Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 11:5 - സത്യവേദപുസ്തകം C.L. (BSI)

5 ഇന്നു നിങ്ങൾക്കുള്ളതുപോലെ, പാലും തേനും ഒഴുകുന്ന ദേശം നിങ്ങൾക്കു നല്‌കുമെന്നു നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത വാഗ്ദാനം ഞാൻ നിറവേറ്റും. സർവേശ്വരാ, അങ്ങനെ ആകട്ടെ എന്നു ഞാൻ മറുപടി പറഞ്ഞു.”

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

5 ഇന്നുള്ളതുപോലെ ഞാൻ നിങ്ങളുടെ പിതാക്കന്മാർക്കു പാലും തേനും ഒഴുകുന്ന ദേശം കൊടുക്കും എന്നിങ്ങനെ ഞാൻ അവരോടു ചെയ്ത സത്യം നിവർത്തിക്കേണ്ടതിനു തന്നെ. അതിനു ഞാൻ: ആമേൻ, യഹോവേ, എന്ന് ഉത്തരം പറഞ്ഞു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

5 ഇന്നുള്ളതുപോലെ ഞാൻ നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർക്ക് പാലും തേനും ഒഴുകുന്ന ദേശം കൊടുക്കും എന്നു ഞാൻ അവരോടു ചെയ്ത സത്യം നിവർത്തിക്കേണ്ടതിനു തന്നെ.” അതിന് ഞാൻ: “ആമേൻ, യഹോവേ,” എന്നു ഉത്തരം പറഞ്ഞു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

5 ഇന്നുള്ളതുപോലെ ഞാൻ നിങ്ങളുടെ പിതാക്കന്മാർക്കു പാലും തേനും ഒഴുകുന്ന ദേശം കൊടുക്കും എന്നിങ്ങനെ ഞാൻ അവരോടു ചെയ്ത സത്യം നിവർത്തിക്കേണ്ടതിന്നു തന്നേ. അതിന്നു ഞാൻ: ആമേൻ, യഹോവേ, എന്നു ഉത്തരം പറഞ്ഞു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

5 ‘ഇന്നു നിങ്ങൾ അവകാശമാക്കിയിരിക്കുന്നതുപോലെ പാലും തേനും ഒഴുകുന്നതായ ദേശം അവർക്കു നൽകുമെന്നു നിങ്ങളുടെ പിതാക്കന്മാരോടു ഞാൻ ചെയ്തിട്ടുള്ള ശപഥം നിറവേറ്റുന്നതിനുതന്നെ.’ ” അപ്പോൾ ഞാൻ “ആമേൻ, യഹോവേ,” എന്ന് ഉത്തരം പറഞ്ഞു.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 11:5
16 Iomraidhean Croise  

ഇസ്രായേലിന്റെ ദൈവമായ സർവേശ്വരാ, അവിടുത്തെ ദാസനായ ദാവീദിനോട് അരുളിച്ചെയ്ത വാക്കുകൾ ഇപ്പോൾ യാഥാർഥ്യമാക്കണമേ.


അവിടുന്നു തന്റെ ഉടമ്പടി എന്നും പാലിക്കും, തന്റെ വാഗ്ദാനം ഒരിക്കലും മറക്കയില്ല.


കനാന്യർ, ഹിത്യർ, അമോര്യർ, ഹിവ്യർ, യെബൂസ്യർ എന്നീ ജനവർഗങ്ങൾ പാർക്കുന്ന സ്ഥലം നിങ്ങളുടെ പിതാക്കന്മാർക്കു നല്‌കുമെന്ന് അവിടുന്ന് വാഗ്ദാനം ചെയ്തിരുന്നു; പാലും തേനും ഒഴുകുന്ന ആ സ്ഥലത്തു സർവേശ്വരൻ നിങ്ങളെ എത്തിച്ചശേഷം വർഷംതോറും ഈ മാസത്തിൽതന്നെ ഈ പെരുന്നാൾ നിങ്ങൾ ആചരിക്കണം.


ഈ സ്ഥലത്തോടും അതിലെ നിവാസികളോടും ഞാൻ ഇപ്രകാരം ചെയ്യും. ഈ നഗരത്തെ ഞാൻ തോഫെത്തിനു തുല്യമാക്കും.


“ആമേൻ! സർവേശ്വരൻ അങ്ങനെ ചെയ്യുമാറാകട്ടെ; താങ്കൾ പ്രവചിച്ച വചനം യഥാർഥമാകാൻ അവിടുന്ന് ഇടയാക്കട്ടെ; അവിടുത്തെ ആലയത്തിൽ ബാബിലോണിലേക്കു കൊണ്ടുപോയ പാത്രങ്ങളോടൊപ്പം സകല പ്രവാസികളെയും ഈ സ്ഥലത്തേക്കു തിരിച്ചുകൊണ്ടുവരുമാറാകട്ടെ.


അവരുടെ പിതാക്കന്മാരോടു വാഗ്ദാനം ചെയ്തിരുന്നതും പാലും തേനും ഒഴുകുന്നതുമായ ഈ ദേശം അങ്ങ് അവർക്കു കൊടുത്തു.


അവരുടെ ദേശം നിങ്ങൾ കൈവശമാക്കുമെന്നും പാലും തേനും ഒഴുകുന്ന ആ ദേശം നിങ്ങൾക്ക് അവകാശമായി നല്‌കുമെന്നും ഞാൻ നിങ്ങളോടു പറഞ്ഞിട്ടുണ്ടല്ലോ. ഇതര ജനതകളിൽനിന്നു നിങ്ങളെ വേർതിരിച്ച നിങ്ങളുടെ ദൈവമായ സർവേശ്വരൻ ഞാനാകുന്നു.


കഠിനപരീക്ഷണത്തിൽ ഞങ്ങൾ അകപ്പെടുവാൻ ഇടയാക്കരുതേ, ദുഷ്ടനിൽനിന്നു ഞങ്ങളെ കാത്തുരക്ഷിക്കണമേ; രാജ്യവും ശക്തിയും മഹത്ത്വവും എന്നേക്കും അങ്ങേക്കുള്ളതാണല്ലോ. ആമേൻ.


നീ ആത്മാവുകൊണ്ടു മാത്രം ദൈവത്തിനു സ്തോത്രം ചെയ്യുമ്പോൾ ഒരു സാധാരണക്കാരൻ നീ പറയുന്നത് ഗ്രഹിക്കാതെ നിന്റെ പ്രാർഥനയ്‍ക്ക് എങ്ങനെ ആമേൻ പറയും.


ഇസ്രായേൽജനമേ, ഇവ ശ്രദ്ധയോടെ കേട്ടു പാലിക്കുക; എന്നാൽ നിങ്ങൾക്കു നന്മ വരും; നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സർവേശ്വരൻ വാഗ്ദാനം ചെയ്തതുപോലെ പാലും തേനും ഒഴുകുന്ന ദേശത്ത് നിങ്ങൾ വളർന്ന് വലിയ ജനമായിത്തീരും.


Lean sinn:

Sanasan


Sanasan