Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 11:12 - സത്യവേദപുസ്തകം C.L. (BSI)

12 യെഹൂദ്യയിലെ നഗരങ്ങളും യെരൂശലേംനിവാസികളും തങ്ങൾ ധൂപാർപ്പണം നടത്തുന്ന ദേവന്മാരുടെ അടുക്കലേക്കു തിരിഞ്ഞ് അവരുടെ മുമ്പിൽ നിലവിളിക്കും; എന്നാൽ അനർഥകാലത്ത് അവരെ രക്ഷിക്കാൻ അവർക്കു കഴിവില്ല.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

12 അപ്പോൾ യെഹൂദാപട്ടണങ്ങളും യെരൂശലേംനിവാസികളും ചെന്നു, തങ്ങൾ ധൂപം കാട്ടിവന്ന ദേവന്മാരോടു നിലവിളിക്കും; എങ്കിലും അവർ അവരെ അനർഥകാലത്തു രക്ഷിക്കയില്ല.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

12 അപ്പോൾ യെഹൂദാപട്ടണങ്ങളും യെരൂശലേം നിവാസികളും ചെന്നു, അവർ ധൂപം കാട്ടിവന്ന ദേവന്മാരോടു നിലവിളിക്കും; എങ്കിലും അവർ അവരെ അനർത്ഥകാലത്തു രക്ഷിക്കുകയില്ല.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

12 അപ്പോൾ യെഹൂദാപട്ടണങ്ങളും യെരൂശലേംനിവാസികളും ചെന്നു, തങ്ങൾ ധൂപം കാട്ടിവന്ന ദേവന്മാരോടു നിലവിളിക്കും; എങ്കിലും അവർ അവരെ അനർത്ഥകാലത്തു രക്ഷിക്കയില്ല.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

12 അപ്പോൾ യെഹൂദാനഗരങ്ങളും ജെറുശലേംനിവാസികളും അവർ ധൂപം കാട്ടുന്ന ദേവതകളുടെ അടുക്കൽപോയി അവരോടു നിലവിളിക്കും; എങ്കിലും അവരുടെ കഷ്ടതയിൽ ദേവതകൾ അവരെ രക്ഷിക്കുകയില്ല.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 11:12
10 Iomraidhean Croise  

കൊടിയ ദുരിതം ഉണ്ടായപ്പോൾ ആഹാസ് സർവേശ്വരനോടു കൂടുതൽ അവിശ്വസ്തത കാട്ടി.


“ജനതകളിൽ ശേഷിച്ചവരേ, നിങ്ങൾ ഒരുമിച്ചുകൂടി അടുത്തുവരുവിൻ. മരവിഗ്രഹം ചുമന്നു നടക്കുകയും രക്ഷിക്കാൻ കഴിയാത്ത ദൈവത്തോടു പ്രാർഥിക്കുകയും ചെയ്യുന്നവർ അജ്ഞരാണ്.


അവർ അതിനെ തോളിലെടുത്തുകൊണ്ടുപോയി യഥാസ്ഥാനത്ത് ഉറപ്പിക്കുന്നു; അത് അവിടെ നില്‌ക്കുന്നു; അത് അതിന്റെ സ്ഥാനത്തുനിന്നു മാറുന്നില്ല; ആരെങ്കിലും അതിനോടു നിലവിളിച്ചാൽ ഉത്തരമരുളുകയോ ക്ലേശങ്ങളിൽനിന്ന് അവരെ രക്ഷിക്കുകയോ ചെയ്യുന്നില്ല.


എങ്കിലും എന്റെ ജനം എന്നെ മറന്നു വ്യാജദേവന്മാർക്കു ധൂപം അർപ്പിക്കുന്നു; അവർ അവരുടെ വഴികളിൽ, പുരാതനമായ പാതകളിൽത്തന്നെ ഇടറിവീഴുന്നു; രാജവീഥി വിട്ട് ഇടവഴികളിലൂടെ അവർ നടക്കുന്നു.


നിങ്ങൾ നിർമിച്ച ദേവന്മാരെവിടെ? കഷ്ടകാലത്തു നിങ്ങളെ രക്ഷിക്കാൻ അവർക്കു കഴിയുമെങ്കിൽ എഴുന്നേറ്റു വരട്ടെ, യെഹൂദ്യയേ, നിങ്ങളുടെ പട്ടണത്തിന്റെ എണ്ണത്തിനൊപ്പം ദേവന്മാർ നിങ്ങൾക്കുണ്ടല്ലോ.


നിങ്ങൾ പാർക്കാൻ വന്നിരിക്കുന്ന ഈജിപ്തിൽ അന്യദേവന്മാർക്കു ധൂപാർച്ചന നടത്തുകയും നിങ്ങളുടെ കൈകളുടെ പ്രവൃത്തികൾകൊണ്ട് എന്നെ പ്രകോപിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. അങ്ങനെ നിങ്ങൾ നിങ്ങളെത്തന്നെ നശിപ്പിക്കാനും ഭൂതലത്തിലുള്ള സകല ജനതകളുടെയും ഇടയിൽ ശാപത്തിനും പരിഹാസത്തിനും ഇടയാകാനുമാണോ ആഗ്രഹിക്കുന്നത്?


അപ്പോൾ അവിടുന്നു ചോദിക്കും: “അവരുടെ ദേവന്മാർ എവിടെ? അവർ അഭയംപ്രാപിച്ച പാറ എവിടെ?


അവർ അർപ്പിച്ച യാഗവസ്തുക്കളുടെ മേദസ്സും പാനീയബലികളുടെ വീഞ്ഞും കുടിച്ച ദേവന്മാർ എവിടെ?” അവർ നിങ്ങളെ സഹായിക്കട്ടെ; അവർ നിങ്ങളെ രക്ഷിക്കട്ടെ.


നിങ്ങൾ പോയി നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്ന ദേവന്മാരോടു നിലവിളിക്കൂ! കഷ്ടകാലത്ത് അവർ നിങ്ങളെ രക്ഷിക്കട്ടെ.”


Lean sinn:

Sanasan


Sanasan