Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 10:8 - സത്യവേദപുസ്തകം C.L. (BSI)

8 അവർ ബുദ്ധിഹീനരും ഭോഷന്മാരുമാണ്; ഏതൊരു വിഗ്രഹത്തെക്കുറിച്ച് അവർ പ്രഘോഷിക്കുന്നുവോ അതു വെറും മരക്കഷണമത്രേ.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

8 അവർ ഒരുപോലെ മൃഗപ്രായരും ഭോഷന്മാരും ആകുന്നു; മിഥ്യാമൂർത്തികളുടെ ഉപദേശമോ മരമുട്ടിയത്രേ.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

8 അവർ ഒരുപോലെ മൃഗപ്രായരും ഭോഷന്മാരും ആകുന്നു; മിഥ്യാമൂർത്തികളുടെ ഉപദേശമോ മരക്കഷണമത്രേ.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

8 അവർ ഒരുപോലെ മൃഗപ്രായരും ഭോഷന്മാരും ആകുന്നു; മിത്ഥ്യാമൂർത്തികളുടെ ഉപദേശമോ മരമുട്ടിയത്രേ.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

8 അവർ എല്ലാവരും ബുദ്ധിഹീനരും ഭോഷരുമത്രേ; തടികൊണ്ടുള്ള നിർജീവമായ വിഗ്രഹങ്ങളാണ് അവരെ ഉപദേശിക്കുന്നത്.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 10:8
16 Iomraidhean Croise  

അവയെ നിർമ്മിക്കുന്നവൻ അവയെപ്പോലെ തന്നെ. അവയിൽ ആശ്രയിക്കുന്നവരും അങ്ങനെ തന്നെ.


അവയെ നിർമ്മിക്കുന്നവർ അവയെപ്പോലെയാകുന്നു. അവയിൽ ആശ്രയിക്കുന്നവരും അങ്ങനെതന്നെ.


അവരെല്ലാം കേവലം മിഥ്യയാണ്. അവരുടെ പ്രവൃത്തികൾ ഏതുമില്ല. അവർ വാർത്തുണ്ടാക്കിയ വിഗ്രഹങ്ങൾ കാറ്റുപോലെ ശൂന്യം.


അവർ ഒന്നും അറിയുന്നില്ല. കാണാൻ കഴിയാത്തവിധം അവരുടെ കണ്ണും, ഗ്രഹിക്കാൻ കഴിയാത്തവിധം അവരുടെ മനസ്സും അവിടുന്ന് അടച്ചിരിക്കുന്നു.


“തടിയുടെ കുറെഭാഗം കത്തിച്ചു കനലിന്മേൽ അപ്പം ചുട്ടും മാംസം പൊരിച്ചും ഞാൻ തിന്നു. ശേഷിച്ച ഭാഗംകൊണ്ടു മ്ലേച്ഛമായ വിഗ്രഹം നിർമിക്കുകയോ? ഒരു തടിക്കഷണത്തിനു മുമ്പിൽ ഞാൻ വീണു വണങ്ങുകയോ? ഇങ്ങനെ ചിന്തിക്കാനോ വിവേചിക്കാനോ ആരും തുനിയുന്നില്ല.


മനുഷ്യരെല്ലാം ബുദ്ധിഹീനരും ഭോഷരുമാണ്; താൻ നിർമിച്ച വിഗ്രഹങ്ങൾ നിമിത്തം സ്വർണപ്പണിക്കാരൻ ലജ്ജിതനാകും.


മരത്തോടു ‘നീ എന്റെ പിതാവാകുന്നു’ എന്നും, കല്ലിനോട് ‘മാതാവാകുന്നു’ എന്നും അവർ പറയുന്നു; അവർ മുഖമല്ല പുറമാണ് എന്റെ നേരേ തിരിക്കുന്നത്; എന്നാൽ കഷ്ടകാലം വരുമ്പോൾ എഴുന്നേറ്റു ഞങ്ങളെ രക്ഷിക്കണമേ എന്ന് അവർ എന്നോടു പറയുന്നു.


അവളും വേശ്യാവൃത്തിയിലേർപ്പെട്ടു. വേശ്യാവൃത്തി അവൾക്ക് അത്ര നിസ്സാരമായിരുന്നതുകൊണ്ട് കല്ലിനെയും മരത്തെയും ആരാധിച്ചു. അങ്ങനെ വ്യഭിചാരം ചെയ്ത് അവൾ ദേശം മലിനമാക്കി.


“എന്റെ ജനം ഭോഷന്മാരാണ്; അവർ എന്നെ അറിയുന്നില്ല; അവർ ബുദ്ധിയില്ലാത്ത കുട്ടികൾ; അവർക്കു വിവേകം ഒട്ടുമില്ല. തിന്മ ചെയ്യാൻ അവർ സമർഥരാണ്; എന്നാൽ നന്മ ചെയ്യേണ്ടത് എങ്ങനെയെന്ന് അവർക്ക് അറിഞ്ഞുകൂടാ.”


അപ്പോൾ ഞാൻ പറഞ്ഞു: “അവർ അറിവില്ലാത്ത പാവങ്ങൾ, സർവേശ്വരന്റെ വഴിയും അവരുടെ ദൈവത്തിന്റെ കല്പനയും അവർ അറിയുന്നില്ല.


എന്റെ ജനം മരമുട്ടിയോട് അരുളപ്പാടു ചോദിക്കുന്നു; അവരുടെ വടി പ്രവചിക്കുന്നു. വ്യഭിചാരമോഹം അവരെ വഴിതെറ്റിച്ചുകളഞ്ഞു. തങ്ങളുടെ ദൈവത്തെ വിട്ട് അവർ വ്യഭിചരിക്കുന്നു.


എന്റെ പ്രാർഥന തിരുസന്നിധിയിൽ എത്തി. മിഥ്യാവിഗ്രഹങ്ങളെ ഭജിക്കുന്നവർ ദൈവഭക്തി ത്യജിക്കുന്നു;


വിഗ്രഹം കൊത്തി നിർമിച്ചവന് അതുകൊണ്ട് എന്തു പ്രയോജനം? അവൻ തന്റെ സ്വന്തം സൃഷ്‍ടിയിലാണല്ലോ ആശ്രയിക്കുന്നത്? അതു വ്യാജ അരുളപ്പാടാണല്ലോ നല്‌കുക?


കുലദേവവിഗ്രഹങ്ങൾ നിരർഥകവാക്കുകൾ പുലമ്പുന്നു; ലക്ഷണം നോക്കുന്നവർ അസത്യം ദർശിക്കുന്നു; സ്വപ്നദർശകൻ വ്യാജസ്വപ്നം കണ്ട് പൊള്ളയായ ആശ്വാസം നല്‌കുന്നു. അതുകൊണ്ടു ജനം ഇടയനില്ലാത്ത ആടുകളെപ്പോലെ വലയുന്നു.


Lean sinn:

Sanasan


Sanasan