Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 11:13 - സത്യവേദപുസ്തകം C.L. (BSI)

13 അല്ലയോ യെഹൂദ്യയേ, നിനക്ക് എത്ര നഗരങ്ങളുണ്ടോ അത്രയും ദേവന്മാരുമുണ്ട്; മ്ലേച്ഛമായ ബാൽ വിഗ്രഹങ്ങൾക്കു ധൂപമർപ്പിക്കാൻ യെരൂശലേം വീഥികൾക്കൊപ്പം നീ ധൂപപീഠങ്ങൾ സ്ഥാപിച്ചിരിക്കുന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

13 യെഹൂദായേ, നിന്റെ പട്ടണങ്ങളുടെ എണ്ണത്തോളം നിനക്കു ദേവന്മാരുണ്ട്; യെരൂശലേമിലെ വീഥികളുടെ എണ്ണത്തോളം നിങ്ങൾ ആ ലജ്ജാവിഗ്രഹത്തിനു ബലിപീഠങ്ങളെ, ബാലിനു ധൂപം കാട്ടുവാനുള്ള പീഠങ്ങളെ തന്നെ തീർത്തിരിക്കുന്നു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

13 യെഹൂദയേ, നിന്‍റെ പട്ടണങ്ങളുടെ എണ്ണത്തോളം നിനക്കു ദേവന്മാരുണ്ട്; യെരൂശലേമിലെ വീഥികളുടെ എണ്ണത്തോളം നിങ്ങൾ ആ ലജ്ജാവിഗ്രഹത്തിനു ബലിപീഠങ്ങളെ, ബാലിനു ധൂപം കാട്ടുവാനുള്ള പീഠങ്ങളെ തന്നെ തീർത്തിരിക്കുന്നു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

13 യെഹൂദയേ, നിന്റെ പട്ടണങ്ങളുടെ എണ്ണത്തോളം നിനക്കു ദേവന്മാരുണ്ടു; യെരൂശലേമിലെ വീഥികളുടെ എണ്ണത്തോളം നിങ്ങൾ ആ ലജ്ജാവിഗ്രഹത്തിന്നു ബലിപീഠങ്ങളെ, ബാലിന്നു ധൂപം കാട്ടുവാനുള്ള പീഠങ്ങളെ തന്നേ തീർത്തിരിക്കുന്നു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

13 അല്ലയോ, യെഹൂദയേ, നിന്റെ പട്ടണങ്ങളുടെ എണ്ണത്തോളംതന്നെ നിനക്കു ദേവതകളുണ്ട്. ജെറുശലേമിലെ വീഥികളുടെ എണ്ണത്തോളം ബാൽ എന്ന മ്ലേച്ഛദേവനു ധൂപം കാട്ടാൻ ബലിപീഠങ്ങൾ നിങ്ങൾ നിർമിച്ചിരിക്കുന്നു.’

Faic an caibideil Dèan lethbhreac




യിരെമ്യാവ് 11:13
24 Iomraidhean Croise  

ഇസ്രായേൽരാജാവായ ശലോമോൻ, യെരൂശലേമിനു കിഴക്കും ഒലിവുമലയ്‍ക്കു തെക്കും സ്ഥാപിച്ചിരുന്ന സീദോന്യരുടെ അസ്തോരെത്ത്, മോവാബ്യരുടെ കെമോശ്, അമ്മോന്യരുടെ മില്‌കോം എന്നീ മ്ലേച്ഛവിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചിരുന്ന പൂജാഗിരികൾ രാജാവു മലിനപ്പെടുത്തി.


അന്യദേവന്മാർക്കു ധൂപം അർപ്പിക്കുന്നതിനു യെഹൂദ്യയിലെ സകല പട്ടണങ്ങളിലും പൂജാഗിരികൾ നിർമ്മിച്ചു; അങ്ങനെ തന്റെ പിതാക്കന്മാരുടെ ദൈവമായ സർവേശ്വരനെ പ്രകോപിപ്പിച്ചു.


അവരുടെ ദേശം വിഗ്രഹങ്ങൾകൊണ്ടു നിറഞ്ഞിരിക്കുന്നു. അവ അവരുടെ കരവേലയാണ്. അവരുടെ കൈവിരലുകൾ അവയ്‍ക്കു രൂപം കൊടുത്തു.


