എലീശ തന്റെ വീട്ടിൽ ജനപ്രമാണികളോടു കൂടി ഇരിക്കുകയായിരുന്നു. രാജാവ് ഒരാളെ അവിടേക്കു പറഞ്ഞയച്ചു. അയാൾ വന്നെത്തുന്നതിനു മുമ്പ് പ്രവാചകൻ പറഞ്ഞു: “എന്റെ തല കൊയ്യാൻ ഒരു കൊലയാളി ആളയച്ചിരിക്കുന്നതു നിങ്ങൾക്കറിയാമോ? അവൻ വരുമ്പോൾ വാതിൽ അടച്ച് അവനെ തടഞ്ഞു നിർത്തണം. അവന്റെ യജമാനന്റെ കാലൊച്ചയല്ലേ പിമ്പിൽ കേൾക്കുന്നത്?”’
ഞാനാകട്ടെ കശാപ്പിനു കൊണ്ടുപോകുന്ന ശാന്തനായ കുഞ്ഞാടിനെപ്പോലെ ആയിരുന്നു. ‘ഫലത്തോടുകൂടി വൃക്ഷത്തെ നശിപ്പിക്കാം, ജീവിക്കുന്നവരുടെ ദേശത്തുനിന്ന് അവനെ നീക്കിക്കളയാം, അവന്റെ പേരു പോലും ഇനി ആരും ഓർമിക്കരുത്’ എന്നു പറഞ്ഞ് ഗൂഢാലോചന നടത്തിയത് എനിക്കെതിരെ ആയിരുന്നു എന്നു ഞാൻ അറിഞ്ഞിരുന്നില്ല.
ദൈവത്തിന്റെ സത്യം പ്രകാശിതമാകുകയും അവിടുത്തെ മഹത്ത്വം വർധിക്കുകയും ചെയ്യുന്നതിന് എന്റെ അസത്യം ഉപകരിക്കുന്നുവെങ്കിൽ, എന്നെ പാപിയെന്നു വിധിക്കുന്നത് എന്തിന്?