Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 12:1 - സത്യവേദപുസ്തകം C.L. (BSI)

1 സർവേശ്വരാ, ഞാൻ അങ്ങയോടു പരാതിപ്പെടുമ്പോഴും അവിടുന്നു നീതിമാനാകുന്നു; എന്റെ ആവലാതി അങ്ങയുടെ മുമ്പിൽ വയ്‍ക്കുന്നു; ദുഷ്ടൻ എന്തുകൊണ്ടാണ് അഭിവൃദ്ധിപ്പെടുന്നത്? വഞ്ചകർ നിർഭയരായിരിക്കുന്നതും എന്ത്?

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

1 യഹോവേ, ഞാൻ നിന്നോടു വാദിച്ചാൽ നീ നീതിമാനായിരിക്കും; എങ്കിലും ന്യായങ്ങളെക്കുറിച്ചു ഞാൻ നിന്നോടു ചോദിപ്പാൻ തുനിയുന്നു; ദുഷ്ടന്മാരുടെ വഴി ശുഭമായിരിപ്പാൻ സംഗതി എന്ത്? ദ്രോഹം പ്രവർത്തിക്കുന്നവരൊക്കെയും നിർഭയന്മാരായിരിക്കുന്നതെന്ത്?

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

1 യഹോവേ ഞാൻ അങ്ങയോടു വാദിച്ചാൽ അവിടുന്ന് നീതിമാനായിരിക്കും; എങ്കിലും ന്യായങ്ങളെക്കുറിച്ച് ഞാൻ അങ്ങേയോട് ചോദിക്കുവാൻ തുനിയുന്നു; ദുഷ്ടന്മാരുടെ വഴി ശുഭമായിരിക്കുവാൻ സംഗതി എന്ത്? ദ്രോഹം പ്രവർത്തിക്കുന്നവരെല്ലാം നിർഭയരായിരിക്കുന്നതെന്ത്?

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 യഹോവേ ഞാൻ നിന്നോടു വാദിച്ചാൽ നീ നീതിമാനായിരിക്കും; എങ്കിലും ന്യായങ്ങളെക്കുറിച്ചു ഞാൻ നിന്നോടു ചോദിപ്പാൻ തുനിയുന്നു; ദുഷ്ടന്മാരുടെ വഴി ശുഭമായിരിപ്പാൻ സംഗതി എന്തു? ദ്രോഹം പ്രവർത്തിക്കുന്നവരൊക്കെയും നിർഭയന്മാരായിരിക്കുന്നതെന്തു?

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

1 യഹോവേ, ഞാൻ അങ്ങയുടെമുമ്പാകെ എന്റെ ആവലാതി കൊണ്ടുവരുമ്പോൾ, അങ്ങ് എപ്പോഴും എനിക്കു നീതി നടപ്പാക്കിത്തരുന്നു. എങ്കിലും അങ്ങയുടെ വിധികളെപ്പറ്റി ഞാൻ അങ്ങയോടു സംസാരിക്കട്ടെ: ദുഷ്ടരുടെ വഴി ഐശ്വര്യം പ്രാപിക്കാൻ കാരണമെന്ത്? വിശ്വാസഘാതകർ സന്തുഷ്ടരായി ജീവിക്കുന്നത് എന്തുകൊണ്ട്?

Faic an caibideil Dèan lethbhreac




യിരെമ്യാവ് 12:1
44 Iomraidhean Croise  

ദുഷ്ടന്മാരോടൊപ്പം നീതിമാന്മാരെയും അങ്ങ് ഒരിക്കലും നശിപ്പിക്കുകയില്ലല്ലോ? അത് അവിടുത്തേക്കു അസാധ്യം! സർവലോകത്തിന്റെയും വിധികർത്താവായ ദൈവം നീതി പ്രവർത്തിക്കാതിരിക്കുമോ?”


ഇസ്രായേലിന്റെ ദൈവമായ സർവേശ്വരാ, അവിടുന്നു നീതിമാനാകുന്നു. ഞങ്ങളാകട്ടെ, ഇന്നു രക്ഷപെട്ട അവശിഷ്ടം മാത്രം; ഞങ്ങളുടെ അപരാധങ്ങളുമായി ഇതാ തിരുമുമ്പാകെ നില്‌ക്കുന്നു; ഇങ്ങനെ അവിടുത്തെ മുമ്പിൽ നില്‌ക്കാൻ ആരും അർഹരല്ലല്ലോ.”


