Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 12:10 - സത്യവേദപുസ്തകം C.L. (BSI)

10 അനേകം ഇടയന്മാർ ചേർന്ന് എന്റെ മുന്തിരിത്തോട്ടം നശിപ്പിച്ചിരിക്കുന്നു; എന്റെ അവകാശം അവർ ചവുട്ടി മെതിച്ചിരിക്കുന്നു; മനോഹരമായ എന്റെ അവകാശത്തെ ശൂന്യമായ മരുഭൂമി ആക്കിയിരിക്കുന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

10 അനേകം ഇടയന്മാർ എന്റെ മുന്തിരിത്തോട്ടം നശിപ്പിക്കയും എന്റെ ഓഹരിയെ ചവിട്ടിക്കളകയും എന്റെ മനോഹരമായ ഓഹരിയെ ശൂന്യമരുഭൂമിയാക്കുകയും ചെയ്തിരിക്കുന്നു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

10 അനേകം ഇടയന്മാർ എന്‍റെ മുന്തിരിത്തോട്ടം നശിപ്പിക്കുകയും എന്‍റെ ഓഹരി ചവിട്ടിക്കളയുകയും, എന്‍റെ മനോഹരമായ ഓഹരിയെ ശൂന്യമരുഭൂമിയാക്കുകയും ചെയ്തിരിക്കുന്നു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

10 അനേകം ഇടയന്മാർ എന്റെ മുന്തിരിത്തോട്ടം നശിപ്പിക്കയും എന്റെ ഓഹരിയെ ചവിട്ടിക്കളകയും എന്റെ മനോഹരമായ ഓഹരിയെ ശൂന്യമരുഭൂമിയാക്കുകയും ചെയ്തിരിക്കുന്നു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

10 അനേകം വിദേശികളായ ഭരണാധിപന്മാർ എന്റെ മുന്തിരിത്തോപ്പ് നശിപ്പിക്കും, അവർ എന്റെ ഓഹരി ചവിട്ടിക്കളഞ്ഞു; എന്റെ മനോഹരമായ അവകാശത്തെ ഒരു ശൂന്യദേശമാക്കി തീർത്തിരിക്കുന്നു.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 12:10
21 Iomraidhean Croise  

അവിടുന്നു തന്റെ ജനത്തിന്റെ പ്രഭുക്കന്മാരെയും ജനപ്രമാണിമാരെയും വിധിക്കാൻ തുടങ്ങുന്നു. മുന്തിരിത്തോട്ടം നിങ്ങൾ കൊള്ള ചെയ്തു; ദരിദ്രനിൽനിന്നു കവർന്നെടുത്ത മുതൽ നിങ്ങളുടെ വീടുകളിൽ ഉണ്ട്.


അതുകൊണ്ടു യാക്കോബിനെ ഉന്മൂലനാശത്തിനും ഇസ്രായേലിനെ നിന്ദയ്‍ക്കും ഞാൻ ഏല്പിച്ചുകൊടുത്തു.


അവിടുത്തെ ദാസന്മാർക്കുവേണ്ടി, അവിടുത്തെ അവകാശമായ ഗോത്രങ്ങൾക്കുവേണ്ടി, മടങ്ങിവന്നാലും. അല്പകാലത്തേക്ക് അവിടുത്തെ മന്ദിരം, അവിടുത്തെ വിശുദ്ധജനത്തിന്റെ കൈവശമായിരുന്നു. എന്നാൽ ഇപ്പോൾ ഞങ്ങളുടെ ശത്രുക്കൾ അതു ചവുട്ടിമെതിച്ചു കളഞ്ഞിരിക്കുന്നു.


സർവേശ്വരൻ അരുളിച്ചെയ്യുന്നു: “എന്റെ മേച്ചിൽപ്പുറത്തെ ആടുകളെ നശിപ്പിക്കയും ചിതറിക്കയും ചെയ്യുന്ന ഇടയന്മാർക്കു ഹാ ദുരിതം!


അവിടുത്തെ ഉഗ്രകോപം നിമിത്തം പ്രശാന്തമായ ആലകൾ നശിച്ചിരിക്കുന്നു.


സിംഹം അതിന്റെ ഒളിയിടം വിട്ടു പുറത്തുവന്നിരിക്കുന്നു; മർദകന്റെ വാളും അവന്റെ ഉഗ്രകോപവും നിമിത്തം അവരുടെ ദേശം ശൂന്യമായിരിക്കുന്നു.


ഉത്തരദേശത്തുള്ള ഗോത്രങ്ങളെയും എന്റെ ദാസനായ ബാബിലോണിലെ നെബുഖദ്നേസർരാജാവിനെയും ഞാൻ വിളിച്ചു വരുത്തും; അവർ ഈ ദേശത്തെയും അതിലെ നിവാസികളെയും ചുറ്റുമുള്ള സകല ജനതകളെയും നിശ്ശേഷം നശിപ്പിക്കും; ഞാൻ അവരെ ഭീതിദവിഷയവും പരിഹാസപാത്രവും ശാശ്വതമായ നാശകൂമ്പാരവും ആക്കും.


