Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 12:8 - സത്യവേദപുസ്തകം C.L. (BSI)

8 എനിക്ക് അവകാശപ്പെട്ടവൾ കാട്ടിലെ സിംഹം പോലെ ആയിരിക്കുന്നു; അവൾ എനിക്കെതിരെ ഗർജിക്കുന്നു; അതുകൊണ്ട് ഞാൻ അവളെ വെറുക്കുന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

8 എന്റെ അവകാശം എനിക്കു കാട്ടിലെ സിംഹംപോലെ ആയിരിക്കുന്നു; അത് എന്റെ നേരേ നാദം കേൾപ്പിക്കുന്നു; അതുകൊണ്ടു ഞാൻ അതിനെ വെറുക്കുന്നു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

8 എന്‍റെ അവകാശം എനിക്ക് കാട്ടിലെ സിംഹംപോലെ ആയിരിക്കുന്നു; അത് എന്‍റെ നേരെ ഗർജ്ജിക്കുന്നു; അതുകൊണ്ട് ഞാൻ അതിനെ വെറുക്കുന്നു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

8 എന്റെ അവകാശം എനിക്കു കാട്ടിലെ സിംഹംപോലെ ആയിരിക്കുന്നു; അതു എന്റെ നേരെ നാദം കേൾപ്പിക്കുന്നു; അതുകൊണ്ടു ഞാൻ അതിനെ വെറുക്കുന്നു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

8 എന്റെ ഓഹരി എനിക്കു കാട്ടിലെ സിംഹംപോലെ ആയിത്തീർന്നു. അവൾ എന്റെനേരേ അലറുന്നു; അതിനാൽ ഞാൻ അവളെ വെറുക്കുന്നു.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 12:8
8 Iomraidhean Croise  

ഞങ്ങൾ തിന്മ പ്രവർത്തിച്ച് സർവേശ്വരനെ നിഷേധിക്കുന്നു. നമ്മുടെ ദൈവത്തെ പിന്തുടരുന്നതിൽനിന്നു വ്യതിചലിക്കുന്നു. മർദനവും എതിർപ്പും പ്രസംഗിക്കുന്നു. ഹൃദയത്തിൽ രൂപംകൊള്ളുന്ന വ്യാജവചനങ്ങൾ ഉച്ചരിക്കുന്നു.


സിംഹങ്ങൾ അവന്റെ നേരേ ഗർജിച്ചു; അവ അത്യുച്ചത്തിൽ അലറി; അവ അവന്റെ ദേശം ശൂന്യമാക്കി; അവന്റെ പട്ടണങ്ങൾ ജനവാസമില്ലാതെ നശിച്ചുകിടക്കുന്നു.


അവർ സിംഹങ്ങളെപ്പോലെ ഗർജിക്കും; സിംഹക്കുട്ടികളെപ്പോലെ മുരളും.


പരസ്യമായി വ്യഭിചാരത്തിൽ ഏർപ്പെടുകയും തന്റെ നഗ്നത തുറന്നുകാട്ടുകയും ചെയ്ത അവളോട് അവളുടെ സഹോദരിയോടെന്നപോലെ എനിക്കു വെറുപ്പു തോന്നി.


അവരുടെ ദുഷ്കൃത്യങ്ങൾ ഗിൽഗാലിൽ ആരംഭിച്ചു; അവിടെവച്ചു ഞാൻ അവരെ വെറുക്കാൻ തുടങ്ങി. അവരുടെ ദുഷ്പ്രവൃത്തികൾ നിമിത്തം എന്റെ ഭവനത്തിൽനിന്നു ഞാൻ അവരെ ആട്ടിപ്പുറത്താക്കി. ഞാൻ അവരെ ഇനി സ്നേഹിക്കുകയില്ല; അവരുടെ പ്രഭുക്കന്മാർ എന്നോടു മത്സരിക്കുന്നവരാണ്. എഫ്രയീമിനു പുഴുക്കുത്തു വീണു;


സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: അവിടുന്നു സ്വന്തനാമത്തിൽ ശപഥം ചെയ്യുന്നു: “ഇസ്രായേലിന്റെ അഹങ്കാരം ഞാൻ വെറുക്കുന്നു, അവരുടെ മണിമാളികകൾ എന്നിൽ അറപ്പുണ്ടാക്കുന്നു. അവരുടെ നഗരങ്ങളെ ഞാൻ സമൂലം ശത്രുവിനിരയാക്കും.


എന്നാൽ ശത്രു എന്നപോലെ നീ എന്റെ ജനത്തിന് എതിരെ വരുന്നു. യുദ്ധഭീതി കൂടാതെ പോകുന്നവരുടെ പുറങ്കുപ്പായം വലിച്ചെടുക്കുന്നു.


അങ്ങനെ ഞാൻ ആ ആടുകളെ മേയിച്ചു; ഒരു മാസത്തിൽത്തന്നെ ഞാൻ മൂന്ന് ഇടയന്മാരെ ഓടിച്ചു; അവർ എന്റെ ക്ഷമ കെടുത്തി. അവർക്ക് എന്നോടും വെറുപ്പുണ്ടായി.


Lean sinn:

Sanasan


Sanasan