ഞങ്ങൾ അർഹിക്കുന്ന ശിക്ഷയാണ് അവിടുന്നു ഞങ്ങൾക്കു നല്‌കിയത്. അവിടുന്നു വിശ്വസ്തനായിരുന്നു. ഞങ്ങളാകട്ടെ ദുഷ്ടത പ്രവർത്തിച്ചു.


കൊള്ളക്കാരുടെ കൂടാരങ്ങളിൽ സമാധാനമുണ്ട്. ദൈവത്തെ പ്രകോപിപ്പിക്കുന്നവർ സുരക്ഷിതരായിരിക്കുന്നു. ദൈവം തങ്ങൾക്ക് അധീനമെന്ന് അവർ വിചാരിക്കുന്നു.


സർവശക്തനോടു ഞാൻ സംസാരിക്കാൻ പോകുകയാണ്; ദൈവത്തോട് എന്റെ കാര്യം വാദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.


മരണാസന്നരുടെ ഞരക്കങ്ങൾ നഗരത്തിൽ നിന്ന് ഉയരുന്നു; മുറിവേറ്റവർ സഹായത്തിനു വിളിക്കുന്നു; എന്നിട്ടും ദൈവം അവരുടെ പ്രാർഥന ശ്രദ്ധിക്കുന്നില്ല.


ദൈവം അവർക്കു സുരക്ഷിതത്വം നല്‌കുന്നു; അവർ ഉറച്ചു നില്‌ക്കുന്നു. അവിടുത്തെ ദൃഷ്‍ടി അവരുടെ വഴികളിലുണ്ട്;


അവന്റെ വേരുകൾ കൽക്കൂനയിൽ പിണഞ്ഞു കിടക്കുന്നു; അവൻ പാറകൾക്കിടയിൽ വളരുന്നു.


സർവേശ്വരൻ കൃപാലുവും വിശ്വസ്തനും ആകുന്നു. നമ്മുടെ ദൈവം കരുണയുള്ളവനത്രേ.


സർവേശ്വരാ, അവിടുന്നു നീതിമാനാകുന്നു. അവിടുത്തെ വിധികൾ നീതിനിഷ്ഠമാണ്.


പരമനാഥാ, അവിടുത്തെ വിധികൾ നീതിയുക്തമെന്നും, അങ്ങയുടെ വിശ്വസ്തതകൊണ്ടാണ് അവിടുന്നെന്നെ കഷ്ടപ്പെടുത്തിയതെന്നും ഞാനറിയുന്നു.


സകല വഴികളിലും അവിടുന്നു നീതിനിഷ്ഠനും, സകല പ്രവൃത്തികളിലും അവിടുന്നു കൃപാലുവുമാകുന്നു.


ദുഷ്കർമികൾ നിമിത്തം നീ അസ്വസ്ഥനാകേണ്ടാ; അധർമികളോട് അസൂയപ്പെടുകയും വേണ്ടാ.


ദുഷ്ടൻ പ്രബലനാകുന്നതും ലെബാനോനിലെ ദേവദാരുപോലെ തഴച്ചുനില്‌ക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്.


അങ്ങേക്കെതിരെ, അതേ അങ്ങേക്ക് എതിരായി തന്നെ, ഞാൻ പാപം ചെയ്തു. അവിടുത്തെ മുമ്പിൽ തിന്മ പ്രവർത്തിച്ചു. നീതിയുക്തമായാണ് അവിടുന്ന് എന്നെ കുറ്റം വിധിച്ചത്. അവിടുത്തെ ന്യായവിധി കുറ്റമറ്റതുതന്നെ.


ഹൃദയപരമാർഥതയാണല്ലോ അവിടുന്ന് ആഗ്രഹിക്കുന്നത്. എന്റെ അന്തരംഗത്തിൽ അവിടുന്ന് ജ്ഞാനം ഉപദേശിക്കണമേ.


ദുഷ്ടന്മാർ പുല്ലുപോലെ മുളയ്‍ക്കുന്നു; അധർമം പ്രവർത്തിക്കുന്നവർ തഴച്ചുവളരുന്നു. എങ്കിലും അവർ ഉന്മൂലനം ചെയ്യപ്പെടും.


എന്നെ ഉപേക്ഷിച്ചതുമൂലം അവിവേകികൾ കൊല്ലപ്പെടും. ഭോഷന്മാരുടെ അലംഭാവം അവരെ നശിപ്പിക്കും.


