Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 11:11 - സത്യവേദപുസ്തകം C.L. (BSI)

11 അതുകൊണ്ട് അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ അവരുടെമേൽ അനർഥം വരുത്തും; അവയിൽനിന്നു രക്ഷപെടാൻ അവർക്കു കഴിയുകയില്ല; അവർ എന്നോടു നിലവിളിച്ചാലും ഞാൻ ശ്രദ്ധിക്കുകയില്ല.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

11 അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഒഴിഞ്ഞുപോകുവാൻ കഴിയാത്ത ഒരനർഥം ഞാൻ അവർക്കു വരുത്തും; അവർ എന്നോടു നിലവിളിച്ചാലും ഞാൻ കേൾക്കയില്ല.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

11 അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “രക്ഷപെടുവാൻ കഴിയാത്ത ഒരനർത്ഥം ഞാൻ അവർക്ക് വരുത്തും; അവർ എന്നോട് നിലവിളിച്ചാലും ഞാൻ കേൾക്കുകയില്ല.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

11 അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഒഴിഞ്ഞുപോകുവാൻ കഴിയാത്ത ഒരനർത്ഥം ഞാൻ അവർക്കു വരുത്തും; അവർ എന്നോടു നിലവിളിച്ചാലും ഞാൻ കേൾക്കയില്ല.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

11 അതിനാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഇതാ അവർക്കു രക്ഷപ്പെടാൻ കഴിയാത്ത ഒരു അനർഥം ഞാൻ അവർക്കു വരുത്തും; അവർ എന്നെ നോക്കി നിലവിളിച്ചാലും ഞാൻ അവരുടെ നിലവിളി കേൾക്കുകയില്ല.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 11:11
35 Iomraidhean Croise  

യെഹൂദാരാജാവു വായിച്ചുകേട്ട പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെ, യെരൂശലേം പട്ടണത്തെയും അതിലെ നിവാസികളെയും ഞാൻ നശിപ്പിക്കാൻ പോകുകയാണ്.


അവിടുന്ന് അരുളിച്ചെയ്യുന്നു: ഈ സ്ഥലത്തിന്മേൽ ഞാൻ അനർഥം വരുത്തും. ഇതിലെ നിവാസികളുടെമേൽ യെഹൂദാരാജാവിന്റെ മുമ്പാകെ വായിക്കപ്പെട്ട പുസ്തകത്തിൽ എഴുതിയിരിക്കുന്ന സകല ശാപങ്ങളും വർഷിക്കും.


വ്യർഥവിലാപങ്ങൾ അവിടുന്നു കേൾക്കുകയില്ല, തീർച്ച. സർവശക്തൻ അത് ഗണ്യമാക്കുകയുമില്ല.


അവർ സഹായത്തിനുവേണ്ടി നിലവിളിച്ചു, എന്നാൽ വിടുവിക്കാൻ ആരും ഉണ്ടായിരുന്നില്ല. അവർ സർവേശ്വരനോടു നിലവിളിച്ചു; എന്നാൽ അവിടുന്ന് ഉത്തരമരുളിയില്ല.


എന്റെ ഹൃദയത്തിൽ ദുഷ്ടത കുടികൊണ്ടിരുന്നെങ്കിൽ, സർവേശ്വരൻ എന്റെ പ്രാർഥന കേൾക്കുമായിരുന്നില്ല.


അപ്പോൾ നിങ്ങൾ എന്നെ വിളിക്കും; ഞാൻ ഉത്തരം നല്‌കുകയില്ല. നിങ്ങൾ ജാഗ്രതയോടെ എന്നെ അന്വേഷിക്കും; കണ്ടെത്തുകയുമില്ല.


നിരന്തരം ശാസന ലഭിച്ചിട്ടും ദുശ്ശാഠ്യം കാട്ടുന്നവൻ രക്ഷപെടാതെ പെട്ടെന്നു തകർന്നുപോകും.


നിങ്ങൾ കൈ ഉയർത്തി പ്രാർഥിക്കുമ്പോൾ ഞാൻ മുഖം തിരിച്ചുകളയും. നിങ്ങൾ എത്രതന്നെ പ്രാർഥിച്ചാലും ഞാൻ ശ്രദ്ധിക്കുകയില്ല; നിങ്ങളുടെ കരങ്ങൾ രക്തപങ്കിലമാണ്.


ഭൂവാസികളേ, ഭീകരതയും ചതിക്കുന്ന ഗർത്തവും കെണിയും നിങ്ങളെ കാത്തിരിക്കുന്നു.


അതുകൊണ്ടു യിരെമ്യായേ, ഈ ജനതയ്‍ക്കുവേണ്ടി നീ പ്രാർഥിക്കരുത്; അവർക്കുവേണ്ടി വിലപിക്കുകയോ അപേക്ഷിക്കുകയോ അരുത്; അനർഥകാലത്ത് അവർ എന്നെ വിളിച്ചപേക്ഷിക്കുമ്പോൾ ഞാൻ ശ്രദ്ധിക്കുകയില്ല.


