Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 12:9 - സത്യവേദപുസ്തകം C.L. (BSI)

9 എന്റെ ജനം കഴുകന്മാർ ചുറ്റിവളഞ്ഞാക്രമിക്കുന്ന പുള്ളിപ്പക്ഷിയെപ്പോലെ ആയിരിക്കുകയാണോ? അവരെ വിഴുങ്ങുന്നതിനു സകല വന്യമൃഗങ്ങളെയും ഒരുമിച്ചു കൂട്ടുവിൻ.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

9 എന്റെ അവകാശം എനിക്കു പുള്ളിക്കഴുകനെപ്പോലെയോ? കഴുകന്മാർ അതിനെ ചുറ്റിയിരിക്കുന്നുവോ? ചെന്ന് എല്ലാ കാട്ടുമൃഗങ്ങളെയും കൂട്ടിക്കൊണ്ടു തിന്മാൻ വരുവിൻ.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

9 എന്‍റെ അവകാശം എനിക്ക് പുള്ളിക്കഴുകനെപ്പോലെയോ? കഴുകന്മാർ അതിനെ ചുറ്റിയിരിക്കുന്നുവോ? നിങ്ങൾ ചെന്നു എല്ലാ കാട്ടുമൃഗങ്ങളെയും കൂട്ടി, അവരെ വിഴുങ്ങുവാൻ വരുവിൻ.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

9 എന്റെ അവകാശം എനിക്കു പുള്ളിക്കഴുകനെപ്പോലെയോ? കഴുകന്മാർ അതിനെ ചുറ്റിയിരിക്കുന്നുവോ? ചെന്നു എല്ലാ കാട്ടുമൃഗങ്ങളെയും കൂട്ടിക്കൊണ്ടു തിന്മാൻ വരുവിൻ.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

9 എന്റെ ഓഹരി എനിക്ക് ഒരു പുള്ളിക്കഴുകൻപോലെയോ? അതിനെ മറ്റ് ഇരപിടിയൻപക്ഷികൾ വളഞ്ഞ് ആക്രമിക്കുന്നു. നിങ്ങൾ പോയി വയലിലെ എല്ലാ വന്യമൃഗങ്ങളെയും കൂട്ടിക്കൊണ്ട് ഇരപിടിക്കാൻ വരിക.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 12:9
15 Iomraidhean Croise  

അപ്പോൾ സർവേശ്വരൻ തന്റെ ദാസന്മാരായ പ്രവാചകരിലൂടെ അരുളിച്ചെയ്തിരുന്നതുപോലെ ബാബിലോണ്യർ, സിറിയാക്കാർ, മോവാബ്യർ, അമ്മോന്യർ എന്നിവരുടെ സൈന്യങ്ങളെ യെഹൂദായ്‍ക്കെതിരെ അയച്ചു.


മനുഷ്യന്റെ ഗർവഭാവം താഴും; മനുഷ്യരുടെ അഹങ്കാരം തല കുനിക്കും. സർവേശ്വരൻമാത്രം അന്ന് ഉയർന്നുനില്‌ക്കും.


ഗർവും ഔന്നത്യവുമുള്ള എല്ലാറ്റിനും എതിരായി, ഉയർത്തപ്പെട്ടതും ഉന്നതവുമായ സകലത്തിനും എതിരെ സർവശക്തനായ സർവേശ്വരന് ഒരു ദിനമുണ്ട്.


വയലിലെയും കാട്ടിലെയും സകല മൃഗങ്ങളുമേ, വന്നു ഭക്ഷിക്കുവിൻ. അവന്റെ കാവല്‌ക്കാർ അന്ധരാണ്; അവർ എല്ലാവരും അറിവില്ലാത്തവരാണ്;


നാലു തരത്തിലുള്ള വിനാശകരെ ഞാൻ അവരുടെ നേരെ അയയ്‍ക്കും. വാൾ അവരെ സംഹരിക്കും; നായ്‍ക്കൾ അവരെ കടിച്ചുകീറും; ആകാശത്തിലെ പറവകളും വന്യമൃഗങ്ങളും അവരെ തിന്നൊടുക്കും.


സിംഹങ്ങൾ അവന്റെ നേരേ ഗർജിച്ചു; അവ അത്യുച്ചത്തിൽ അലറി; അവ അവന്റെ ദേശം ശൂന്യമാക്കി; അവന്റെ പട്ടണങ്ങൾ ജനവാസമില്ലാതെ നശിച്ചുകിടക്കുന്നു.


അവർക്കു പ്രാണഹാനി വരുത്താൻ ശ്രമിക്കുന്നവരുടെ കൈയിൽതന്നെ; അവരുടെ ശവശരീരങ്ങൾ ആകാശത്തിലെ പക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ഇരയായിത്തീരും.


ഈ ജനത്തിന്റെ ശവശരീരങ്ങൾ ആകാശത്തിലെ പറവകൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ഇരയായിത്തീരും; ആരും അവയെ ഓടിച്ചുകളയുകയില്ല.


സീയോൻ കൈ നീട്ടുന്നു; അവളെ സഹായിക്കാൻ ആരുമില്ല; അവളുടെ ചുറ്റും ശത്രുക്കളായ അയൽക്കാരെ സർവേശ്വരൻ നിയോഗിച്ചിരിക്കുന്നു. അവരുടെ മധ്യത്തിൽ യെരൂശലേം മലിനയായിത്തീർന്നിരിക്കുന്നു.


ഇടയനില്ലായ്കയാൽ അവ ചിതറിപ്പോയി; അങ്ങനെ വന്യമൃഗങ്ങൾക്ക് അവ ഇരയായിത്തീർന്നു.


നീ കണ്ട പത്തു കൊമ്പുകളും മൃഗവും വേശ്യയെ ദ്വേഷിക്കും; അവളെ ഏകാകിനിയും നഗ്നയുമാക്കി, അവളുടെ മാംസം വിഴുങ്ങുകയും അവളെ അഗ്നിയിൽ ദഹിപ്പിക്കുകയും ചെയ്യും.


Lean sinn:

Sanasan


Sanasan