Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 12:7 - സത്യവേദപുസ്തകം C.L. (BSI)

7 എന്റെ ഭവനം ഞാൻ ഉപേക്ഷിച്ചു; എന്റെ അവകാശം ഞാൻ പരിത്യജിച്ചിരിക്കുന്നു; എന്റെ പ്രാണപ്രിയയെ അവളുടെ ശത്രുക്കളുടെ കൈയിൽ ഏല്പിച്ചുകൊടുത്തു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

7 ഞാൻ എന്റെ ആലയത്തെ ഉപേക്ഷിച്ച്, എന്റെ അവകാശത്തെ ത്യജിച്ച്, എന്റെ പ്രാണപ്രിയയെ ശത്രുക്കളുടെ കൈയിൽ ഏല്പിച്ചുകളഞ്ഞിരിക്കുന്നു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

7 ഞാൻ എന്‍റെ ആലയത്തെ ഉപേക്ഷിച്ച്, എന്‍റെ അവകാശത്തെ ത്യജിച്ച്, എന്‍റെ പ്രാണപ്രിയയെ ശത്രുക്കളുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

7 ഞാൻ എന്റെ ആലയത്തെ ഉപേക്ഷിച്ചു, എന്റെ അവകാശത്തെ ത്യജിച്ചു, എന്റെ പ്രാണപ്രിയയെ ശത്രുക്കളുടെ കയ്യിൽ ഏല്പിച്ചുകളഞ്ഞിരിക്കുന്നു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

7 “ഞാൻ എന്റെ വീടുവിട്ടിറങ്ങി, എന്റെ അവകാശത്തെ ഉപേക്ഷിച്ചിരിക്കുന്നു; ഞാൻ ഏറ്റവും സ്നേഹിച്ചവളെ അവളുടെ ശത്രുക്കളുടെകൈയിൽ ഏൽപ്പിച്ചിരിക്കുന്നു.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 12:7
23 Iomraidhean Croise  

ഞാൻ എന്റെ ജനത്തിൽ ശേഷിച്ചിരിക്കുന്നവരെ ഉപേക്ഷിച്ചു ശത്രുക്കളുടെ കൈയിൽ ഏല്പിച്ചു കൊടുക്കും; ശത്രുക്കൾക്ക് അവർ ഇരയും കൊള്ളമുതലും ആയിത്തീരും.


സർവേശ്വരന്റെ കോപം സ്വജനത്തിനു നേരേ ജ്വലിച്ചു. അവിടുന്നു തന്റെ അവകാശമായ ജനത്തെ വെറുത്തു.


അവിടുന്നു സ്വജനത്തെ വാളിനു വിട്ടുകൊടുത്തു, അവിടുത്തെ അവകാശമായ ജനത്തോടു കോപിച്ചു.


അവിടുന്നു സ്വന്തജനമായ യാക്കോബിന്റെ വംശജരെ തള്ളിക്കളഞ്ഞിരിക്കുന്നുവല്ലോ. കാരണം പൂർവദിക്കിൽ നിന്നുള്ള ആഭിചാരകർ അവരുടെ ഇടയിൽ നിറഞ്ഞിരിക്കുന്നു; ഫെലിസ്ത്യരെപ്പോലെ ഭാവിഫലം പറയുന്നവരും ധാരാളം ഉണ്ട്. പരദേശികളുമായി അവർ ചങ്ങാത്തം കൂടുന്നു.


ദുഷ്കൃത്യങ്ങൾ ചെയ്ത എന്റെ പ്രിയയ്‍ക്ക് എന്റെ ആലയത്തിൽ ഇനി എന്തവകാശമാണുള്ളത്? നേർച്ചകൾക്കോ യാഗമാംസത്തിനോ നിങ്ങൾക്കു സംഭവിക്കാൻ പോകുന്ന ദുരന്തത്തിൽനിന്നു നിങ്ങളെ രക്ഷിക്കാൻ കഴിയുമോ? അപ്പോൾ നിങ്ങൾക്ക് ആഹ്ലാദിക്കാനാവുമോ?


യെഹൂദായെ അങ്ങു നിശ്ശേഷം പരിത്യജിച്ചു കളഞ്ഞുവോ? സീയോനോട് അങ്ങേക്കു വെറുപ്പു തോന്നുന്നുവോ? സൗഖ്യമാകാത്തവിധം, അവിടുന്ന് ഞങ്ങളെ എന്തിനു പ്രഹരിച്ചു? ഞങ്ങൾ സമാധാനം അന്വേഷിച്ചു; പക്ഷേ ഫലമുണ്ടായില്ല; രോഗശാന്തിക്കുവേണ്ടി കാത്തിരുന്നു; ലഭിച്ചതോ കൊടുംഭീതി.


ഞാൻ തന്ന അവകാശഭൂമി നിങ്ങൾക്കു നഷ്ടപ്പെടും. നിങ്ങൾ അറിയാത്ത ഒരു ദേശത്തു നിങ്ങളെക്കൊണ്ടു ശത്രുക്കൾക്കു ഞാൻ അടിമവേല ചെയ്യിക്കും. എന്റെ കോപത്താൽ ഒരിക്കലും കെടാത്ത അഗ്നി ഞാൻ കത്തിച്ചിരിക്കുന്നു.


എന്നാൽ ഈ വാക്കുകൾ ശ്രദ്ധിക്കാതെയിരുന്നാൽ, ഈ കൊട്ടാരം നാശത്തിന്റെ കൂമ്പാരം ആയിത്തീരും. എന്റെ നാമത്തിൽ ഞാൻ സത്യം ചെയ്യുന്നു എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു”.