നിന്നെ നട്ടുപിടിപ്പിച്ച സർവശക്തനായ സർവേശ്വരൻ നിന്റെ നാശം പ്രഖ്യാപിച്ചുകഴിഞ്ഞു; കാരണം, ഇസ്രായേൽഗൃഹവും യെഹൂദാഗൃഹവും ചെയ്ത തിന്മപ്രവൃത്തികൾതന്നെ; അവർ ബാലിനു ധൂപാർപ്പണം നടത്തി എന്നെ പ്രകോപിപ്പിച്ചിരിക്കുന്നു.


അവർ ഉപവസിച്ചാലും അവരുടെ നിലവിളി ഞാൻ കേൾക്കുകയില്ല; അവർ ഹോമയാഗവും ധാന്യയാഗവും അർപ്പിച്ചാലും ഞാൻ സ്വീകരിക്കുകയില്ല; യുദ്ധവും ക്ഷാമവും പകർച്ചവ്യാധിയുംകൊണ്ടു ഞാൻ അവരെ നശിപ്പിക്കും.”


“യെഹൂദാ വിലപിക്കുന്നു; അവളുടെ നഗരവാതിലുകൾ ദുർബലമായിരിക്കുന്നു; ജനം നിലത്തിരുന്നു കരയുന്നു; യെരൂശലേമിന്റെ രോദനം ഉയരുന്നു.


“ഞങ്ങൾ എങ്ങോട്ടു പോകും” എന്നവർ ചോദിച്ചാൽ നീ അവരോടു പറയണം; സർവേശ്വരൻ അരുളിച്ചെയ്യുന്നു: “മഹാമാരിക്കുള്ളവർ മഹാമാരിയിലേക്കും വാളിനുള്ളവർ വാളിങ്കലേക്കും ക്ഷാമത്തിനുള്ളവർ ക്ഷാമത്തിലേക്കും അടിമത്തത്തിനുള്ളവർ അടിമത്തത്തിലേക്കും പോകട്ടെ.


അതുകൊണ്ട് യെഹൂദ്യയിലെ ജനങ്ങളോടും യെരൂശലേംനിവാസികളോടും പറയുക, സർവേശ്വരൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ നിങ്ങൾക്കെതിരെ അനർഥം ചിന്തിച്ച് ഒരു പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നു; എല്ലാവരും തങ്ങളുടെ ദുർമാർഗങ്ങളിൽനിന്നു പിന്തിരിയുവിൻ; നിങ്ങളുടെ വഴികളും പ്രവൃത്തികളും തിരുത്തുവിൻ.”


“ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: ഈ നഗരത്തിന്മേലും അടുത്തുള്ള പട്ടണങ്ങളിന്മേലും വരുത്തുമെന്നു ഞാൻ പ്രഖ്യാപിച്ചിരുന്ന സകല അനർഥങ്ങളും ഞാൻ വരുത്തുകയാണ്; എന്റെ വാക്ക് അനുസരിക്കാതെ അവർ ദുശ്ശാഠ്യത്തോടെ ജീവിക്കുകയാണല്ലോ.”


യെരൂശലേംനിവാസികളേ, സർവേശ്വരന്റെ അരുളപ്പാടു കേൾക്കുവിൻ, ഇസ്രായേലിന്റെ ദൈവമായ സർവശക്തിയുള്ള സർവേശ്വരൻ അരുളിച്ചെയ്യുന്നു: കേൾക്കുന്ന എല്ലാവരുടെയും ചെവി തരിപ്പിക്കുന്ന തരത്തിലുള്ള അനർഥം ഈ സ്ഥലത്തു ഞാൻ വരുത്താൻ പോകുന്നു.


അതുകൊണ്ട് അവരുടെ വഴികൾ ഇരുളടഞ്ഞതും വഴുവഴുപ്പുള്ളതുമായിരിക്കും; അതിലൂടെ അവരെ ഓടിക്കും. അവർ വീഴുകയും ചെയ്യും. അവരുടെ ശിക്ഷാകാലത്തു ഞാൻ അവർക്ക് അനർഥം വരുത്തുമെന്നു” സർവേശ്വരൻ അരുളിച്ചെയ്യുന്നു.


ഇടയന്മാർക്ക് ഒളിക്കാനോ, ആട്ടിൻപറ്റത്തിന്റെ ഇടയശ്രേഷ്ഠന്മാർക്ക് ഓടി രക്ഷപെടാനോ സാധിക്കയില്ല.


അതുകൊണ്ട്, ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: യെഹൂദ്യക്കും യെരൂശലേംനിവാസികൾക്കുമെതിരെ ഞാൻ പറഞ്ഞ അനർഥങ്ങളെല്ലാം അവരുടെമേൽ വരുത്തും. ഞാൻ സംസാരിച്ചു, അവർ ശ്രദ്ധിച്ചില്ല; ഞാൻ വിളിച്ചു, അവർ വിളികേട്ടില്ല.”


