Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 13:18 - സത്യവേദപുസ്തകം C.L. (BSI)

18 രാജാവിനോടും രാജമാതാവിനോടും പറയുക: “നിന്റെ മനോഹരമായ കിരീടം ശിരസ്സിൽനിന്നു വീണുപോയിരിക്കുന്നതുകൊണ്ടു സിംഹാസനത്തിൽ നിന്നിറങ്ങി താഴെ ഇരിക്കുക.”

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

18 നീ രാജാവിനോടും രാജമാതാവിനോടും: താഴെ ഇറങ്ങി ഇരിപ്പിൻ; നിങ്ങളുടെ ചൂഢാമണിയായ ഭംഗിയുള്ള കിരീടം നിലത്തു വീണിരിക്കുന്നു എന്നു പറക.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

18 നീ രാജാവിനോടും രാജമാതാവിനോടും: “താഴെ ഇറങ്ങി ഇരിക്കുവിൻ; നിങ്ങളുടെ മഹത്വകിരീടം നിലത്തു വീണിരിക്കുന്നു” എന്നു പറയുക.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

18 നീ രാജാവിനോടും രാജമാതാവിനോടും: താഴെ ഇറങ്ങി ഇരിപ്പിൻ; നിങ്ങളുടെ ചൂഡാമണിയായ ഭംഗിയുള്ള കിരീടം നിലത്തു വീണിരിക്കുന്നു എന്നു പറക.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

18 രാജാവിനോടും രാജമാതാവിനോടും നീ പറയേണ്ടത്, “നിങ്ങളുടെ സിംഹാസനങ്ങളിൽനിന്ന് താഴെയിറങ്ങുക, കാരണം നിങ്ങളുടെ മഹത്ത്വകിരീടംതന്നെ നിങ്ങളുടെ തലയിൽനിന്നു താഴെവീണുപോകും.”

Faic an caibideil Dèan lethbhreac




യിരെമ്യാവ് 13:18
30 Iomraidhean Croise  

യെഹൂദാരാജാവായ യെഹോയാഖീനും അയാളുടെ മാതാവ്, ഭൃത്യന്മാർ, പ്രഭുക്കന്മാർ, കൊട്ടാരം ഉദ്യോഗസ്ഥർ എന്നിവരും ബാബിലോണ്യർക്കു കീഴടങ്ങി. നെബുഖദ്നേസരിന്റെ വാഴ്ചയുടെ എട്ടാം വർഷം യെഹോയാഖീൻ തടവിലാക്കപ്പെട്ടു.


യെഹോയാഖീനെയും അയാളുടെ മാതാവ്, ഭാര്യമാർ, ഉദ്യോഗസ്ഥന്മാർ, ദേശത്തിലെ യുദ്ധവീരന്മാർ എന്നിവരെയും നെബുഖദ്നേസർ പ്രവാസികളായി ബാബിലോണിലേക്കു കൊണ്ടുപോയി.


ഈ കഷ്ടതയിൽ അദ്ദേഹം തന്റെ ദൈവമായ സർവേശ്വരനോടു കരുണയ്‍ക്കായി അപേക്ഷിച്ചു. തന്റെ പിതാക്കന്മാരുടെ ദൈവത്തിന്റെ മുമ്പിൽ സ്വയം വിനയപ്പെടുത്തി അവിടുത്തോടു പ്രാർഥിച്ചു.


രാജാവിന്റെ പ്രാർഥനയും ദൈവം അവയ്‍ക്കു നല്‌കിയ മറുപടിയും സ്വയം വിനയപ്പെടുത്തുന്നതിനു മുമ്പു താൻ ചെയ്ത പാപങ്ങളും ദൈവത്തോടു കാട്ടിയ അവിശ്വസ്തതയും പൂജാഗിരികളുടെ നിർമ്മാണവും അശേരാപ്രതിഷ്ഠകളും വിഗ്രഹങ്ങളും സ്ഥാപിച്ചതുമെല്ലാം ദീർഘദർശികളുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിട്ടുണ്ട്.


തന്റെ പിതാവ് മനശ്ശെ ചെയ്തതുപോലെ അദ്ദേഹം സർവേശ്വരന്റെ മുമ്പാകെ സ്വയം വിനയപ്പെടുത്തിയില്ല; അങ്ങനെ ആമോൻ പൂർവാധികം ദുഷ്പ്രവൃത്തികൾ ചെയ്തു.