നിന്നെ നട്ടുപിടിപ്പിച്ച സർവശക്തനായ സർവേശ്വരൻ നിന്റെ നാശം പ്രഖ്യാപിച്ചുകഴിഞ്ഞു; കാരണം, ഇസ്രായേൽഗൃഹവും യെഹൂദാഗൃഹവും ചെയ്ത തിന്മപ്രവൃത്തികൾതന്നെ; അവർ ബാലിനു ധൂപാർപ്പണം നടത്തി എന്നെ പ്രകോപിപ്പിച്ചിരിക്കുന്നു.


യെഹൂദായുടെ പാപം നാരായംകൊണ്ട് എഴുതിയിരിക്കുന്നു; വജ്രമുനകൊണ്ട് അവരുടെ ഹൃദയത്തിന്റെ ഭിത്തികളിലും അവരുടെ ബലിപീഠങ്ങളുടെ കൊമ്പുകളിലും അവ കൊത്തിവച്ചിരിക്കുന്നു.


എങ്കിലും എന്റെ ജനം എന്നെ മറന്നു വ്യാജദേവന്മാർക്കു ധൂപം അർപ്പിക്കുന്നു; അവർ അവരുടെ വഴികളിൽ, പുരാതനമായ പാതകളിൽത്തന്നെ ഇടറിവീഴുന്നു; രാജവീഥി വിട്ട് ഇടവഴികളിലൂടെ അവർ നടക്കുന്നു.


കാരണം, ജനം എന്നെ ഉപേക്ഷിച്ചു; അവരോ അവരുടെ പിതാക്കന്മാരോ യെഹൂദാരാജാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത അന്യദേവന്മാർക്കു ധൂപമർപ്പിച്ച് ഈ സ്ഥലം അവർ അശുദ്ധമാക്കി; നിഷ്കളങ്കരുടെ രക്തംകൊണ്ട് അവർ ദേശം നിറച്ചു.


ബാലിനു ഹോമബലികളായി തങ്ങളുടെ പുത്രന്മാരെ അഗ്നിയിൽ ദഹിപ്പിക്കുന്നതിനു പൂജാഗിരികൾ അവർ പണിതു; അങ്ങനെയൊന്നു ഞാൻ ആജ്ഞാപിക്കുകയോ സംസാരിക്കുകയോ ചിന്തിക്കുക പോലുമോ ചെയ്തിരുന്നില്ല.


നിങ്ങൾ നിർമിച്ച ദേവന്മാരെവിടെ? കഷ്ടകാലത്തു നിങ്ങളെ രക്ഷിക്കാൻ അവർക്കു കഴിയുമെങ്കിൽ എഴുന്നേറ്റു വരട്ടെ, യെഹൂദ്യയേ, നിങ്ങളുടെ പട്ടണത്തിന്റെ എണ്ണത്തിനൊപ്പം ദേവന്മാർ നിങ്ങൾക്കുണ്ടല്ലോ.


ഞങ്ങളുടെ പിതാക്കന്മാർ അധ്വാനിച്ചു നേടിയ ആട്ടിൻപറ്റങ്ങൾ, കന്നുകാലികൾ, പുത്രീപുത്രന്മാർ എന്നിവയെല്ലാം ഞങ്ങൾക്കു യൗവനംമുതൽ ലജ്ജാകരമായ വിഗ്രഹാരാധനമൂലം നഷ്ടമായിരിക്കുന്നു.


ലജ്ജിതരായി ഞങ്ങൾ കിടക്കട്ടെ; ഞങ്ങളുടെ അപമാനം ഞങ്ങളെ മൂടട്ടെ; ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും യൗവനംമുതൽ ഇന്നുവരെ ഞങ്ങളുടെ ദൈവമായ സർവേശ്വരനെതിരെ പാപം ചെയ്തിരിക്കുന്നുവല്ലോ. ഞങ്ങൾ അവിടുത്തെ അനുസരിച്ചില്ല.”