ഞാൻ അവനെയും അവന്റെ സന്തതികളെയും ദാസന്മാരെയും അവരുടെ അകൃത്യത്തിനു ശിക്ഷിക്കും; ഞാൻ അവർക്കെതിരെ പ്രഖ്യാപിച്ചതും അവർ അവഗണിച്ചതുമായ സകല അനർഥങ്ങളും അവരുടെമേലും യെരൂശലേംനിവാസികളുടെമേലും യെഹൂദ്യയിലെ ജനങ്ങളുടെമേലും വരുത്തും.”


ഭൂമിയേ, കേൾക്കുക; അവരുടെ ഉപായങ്ങൾമൂലം ഞാൻ അവരുടെമേൽ അനർഥം വരുത്തും; അവർ എന്റെ വാക്കു ശ്രദ്ധിച്ചില്ല; എന്റെ നിയമം അവർ നിരസിച്ചു.


ഉത്സവദിവസത്തിൽ എന്നപോലെ എനിക്കു ചുറ്റും ശത്രുക്കളെ അങ്ങു വിളിച്ചു വരുത്തിയിരിക്കുന്നു. സർവേശ്വരന്റെ കോപദിവസത്തിൽ ആരും രക്ഷപെടുകയോ ശേഷിക്കുകയോ ചെയ്തില്ല. ഞാൻ താലോലിച്ചു വളർത്തിയവരെ എന്റെ ശത്രുക്കൾ നശിപ്പിച്ചിരിക്കുന്നു.


മനുഷ്യപുത്രാ, തങ്ങൾ ആരാധിക്കുന്ന വിഗ്രഹങ്ങളെ ഇവർ ഹൃദയത്തിൽ പ്രതിഷ്ഠിക്കുകയും വീഴ്ചയ്‍ക്കു ഹേതുവായ അകൃത്യങ്ങൾ തങ്ങളുടെ മുമ്പിൽ വയ്‍ക്കുകയും ചെയ്തിരിക്കുന്നു. അവരുടെ ചോദ്യങ്ങൾക്കു ഞാൻ മറുപടി പറയണമോ?


സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: “നാശത്തിനുമേൽ നാശം വന്നു ഭവിക്കും.


അതുകൊണ്ട് ഞാൻ അവരെ ക്രോധത്തോടെ നേരിടും; അവരെ വെറുതെ വിടുകയില്ല. അവരോടു കരുണ കാണിക്കയുമില്ല. അവർ എത്ര ഉറക്കെ എന്നോടു നിലവിളിച്ചാലും ഞാൻ കേൾക്കയില്ല.”


സിംഹത്തെ ഭയന്നോടുന്നവൻ കരടിയുടെ മുമ്പിൽ ചെന്നു പെടുമ്പോലെയോ വീട്ടിലെത്തുമ്പോൾ പതിയിരുന്ന പാമ്പു കടിക്കുംപോലെയോ അന്നു നിങ്ങൾക്ക് അപായം നേരിടും.


അന്ന് അവർ സർവേശ്വരനോടു നിലവിളിക്കും; എന്നാൽ അവിടുന്ന് അവർക്ക് ഉത്തരമരുളുകയില്ല. അവരുടെ ദുഷ്പ്രവൃത്തികൾ നിമിത്തം അവിടുന്ന് അവരിൽനിന്നു മുഖം തിരിച്ചുകളയും.


“ഞാൻ വിളിച്ചപ്പോൾ അവർ കേട്ടില്ല. അതിനാൽ അവർ വിളിച്ചപേക്ഷിച്ചപ്പോൾ ഞാൻ ഉത്തരം അരുളിയില്ല” എന്നു സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു.


“എല്ലാം ശാന്തമായിരിക്കുന്നു; ഒന്നും ഭയപ്പെടേണ്ടതില്ല” എന്ന് ആളുകൾ പറയുമ്പോൾ പെട്ടെന്നു നാശം വന്നു ഭവിക്കും! ഗർഭിണിക്കു പ്രസവേദനയുണ്ടാകുന്നതുപോലെ ആയിരിക്കും അത്; അതിൽനിന്നു തെറ്റി ഒഴിയുക അസാധ്യമാണ്.


ദൈവതേജസ്സിന്റെ മഹത്തായശോഭ പുത്രൻ പ്രതിഫലിപ്പിക്കുന്നു. ഈശ്വരസത്തയുടെ പ്രതിരൂപവും പുത്രൻ തന്നെ. തന്റെ വചനത്തിന്റെ ശക്തിയാൽ പ്രപഞ്ചത്തെ അവിടുന്നു നിലനിറുത്തുന്നു. മനുഷ്യരാശിക്കു പാപപരിഹാരം കൈവരുത്തിയശേഷം അവിടുന്ന് അത്യുന്നതസ്വർഗത്തിൽ സർവേശ്വരന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി വാണരുളുന്നു.


Lean sinn:

Sanasan


Sanasan