മോശയും അഹരോനും ഫറവോയുടെ അടുക്കൽ ചെന്നു പറഞ്ഞു: “എബ്രായരുടെ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: എത്രകാലം നീ എന്റെ മുമ്പിൽ ധിക്കാരം കാട്ടും? എന്നെ ആരാധിക്കുന്നതിന് എന്റെ ജനത്തെ വിട്ടയയ്‍ക്കുക.


നേർമയായി നെയ്തെടുത്ത ലിനൻകൊണ്ട് തലപ്പാവ്, തൊപ്പി, കാലുറ എന്നിവയും


ധനം എന്നും നിലനില്‌ക്കുകയില്ലല്ലോ; കിരീടം എല്ലാ തലമുറകളിലേക്കും നിലനില്‌ക്കുമോ?


അരക്കച്ചയും പരിമളപ്പെട്ടിയും ഏലസ്സുകളും മുദ്രമോതിരങ്ങളും മൂക്കുത്തികളും ഉത്സവവസ്ത്രങ്ങളും മേലങ്കികളും കുപ്പായങ്ങളും കൈസഞ്ചികളും


പട്ടണവാതില്‌ക്കൽ കരച്ചിലും വിലാപവും ഉണ്ടാകും. നഗരം നഗ്നയായി നിലത്തു കുത്തിയിരിക്കുന്നവളെപ്പോലെ ആയിത്തീരും.


കന്യകയായ ബാബിലോൺ പുത്രീ, ഇറങ്ങിവന്നു പൊടിയിൽ ഇരിക്കുക; കൽദായരുടെ പുത്രീ, സിംഹാസനം ഇല്ലാതെ നിലത്തിരിക്കുക. കാരണം ഇനിമേൽ നീ മൃദുല എന്നും കോമള എന്നും വിളിക്കപ്പെടുകയില്ല.


സർവേശ്വരൻ അരുളിച്ചെയ്യുന്നു: “യെഹോയാക്കീമിന്റെ പുത്രനും യെഹൂദാ രാജാവുമായ യെഹോയാഖീൻ എന്റെ വലത്തു കൈയിലെ മുദ്രമോതിരം ആയിരുന്നെങ്കിലും ഞാൻ അവനെ ദൂരെ എറിഞ്ഞുകളയുമെന്നു ശപഥം ചെയ്യുന്നു.


നിന്നെയും നിനക്കു ജന്മം നല്‌കിയ നിന്റെ മാതാവിനെയും മറ്റൊരു ദേശത്തേക്കു ഞാൻ ചുഴറ്റിയെറിയും; നിന്റെ ജന്മദേശമല്ലാത്ത ആ സ്ഥലത്തു വച്ചു നീ മരിക്കും.


യെഹോയാഖീൻ രാജാവ്, രാജമാതാവ്, കൊട്ടാര ഉദ്യോഗസ്ഥന്മാർ, യെഹൂദ്യയിലെയും യെരൂശലേമിലെയും പ്രഭുക്കന്മാർ, കരകൗശലോഹപ്പണിക്കാർ എന്നിവർ യെരൂശലേം വിട്ടു പോയതിനു ശേഷമാണ് ഈ കത്ത് എഴുതിയത്.


ആ വചനങ്ങളെല്ലാം കേട്ടപ്പോൾ അവർ ഭയത്തോടെ പരസ്പരം നോക്കി; ഈ കാര്യങ്ങളെല്ലാം ഞങ്ങൾ രാജാവിനെ അറിയിക്കും എന്നവർ ബാരൂക്കിനോടു പറഞ്ഞു.


യെരൂശലേമിന്റെ സകല പ്രൗഢിയും അസ്തമിച്ചു, മേച്ചിൽസ്ഥലം കണ്ടെത്താതെ വലയുന്ന മാനുകളെപ്പോലെ ആയിരിക്കുന്നു അവളുടെ പ്രഭുക്കന്മാർ. തങ്ങളെ പിന്തുടരുന്നവരുടെ മുമ്പിൽ അവർ ശക്തി ക്ഷയിച്ചവരായി ഓടുന്നു.


അവളുടെ അശുദ്ധി അവളുടെ വസ്ത്രത്തിൽ തെളിഞ്ഞു കാണുന്നു. അവളുടെ വിനാശത്തെക്കുറിച്ച് അവൾ ഓർത്തതുമില്ല. അവളുടെ പതനം ഭയാനകമായി. അവളെ ആശ്വസിപ്പിക്കാൻ ആരുമില്ല. സർവേശ്വരനോട് അവൾ കരുണയ്‍ക്കായി യാചിക്കുന്നു. ശത്രു വിജയിച്ചിരിക്കുന്നുവല്ലോ.