ഭൂമിയിൽ മറ്റൊരു മിഥ്യയുണ്ട്; നീതിമാന്മാർക്കു ദുർജനങ്ങളുടെ പ്രവൃത്തിക്കു യോജിച്ച അനുഭവവും ദുർജനങ്ങൾക്കു നീതിമാന്മാരുടെ പ്രവൃത്തിക്കു യോജിച്ച അനുഭവവും ഉണ്ടാകുന്നു. അതും മിഥ്യതന്നെ എന്നു ഞാൻ പറയുന്നു.


“നിങ്ങളുടെ പരാതി കൊണ്ടുവരുവിൻ” എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. “നിങ്ങളുടെ തെളിവുകൾ ഹാജരാക്കുവിൻ” എന്നു യാക്കോബിന്റെ രാജാവ് കല്പിക്കുന്നു.


നീ ഒരിക്കലും കേൾക്കുകയോ അറിയുകയോ ചെയ്തിട്ടില്ല. നിന്റെ ചെവി പണ്ടുമുതൽ തുറക്കപ്പെട്ടിട്ടുമില്ല. കാരണം നീ ദ്രോഹപരമായി പെരുമാറുമെന്നും ജനനംമുതൽ നീ നിഷേധിയെന്നു വിളിക്കപ്പെടുമെന്നും ഞാൻ അറിഞ്ഞു.


നീതിപൂർവം വിധിക്കുന്നവനും ഹൃദയത്തെയും മനസ്സിനെയും പരിശോധിക്കുന്നവനും സർവശക്തനുമായ സർവേശ്വരാ, അവിടുന്ന് അവരോടു പ്രതികാരം കാട്ടുന്നതു കാണാൻ എനിക്ക് ഇടയാക്കണമേ; എന്റെ സങ്കടം തിരുസന്നിധിയിലാണല്ലോ ഞാൻ സമർപ്പിച്ചിരിക്കുന്നത്.


നിന്റെ സഹോദരന്മാരും പിതൃഭവനവും പോലും നിന്നോടു ചതിവായി പെരുമാറിയിരിക്കുന്നു; അവരും നിനക്കെതിരെ മുറവിളി കൂട്ടുകയാണ്; നിന്നോടു മധുരവാക്കുകൾ പറഞ്ഞാലും അവരെ വിശ്വസിക്കരുത്.


അല്ലയോ ഇസ്രായേൽഗൃഹമേ, അവിശ്വസ്തയായ ഭാര്യ തന്റെ ഭർത്താവിനെ ഉപേക്ഷിക്കുന്നതുപോലെ നീ എന്നോടു വിശ്വാസവഞ്ചന കാട്ടിയിരിക്കുന്നു.


ഇതെല്ലാം ചെയ്തശേഷവും അവൾ എങ്കലേക്കു മടങ്ങിവരും എന്നു ഞാൻ വിചാരിച്ചു; എന്നാൽ അവൾ വന്നില്ല; അവളുടെ വഞ്ചകിയായ സഹോദരി യെഹൂദായും അതു കണ്ടു.


നേരിയായുടെ പുത്രൻ ബാരൂക്കിന്റെ കൈയിൽ ആധാരം ഏല്പിച്ചതിനുശേഷം സർവേശ്വരനോടു ഞാൻ ഇപ്രകാരം പ്രാർഥിച്ചു:


ഇസ്രായേൽഗൃഹവും യെഹൂദാഗൃഹവും എന്നോടു തീർത്തും അവിശ്വസ്തരായിരിക്കുന്നു” എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.


മരുഭൂമിയിൽ എനിക്കൊരു വഴിയമ്പലം ലഭിച്ചിരുന്നെങ്കിൽ, എന്റെ ജനത്തെ വിട്ടു ഞാൻ പോകുമായിരുന്നു; അവരെല്ലാവരും വ്യഭിചാരികളാണ്; വഞ്ചകരുടെ ഒരു കൂട്ടം.


സർവേശ്വരൻ നീതിമാനാകുന്നു. എന്നിട്ടും അവിടുത്തെ വചനം ഞാൻ ധിക്കരിച്ചു. ജനതകളേ, ശ്രദ്ധിക്കുക! എന്റെ കഷ്ടത കാണുക! എന്റെ യുവതീയുവാക്കൾ പ്രവാസികളായി തീർന്നിരിക്കുന്നു.


