാത്തത് എണ്ണാനും സാധ്യമല്ല.


ഇനി നിങ്ങളെ അടിച്ചിട്ട് എന്തു കാര്യം? നിങ്ങൾ നിരന്തരം അനുസരണക്കേടു കാട്ടുന്നു. നിങ്ങളുടെ ശിരസ്സു മുഴുവൻ രോഗഗ്രസ്തം; ഹൃദയം ആകെ തളർച്ചയും.


ഹൃദയം മറ്റേതൊന്നിനെക്കാളും കാപട്യം നിറഞ്ഞതും അത്യന്തം ദൂഷിതവുമാണ്; ആർക്കാണതു ഗ്രഹിക്കാൻ കഴിയുക?


എത്ര വളരെ കാരവും സോപ്പുംകൊണ്ടു കഴുകിയാലും നിന്റെ പാപക്കറ എന്റെ മുമ്പിൽനിന്നു മായുകയില്ല എന്നു ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു.


ഞാൻ നിങ്ങളുടെ മക്കളെ ശിക്ഷിച്ചതുകൊണ്ടു ഫലമുണ്ടായില്ല; അവർ തെറ്റു തിരുത്തിയില്ല; ആർത്തിപൂണ്ട സിംഹത്തെപ്പോലെ, നിങ്ങളുടെ വാൾ നിങ്ങളുടെ പ്രവാചകരെ സംഹരിച്ചു.


“എന്റെ ജനം ഭോഷന്മാരാണ്; അവർ എന്നെ അറിയുന്നില്ല; അവർ ബുദ്ധിയില്ലാത്ത കുട്ടികൾ; അവർക്കു വിവേകം ഒട്ടുമില്ല. തിന്മ ചെയ്യാൻ അവർ സമർഥരാണ്; എന്നാൽ നന്മ ചെയ്യേണ്ടത് എങ്ങനെയെന്ന് അവർക്ക് അറിഞ്ഞുകൂടാ.”


സർവേശ്വരാ, അവിടുന്നു വിശ്വസ്തതയല്ലയോ അന്വേഷിക്കുന്നത്? അവിടുന്ന് അവരെ പ്രഹരിച്ചെങ്കിലും അവർക്കു വേദന തോന്നിയില്ല; അവിടുന്ന് അവരെ തകർത്തെങ്കിലും തെറ്റു തിരുത്താൻ അവർക്കു മനസ്സായില്ല; അവർ അവരുടെ ഹൃദയം കഠിനമാക്കി. അനുതപിക്കാൻ അവർ കൂട്ടാക്കിയില്ല.


എല്ലാവരും അയൽക്കാരനെ വഞ്ചിക്കുന്നു; ആരും സത്യം പറയുന്നില്ല; വ്യാജം പറയാൻ നാവിനെ അവർ അഭ്യസിപ്പിച്ചിരിക്കുന്നു. തിന്മയിൽനിന്നു പിന്തിരിയാൻ അവർക്കു കഴിയുന്നില്ല.


ശൗൽ ഈ വാർത്ത അറിഞ്ഞ ഉടനെ മറ്റു ദൂതന്മാരെ അയച്ചു; അവരും പ്രവചിച്ചു. ശൗൽ മൂന്നാമതും ദൂതന്മാരെ അയച്ചു; അവരും പ്രവചിച്ചു.


Lean sinn:

Sanasan


Sanasan