സർവേശ്വരന്റെ ഭാരം എന്തെന്ന് ഈ ജനത്തിൽ ഒരാളോ പ്രവാചകനോ പുരോഹിതനോ ചോദിച്ചാൽ ‘നിങ്ങളാണ് ഭാരം’ എന്ന് അവരോടു പറയണം; നിങ്ങളെ ഞാൻ വലിച്ചെറിയും എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.


ഞാൻ നിശ്ചയമായും നിങ്ങളെയും പിതാക്കന്മാർക്കു നല്‌കിയിരുന്ന നഗരത്തെയും എന്റെ സന്നിധിയിൽനിന്നു ദൂരെ എറിഞ്ഞുകളയും.


അവരുടെ ദൈവമായ സർവശക്തനായ സർവേശ്വരൻ ഇസ്രായേലിനെയും യെഹൂദായെയും തള്ളിക്കളഞ്ഞിട്ടില്ല; എങ്കിലും ഇസ്രായേലിന്റെ പരിശുദ്ധനായ സർവേശ്വരനു വിരോധമായി അവരുടെ ദേശം അകൃത്യംകൊണ്ടു നിറഞ്ഞിരിക്കുന്നു.


അതുകൊണ്ട് എന്റെ നാമത്തിൽ സ്ഥാപിതവും നിങ്ങൾ ആശ്രയിക്കുന്നതുമായ ഈ ആലയത്തോടും നിങ്ങളുടെ പിതാക്കന്മാർക്കും നിങ്ങൾക്കുമായി തന്നിരിക്കുന്ന ഈ സ്ഥലത്തോടും ശീലോവിനോടു ചെയ്തതുപോലെ ഞാൻ ചെയ്യും.


“നിന്റെ തലമുടി കത്രിച്ചു ദൂരെ എറിയുക; മൊട്ടക്കുന്നുകളിൽ കയറി വിലപിക്കുക; തന്റെ ക്രോധത്തിനു പാത്രമായ ഈ തലമുറയെ സർവേശ്വരൻ ഉപേക്ഷിച്ചു തള്ളിക്കളഞ്ഞിരിക്കുന്നു.


സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു എന്ന് ഇസ്രായേൽജനത്തോടു പറയുക. നിങ്ങളുടെ ഗർവിന്റെ ആധാരവും നിങ്ങളുടെ നേത്രങ്ങളുടെ ആനന്ദവും നിങ്ങളുടെ ആത്മാവിന്റെ അഭിവാഞ്ഛയുമായ എന്റെ വിശുദ്ധമന്ദിരം ഞാൻ അശുദ്ധമാക്കും. നിങ്ങൾ ഉപേക്ഷിച്ചുപോന്ന നിങ്ങളുടെ പുത്രന്മാരും പുത്രിമാരും വാളിനിരയാകും.


ഇസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു; ഈജിപ്തിൽനിന്നു ഞാൻ എന്റെ മകനെ വിളിച്ചു.


അവരുടെ ദുഷ്കൃത്യങ്ങൾ ഗിൽഗാലിൽ ആരംഭിച്ചു; അവിടെവച്ചു ഞാൻ അവരെ വെറുക്കാൻ തുടങ്ങി. അവരുടെ ദുഷ്പ്രവൃത്തികൾ നിമിത്തം എന്റെ ഭവനത്തിൽനിന്നു ഞാൻ അവരെ ആട്ടിപ്പുറത്താക്കി. ഞാൻ അവരെ ഇനി സ്നേഹിക്കുകയില്ല; അവരുടെ പ്രഭുക്കന്മാർ എന്നോടു മത്സരിക്കുന്നവരാണ്. എഫ്രയീമിനു പുഴുക്കുത്തു വീണു;


സീയോനിൽ കാഹളം മുഴക്കുവിൻ. ഉപവാസം പ്രഖ്യാപിക്കുവിൻ. സഭ വിളിച്ചുകൂട്ടുവിൻ.


ഞാൻ സകല ജനതകളെയും ഒരുമിച്ചുകൂട്ടി യെഹോശാഫാത്ത്താഴ്‌വരയിലേക്കു നയിക്കും. അവിടെവച്ച് എന്റെ സ്വന്തജനവും അവകാശവും ആയ ഇസ്രായേലിനുവേണ്ടി അവരുടെമേൽ ന്യായവിധി നടത്തും. അവർ എന്റെ ജനത്തെ തങ്ങളുടെ ഇടയിൽ ചിതറിക്കുകയും എന്റെ ദേശം അവർ വിഭജിച്ചെടുക്കുകയും ചെയ്തുവല്ലോ.


അവർ വാളിനിരയായി നിലംപതിക്കും; വിജാതീയർ അവരെ തടവുകാരാക്കി നാനാ രാജ്യങ്ങളിലേക്കും കൊണ്ടുപോകും; തങ്ങളുടെ ആധിപത്യകാലം കഴിയുന്നതുവരെ വിജാതീയർ യെരൂശലേമിനെ ചവിട്ടിമെതിക്കും.”


ബെന്യാമീൻഗോത്രത്തെക്കുറിച്ച് ഇപ്രകാരം പറഞ്ഞു: അവർ സർവേശ്വരനു പ്രിയങ്കരർ അവർ അവിടുത്തെ സമീപെ സുരക്ഷിതരായി പാർക്കുന്നു. അവിടുന്ന് അവരെ എപ്പോഴും കാക്കുന്നു; അവിടുത്തെ ചുമലുകളിൽ അവർ സുരക്ഷിതരായിരിക്കുന്നു.


Lean sinn:

Sanasan


Sanasan