തങ്ങളുടെ പുത്രീപുത്രന്മാരെ മോലെക്ക് ദേവനു ഹോമിക്കാൻ അവർ ബെൻ-ഹിന്നോം താഴ്‌വരയിൽ ബാലിനു പൂജാഗിരികൾ പണിതു; അതു ഞാൻ കല്പിച്ചതല്ല. അങ്ങനെ എന്റെ മനസ്സിൽ തോന്നിയിട്ടുമില്ല; ഈ മ്ലേച്ഛത പ്രവർത്തിച്ചതുമൂലം യെഹൂദായെക്കൊണ്ടു പാപം ചെയ്യിച്ചു.


“യെഹൂദ്യയിലെ നഗരങ്ങളിലും യെരൂശലേംവീഥികളിലും വച്ചു നിങ്ങളും നിങ്ങളുടെ പിതാക്കന്മാരും രാജാക്കന്മാരും പ്രഭുക്കന്മാരും ദേശത്തുള്ള ജനങ്ങളും നടത്തിയ ധൂപാർച്ചനയെപ്പറ്റി സർവേശ്വരൻ സ്മരിച്ചില്ലേ? അതിനെപ്പറ്റി അവിടുന്നു ചിന്തിച്ചില്ലേ?


എന്നാൽ നിങ്ങൾ അതു ചെവിക്കൊണ്ടില്ല. അന്യദേവന്മാർക്കു ധൂപാർച്ചന നടത്തുന്ന തിന്മപ്രവൃത്തിയിൽനിന്നു പിന്തിരിഞ്ഞുമില്ല.


മോവാബിലെ പൂജാഗിരികളിൽ യാഗം കഴിക്കുന്നവരെയും ദേവന്മാർക്കു ധൂപം അർപ്പിക്കുന്നവരെയും ഞാൻ ഇല്ലാതാക്കുമെന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.


നിങ്ങൾ മോഷ്‍ടിക്കുകയും കൊല്ലുകയും വ്യഭിചരിക്കുകയും കള്ളസ്സത്യം ചെയ്യുകയും ബാലിനു ധൂപമർപ്പിക്കുകയും നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത അന്യദേവന്മാരുടെ പിന്നാലെ പോകുകയും ചെയ്യുന്നു.


നീ വ്യഭിചാരത്തിനും വിഗ്രഹാരാധനയ്‍ക്കുംവേണ്ടി മണ്ഡപങ്ങൾ സ്ഥാപിച്ചു.


തഴച്ചുവളർന്നു കായ്‍ക്കുന്ന മുന്തിരിച്ചെടിയാണ് ഇസ്രായേൽ. ഫലസമൃദ്ധി ഉണ്ടായതോടൊപ്പം അവർ കൂടുതൽ യാഗപീഠങ്ങളും നിർമിച്ചു. ദേശം ഐശ്വര്യസമൃദ്ധമായതോടൊപ്പം അവർ ആരാധനാസ്തംഭങ്ങൾ അലങ്കരിച്ചു.


ഗിലെയാദിൽ അകൃത്യങ്ങൾ ഉണ്ടെങ്കിൽ നിശ്ചയമായും അവർ നശിക്കും. ഗിൽഗാലിൽ അവർ കാളകളെ ബലികഴിക്കുന്നു; അവരുടെ ബലിപീഠങ്ങളും വയലിലെ ഉഴവുചാലുകളിൽ ഉള്ള കല്‌ക്കൂനപോലെ ആയിത്തീരും.


മരുഭൂമിയിൽ മുന്തിരിപ്പഴംപോലെ ഞാൻ ഇസ്രായേലിനെ കണ്ടെത്തി. അത്തിവൃക്ഷത്തിൽ ആദ്യം ഉണ്ടായ തലക്കനിപോലെ ഞാൻ ഇസ്രായേലിന്റെ പിതാക്കന്മാരെ കണ്ടെത്തി. എന്നാൽ ബാൽ-പെയോരിലെത്തിയപ്പോൾ അവർ തങ്ങളെത്തന്നെ ബാലിനു സമർപ്പിച്ചു. തങ്ങൾ സ്നേഹിച്ച ദേവന്മാരെപ്പോലെ അവരും നിന്ദ്യരായിത്തീർന്നു.


Lean sinn:

Sanasan


Sanasan