Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 13:22 - സത്യവേദപുസ്തകം C.L. (BSI)

22 “എനിക്ക് എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്നു നീ സ്വയം ചോദിച്ചേക്കാം; നിന്റെ തിന്മകളുടെ ആധിക്യം നിമിത്തമാണ് അവർ നിന്റെ വസ്ത്രമുരിഞ്ഞു നിന്നെ അപമാനിച്ചത്.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

22 ഇങ്ങനെ എനിക്കു ഭവിപ്പാൻ സംഗതി എന്ത് എന്നു നീ ഹൃദയത്തിൽ ചോദിക്കുന്നുവെങ്കിൽ- നിന്റെ അകൃത്യബഹുത്വം നിമിത്തം നിന്റെ വസ്ത്രത്തിന്റെ വിളുമ്പു നീങ്ങിയും നിന്റെ കുതികാലിന് അപമാനം വന്നും ഇരിക്കുന്നു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

22 ‘ഇങ്ങനെ എനിക്ക് ഭവിക്കുവാൻ സംഗതി എന്ത്?’ എന്നു നീ ഹൃദയത്തിൽ ചോദിക്കുന്നുവെങ്കിൽ നിന്‍റെ അകൃത്യങ്ങളുടെ പെരുപ്പംനിമിത്തം നിന്‍റെ വസ്ത്രത്തിന്‍റെ വിളുമ്പു നീങ്ങിയും നിന്‍റെ കുതികാലിനു അപമാനം വന്നും ഇരിക്കുന്നു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

22 ഇങ്ങനെ എനിക്കു ഭവിപ്പാൻ സംഗതി എന്തു എന്നു നീ ഹൃദയത്തിൽ ചോദിക്കുന്നുവെങ്കിൽ - നിന്റെ അകൃത്യബഹുത്വംനിമിത്തം നിന്റെ വസ്ത്രത്തിന്റെ വിളുമ്പു നീങ്ങിയും നിന്റെ കുതികാലിന്നു അപമാനം വന്നും ഇരിക്കുന്നു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

22 “ഈ കാര്യങ്ങൾ എനിക്ക് എന്തുകൊണ്ടു സംഭവിച്ചിരിക്കുന്നു?” എന്നു നീ ഹൃദയത്തിൽ പറയുമെങ്കിൽ, നിന്റെ പാപത്തിന്റെ ബാഹുല്യംനിമിത്തം നിന്റെ വസ്ത്രം ചീന്തപ്പെടുകയും നിന്റെ ശരീരം അനാവൃതമാകുകയും ചെയ്തിരിക്കുന്നു.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 13:22
24 Iomraidhean Croise  

അതുപോലെ അസ്സീറിയാരാജാവ് ഈജിപ്തുകാരെ അടിമകളും എത്യോപ്യക്കാരെ പ്രവാസികളും ആക്കുകയും അവരെ ആബാലവൃദ്ധം നൂൽബന്ധമില്ലാത്തവരും നഗ്നപാദരും പൃഷ്ഠഭാഗം മറയ്‍ക്കാത്തവരുമാക്കി പിടിച്ചുകൊണ്ടുപോയി ഈജിപ്തിനെ ലജ്ജിപ്പിക്കും.


ഞാൻ അവരുടെ തലയിൽ ചിരങ്ങു പിടിപ്പിക്കും. അവരുടെ നഗ്നത ഞാൻ വെളിപ്പെടുത്തും.


അതുകൊണ്ട് ഞാൻ മാത്രം, ഞാനല്ലാതെ മറ്റാരുമില്ല; ഞാൻ വിധവയായിരിക്കുകയോ, പുത്രനഷ്ടം അറിയുകയോ ഇല്ല എന്നു ഹൃദയത്തിൽ പറയുന്നവളേ, സുഖഭോഗിനിയും സുരക്ഷിതയും ആയവളേ, ഇതു കേൾക്കുക.


ഞാൻ നിന്റെ ഉടുതുണി നിന്റെ മുഖം വരെ ഉയർത്തും. അങ്ങനെ നിന്റെ നഗ്നത വെളിവാകും. നിന്റെ മ്ലേച്ഛതകൾ ഞാൻ കണ്ടിരിക്കുന്നു,


അവർ ആരോടു പ്രവചിച്ചുവോ അവർ വാളിനും ക്ഷാമത്തിനും ഇരയായി യെരൂശലേമിന്റെ വീഥികളിൽ വീണുകിടക്കും; അവരെയും അവരുടെ ഭാര്യമാരെയും പുത്രീപുത്രന്മാരെയും സംസ്കരിക്കാൻ ആരും ഉണ്ടായിരിക്കയില്ല; അവരുടെ ദുഷ്കർമങ്ങൾ അവരുടെ മേൽത്തന്നെ ഞാൻ ചൊരിയും.


