Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 12:4 - സത്യവേദപുസ്തകം C.L. (BSI)

4 എത്രനാൾ ദേശം വിലപിക്കും? എല്ലാ വയലിലെയും പുല്ലു വാടും. മൃഗങ്ങളും പക്ഷികളും ഇല്ലാതാകും. ദേശവാസികളുടെ ദുഷ്ടതയാണ് അതിനു കാരണം. ‘നാം ചെയ്യുന്നത് അവിടുന്നു കാണുന്നില്ല’ എന്ന് അവർ പറയുന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

4 ദേശം ദുഃഖിക്കുന്നതും നിലത്തിലെ സസ്യമൊക്കെയും വാടുന്നതും എത്രത്തോളം? നിവാസികളുടെ ദുഷ്ടത നിമിത്തം മൃഗങ്ങളും പക്ഷികളും നശിച്ചുപോകുന്നു; ഇവൻ ഞങ്ങളുടെ അന്ത്യാവസ്ഥ കാണുകയില്ല എന്ന് അവർ പറയുന്നു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

4 ദേശം ദുഃഖിക്കുന്നതും നിലത്തിലെ സസ്യമൊക്കെയും വാടുന്നതും എത്രത്തോളം? നിവാസികളുടെ ദുഷ്ടതനിമിത്തം മൃഗങ്ങളും പക്ഷികളും നശിച്ചുപോകുന്നു; ഇവൻ ഞങ്ങളുടെ അവസാനം കാണുകയില്ല” എന്നു അവർ പറയുന്നു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

4 ദേശം ദുഃഖിക്കുന്നതും നിലത്തിലെ സസ്യമൊക്കെയും വാടുന്നതും എത്രത്തോളം? നിവാസികളുടെ ദുഷ്ടത നിമിത്തം മൃഗങ്ങളും പക്ഷികളും നശിച്ചുപോകുന്നു; ഇവൻ ഞങ്ങളുടെ അന്ത്യാവസ്ഥ കാണുകയില്ല എന്നു അവർ പറയുന്നു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

4 നിവാസികളുടെ ദുഷ്ടതനിമിത്തം ഭൂമി എത്രകാലം ഉണങ്ങിവരണ്ടിരിക്കും? നിലത്തിലെ സസ്യമെല്ലാം എത്രകാലം വാടിയിരിക്കും? മൃഗങ്ങളും പക്ഷികളും നശിച്ചുപോകുന്നു. “ഞങ്ങൾക്ക് എന്തു സംഭവിക്കും എന്ന് യഹോവ കാണുകയില്ല,” എന്ന് അവർ പറയുന്നു.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 12:4
22 Iomraidhean Croise  

അവിടുന്നു ഫലഭൂയിഷ്ഠമായ പ്രദേശത്തെ ഓരുള്ള പാഴ്നിലമാക്കുന്നു. അവിടെ നിവസിച്ചിരുന്നവരുടെ ദുഷ്ടത കൊണ്ടുതന്നെ.


നീ ഇതെല്ലാം ചെയ്യുമ്പോൾ ഞാൻ മൗനമായിരിക്കണമോ? നിന്നെപ്പോലെയാണ് ഞാനും എന്നു നീ കരുതുന്നുവോ? ഇപ്പോൾ ഞാൻ നിന്നെ ശാസിക്കുന്നു, നിന്റെ കുറ്റങ്ങൾ നിന്റെ മുമ്പിൽ നിരത്തിവയ്‍ക്കുന്നു.


ഭൂമി വിലപിക്കും. അത് ഉണങ്ങിക്കരിയും. ലോകം തളരും, അത് ഉണങ്ങി വരളും.


അതുകൊണ്ടു ഭൂമി ശാപഗ്രസ്തമായിരിക്കുന്നു. ഭൂവാസികൾ തങ്ങളുടെ അപരാധം നിമിത്തം ദുരിതം അനുഭവിക്കുന്നു. അവർ വെന്തു കരിയുന്നു. ചുരുക്കം ചിലർ അവശേഷിക്കുന്നു. മുന്തിരിവള്ളി വാടുന്നു.


അവർ അതു ശൂന്യമാക്കി; ശൂന്യാവസ്ഥയിൽനിന്ന് അത് എന്നോടു നിലവിളിക്കുന്നു; ദേശം മുഴുവൻ ശൂന്യമായിരിക്കുകയാണ്; ആരും ഇക്കാര്യം ശ്രദ്ധിക്കുന്നില്ലല്ലോ.


“യെഹൂദാ വിലപിക്കുന്നു; അവളുടെ നഗരവാതിലുകൾ ദുർബലമായിരിക്കുന്നു; ജനം നിലത്തിരുന്നു കരയുന്നു; യെരൂശലേമിന്റെ രോദനം ഉയരുന്നു.


ദേശം വ്യഭിചാരികളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു; ശാപം നിമിത്തം ദേശം കേഴുന്നു; മരുഭൂമിയിലെ മേച്ചിൽപ്പുറങ്ങൾ കരിയുന്നു; അവരുടെ മാർഗം ദുഷ്ടവും അവരുടെ ബലം നീതിരഹിതവുമാണ്.


