Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 12:12 - സത്യവേദപുസ്തകം C.L. (BSI)

12 മരുഭൂമിയിലെ മൊട്ടക്കുന്നുകളിലെല്ലാം വിനാശകർ എത്തിയിരിക്കുന്നു; ദേശത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ സർവേശ്വരന്റെ വാൾ സംഹാരം നടത്തുന്നു; യാതൊരു ജീവിക്കും സമാധാനമില്ല.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

12 വിനാശകന്മാർ മരുഭൂമിയിലെ മൊട്ടക്കുന്നിന്മേലൊക്കെയും വന്നിരിക്കുന്നു; യഹോവയുടെ വാൾ ദേശത്തെ ഒരു അറ്റംമുതൽ മറ്റേ അറ്റംവരെ തിന്നുകളയുന്നു; ഒരു ജഡത്തിനും സമാധാനം ഇല്ല.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

12 കവർച്ചക്കാർ മരുഭൂമിയിലെ മൊട്ടക്കുന്നിന്മേൽ എല്ലായിടവും വന്നിരിക്കുന്നു; യഹോവയുടെ വാൾ ദേശത്തെ ഒരറ്റംമുതൽ മറ്റേഅറ്റം വരെ തിന്നുകളയുന്നു; ഒരു ജഡത്തിനും സമാധാനം ഇല്ല.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

12 വിനാശകന്മാർ മരുഭൂമിയിലെ മൊട്ടക്കുന്നിന്മേലൊക്കെയും വന്നിരിക്കുന്നു; യഹോവയുടെ വാൾ ദേശത്തെ ഒരു അറ്റം മുതൽ മറ്റേ അറ്റംവരെ തിന്നുകളയുന്നു; ഒരു ജഡത്തിന്നും സമാധാനം ഇല്ല.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

12 കൊള്ളക്കാർ മരുഭൂമിയിലൂടെ കുന്നുകളിലെല്ലാം അനേകമായി വന്നുചേർന്നിരിക്കുന്നു, യഹോവയുടെ വാൾ ഒരറ്റംമുതൽ മറ്റേ അറ്റംവരെ നശിപ്പിക്കും; ഒരു മനുഷ്യനും സമാധാനം കാണുകയില്ല.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 12:12
31 Iomraidhean Croise  

അതു മതിയാവോളം രക്തം കുടിച്ചിരിക്കുന്നു. മേദസ്സു ഭക്ഷിച്ചു ചെടിച്ചിരിക്കുന്നു. ചെമ്മരിയാടിന്റെയും കോലാടിന്റെയും രക്തവും ആണാടുകളുടെ വൃക്കകളും മേദസ്സുംകൊണ്ടു തന്നെ. സർവേശ്വരനു ബൊസ്രായിൽ ഒരു യാഗം ഉണ്ട്. എദോമിൽ ഒരു മഹാസംഹാരം ഉണ്ട്.


‘ദുഷ്ടനു സമാധാനം ഇല്ല’ എന്ന് അവിടുന്നരുളിച്ചെയ്യുന്നു.”


“ഞങ്ങൾ എങ്ങോട്ടു പോകും” എന്നവർ ചോദിച്ചാൽ നീ അവരോടു പറയണം; സർവേശ്വരൻ അരുളിച്ചെയ്യുന്നു: “മഹാമാരിക്കുള്ളവർ മഹാമാരിയിലേക്കും വാളിനുള്ളവർ വാളിങ്കലേക്കും ക്ഷാമത്തിനുള്ളവർ ക്ഷാമത്തിലേക്കും അടിമത്തത്തിനുള്ളവർ അടിമത്തത്തിലേക്കും പോകട്ടെ.


സർവേശ്വരൻ അരുളിച്ചെയ്യുന്നു: വിലപിക്കുന്നവർ കൂടിയിരിക്കുന്ന ഭവനത്തിൽ പ്രവേശിക്കരുത്; അവരോടൊപ്പം വിലപിക്കുകയോ അവരോടു സഹതപിക്കുകയോ അരുത്; കാരണം ഈ ജനത്തിൽനിന്ന് എന്റെ സമാധാനം പിൻവലിച്ചിരിക്കുന്നു എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു; എന്റെ അചഞ്ചലസ്നേഹവും കരുണയും ഇവിടെ ഉണ്ടായിരിക്കുകയില്ല.


