Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 13:21 - സത്യവേദപുസ്തകം C.L. (BSI)

21 സുഹൃത്തുക്കളെന്നു കരുതിയിരുന്നവർ നിന്നെ തോല്പിച്ചു നിന്നെ ഭരിക്കുമ്പോൾ നീ എന്തു പറയും? ഈറ്റുനോവുകൊണ്ടു വേദനപ്പെടുന്ന സ്‍ത്രീയെപ്പോലെ നീ വേദനപ്പെടുകയില്ലേ?

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

21 നിനക്കു സഖികളായിരിപ്പാൻ നീ തന്നെ ശീലിപ്പിച്ചവരെ അവൻ നിനക്കു തലവന്മാരായി നിയമിക്കുന്നു എങ്കിൽ നീ എന്തു പറയും? നോവു കിട്ടിയ സ്ത്രീയെപ്പോലെ നിനക്കു വേദന പിടിക്കയില്ലയോ?

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

21 നിനക്കു സഖികളായിരിക്കുവാൻ നീ തന്നെ ശീലിപ്പിച്ചവരെ അവൻ നിനക്കു അധിപതികളായി നിയമിക്കുന്നു എങ്കിൽ നീ എന്ത് പറയും? നോവുകിട്ടിയ സ്ത്രീയെപ്പോലെ നിനക്കു വേദന പിടിക്കുകയില്ലയോ?

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

21 നിനക്കു സഖികളായിരിപ്പാൻ നീ തന്നേ ശീലിപ്പിച്ചവരെ അവൻ നിനക്കു തലവന്മാരായി നിയമിക്കുന്നു എങ്കിൽ നീ എന്തു പറയും? നോവു കിട്ടിയ സ്ത്രീയെപ്പോലെ നിനക്കു വേദന പിടിക്കയില്ലയോ?

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

21 നിന്റെ സഖ്യകക്ഷികളായി നീ തന്നെ ശീലിപ്പിച്ചിരുന്നവരെ അവിടന്നു നിന്റെമേൽ അധിപതികളായി നിയമിക്കുമ്പോൾ നീ എന്തുപറയും? പ്രസവവേദന ബാധിച്ച സ്ത്രീയെപ്പോലെ വേദന നിന്നെ പിടികൂടുകയില്ലേ?

Faic an caibideil Dèan lethbhreac




യിരെമ്യാവ് 13:21
17 Iomraidhean Croise  

അസ്സീറിയാരാജാവായ തിഗ്ലത്ത്-പിലേസറിനെ ദൂതന്മാർ മുഖേന ആഹാസ് ഇങ്ങനെ അറിയിച്ചു: “ഞാൻ അങ്ങയുടെ വിനീതദാസൻ. അങ്ങു വന്ന് എന്നെ ആക്രമിക്കുന്ന സിറിയാരാജാവിന്റെയും ഇസ്രായേൽരാജാവിന്റെയും കൈകളിൽനിന്ന് എന്നെ രക്ഷിച്ചാലും.”


ന്യായവിധി ദിവസത്തിൽ വിദൂരത്തുനിന്നു വിനാശകരമായ കൊടുങ്കാറ്റടിക്കുമ്പോൾ നിങ്ങൾ എന്തു ചെയ്യും? സഹായത്തിനുവേണ്ടി ആരുടെ അടുക്കലേക്ക് ഓടും? നിങ്ങളുടെ സമ്പത്ത് നിങ്ങൾ എവിടെ സൂക്ഷിക്കും?


അവർക്കു യാതന ഉണ്ടാകും, പ്രസവവേദന പോലെയുള്ള തീവ്രവേദന. അവർ അമ്പരന്ന് അന്യോന്യം നോക്കും. അവരുടെ മുഖങ്ങൾ ജ്വലിക്കും.


എന്റെ അരക്കെട്ടിന് അതികഠിനമായ വേദനയാണ്; ഈറ്റുനോവുപോലെയുള്ള വേദന ബാധിച്ചിരിക്കുന്നു. കേൾക്കാൻ കഴിയാത്തവിധം ഞാൻ സംഭ്രാന്തനായിരിക്കുന്നു. പരിഭ്രമംകൊണ്ട് എനിക്കു കാണാനും വയ്യ. എന്റെ മനസ്സു പതറുന്നു.


നിന്റെ ചെരുപ്പു തേഞ്ഞു പോകാതെയും നിന്റെ തൊണ്ട വരണ്ടു പോകാതെയും സൂക്ഷിക്കുക; എന്നാൽ നീ പറഞ്ഞു: “അതു സാധ്യമല്ല; ഞാൻ അന്യദേവന്മാരെ സ്നേഹിച്ചുപോയി; അവരുടെ പിന്നാലെ ഞാൻ പോകും.”


ദേവദാരുക്കളുടെ ഇടയിൽ കൂടുകെട്ടി ലെബാനോനിൽ വസിക്കുന്നവളേ, ഈറ്റുനോവിലായിരിക്കുന്നവളെപ്പോലെ നീ വേദനപ്പെടുമ്പോൾ നീ എങ്ങനെ ആയിരിക്കും ഞരങ്ങുക?