“എന്റെ മക്കളുടെകൂടെ നിന്നെ ഉൾപ്പെടുത്തി സർവജനത്തിനുമുള്ളതിലും അതിമനോഹരമായ ദേശം, ചേതോഹരമായ അവകാശഭൂമി നിനക്കു നല്‌കണമെന്നു ഞാൻ ആഗ്രഹിച്ചു. നീ എന്നെ ‘എന്റെ പിതാവേ’ എന്നു വിളിക്കുമെന്നും എന്നിൽനിന്നു പിന്തിരിഞ്ഞുപോകയില്ലെന്നും ഞാൻ വിചാരിച്ചു.


യെരൂശലേം പിടിച്ചടക്കിയപ്പോൾ ബാബിലോൺരാജാവിന്റെ പ്രഭുക്കന്മാരായ നേർഗൽ-ശരേസ്സർ, ശംഗർ-നെബോസർ-സെഖീം, രബ്-സാരീസ്, നേർഗൽ-ശരേസർ എന്ന രബ്-മാഗ് എന്നിവരും ബാബിലോൺ രാജാവിന്റെ മറ്റ് ഉദ്യോഗസ്ഥന്മാരും വന്നു മധ്യവാതില്‌ക്കൽ സമ്മേളിച്ചു.


ഇടയന്മാർ തങ്ങളുടെ ആട്ടിൻപറ്റങ്ങളുമായി അവളുടെ അടുക്കൽ വരും; അവർ അവൾക്കു ചുറ്റും കൂടാരമടിക്കും; ഓരോരുത്തൻ ഇഷ്ടമുള്ളിടത്ത് ആടുകളെ മേയിക്കും.


മലകളെക്കുറിച്ചു വിലപിക്കുവിൻ; വിജനപ്രദേശത്തുള്ള മേച്ചിൽസ്ഥലങ്ങളെക്കുറിച്ചു കരയുവിൻ; അവ ശൂന്യമായതിനാൽ ആരും അതിലൂടെ കടന്നുപോകുന്നില്ല; കന്നുകാലികളുടെ ശബ്ദം അതു കേൾക്കുന്നില്ല; ആകാശത്തിലെ പറവകൾമുതൽ മൃഗങ്ങൾവരെ അവിടെനിന്നു പോയിരിക്കുന്നു.


“മനുഷ്യപുത്രാ, ഇസ്രായേലിലെ ഇടയന്മാർക്ക് എതിരെ പ്രവചിക്കുക: സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: ആടുകളെ പോറ്റാതെ തങ്ങളെത്തന്നെ പോറ്റുന്ന ഇടയന്മാരേ, നിങ്ങൾക്ക് ഹാ ദുരിതം! ഇടയന്മാർ ആടുകളെയല്ലേ പോറ്റേണ്ടത്?


ഇടയനില്ലായ്കയാൽ അവ ചിതറിപ്പോയി; അങ്ങനെ വന്യമൃഗങ്ങൾക്ക് അവ ഇരയായിത്തീർന്നു.


പിന്നീട് ഒരു പരിശുദ്ധൻ സംസാരിക്കുന്നതു കേട്ടു. അദ്ദേഹത്തോട് മറ്റൊരു പരിശുദ്ധൻ ചോദിച്ചു: “ദിനംതോറുമുള്ള ഹോമയാഗങ്ങൾ മുടക്കുന്നതും വിശുദ്ധമന്ദിരവും ആകാശസൈന്യവും ചവുട്ടി മെതിക്കപ്പെടുന്നതും ശൂന്യമാക്കുന്ന അതിക്രമവും എത്രനാൾ നീണ്ടുനില്‌ക്കും?”


ഞാൻ ഒരു ചുഴലിക്കാറ്റയച്ച് അവരെ അവരറിയാത്ത ജനങ്ങളുടെ ഇടയിൽ ചിതറിച്ചുകളഞ്ഞു. അവരുടെ ദേശം ശൂന്യമായിത്തീർന്നു, ആരും അതിലൂടെ കടന്നുപോയില്ല. അങ്ങനെ മനോഹരമായ ദേശം ശൂന്യമാക്കപ്പെട്ടു.


എങ്ങനെ മറുപടി പറയണമെന്നുള്ളതിനെപ്പറ്റി നിങ്ങൾ മുൻകൂട്ടി ആലോചിക്കേണ്ടതില്ലെന്നു മനസ്സിൽ ഉറച്ചുകൊള്ളുക.


എന്നാൽ ദേവാലയത്തിനു പുറത്തുള്ള അങ്കണം അളക്കരുത്; അതു വിജാതീയർക്കു വിട്ടുകൊടുത്തിരിക്കുന്നതാണല്ലോ. അവർ നാല്പത്തിരണ്ടു മാസം വിശുദ്ധനഗരത്തെ ചവുട്ടിമെതിക്കും.


Lean sinn:

Sanasan


Sanasan