ഈ ദേശം മുഴുവൻ ശൂന്യമായിത്തീരും; ഈ ജനത ബാബിലോൺരാജാവിനെ എഴുപതു വർഷം സേവിക്കും.


മൊട്ടക്കുന്നുകളിലേക്കു നോക്കുക; അവയിൽ നീ പരസംഗം ചെയ്യാത്ത ഏതെങ്കിലും സ്ഥലമുണ്ടോ? യാത്രക്കാരെ കവർച്ച ചെയ്യാൻ വിജനപ്രദേശത്തു കാത്തിരിക്കുന്ന അറബിയെപ്പോലെ വഴിയരികിൽ കാമുകന്മാർക്കായി നീ കാത്തിരുന്നു. നിന്റെ നിന്ദ്യമായ വേശ്യാവൃത്തി നിമിത്തം നീ ദേശം മലിനമാക്കി.


ഇസ്രായേൽജനം അവരുടെ മാർഗം വിട്ടു തങ്ങളുടെ ദൈവമായ സർവേശ്വരനെ ഉപേക്ഷിച്ചതുകൊണ്ടു മൊട്ടക്കുന്നുകളിൽനിന്ന് അവരുടെ വിലാപത്തിന്റെയും അഭയയാചനയുടെയും സ്വരം കേൾക്കുന്നു.


“സർവേശ്വരൻ അരുളിച്ചെയ്യുന്നു: ഭീതിദമായ ഒരു കരച്ചിൽ നാം കേട്ടിരിക്കുന്നു; അതു സമാധാനത്തിൻറേതല്ല, ഭീതിയുടെ ശബ്ദമാണ്.


അതുകൊണ്ടു സർവേശ്വരൻ കല്പിക്കുന്നു: നിങ്ങൾ എന്നെ അനുസരിച്ചില്ല, നിങ്ങളുടെ സഹോദരനും അയൽക്കാരനും സ്വാതന്ത്ര്യം നല്‌കിയില്ല; ഇതാ, ഞാൻ നിങ്ങൾക്കു സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു; വാളിനും മഹാമാരിക്കും ക്ഷാമത്തിനും ഇരയാകാനുള്ള സ്വാതന്ത്ര്യംതന്നെ; ലോകത്തിലുള്ള സകല ജനതകൾക്കും നിങ്ങൾ ഭീതിദവിഷയമായിത്തീരും.


അവിടുന്ന് അരുളിച്ചെയ്യുന്നു: “ദേശമെല്ലാം ശൂന്യമായിത്തീരും; എങ്കിലും ഞാൻ അതു പൂർണമായി നശിപ്പിച്ചുകളയുകയില്ല.


അതു സർവശക്തിയുള്ള ദൈവമായ സർവേശ്വരന്റെ ദിനം. ശത്രുക്കളോടു പകരം വീട്ടുന്ന പ്രതികാരത്തിന്റെ ദിനംതന്നെ, സംഹാരം ചെയ്ത് വാളുകൾക്കു മതിവരും. തൃപ്തിയാകുവോളം അവ അവരുടെ രക്തം കുടിക്കും; സർവശക്തിയുള്ള ദൈവമായ സർവേശ്വരൻ, വടക്ക് യൂഫ്രട്ടീസ്നദീതീരത്ത് ഒരു യാഗം കഴിക്കുന്നു.


സർവേശ്വരന്റെ വാളേ! എന്നു നീ വിശ്രമിക്കും? നിന്റെ ഉറയിലേക്കു മടങ്ങി ശാന്തമായിരിക്കുക.


മോവാബിന്റെ കീർത്തി അസ്തമിച്ചിരിക്കുന്നു; ഹെശ്ബോനിൽ അതിനെതിരെ ശത്രുക്കൾ അനർഥം നിരൂപിച്ചു; വരിക, ഒരു ജനതയല്ലാതായിത്തീരുംവിധം അതിനെ നശിപ്പിക്കാം എന്നവർ പറയുന്നു. മദ്മേനേ, നീയും നിശ്ശബ്ദമാകും; വാൾ നിന്നെ പിന്തുടരും.