ഒരു മനുഷ്യനെയും ഞാൻ അവിടെ കണ്ടില്ല; പക്ഷികൾ എല്ലാം പറന്നു പോയിരിക്കുന്നു.


ഇതുനിമിത്തം ദേശം വിലപിക്കും; ആകാശം ഇരുണ്ടുപോകും; ഞാൻ നിശ്ചയിച്ചിരിക്കുന്നു; അതിനു മാറ്റമില്ല; ഞാൻ പിന്മാറുകയുമില്ല.”


പ്രവാചകന്മാർ വെറും കാറ്റായിത്തീരും; ദൈവവചനം അവരിലില്ല; അവർ പറഞ്ഞത് അവർക്കു തന്നെ ഭവിക്കും.”


പ്രവാചകന്മാർ വ്യാജമായി പ്രവചിക്കുന്നു; അവർ നിർദേശിക്കുന്നതുപോലെ പുരോഹിതന്മാർ ഭരണം നടത്തുന്നു; എന്റെ ജനത്തിന് അത് ഇഷ്ടമാണ്; എന്നാൽ അവസാനം വരുമ്പോൾ നിങ്ങൾ എന്തു ചെയ്യും?


അതുകൊണ്ട് ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “എന്റെ കോപവും ക്രോധവും ഈ സ്ഥലത്തുള്ള മനുഷ്യരുടെയും മൃഗങ്ങളുടെയും മേലും വയലിലെ വൃക്ഷങ്ങളുടെയും നിലത്തിലെ വിളകളുടെയും മേലും ചൊരിയപ്പെടും; അതു കെടാതെ കത്തിയെരിയും.”


മലകളെക്കുറിച്ചു വിലപിക്കുവിൻ; വിജനപ്രദേശത്തുള്ള മേച്ചിൽസ്ഥലങ്ങളെക്കുറിച്ചു കരയുവിൻ; അവ ശൂന്യമായതിനാൽ ആരും അതിലൂടെ കടന്നുപോകുന്നില്ല; കന്നുകാലികളുടെ ശബ്ദം അതു കേൾക്കുന്നില്ല; ആകാശത്തിലെ പറവകൾമുതൽ മൃഗങ്ങൾവരെ അവിടെനിന്നു പോയിരിക്കുന്നു.


ഇതു നിമിത്തം ഞാൻ അവരെ ശിക്ഷിക്കാതിരിക്കുമോ? ഇതുപോലെയുള്ള ജനതയോടു പ്രതികാരം ചെയ്യേണ്ടതല്ലേ എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.


അതുകൊണ്ടു ദേശം വിലപിക്കുന്നു; അതിലെ സകല നിവാസികളും വയലിലെ മൃഗങ്ങളും ആകാശത്തിലെ പക്ഷികളും നഷ്ടപ്രായമാകുന്നു; സമുദ്രത്തിലെ മത്സ്യങ്ങൾപോലും ഇല്ലാതെയാകുന്നു.


മൃഗങ്ങൾ ഞരങ്ങുന്നു; മേച്ചിൽസ്ഥലങ്ങൾ ഇല്ലാതെ കന്നുകാലികൾ വലയുന്നു. ആട്ടിൻപറ്റങ്ങൾ നശിക്കുന്നു.


ആമോസ് പറഞ്ഞു: “സർവേശ്വരൻ സീയോനിൽനിന്നു ഗർജിക്കും; അവിടുത്തെ ശബ്ദം യെരൂശലേമിൽനിന്നു മുഴങ്ങും; മേച്ചിൽസ്ഥലങ്ങൾ ഉണങ്ങും. കർമ്മേലിന്റെ കൊടുമുടി വാടിക്കരിയും.”


അത്തിവൃക്ഷം പൂവണിയുകയോ മുന്തിരിവള്ളി കായ്‍ക്കുകയോ ചെയ്തില്ലെന്നു വരാം. ഒലിവ് ഫലം നല്‌കാതെയും വയലിൽ ധാന്യം വിളയാതെയും വന്നേക്കാം. ആട്ടിൻകൂട്ടം ആലകളിൽ നിശ്ശേഷം നശിച്ചെന്നു വരാം; തൊഴുത്തുകളിൽ കന്നുകാലികൾ ഇല്ലാതെ വന്നേക്കാം.


പിന്നീട് സർവേശ്വരന്റെ ദൂതൻ ചോദിച്ചു: “സർവശക്തനായ സർവേശ്വരാ, യെരൂശലേമിനോടും യെഹൂദാനഗരങ്ങളോടും അങ്ങു കരുണ കാട്ടാതിരിക്കുമോ? ഈ എഴുപതു വർഷവും അവിടുന്ന് അവയോടു കോപിച്ചിരുന്നുവല്ലോ.”


അതിനുവേണ്ടി സകല സൃഷ്‍ടിയും ഇന്നുവരെയും ഈറ്റുനോവുകൊണ്ടു ഞരങ്ങുന്നു എന്നു നാം അറിയുന്നുവല്ലോ.


Lean sinn:

Sanasan


Sanasan