പുരുഷനു പ്രസവിക്കാൻ കഴിയുമോ എന്ന് അന്വേഷിച്ചറിയുക; ഈറ്റുനോവ് അനുഭവിക്കുന്ന സ്‍ത്രീയെപ്പോലെ പുരുഷന്മാരെല്ലാം നടുവിനു കൈകൊടുത്തിരിക്കുന്നതെന്ത്? എല്ലാ മുഖവും വിളറിയിരിക്കുന്നതും എന്തുകൊണ്ട്?


യെഹൂദാരാജാവിന്റെ കൊട്ടാരത്തിൽ അവശേഷിച്ച സ്‍ത്രീകളെയെല്ലാം ബാബിലോൺരാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കലേക്കു കൊണ്ടുപോകും; അപ്പോൾ അവർ ഇങ്ങനെ പറയും. “അങ്ങയുടെ ആപ്തമിത്രങ്ങൾ അങ്ങയെ വഞ്ചിച്ചു; അവർ അങ്ങയെ തോല്പിച്ചു; അങ്ങയുടെ കാൽ ചെളിയിൽ താണപ്പോൾ, അവർ അങ്ങയെ വിട്ടുപോയി.


ഉപേക്ഷിക്കപ്പെട്ടവളേ, നീ എന്തിനു രക്താംബരം ധരിക്കുന്നു? സ്വർണാഭരണം അണിയുന്നു? കണ്ണിൽ മഷി എഴുതുന്നതും എന്തിന്? സൗന്ദര്യം വർധിപ്പിക്കാനുള്ള നിന്റെ ശ്രമം വ്യർഥമാണ്; നിന്റെ കാമുകന്മാർ നിന്നെ നിന്ദിക്കുന്നു; അവർ നിനക്കു ജീവഹാനി വരുത്താൻ ശ്രമിക്കുന്നു.


ഈറ്റുനോവുകൊണ്ട് നിലവിളിക്കുന്ന സ്‍ത്രീയുടേതുപോലെയുള്ള കരച്ചിൽ ഞാൻ കേട്ടു; കടിഞ്ഞൂലിനെ പ്രസവിക്കുമ്പോൾ കേൾക്കുന്നതുപോലെയുള്ള ആർത്തനാദം; ശ്വാസത്തിനുവേണ്ടി കൈകൾ നീട്ടി കിതയ്‍ക്കുന്ന സീയോൻപുത്രി നിലവിളിക്കുന്നു; ‘ഹാ! എനിക്കു ദുരിതം; കൊലപാതകികളുടെ മുമ്പിൽ ഞാൻ തളർന്നുവീഴുന്നു.’


അവൻ നഗരങ്ങൾ പിടിച്ചടക്കും, കോട്ടകൾ കൈവശപ്പെടുത്തും; അന്നാളിൽ മോവാബിലെ യുദ്ധവീരന്മാരുടെ വേദന സ്‍ത്രീകളുടെ ഈറ്റുനോവുപോലെ ആയിരിക്കും.


പ്രവാചകന്മാർ വ്യാജമായി പ്രവചിക്കുന്നു; അവർ നിർദേശിക്കുന്നതുപോലെ പുരോഹിതന്മാർ ഭരണം നടത്തുന്നു; എന്റെ ജനത്തിന് അത് ഇഷ്ടമാണ്; എന്നാൽ അവസാനം വരുമ്പോൾ നിങ്ങൾ എന്തു ചെയ്യും?


ആ വാർത്ത ഞങ്ങൾ കേട്ടു; ഞങ്ങളുടെ കൈകൾ തളർന്നിരിക്കുന്നു; സ്‍ത്രീയുടെ ഈറ്റുനോവുപോലെ കൊടിയവേദന ഞങ്ങളെ പിടിച്ചിരിക്കുന്നു.


നിന്നെ കൊല്ലുന്നവരുടെ മുമ്പിൽവച്ച് ‘ഞാൻ ദേവനാകുന്നു’ എന്ന് ഇനിയും നീ പറയുമോ? നിന്നെ വധിക്കുന്നവരുടെ മുമ്പിൽ നീ ദേവനല്ല വെറും ഒരു മനുഷ്യൻ.


പല സ്ഥലങ്ങളിലും ക്ഷാമവും ഭൂകമ്പവുമുണ്ടാകും;


“എല്ലാം ശാന്തമായിരിക്കുന്നു; ഒന്നും ഭയപ്പെടേണ്ടതില്ല” എന്ന് ആളുകൾ പറയുമ്പോൾ പെട്ടെന്നു നാശം വന്നു ഭവിക്കും! ഗർഭിണിക്കു പ്രസവേദനയുണ്ടാകുന്നതുപോലെ ആയിരിക്കും അത്; അതിൽനിന്നു തെറ്റി ഒഴിയുക അസാധ്യമാണ്.


Lean sinn:

Sanasan


Sanasan