നാം സമാധാനം കാംക്ഷിച്ചു; ഫലമുണ്ടായില്ല. രോഗശാന്തി ആഗ്രഹിച്ചു; ലഭിച്ചതാകട്ടെ കൊടുംഭീതി.


സമാധാനമെനിക്ക് നഷ്ടമായിരിക്കുന്നു; സന്തോഷമെന്തെന്ന് ഞാൻ മറന്നു.


ഞാൻ ആ ദേശത്തിനെതിരെ ഒരു വാളയച്ച് അതിലൂടെ കടന്നുപോകുക എന്നു കല്പിക്കുകയും അതു മനുഷ്യരെയും മൃഗങ്ങളെയും സംഹരിക്കുകയും ചെയ്തു എന്നിരിക്കട്ടെ, ഞാൻ സത്യം ചെയ്തു പറയുന്നു:


“മനുഷ്യപുത്രാ, പ്രവചിക്കുക! സർവേശ്വരനായ കർത്താവ് അമ്മോന്യരെയും അവരുടെ അധിക്ഷേപത്തെയുംകുറിച്ച് ഇങ്ങനെ അരുളിച്ചെയ്യുന്നു.


അങ്ങനെ തെക്കുമുതൽ വടക്കുവരെയുള്ള സകല മനുഷ്യരെയും നിഗ്രഹിക്കാനാണ് എന്റെ വാൾ ഉറയിൽനിന്ന് ഊരുന്നത്.


സർവേശ്വരന്റെ അരുളപ്പാട് വീണ്ടും എനിക്കുണ്ടായി:


“മനുഷ്യപുത്രാ, പ്രവചിക്കുക, സർവേശ്വരൻ അരുളിച്ചെയ്യുന്നു എന്നു പറയുക. ഇതാ ഒരു വാൾ, തേച്ചുമിനുക്കി മൂർച്ച വരുത്തിയ വാൾ,


ഉപരോധം അവസാനിക്കുമ്പോൾ ആ രോമത്തിന്റെ മൂന്നിലൊന്ന് എടുത്ത് നഗരമധ്യത്തിൽവച്ചു കത്തിക്കുക. മൂന്നിലൊന്നു നഗരത്തിനു ചുറ്റും നടന്നു, നിന്റെ വാളുകൊണ്ട് അരിഞ്ഞു കളയണം. ശേഷിച്ച മൂന്നിലൊന്നു കാറ്റിൽ പറത്തുക. ഞാൻ വാളുമായി അവയെ പിന്തുടരും.


ജനതകളുടെ ഇടയിൽ ഞാൻ നിങ്ങളെ ചിതറിക്കും; ഞാൻ വാളൂരി നിങ്ങളെ പിന്തുടരും. നിങ്ങളുടെ ദേശം ശൂന്യമായും നിങ്ങളുടെ നഗരങ്ങൾ പാഴായും തീരും.


പ്രവാസികളായി പരദേശത്തു പോയാലും ഞാൻ അവരെ ശത്രുക്കളുടെ വാളിനിരയാക്കും. നന്മയ്‍ക്കു പകരം അവർക്കു ഞാൻ നാശം വരുത്തും.


എത്യോപ്യരേ, നിങ്ങളും എന്റെ വാളിന് ഇരയാകും.


എന്റെ അമ്പുകൾ രക്തം കുടിച്ചു ലഹരിപിടിക്കും. എന്റെ വാൾ മാംസം വിഴുങ്ങും; മുറിവേറ്റവരുടെയും തടവുകാരുടെയും രക്തം, ശത്രുക്കളുടെ തലയിൽനിന്ന് ഒഴുകുന്ന രക്തം.


അപ്പോൾ ജ്വലിക്കുന്ന ചെമപ്പുനിറമുള്ള മറ്റൊരു കുതിര കയറിവന്നു; മനുഷ്യർ അന്യോന്യം ഹിംസിക്കുവാൻ ഇടയാകുമാറ് ഭൂമിയിൽനിന്നു സമാധാനം എടുത്തുകളയുവാൻ അശ്വാരൂഢന് അധികാരം കൊടുത്തു. ഒരു വലിയ വാളും അയാൾക്കു നല്‌കി.


Lean sinn:

Sanasan


Sanasan