യെരൂശലേമിന്റെ ജനപ്രമാണികൾ നിശ്ശബ്ദരായി നിലത്തിരിക്കുന്നു; അവർ തലയിൽ പൊടിവാരിയിട്ടു ചാക്കുതുണി ഉടുത്തിരിക്കുന്നു. യെരൂശലേംകന്യകമാർ നിലംപറ്റെ തല താഴ്ത്തുന്നു.


ഞങ്ങളുടെ ശിരസ്സിൽനിന്നു കിരീടം വീണുപോയി; ഞങ്ങൾക്ക് ഹാ ദുരിതം! ഞങ്ങൾ പാപം ചെയ്തുവല്ലോ!


മൂക്കുത്തിയും കമ്മലും ധരിപ്പിച്ചു. തലയിൽ അഴകുള്ള കിരീടം അണിയിച്ചു.


സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: നിന്റെ തലപ്പാവും കിരീടവും എടുത്തുമാറ്റുക. കാര്യങ്ങൾ പഴയതുപോലെ തുടരുകയില്ല. താണവൻ ഉയർത്തപ്പെടും. ഉയർന്നവൻ താഴ്ത്തപ്പെടും.


നെടുവീർപ്പിട്ടുകൊൾക; എന്നാൽ അത് ഉച്ചത്തിലാകരുത്. മരിച്ചുപോയവരെ ഓർത്തു വിലാപം ആചരിക്കരുത്. നീ തലപ്പാവു ധരിക്കുകയും കാലിൽ ചെരുപ്പിടുകയും വേണം. നിന്റെ അധരം മറയ്‍ക്കുകയോ വിലാപഭോജ്യം കഴിക്കുകയോ അരുത്.


നിങ്ങളുടെ തലയിൽ തലപ്പാവും കാലിൽ ചെരുപ്പും ഉണ്ടായിരിക്കും. നിങ്ങൾ കരയുകയോ വിലപിക്കുകയോ ഇല്ല. എങ്കിലും നിങ്ങളുടെ അകൃത്യങ്ങളാൽ നിങ്ങൾ ക്ഷയിച്ചു പോകും. ഓരോരുത്തനും മറ്റുള്ളവനെ നോക്കി തേങ്ങിക്കരയും.


അവർ ചണംകൊണ്ടുള്ള തലപ്പാവും കാല്ചട്ടയും ധരിക്കേണ്ടതാണ്. ശരീരം വിയർക്കാൻ ഇടയാക്കുന്ന യാതൊന്നും അവർ ധരിക്കരുത്.


എന്നാൽ അദ്ദേഹം അഹങ്കരിക്കുകയും മനസ്സു കഠിനമാക്കി ഗർവോടെ വർത്തിക്കുകയും ചെയ്തു. അപ്പോൾ രാജസിംഹാസനത്തിൽനിന്ന് അദ്ദേഹം ബഹിഷ്കൃതനായി. അതോടെ അദ്ദേഹത്തിന്റെ മഹത്ത്വം നഷ്ടപ്പെട്ടു.


ഈ വാർത്ത നിനെവേയിലെ രാജാവു കേട്ടു. അദ്ദേഹവും വിനയപൂർവം അനുതപിച്ച് ചാക്കുടുത്തു, ചാരത്തിലിരുന്നു.


സ്വയമേവ എളിമപ്പെട്ട് ഈ ശിശുവിനെപ്പോലെ ആയിത്തീരുന്നവനാണ് സ്വർഗരാജ്യത്തിൽ ഏറ്റവും വലിയവൻ.


കർത്താവിന്റെ മുമ്പിൽ നിങ്ങൾ താഴുക; എന്നാൽ അവിടുന്നു നിങ്ങളെ ഉയർത്തും.


അതുകൊണ്ട് ദൈവത്തിന്റെ ബലവത്തായ കരങ്ങൾക്ക് നിങ്ങളെത്തന്നെ കീഴ്പെടുത്തുക. എന്നാൽ അവിടുന്ന് യഥാവസരം നിങ്ങളെ ഉയർത്തും.


Lean sinn:

Sanasan


Sanasan