സർവേശ്വരന്റെ വഴി നീതിപൂർവമല്ല എന്നു നിങ്ങൾ പറയുന്നു. ഇസ്രായേൽജനമേ, കേൾക്കുക; എന്റെ വഴി നീതിപൂർവകമല്ലേ? നിങ്ങളുടെ മാർഗമല്ലേ നീതികെട്ടത്?


അതുകൊണ്ട് സർവേശ്വരൻ ഞങ്ങളുടെമേൽ അനർഥം വരുത്തിയിരിക്കുന്നു. ഞങ്ങളുടെ ദൈവമായ സർവേശ്വരൻ അവിടുത്തെ എല്ലാ പ്രവൃത്തികളിലും നീതിമാനാണല്ലോ. ഞങ്ങളാകട്ടെ അവിടുത്തെ സ്വരം ശ്രദ്ധിച്ചില്ല.


സർവേശ്വരാ, നീതി അങ്ങയുടേതാണ്. എന്നാൽ അവിടുത്തേക്കെതിരെ ഞങ്ങൾ ചെയ്ത വഞ്ചന നിമിത്തം യെഹൂദാജനത്തിന്റെയും യെരൂശലേംനിവാസികളുടെയും അവിടുന്നു ചിതറിച്ചുകളഞ്ഞ സമീപസ്ഥരും ദൂരസ്ഥരുമായ എല്ലാ ഇസ്രായേൽജനത്തിന്റെയും മുഖത്തു ലജ്ജയാണിന്നുള്ളത്.


എന്നാൽ ആദാമിൽവച്ച് അവർ ഉടമ്പടി ലംഘിച്ചു. അവിടെവച്ച് അവർ എന്നോട് അവിശ്വസ്തത കാട്ടി.


അങ്ങനെ ധർമം ക്ഷയിക്കുന്നു; ന്യായം ഒരിക്കലും നിലനില്‌ക്കുന്നില്ല. ദുഷ്ടന്മാർ നീതിമാന്മാരെ വലയം ചെയ്യുന്നു. അതുകൊണ്ട് ന്യായം തകിടം മറിക്കപ്പെടുന്നു.


എങ്കിലും നഗരത്തിനുള്ളിൽ സർവേശ്വരൻ ഉണ്ട്. അവിടുന്നു നീതി പ്രവർത്തിക്കുന്നു. നീതിവിരുദ്ധമായി ഒന്നും ചെയ്യുന്നില്ല. പ്രഭാതംതോറും മുടങ്ങാതെ അവിടുന്നു തന്റെ ന്യായം വെളിപ്പെടുത്തുന്നു. എന്നാൽ നീതികെട്ടവനു ലജ്ജ എന്തെന്ന് അറിഞ്ഞുകൂടാ.


നിങ്ങളുടെ വാക്കുകളാൽ സർവേശ്വരനെ നിങ്ങൾ അസഹ്യപ്പെടുത്തിയിരിക്കുന്നു; എന്നിട്ടും എങ്ങനെയാണു ഞങ്ങൾ അവിടുത്തെ അസഹ്യപ്പെടുത്തിയത് എന്നു നിങ്ങൾ ചോദിക്കുന്നു. തിന്മ ചെയ്യുന്നവനാണ് അവിടുത്തെ ദൃഷ്‍ടിയിൽ നല്ലവൻ; അവിടുന്ന് അവനിൽ പ്രസാദിക്കുന്നു എന്നു നിങ്ങൾ പറയുന്നു. അല്ലെങ്കിൽ നീതിമാനായ ദൈവം എവിടെ എന്നു നിങ്ങൾ ചോദിക്കുന്നു.


ഇനിമേൽ അഹങ്കാരികളാണ് അനുഗൃഹീതർ എന്നു ഞങ്ങൾ കരുതും. ദുഷ്പ്രവൃത്തി ചെയ്യുന്നവർ തഴച്ചു വളരുക മാത്രമല്ല ദൈവത്തെ പരീക്ഷിച്ചിട്ടും അവർ ശിക്ഷയിൽനിന്നു രക്ഷപെടുന്നു.


അവിടുന്നു നമ്മുടെ അഭയശില; അവിടുത്തെ പ്രവൃത്തികൾ അന്യൂനവും അവിടുത്തെ വഴികൾ നീതിയുക്തവുമാകുന്നു. അവിടുന്നു വിശ്വസ്തനും കുറ്റമറ്റവനുമാണ് അവിടുന്നു നീതിനിഷ്ഠനും നേരുള്ളവനുമാണ്.


Lean sinn:

Sanasan


Sanasan