നമ്മുടെ ദൈവമായ സർവേശ്വരൻ നമ്മോട് എന്തുകൊണ്ടാണ് ഇപ്രകാരമെല്ലാം ചെയ്തത് എന്ന് അവർ ചോദിച്ചാൽ, അവരോടു പറയുക: “നിങ്ങളുടെ ദേശത്തു നിങ്ങൾ എന്നെ ഉപേക്ഷിക്കുകയും അന്യദേവന്മാരെ സേവിക്കുകയും ചെയ്തതുകൊണ്ട് നിങ്ങളുടേതല്ലാത്ത ദേശത്ത് അപരിചിതരായ ആളുകളെ നിങ്ങൾ സേവിക്കും.”


യെരൂശലേം ഗുരുതരമായ പാപം ചെയ്തു മലിനയായി തീർന്നിരിക്കുന്നു. അവളെ ബഹുമാനിച്ചിരുന്നവർ അവളുടെ നഗ്നത കണ്ട് അവളെ നിന്ദിക്കുന്നു. അവൾ അതിദുഃഖത്തോടെ മുഖം തിരിക്കുന്നു.


അവശേഷിക്കുന്നവർ അഗ്നിക്കിരയാകും. അവർ നിന്റെ വസ്ത്രങ്ങൾ ഉരിഞ്ഞെടുക്കുകയും അമൂല്യരത്നങ്ങൾ അപഹരിക്കുകയും ചെയ്യും.


എഫ്രയീം പറഞ്ഞു: “ഹാ, ഞാൻ ധനികനാണല്ലോ; എനിക്കുവേണ്ടി ഞാൻ ധനം സമ്പാദിച്ചു. എന്നാൽ അവന്റെ സർവസമ്പാദ്യവും കൊടുത്താലും അവൻ ചെയ്തിട്ടുള്ള തിന്മകൾക്കു പരിഹാരം ആകുകയില്ല.


അപ്പോൾ അവളുടെ കാമുകന്മാരുടെ മുമ്പിൽവച്ച് അവളുടെ നഗ്നത ഞാൻ അനാവൃതമാക്കും. ആരും എന്റെ കൈയിൽനിന്ന് അവളെ വിടുവിക്കുകയില്ല.


അല്ലെങ്കിൽ ഞാൻ അവളെ വസ്ത്രം ഉരിഞ്ഞു പിറന്നനാളിലെപ്പോലെ നഗ്നയാക്കും. ഞാൻ അവളെ മരുഭൂമിപോലെയും വരണ്ടനിലംപോലെയും ആക്കും. അവൾ ദാഹിച്ചു മരിക്കാൻ ഇടവരുത്തും.


അവരുടെ അമ്മ വേശ്യാവൃത്തിയിലേർപ്പെട്ടു; അവരെ ഗർഭംധരിച്ചവൾ ലജ്ജാകരമായി പ്രവർത്തിച്ചു. “എനിക്ക് ആഹാരവും ജലവും കമ്പിളിയും ചണവസ്ത്രവും എണ്ണയും പാനീയങ്ങളും തരുന്ന കാമുകന്മാരുടെ പിന്നാലെ ഞാൻ പോകും” എന്ന് അവൾ പറഞ്ഞുവല്ലോ.


ഇതാ, ഞാൻ നിനക്ക് എതിരാണ്! സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു. ഞാൻ നിന്റെ വസ്ത്രം മുഖംവരെ ഉയർത്തും; അങ്ങനെ നിന്റെ നഗ്നത ജനതകളും നിന്റെ അപമാനം രാജ്യങ്ങളും ദർശിക്കാൻ ഇടയാക്കും.


അന്നു ഞാൻ ഒരു വിളക്കുമായി വന്നു യെരൂശലേമിൽ പരിശോധന നടത്തും; ദൈവം നന്മയോ തിന്മയോ ചെയ്യുകയില്ലെന്നു പറഞ്ഞുകൊണ്ടു വീഞ്ഞുമട്ടു കുടിച്ചു ചീർക്കുന്നവരെ ഞാൻ ശിക്ഷിക്കും.


സർവേശ്വരൻ കല്പിക്കാത്ത വചനം ഞങ്ങൾ എങ്ങനെ തിരിച്ചറിയും എന്നു നിങ്ങൾ ചിന്തിച്ചേക്കാം.


“ഈ ജനതകൾ ഞങ്ങളെക്കാൾ വലിയവർ; ഇവരെ തുരത്താൻ എങ്ങനെ സാധിക്കും എന്നു നിങ്ങൾ ചിന്തിക്കരുത്.


അതിനാൽ നിങ്ങളുടെ ശക്തിയും കരബലവുംകൊണ്ടാണ് ഈ സമ്പത്തെല്ലാം ഉണ്ടായതെന്നു നിങ്ങൾ ഒരിക്കലും ചിന്തിക്കരുത്.


Lean sinn:

Sanasan


Sanasan